"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/ചരിത്രം (മൂലരൂപം കാണുക)
10:02, 21 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
==സ്ഥലനാമങ്ങളിലൂടെ == | ==സ്ഥലനാമങ്ങളിലൂടെ == | ||
വരി 21: | വരി 14: | ||
==പുഴയോര നഗരം == | ==പുഴയോര നഗരം == | ||
'''കോലത്തുനാട്ടിൽ നിന്നും വേണാട്ടിലേക്ക് ആദ്യമായി ദത്തുവന്ന തമ്പുരാട്ടിമാരെ പാർപ്പിക്കുവാനായി (കൊല്ലവർഷം അഞ്ച് നൂറ്റാണ്ട്) ആറ്റിങ്ങൽ ആറ്റിന്റെ തീരത്ത് കൊട്ടാരം പണിയുകയും തിരുവർക്കാട്ടു നിന്ന് കൊണ്ട് വന്ന പരദേവതയെ കോവിൽ പണിത് പ്രതിഷ്ഠിക്കുകയും ചെയ്തു. ആറ്റിന്റെ കരയിലായി ഏകദേശം അയ്യായിരം ഹെക്റ്റർ പ്രദേശം അവരുടെ അധികാരത്തിലായി . അവർ ആറ്റിങ്ങൽ റാണിമാർ എന്ന് അറിയപ്പെട്ടു .അവിടെ നിന്ന് തുടങ്ങുന്നു വേണാടിന്റെ ചരിത്രം.കൊല്ലം അന്ന് പ്രസിദ്ധമായ തുറമുഖനഗരവും വാണിജ്യവ്യാപാര കേന്ദ്രവുമായിരുന്നതിനാൽ ജലമാർഗ്ഗമായിരുന്നു യാത്ര. കൊല്ലത്തേയ്ക്കും തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തേയ്ക്കുമുള്ള ജലപാതയായിരുന്നു നാട്ടുകാർക്ക് പുഴ. തലസ്ഥാനനഗരത്തേക്കാൾ ആളുകൾ പ്രാധാന്യം കല്പിച്ചിരുന്നത് വ്യാപാര നഗരമായ കൊല്ലത്തിനായിരുന്നതിനാൽ കൊല്ലത്തേയ്ക്കുള്ള പുഴ എന്ന അർത്ഥത്തിൽ കൊല്ലമ്പുഴയായിത്തീർന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യ വിസ്തൃതിക്കായി നടത്തിയ പടനീക്കങ്ങൾ പലതും ആറ്റിങ്ങലിന്റെ മണ്ണിൽ നിന്നായിരുന്നു. പുഴയ്ക്കിരുവശത്തുമുള്ള പല സ്ഥലങ്ങളും പടപാളയങ്ങൾ ആയിരുന്നു.പാളയമെന്ന പേര് സ്ഥലനാമമായി ഇന്നും അവശേഷിക്കുന്നു. 1742 ജൂലൈ 21 ന് പുഴ കടന്ന് കിളിമാനൂരിലേക്ക് നീങ്ങിയ സൈന്യങ്ങൾ അറുപത്തെട്ട്‍ ദിവസങ്ങൾ നീണ്ടു നിന്ന ഘോരയുദ്ധത്തിലൂടെ കിളിമാനൂരിനെ മോചിപ്പിച്ചു. എന്ന് ശങ്കുണ്ണി മേനോന്റെ തിരുവിതാംകൂർ ചരിത്രത്തിൽ കാണുന്നു. തന്ത്രപ്രധാനമായ യുദ്ധം