"ഉപയോക്താവ്:42434" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
ഇഷാന N. S | ഇഷാന N. S | ||
Std 4 | Std 4 | ||
[[പ്രമാണം:ലേഖനം| | |||
കൊറോണ എന്ന മഹാമാരി]] | |||
ലോകം ഇന്ന് കൊറോണ ഭീതിയിലാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇപ്പോൾ ലോകരാജ്യങ്ങളിലെല്ലാം പടർന്ന് പിടിച്ചിരിക്കുകയാണ്. ആദ്യമൊന്നും ഇതിൻ്റെ ഭീകരത അറിയില്ലായിരുന്നെങ്കിലും ഇന്ത്യയിലും ഈ വൈറസ് വന്നപ്പോഴാണ്, പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനമായ കേരളത്തിൽ ഈ വൈറസ് എത്തിയപ്പോഴാണ് കൊറോണ വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗത്തിൻ്റെ ഭീകരത മനസ്സിലായത്. | |||
ഓരോ ദിവസവും വാർത്തകളിൽ കൂടി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നറിയുമ്പോൾ വലിയ വിഷമം ഉണ്ട്. ഈ രോഗത്തെക്കുറിച്ച് നമ്മൾ ഒരിക്കലും ഭയപ്പെടാൻ പാടില്ല. മറിച്ച് കരുതലും ജാഗ്രതയുമാണ് വേണ്ടത്. ഇതിനായി നമ്മുടെ സർക്കാർ നല്കുന്ന നിർദ്ദേശങ്ങൾ നമുക്ക് അനുസരിക്കാം. | |||
നമ്മുടെ നാട്ടിലെ പല ദുരന്തങ്ങൾക്കും കാരണം പരിസ്ഥിതി മലിനീകരണം ആണ്. നമ്മുടെ ഭൂമി നശിക്കാൻ പോകുന്നതിൻ്റെ ലക്ഷണങ്ങളാണ് നാം ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത്. ജലക്ഷാമം, കാലാവസ്ഥയിലെ മാറ്റങ്ങൾ, കഠിനമായ ചൂട്, മഹാമാരികൾ എന്നിവ അതിൻ്റെയെല്ലാം ലക്ഷണങ്ങളാണ്. അവയിൽ നിന്നെല്ലാം രക്ഷ നേടാൻ പരിസ്ഥിതി യേ സംരക്ഷിച്ചേ മതിയാകൂ. | |||
പരിസ്ഥിതി സംരക്ഷണത്തിനായി കുട്ടികളായ നമുക്കും ചിലതൊക്കെ ചെയ്യാൻ സാധിക്കും. മറ്റുള്ളവരെപോലെ മാലിന്യങ്ങൾ വലിച്ചെറിയാതെ അവ നിക്ഷേപിക്കാനുള്ള സ്ഥലത്ത് തന്നെ നിക്ഷേപിച്ച് മറ്റുള്ളവർക്ക് മാതൃകയാകണം.നമ്മുടെ വീട്ടിലുള്ളവരെയും കൂട്ടുകാരെയും പരിചയക്കാരെയുമൊക്കെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാൻമാരാക്കണം. | |||
മാലിന്യങ്ങൾ ശരിയായ രീതിയിൽ നീക്കം ചെയ്യുന്നതോടൊപ്പം മരങ്ങളും ചെടികളും വച്ച് പിടിപ്പിച്ച് പ്രകൃതിയെ സംരക്ഷിക്കാം. അങ്ങനെ പരിസ്ഥിതി സംരക്ഷണം നടപ്പിലാക്കാൻ കുട്ടികളായ നമ്മൾ മുന്നിട്ടിറങ്ങണം. അങ്ങനെ പരസ്ഥിതിയെ സ്നേഹിച്ചും നമുക്ക് സുരക്ഷിതരാകാം. | |||
അതുപോലെ ഇപ്പോഴത്തെ സാഹചര്യത്തിൽ നമ്മുടെ രോഗ പ്രതിരോധശേഷിയും വർദ്ധിപ്പിച്ചേ മതിയാകൂ. അതിനായി നമ്മൾ പച്ചക്കറികളും ഇലക്കറികളുമൊക്കെ ധാരാളം കഴിക്കണം. അതുപോലെ തിളപ്പിച്ച വെള്ളം ധാരാളം കുടിക്കണം.വ്യക്തിശുചിത്വം പാലിക്കണം. | |||
സ്കൂളുകളെല്ലാം പെട്ടെന്ന് അടച്ചപ്പോൾ ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നെ പിന്നെ ഒന്ന് സ്കൂളിൽ പോയാൽ മതിയെന്നായി.കാരണം കൂട്ടിലടച്ച പക്ഷികളുടെ അവസ്ഥയാണിപ്പോൾ. ഭക്ഷണവും വെള്ളവുമെല്ലാം സമയത്തിന് കിട്ടുന്നുണ്ടെങ്കിലും പുറത്തിറങ്ങി നടക്കാനോ ഓടിക്കളിക്കാനോ കൂട്ടുകാരെ കാണാനോ ഒന്നും സാധിക്കുന്നില്ല. ഞാൻ പഠിക്കുന്ന സ്കൂളായ എൽ.എം.എൽ.പി.എസ് മേൽ പൊരുന്തമണിൽ വാർഷികാഘോഷം പോലും നടത്താൻ സാധിച്ചില്ല.ഇതിനെല്ലാം കാരണം കോവിഡ് 19 എന്ന രോഗബാധയാണ്. | |||
എത്രയും വേഗം ഈ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷനേടിയേ മതിയാകൂ. എങ്കിൽ മാത്രമേ നമുക്ക് സന്തോഷത്തോടെ സ്കൂളിൽ പോകാൻ സാധിക്കൂ.അതിനായി കുട്ടികളായ നമുക്കും ചിലതൊക്കെ ചെയ്യാനാകും. ആവശ്യമില്ലാതെ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയാം. എപ്പോഴും ശരീരം വൃത്തിയായി സൂക്ഷിക്കാം. പ്രത്യേകിച്ച് നമ്മുടെ കൈകൾ. കൈകൾ കഴുകുമ്പോൾ 20 സെക്കൻ്റെങ്കിലും സോപ്പു പയോഗിച്ച് വൃത്തിയായി കഴുകുക.ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ട് മറയ്ക്കുക. | |||
നമ്മുടെ വീട്ടിലുള്ള ആരെങ്കിലും ആവശ്യമില്ലാതെ പുറത്തിറങ്ങുന്നുവെങ്കിൽ വെറുതെ പുറത്തിറങ്ങരുതെന്ന് പറയുക. ആഹാരസാധനമോ മരുന്നോ വാങ്ങാൻ പുറത്തിറങ്ങേണ്ടി വന്നാൽ വീട്ടിൽ കയറുന്നതിന് മുമ്പ് കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകാൻ പറയുക. | |||
നമുക്ക് പുറത്തിറങ്ങി കളിക്കാൻ സാധിക്കുന്നില്ല എന്നേയുള്ളൂ. വീട്ടിലിരുന്നു കഥകൾ, കവിതകൾ ,ചിത്രങ്ങൾ തുടങ്ങിയവ വരയ്ക്കുകയോ എഴുതുകയോ ചെയ്യാം.കൂടാതെ പാചകത്തിലും മുറ്റമടിക്കാനും കൃഷിയിലുമൊക്കെ അമ്മയെ സഹായിക്കാം. ഞാൻ ഇതൊക്കെ ചെയ്യാറുണ്ട്. ഇങ്ങനെയെല്ലാം വീട്ടിൽ വെറുതേ ഇരിക്കുന്നു എന്ന ചിന്ത ഒഴിവാക്കാം. | |||
കൊറോണ എന്ന മഹാമാരിക്കെതിരേ പടപൊരുതുന്ന നമ്മുടെ സർക്കാർ, ഡോക്ടർമാർ, നഴ്സുമാർ മറ്റ് ആരോഗ്യ പ്രവർത്തകൾ, പോലീസുകാർ, സന്നദ്ധ പ്രവർത്തകൾ എല്ലാവർക്കും എൻ്റെ ബിഗ് സല്യൂട്ട് | |||
ഇഷാന N. S | |||
ക്ലാസ് 4 | |||
എൽ.എം.എൽ.പി.എസ് | |||
മേൽപൊരുന്തമൺ | |||
L. M. L. P. S | L. M. L. P. S | ||
Melporunthamon | Melporunthamon |