Jump to content
സഹായം

"ഉപയോക്താവ്:42434" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,242 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഏപ്രിൽ 2020
തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം മനുഷ്യന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[പ്രമാണം:പരിസ്ഥിതി|ലഘുചിത്രം]]
 
                മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. കാരണം പരിസ്ഥിതി മനുഷ്യന്റെ ഏക ഭവനമാണ്, മാത്രമല്ല പരിസ്ഥിതി നമുക്ക് വായു, ജലം, പ്രകാശം, ഭക്ഷണം, തുടങ്ങി മനുഷ്യർക്ക് ആവശ്യമുള്ളതെല്ലാം പ്രധാനം ചെയ്യുന്നു.പരിസ്ഥിതി നമ്മെ സംരക്ഷിക്കുന്നു, അതിനാൽ നാം പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതുണ്ട്.പരിസ്ഥിതിയെ നാം നശിപ്പിക്കുമ്പോൾ നാം നമ്മെ തന്നെയാണ് നശിപ്പിക്കുന്നത് എന്നോർക്കുക. പ്രകൃതിയുടെ മൗലികതയെ നാം നശിപ്പിക്കരുത്, ആവാസവ്യവസ്ഥയുടെ ചക്രം നാം നശിപ്പിക്കരുത്, കാരണം ഓരോ ജീവജാലങ്ങളും മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു അവ പ്രകൃതിയുടെ സമ്പത്താണ്.
                                                                                               
                വ്യക്തിശുചിത്വ തോടൊപ്പം പരിസ്ഥിതി ശുചിത്വവും പാലിക്കേണ്ടത് അനിവാര്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ വായുമലിനീകരണവും ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗവും കുറയ്ക്കാൻ സാധിക്കുന്നു. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. സ്വാർത്ഥവും അശാസ്ത്രീയവുമായ പ്രവർത്തനങ്ങളിലൂടെ പരിസ്ഥിതിയുടെ നിലനിൽപ്പുതന്നെ അപകടത്തിൽ ആയേക്കാം
[[പ്രമാണം:വായനാ കുറിപ്പ്
                    നാം ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്വം നമുക്കുതന്നെയാണ്. ആ പരിസ്ഥിതിയെ വരുംതലമുറയ്ക്ക് സുരക്ഷിതമായി ഏൽപ്പി കേണ്ടതുംനമ്മുടെ തന്നെ ദൗത്യമാണ്. പരിസ്ഥിതി സംരക്ഷണം ഓരോ പൗര ന്റെയും ഉത്തരവാദിത്വമാണ്
| ഇഴയുന്ന കൂട്ടുകാർ:-]]
            By ISHANA N S
                                                  ഇഴയുന്ന കൂട്ടുകാർ എന്ന ഈ പുസ്തകം എഴുതിയത് ഉണ്ണിക്കൃഷ്ണൻ P.K ആണ്. പ്രകൃതി നിരീക്ഷണം എന്ന വിജ്ഞാനപ്രദമായ വിനോദം കുട്ടികൾക്കിടയിലും മുതിർന്നവർക്കിടയിലും വളർത്തിയെടുക്കുന്നതിനുള്ള ഒരു പ്രോത്സാഹനമാണ് ഈ പുസ്തകം.കുട്ടികളിലും മുതിർന്നവരിലും ജീവജാലങ്ങളോടുള്ള സ്നേഹവും അവയെക്കുറിച്ച് കൂടുതൽ അറിയാനുള്ള ആഗ്രഹവും വളർത്താനുള്ള ഒരു സംഭാവന കൂടിയാണ് ഇത്.
                4 A
                        യുറീക്ക വിജ്ക്കാനോത്സവത്തിൽ എനിക്ക് സമ്മാനമായി കിട്ടിയ ഈ പുസ്തകം ഈ അവധിക്കാലത്താണ് ഞാൻ വായിച്ചത്.ഈ പുസ്തകം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. പാമ്പുകളെന്ന് കേട്ടാൽ ഭയമായിരുന്ന എനിക്ക് ഈ പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ അവയും നമ്മളെ പോലെ തന്നെ ഈ പ്രകൃതിയിലെ അംഗമാണെന്നും പ്രകൃതിയെ നിലനിർത്തുന്നതിൽ അവയ്ക്കും നല്ല ഒരു പങ്കുമുണ്ടെന്ന കാര്യം മനസ്സിലായി. ഈ പുസ്തകം എഴുതിയ P.K ഉണ്ണിക്കൃഷ്ണൻ പാമ്പുകളെ നിരീക്ഷിച്ചും വളർത്തിയും നല്ല അനുഭവജ്ഞാനം നേടിയിട്ടുള്ള വ്യക്തിയാണെന്ന് ഇത് വായിച്ചതിൽ നിന്ന് എനിക്ക് മനസ്സിലായി.
                കേരളത്തിൽ സാധാരണയായി കാണുന്ന പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ പുസ്തകത്തിൽ ഉള്ളത്. പാമ്പുകളുടെ മുഖ്യ പ്രതിരോധ അവയവം വിഷപ്പല്ലുകളാണ്.ഇത് ശത്രുക്കളെ നേരിടാൻ മാത്രമല്ല അവയുടെ ആഹാരസമ്പാദനത്തിനും കൂടിയുള്ളതാണ് എന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.കുരുടി, പെരുമ്പാമ്പ്, വെള്ളിവരയൻ, ചുരുട്ട, നീർക്കോലി, ചേര, പച്ചില പാമ്പ്, മൂർഖൻ, അണലി ,രാജവെമ്പാല,മണ്ണൂലി, പുൽപ്പാമ്പ്, വെള്ളിക്കെട്ടൻ തുടങ്ങി സാധാരണയായി കാണുന്ന പാമ്പുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതിലുണ്ട്.ഇതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പച്ചില പാമ്പിനെക്കുറിച്ചുള്ള വിവരണമാണ്. പച്ചിലപ്പാമ്പിനെ  ഒരു 'പച്ച ചാട്ടവാർ പോലെ' എന്നാണ് ഇതിൽ വിശേഷിപ്പിച്ചിരിക്കുന്നത്. അത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.ഈ പുസ്തകത്തിൽ പാമ്പുകളുടെ പേര്, ശാസ്ത്രനാമം, കുടുംബം, ഇംഗ്ലീഷ് പേര്, തിരിച്ചറിയാനുള്ള അടയാളങ്ങൾ, വിഷം ഉണ്ടോ, ഇല്ലയോ, എവിടെയൊക്കെ കാണും, പ്രത്യുല്പാദന രീതി, ആഹാരം, സ്വഭാവം, ഇര തേടുന്ന സമയം, നിലനില്പ് തുടങ്ങിയ വിവരങ്ങൾ ഉണ്ട്. നമുക്ക് ചുറ്റുമുള്ള ജൈവ വൈവിധ്യത്തിൻ്റെ ഘടകങ്ങളായി പാമ്പുകളെ കാണാനും വരുന്ന തലമുറയിൽ പാമ്പുകളെ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്നവരെ വാർത്തെടുക്കാനും ഈ പുസ്തകം സഹായിക്കും.
         
                        ഇഷാന N. S
                            Std 4
                        L. M. L. P. S
              Melporunthamon
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/711388" എന്ന താളിൽനിന്ന് ശേഖരിച്ചത്