നടന്നത് ചിറ്റാറിന്റെ കരയിലുള്ള പൊരുന്തമണ്ണിൽ ( പൊരുതിയ മണ്ണ് ) ആയിരുന്നു . അങ്ങനെ വാമനപുരം നദി ദേശ ചരിത്രത്തിന്റെ അവിഭാജ്യഘടകമായിത്തീരുന്നു. ഐതീഹ്യങ്ങളിലും മുത്തശ്ശിക്കഥകളിലും നിറയുന്ന ഒരു പുരാവൃത്തമാണ് പുഴ. പുഴക്കരയിലെ ക്ഷേത്രങ്ങൾക്ക് പുഴയുമായ് ബന്ധപ്പെട്ട ഐതീഹ്യങ്ങൾ ഉണ്ടായിരിക്കും. ക്ഷേത്രരൂപത്തിലും അല്ലാതെയുമുള്ള നിരവധി ആരാധനാ സ്ഥാനങ്ങൾ ഈ നദിക്കരയിൽ ഉടനീളം കാണാം. പുഴക്കരയിലെ പ്രധാന ദേവൻ പലസ്ഥലത്തും ഇണ്ടിളയപ്പനാണ്. ഇള (ഭൂമി ) യുടെ നാഥൻ (അപ്പൻ ) എന്ന അർത്ഥത്തിലാണ് ശാസ്താവിന്റെ മറ്റൊരു രൂപമായ ഈ ദേവനെ കരുതിപ്പോരുന്നത്.കാർഷിക വൃത്തിയുടെ ദേവനായ ഇണ്ടിളയപ്പനെ സംബന്ധിക്കുന്ന ഐതീഹ്യങ്ങൾ പുഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുഴയിൽ നിന്ന് ലഭിച്ച കോമള വിഗ്രഹങ്ങളെ പുഴയുടെ കരയിലോ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലോ പ്രതിഷ്ഠിക്കുകയാണ് ചെയ്തിട്ടുള്ളത്. രോഗങ്ങൾ, വരൾച്ച, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയിൽ നിന്നും മനുഷ്യർക്കും ജന്തുക്കൾക്കും മുക്തി നേടാനുള്ള അഭയ സ്ഥാനങ്ങളാണ് ഇണ്ടിളയപ്പ ക്ഷേത്രങ്ങൾ. ഉത്സവത്തോടനുബന്ധിച്ച് മണ്ണിലുണ്ടാക്കിയ ആൾരൂപങ്ങളും ജന്തുരൂപങ്ങളും നടക്കുവയ്ക്കലാണ് പ്രധാന വഴിപാട്. പനവേലിപ്പറമ്പ്, ആവണിഞ്ചേരി തുടങ്ങിയ ശാസ്താംകോവിലുകൾ ഇണ്ടിളയപ്പനുമായി ബന്ധപ്പെട്ടവയാണ്. ശാസ്താവിന്റെ കിങ്കരനായ ഭൂതത്താൻ കാവുകൾ പുഴക്കരയിൽ പലസ്ഥലത്തും കാണാം. നെല്ലിൻമൂട്, മുള്ളിയിൽ ആലുനിന്നകടവ് , പരവൂർക്കടവ് , മുഴിക്കവിളാകം ,പനവേലി , പുളിക്കൽ ,പാറക്കടവ് ,പൂവൻപാറക്കടവ് , കൊല്ലമ്പുഴക്കടവ് ,പുളിമൂട്ടിൽക്കടവ് തുടങ്ങിയവ പ്രധാന കാവുകളാണ്. ഒരു കാലത്ത് തെളിനീർതൂക്കിത്തടം നനച്ച് ഒഴുകിയിരുന്ന പയസ്വിനിയായിരുന്നു വാമനപുരം പുഴ. കുളിക്കാനും കുടിക്കാനും വസ്ത്രമലക്കാനും പുഴയെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് പുഴയുടെ പഴയ തനിമ നഷ്ടമായിരിക്കുന്നു. പുഴയിൽ മണലൂറ്റും പുഴക്കരയിൽ ഇഷ്ടിക വ്യവസായവും തഴയ്ക്കുന്നു. മണലൂറ്റിയതു നിമിത്തം തടമിടിഞ്ഞ് നാശനഷ്ടങ്ങൾ സംഭവിക്കുന്നു. പുഴയ്ക്ക് ആഴം വർദ്ധിച്ച് ഏതുകാലത്തും ഭയം ജനിപ്പിക്കുന്ന ഒരു പ്രവാഹമായിരിക്കുന്നു. പുഴയ്ക്ക് ആഴമേറിയപ്പോൾ കടൽവെള്ളം കയറി ഉപ്പുവെള്ളമായിത്തീർന്നു. ഒരു കാലത്ത് കുട്ടികൾ ചാടിമറിയുന്ന മണൽപ്പുറങ്ങളോടുകൂടിയ തെളിനീർപ്പുഴയായിരുന്നു ഈ നദി. വള്ളങ്ങൾക്കും ചങ്ങാടങ്ങൾക്കും പോകാനുള്ള നൂൽപ്രവാഹം പുഴയ്ക്ക് ചന്തം ചാർത്തിയിരുന്നു. ഇളം വെയിലിൽ പറന്നിറങ്ങുന്ന പൊന്മാനുകൾ മീൻ റാഞ്ചി തീരമരച്ചില്ലകളിലേക്ക് സ്വൈര്യമായി പരന്നിരുന്നു. ഋതുക്കളുടെ പരിണാമത്തിനനുസരിച്ച് മാത്രം പുഴയ്ക്ക് ഭാവമാറ്റം വന്നിരുന്നു. ഇന്ന് ആ തെളിമയും തനിമയും നഷ്ടമായിരിക്കുന്നു. മനുഷ്യന്റെ ചൂഷണത്തിന് വിധേയമായി തടം കുത്തിപ്പായുന്ന ഒരു ചെളിപ്പുഴയായിത്തീർന്നിരിക്കുന്നു ആറ്റിങ്ങലാറ്.''' | '''കോലത്തുനാട്ടിൽ നിന്നും വേണാട്ടിലേക്ക് ആദ്യമായി ദത്തുവന്ന തമ്പുരാട്ടിമാരെ പാർപ്പിക്കുവാനായി (കൊല്ലവർഷം അഞ്ച് നൂറ്റാണ്ട്) ആറ്റിങ്ങൽ ആറ്റിന്റെ തീരത്ത് കൊട്ടാരം പണിയുകയും തിരുവർക്കാട്ടു നിന്ന് കൊണ്ട് വന്ന പരദേവതയെ കോവിൽ പണിത് പ്രതിഷ്ഠിക്കുകയും ചെയ്തു. ആറ്റിന്റെ കരയിലായി ഏകദേശം അയ്യായിരം ഹെക്റ്റർ പ്രദേശം അവരുടെ അധികാരത്തിലായി . അവർ ആറ്റിങ്ങൽ റാണിമാർ എന്ന് അറിയപ്പെട്ടു .അവിടെ നിന്ന് തുടങ്ങുന്നു വേണാടിന്റെ ചരിത്രം.കൊല്ലം അന്ന് പ്രസിദ്ധമായ തുറമുഖനഗരവും വാണിജ്യവ്യാപാര കേന്ദ്രവുമായിരുന്നതിനാൽ ജലമാർഗ്ഗമായിരുന്നു യാത്ര. കൊല്ലത്തേയ്ക്കും തലസ്ഥാനമായിരുന്ന തിരുവനന്തപുരത്തേയ്ക്കുമുള്ള ജലപാതയായിരുന്നു നാട്ടുകാർക്ക് പുഴ. തലസ്ഥാനനഗരത്തേക്കാൾ ആളുകൾ പ്രാധാന്യം കല്പിച്ചിരുന്നത് വ്യാപാര നഗരമായ കൊല്ലത്തിനായിരുന്നതിനാൽ കൊല്ലത്തേയ്ക്കുള്ള പുഴ എന്ന അർത്ഥത്തിൽ കൊല്ലമ്പുഴയായിത്തീർന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് രാജ്യ വിസ്തൃതിക്കായി നടത്തിയ പടനീക്കങ്ങൾ പലതും ആറ്റിങ്ങലിന്റെ മണ്ണിൽ നിന്നായിരുന്നു. പുഴയ്ക്കിരുവശത്തുമുള്ള പല സ്ഥലങ്ങളും പടപാളയങ്ങൾ ആയിരുന്നു.പാളയമെന്ന പേര് സ്ഥലനാമമായി ഇന്നും അവശേഷിക്കുന്നു. 1742 ജൂലൈ 21 ന് പുഴ കടന്ന് കിളിമാനൂരിലേക്ക് നീങ്ങിയ സൈന്യങ്ങൾ അറുപത്തെട്ട്‍ ദിവസങ്ങൾ നീണ്ടു നിന്ന ഘോരയുദ്ധത്തിലൂടെ കിളിമാനൂരിനെ മോചിപ്പിച്ചു. എന്ന് ശങ്കുണ്ണി മേനോന്റെ തിരുവിതാംകൂർ ചരിത്രത്തിൽ കാണുന്നു. തന്ത്രപ്രധാനമായ യുദ്ധം നടന്നത് ചിറ്റാറിന്റെ കരയിലുള്ള പൊരുന്തമണ്ണിൽ ( പൊരുതിയ മണ്ണ് ) ആയിരുന്നു . അങ്ങനെ വാമനപുരം നദി ദേശ ചരിത്രത്തിന്റെ അവിഭാജ്യഘടകമായിത്തീരുന്നു. ഐതീഹ്യങ്ങളിലും മുത്തശ്ശിക്കഥകളിലും നിറയുന്ന ഒരു പുരാവൃത്തമാണ് പുഴ. പുഴക്കരയിലെ ക്ഷേത്രങ്ങൾക്ക് പുഴയുമായ് ബന്ധപ്പെട്ട ഐതീഹ്യങ്ങൾ ഉണ്ടായിരിക്കും. ക്ഷേത്രരൂപത്തിലും അല്ലാതെയുമുള്ള നിരവധി ആരാധനാ സ്ഥാനങ്ങൾ ഈ നദിക്കരയിൽ ഉടനീളം കാണാം. പുഴക്കരയിലെ പ്രധാന ദേവൻ പലസ്ഥലത്തും ഇണ്ടിളയപ്പനാണ്. ഇള (ഭൂമി ) യുടെ നാഥൻ (അപ്പൻ ) എന്ന അർത്ഥത്തിലാണ് ശാസ്താവിന്റെ മറ്റൊരു രൂപമായ ഈ ദേവനെ കരുതിപ്പോരുന്നത്.കാർഷിക വൃത്തിയുടെ ദേവനായ ഇണ്ടിളയപ്പനെ സംബന്ധിക്കുന്ന ഐതീഹ്യങ്ങൾ പുഴയുമായി ബന്ധപ്പെട്ടിരിക്കുന്നു. പുഴയിൽ നിന്ന് ലഭിച്ച കോമള വിഗ്രഹങ്ങളെ പുഴയുടെ കരയിലോ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങളിലോ പ്രതിഷ്ഠിക്കുകയാണ് ചെയ്തിട്ടുള്ളത്. രോഗങ്ങൾ, വരൾച്ച, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയിൽ നിന്നും മനുഷ്യർക്കും ജന്തുക്കൾക്കും മുക്തി നേടാനുള്ള അഭയ സ്ഥാനങ്ങളാണ് ഇണ്ടിളയപ്പ ക്ഷേത്രങ്ങൾ. ഉത്സവത്തോടനുബന്ധിച്ച് മണ്ണിലുണ്ടാക്കിയ ആൾരൂപങ്ങളും ജന്തുരൂപങ്ങളും നടക്കുവയ്ക്കലാണ് പ്രധാന വഴിപാട്. പനവേലിപ്പറമ്പ്, ആവണിഞ്ചേരി തുടങ്ങിയ ശാസ്താംകോവിലുകൾ ഇണ്ടിളയപ്പനുമായി ബന്ധപ്പെട്ടവയാണ്. ശാസ്താവിന്റെ കിങ്കരനായ ഭൂതത്താൻ കാവുകൾ പുഴക്കരയിൽ പലസ്ഥലത്തും കാണാം. നെല്ലിൻമൂട്, മുള്ളിയിൽ ആലുനിന്നകടവ് , പരവൂർക്കടവ് , മുഴിക്കവിളാകം ,പനവേലി , പുളിക്കൽ ,പാറക്കടവ് ,പൂവൻപാറക്കടവ് , കൊല്ലമ്പുഴക്കടവ് ,പുളിമൂട്ടിൽക്കടവ് തുടങ്ങിയവ പ്രധാന കാവുകളാണ്. ഒരു കാലത്ത് തെളിനീർതൂക്കിത്തടം നനച്ച് ഒഴുകിയിരുന്ന പയസ്വിനിയായിരുന്നു വാമനപുരം പുഴ. കുളിക്കാനും കുടിക്കാനും വസ്ത്രമലക്കാനും പുഴയെ ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് പുഴയുടെ പഴയ തനിമ നഷ്ടമായിരിക്കുന്നു. പുഴയിൽ മണലൂറ്റും പുഴക്കരയിൽ ഇഷ്ടിക വ്യവസായവും തഴയ്ക്കുന്നു. മണലൂറ്റിയതു നിമിത്തം തടമിടിഞ്ഞ് നാശനഷ്ടങ്ങൾ സംഭവിക്കുന്നു. പുഴയ്ക്ക് ആഴം വർദ്ധിച്ച് ഏതുകാലത്തും ഭയം ജനിപ്പിക്കുന്ന ഒരു പ്രവാഹമായിരിക്കുന്നു. പുഴയ്ക്ക് ആഴമേറിയപ്പോൾ കടൽവെള്ളം കയറി ഉപ്പുവെള്ളമായിത്തീർന്നു. ഒരു കാലത്ത് കുട്ടികൾ ചാടിമറിയുന്ന മണൽപ്പുറങ്ങളോടുകൂടിയ തെളിനീർപ്പുഴയായിരുന്നു ഈ നദി. വള്ളങ്ങൾക്കും ചങ്ങാടങ്ങൾക്കും പോകാനുള്ള നൂൽപ്രവാഹം പുഴയ്ക്ക് ചന്തം ചാർത്തിയിരുന്നു. ഇളം വെയിലിൽ പറന്നിറങ്ങുന്ന പൊന്മാനുകൾ മീൻ റാഞ്ചി തീരമരച്ചില്ലകളിലേക്ക് സ്വൈര്യമായി പരന്നിരുന്നു. ഋതുക്കളുടെ പരിണാമത്തിനനുസരിച്ച് മാത്രം പുഴയ്ക്ക് ഭാവമാറ്റം വന്നിരുന്നു. ഇന്ന് ആ തെളിമയും തനിമയും നഷ്ടമായിരിക്കുന്നു. മനുഷ്യന്റെ ചൂഷണത്തിന് വിധേയമായി തടം കുത്തിപ്പായുന്ന ഒരു ചെളിപ്പുഴയായിത്തീർന്നിരിക്കുന്നു ആറ്റിങ്ങലാറ്.''' | ||
==ആറ്റിങ്ങൽ ഒരു പ്രാചീന ആയ് വേൽ ഊർ== | |||
'''മൂവരശർ എന്ന ചേര ചോളാ പാണ്ട്യ വംശക്കാർക്കു പുറമെ ആയ് എന്ന രാജവംശത്തെക്കുറിച്ചു പ്രാചീന ചരിത്രം പറയുന്നു .സംഘകാല കൃതികളാണ് ഇതിനു പ്രധാനമായും ആശ്രയിക്കാവുന്ന രേഖകൾ .മലൈനാട് എന്ന് പഴയ പാണ്ട്യ രേഖകളിൽ പരാമർശിച്ചിട്ടുള്ള വേണാട് എന്ന പ്രദേശത്തു തമിഴിന്റെ പ്രാക്തനരൂപം സംസാരഭാഷയാക്കിയിരുന്ന ഗോത്രവർഗക്കാർ അധിവസിച്ചിരുന്നു .സംഘം കൃതികളിൽ പറയുന്ന ഐന്തിണ (കുറിഞ്ഞി ,പാല ,മുല്ല ,മരുതം നെയ്തൽ )ഇവയിൽ മുല്ല മരുതം എന്നി പ്രദേശങ്ങളിൽ പെട്ടതാണ് ഇന്നത്തെ കേരളത്തിന്റെ ഭൂരിഭാഗവും ..എവിടെ താമസിച്ചിരുന്നത് ഇടയ വർഗക്കാരായിരുന്നു .പശു എന്ന് അർത്ഥമുള്ള ആ എന്ന പഴയ പദത്തിൽനിന്നു ആയർ (ഇടയൻ)എന്ന പേരുണ്ടായി .ഗോത്ര നേതൃത്വം കൈയ്യാളിയിരുന്ന ഇടയനേതാക്കളായിരിക്കണം ആയ് രാജാക്കന്മാർ ആറ്റിങ്ങൽ നഗരസഭ പ്രദേശമായ ആലംകോട്,അലീമികളുടെ (പണ്ഡിതരുടെ)നാടാണ് എന്ന് തദ്ദേശവാസികളുടെ സ്ഥലനാമ കഥയുണ്ടെങ്കിലും അത് ആയൻകോടാണ്.ആയൻകോട് ആദൻകോടയും ആലംകോടായി എന്നും കരുതുന്നതാണ് ഉചിതം.കോട് എന്നാൽ കുന്ന് എന്നർത്ഥം.ആലംകോട് താരതമ്യേന ഉയർന്ന പ്രദേശമാണല്ലോ.ഈ കുന്നിന്റെ തെക്കുവശത്തെ താഴ്വാരത്തിൽ നദിയുടെ മാറുകരയിലാണ് ഇണ്ടിളയപ്പൻ എന്ന ദേവതയുടെ ആസ്ഥാനമായിരുന്നു എന്ന് കരുതാവുന്ന പനവേലിപ്പറമ്പ്. ഇണ്ടിളയപ്പൻ ആയിക്കുലത്തിന്റെ ഒരു ദേവതയാണ്.വെളിയൻ വെൺമാൻ എയിനൻ ഭരിച്ചിരുന്ന വെളിനല്ലൂരിൽ ഒരു ഇണ്ടിളയപ്പൻ ക്ഷേത്രമുണ്ട്.(ഇന്ന് മുഖ്യ ദേവത ശ്രീരാമനും വെളിയിൽ ഇണ്ടിളയപ്പനുമാണ്)ഇണ്ടിളയപ്പൻ ഇണ്ടിരിലയപ്പന്റെ ആധുനികീകരണമത്രേ. ഇണ്ടിരൻ എന്ന പ്രാചീന പദത്തിന്റെ അർഥം ഇടയൻ എന്നാണ്.ഇള ഭൂമി. അപ്പോൾ ഇടയന്റെ ( ആയന്റെ)ഭൂമി കാക്കുന്ന അപ്പൻ ഇണ്ടിരിലയപ്പൻ.പനവേലിപ്പറമ്പിലുണ്ടായിരുന്ന ഇണ്ടിരിലയപ്പന്റെ പ്രസ്ഥാനമെന്ന് അവനവഞ്ചേരി ശിവ ക്ഷേത്രത്തിന്റെ പറമ്പിലാണ്.ഇതിനെ സംബന്ധിച്ച് പഴമക്കാരുടെ ഇടയിൽ നിലനിൽക്കുന്ന രസകരമായ ഐതീഹ്യവും നായയുമായി ബന്ധപ്പെട്ട ആചാരവും പനവേലിപ്പറമ്പിന്റെയും ആറ്റിങ്ങലിന്റെയും പ്രാക്തനത്വത്തിലേക്കും ആയ് ബന്ധത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.മണ്ണുകൊണ്ട് മെനഞ്ഞുണ്ടാക്കുന്ന ആൾരൂപങ്ങളും അംഗഖണ്ഡങ്ങളും ഇണ്ടിളയപ്പന് അർപ്പിക്കുന്ന ആചാരം വളരെ പ്രാചീനവും ആയ് വേൾ ബന്ധം സൂചിപ്പിക്കുന്നതും തന്നെയാണ്.ആയി ഇലമായിരുന്ന അയിലത്തുമുണ്ട് ഇണ്ടിളയപ്പൻ ക്ഷേത്രം. ശിവക്ഷേത്രത്തിന് വടക്ക് നിലനിൽക്കുന്ന കാവിനകത്താണ് മേൽക്കൂരയില്ലാത്ത ഇണ്ടിളയപ്പന്റെ പ്രതിഷ്ഠ.ആലംകോടിനടുത്ത് വഞ്ചിയൂരിലുള്ള ഇണ്ടിളയപ്പൻ ക്ഷേത്രം മറ്റൊരുദാഹരണമാണ്.മറ്റു പ്രദേശങ്ങളെക്കാൾ വളരെകൂടുതൽ ഇണ്ടിളയപ്പൻ ക്ഷേത്രങ്ങൾ (മിക്കവാറും ഇപ്പോൾ വാനശാസ്‌താക്ഷേത്രങ്ങളായി പരിണമിച്ചിട്ടുണ്ട്) ചിറയികീഴ് താലൂക്കിൽ കാണാം. ആറ്റിങ്ങലിനടുത്തുള്ള അയിന്തി (ആയ് ഇന്തിക്കടവ് -ചിറയികീഴ് വലിയകടയ്ക്ക് പടിഞ്ഞാറ് -ഇവിടെയും ഇണ്ടിളയപ്പൻ കാവുണ്ട്)ആനൂപ്പാറ ,അഴൂർ , വെട്ടൂരിനടുത്തുള്ള അയിന്തി എന്നീ സ്ഥല നാമങ്ങളൊക്കെ ചിറയികീഴ് താലൂക്കിന്റെയാകെ ആയ് ബന്ധം വ്യക്തമായി സൂചിപ്പിക്കുന്നു.ഈ ആയ്കളുടെ രാജാവോ ചിറു അരചനോ ആയിരുന്ന ആയ് വേൾ താമസിച്ചിരുന്നത് ആറ്റിങ്ങലിലായിരിക്കണ ഇന്ന് വീരകേരളപുരം (വീരളം )ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഈ ആയ് വേളിന്റെ ആസ്ഥാനമെന്നു മാനിക്കാം. വീരളം ക്ഷേത്രത്തെപ്പറ്റിയുള്ള പ്രാദേശിക ഐതിഹ്യത്തിൽ മാത്രമല്ല തിരുവിതാംകൂർ മതിലകം രേഖകളിലും അവിട ഒരു കോട്ട നിലനിന്നിരുന്നതായി പരാമർശമുണ്ട്.തീർച്ചയായും ആ ഭാഗം ഒരു വേൾ അളം (അളം എന്നാൽ ഭൂമി )ആയിരുന്നിരിക്കണം.വീരകേരളപുരം കാലാന്തരത്തിൽ വിരളമായി ലോപിച്ചു എന്നു കരുതുന്നതിനേക്കാൾ വേൾ അളത്ത് വീരകേരളപുരം ക്ഷേത്രമുണ്ടായപ്പോൾ വേൾ അളം വീരളമായിയെന്ന് നിഗമിക്കുന്നതാവും ശരി. വീരളമെന്ന വേൾ അളംകുന്നിനു പടിഞ്ഞാറ് മങ്ങാട്ടുമൂല എന്നൊരു പ്രദേശമുണ്ട് പഴയ ചെപ്പേടുകളിൽ ചിറ്റാറ്റുങ്കര ജീവിതത്തിലെ വെൺകോട്ടമണ്ണ് . ഇതിന് പിന്നീട് മങ്ങാട്ടുമൂല എന്ന വാമൊഴി ഭേദമുണ്ടായി . മങ്ങാട്ടുമൂലയ്ക്ക് വീണ്ടും പടിഞ്ഞാറുമായി പണ്ട് , കോട്ടയിൽ എന്നൊരു പഴയ വീടുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു.ഇതേ മങ്ങാട്ടുമൂലയ്ക്ക് താഴെയുള്ള ഏലായ്ക്ക് അക്കരെക്കുന്നാണ്. ഇന്ന് കുന്നുവരാം എന്നറിയപ്പെടുന്ന ഭാഗം. അതിനു പടിഞ്ഞാറുള്ള പ്രദേശം കോട്ടപ്പുറം (കോട്ടയുടെ വേലി ഭാഗം എന്നർത്ഥം ) എന്നാണ് ഇപ്പോഴും അറിയപ്പെട്ടുന്നതെന്ന് ഓർക്കുക. വീരളത്തിനു തെക്കു ഭാഗത്താണല്ലോ വേളാർ സമുദായത്തിന്റെ ആസ്ഥാനമായ വേളർകുടി. മണ്പാത്രനിർമ്മാണം കുലത്തൊഴിലായ കുശവർ സമുദായക്കാരാണ് വേളാർ.പ്രാചീനകാലത്ത് സമൂഹത്തിൽ പ്രാമുഖ്യമുണ്ടായിരുന്ന സമുദായമത്രെ വേളാർ. ആറ്റിങ്ങൽ കടുവയിൽ ഏലയ്ക്കു വടക്ക് കിഴക്കായി ഇന്ന് വെള്ളൂർക്കോണമായി മാറിയ ഒരു വേളൂർക്കോണവും ആളല്ലൂർ എന്ന് വാമൊഴിയിലും ,ആവളൂർ എന്നും അളവളൂർ എന്ന് റവന്യു രേഖകളിലും കാണുന്ന ആയ് വേൾ ഊർ എന്ന ഏലായും ആറ്റിങ്ങലിന്റെ വ്യക്തമായ ആയ് വേൾ ബന്ധം ശക്തമായി സുചിപ്പിക്കുന്നു. പണ്ട് ആറ്റിങ്ങലിൽ കന്നുകാലി വളർത്തൽ ഉപജീവന മാർഗ്ഗമായിരുന്ന പണ്ടാരികൾ എന്നൊരു സമുദായം ധാരാളമായുണ്ടായിരുന്നു എന്ന്ഇന്നത്തെ മുതിർന്നവർ പറയുന്നു.''' | |||
'''പാക്കുകായ്ക്കും മരം തെക്കല്ല കാക്കേ''' | |||
'''പഞ്ഞി ലാകും മരം പനയല്ല കാക്കേ''' | |||
'''പശുവിനെ കെട്ടും മരം മുരിക്കല്ല കാക്കേ''' | |||
'''പണ്ടാരിമണ്ടയിൽ മണ്ണല്ല കാക്കേ''' | |||
'''എന്ന രസകരമായ നാടൻ പാട്ടിൽ പരാമൃഷ്ടനായ പണ്ടാരി ആറ്റിങ്ങലിലെ പ്രാചീന ആയ് കുല പരമ്പര വഴിയാണ്. പിൽക്കാലത്ത് പണ്ടാരികൾ നായർ സമുദായത്തിൽ ലയിച്ചിട്ടുണ്ട്. AD 1516-ൽ കൊല്ലത്തൊരു കോട്ട പണിയാൻ അനുവാദം കൊടുത്ത ആറ്റിങ്ങൽ റാണിയെ ആയി പണ്ടാരി റാണി എന്നാണ് പോർച്ചുഗീസുകാർ അവരുടെ രേഖകളിൽ പരാമർശിക്കുന്നത് എന്നതുംകൂടി ഓർക്കുക.''' |