"ജി.എച്ച്.എസ്.എസ്.മാതമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
21:23, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ആമുഖം | ആമുഖം | ||
മാനവസംസ്കാരചക്രവാളം ഒന്നിനൊന്ന് വിപുലമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.ആധുനിക മനുഷ്യനെ പരിഭ്രാന്തനാക്കിക്കൊണ്ടിരിക്കുന്ന ജീവിതസങ്കീർണതകളിൽ നിന്ന് മോചനം നേടാൻ മനുഷ്യൻ പല മാർഗങ്ങളും ആരാഞ്ഞുക്കൊണ്ടിരിക്കുകയാണ്.ഈ അന്വേഷണം തന്റെ വേരുകൾ കണ്ടെത്തുന്നതിന് അവനെ പ്രേരിപ്പിക്കുന്നു.അവിടെയാണ് നാടോടി സംസ്ക്കാരത്തിന്റെ പൊരുൾ തേടിയുള്ള യാത്രയുടെ പ്രസക്തി.ഗ്രാമീണ വിശ്വാസങ്ങൾ,ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,ഉത്സവാഘോഷങ്ങൾ,കാർഷിക വൃത്തി,വാമൊഴിവഴക്കങ്ങൾ,നാട്ടറിവ്,നാടൻപാട്ട് എന്നിവയെക്കുറിച്ചുള്ള അന്വേഷങ്ങളാണ് നാടോടി വിജ്ഞാനീയത്തിൽ ഉൾപ്പെടുന്നത്. | മാനവസംസ്കാരചക്രവാളം ഒന്നിനൊന്ന് വിപുലമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.ആധുനിക മനുഷ്യനെ പരിഭ്രാന്തനാക്കിക്കൊണ്ടിരിക്കുന്ന ജീവിതസങ്കീർണതകളിൽ നിന്ന് മോചനം നേടാൻ മനുഷ്യൻ പല മാർഗങ്ങളും ആരാഞ്ഞുക്കൊണ്ടിരിക്കുകയാണ്.ഈ അന്വേഷണം തന്റെ വേരുകൾ കണ്ടെത്തുന്നതിന് അവനെ പ്രേരിപ്പിക്കുന്നു.അവിടെയാണ് നാടോടി സംസ്ക്കാരത്തിന്റെ പൊരുൾ തേടിയുള്ള യാത്രയുടെ പ്രസക്തി.ഗ്രാമീണ വിശ്വാസങ്ങൾ,ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,ഉത്സവാഘോഷങ്ങൾ,കാർഷിക വൃത്തി,വാമൊഴിവഴക്കങ്ങൾ,നാട്ടറിവ്,നാടൻപാട്ട് എന്നിവയെക്കുറിച്ചുള്ള അന്വേഷങ്ങളാണ് നാടോടി വിജ്ഞാനീയത്തിൽ ഉൾപ്പെടുന്നത്. | ||
ആചാരപ്പെടൽ | |||
പെരുവണ്ണാൻ, പെരുമണ്ണാൻ എന്നിവ യഥാക്രമം വണ്ണാന്റെയും മണ്ണാന്റെയും ആചാരപ്പേരുകളാണു്. മലബാർ മേഖലയിൽ പ്രധാനപ്പെട്ട വസൂരിമാല, വിഷ്ണുമൂർത്തി, (തീചാമുണ്ഡി), വലിയ ഭഗവതി, പുതിയഭഗവതി തുടങ്ങിയ പ്രധാന തെയ്യക്കോലങ്ങൾ കെട്ടുന്നവരിൽ പ്രഗല്ഭരായ വണ്ണാന്മാർക്കു് നാട്ടുരാജാക്കന്മാരും നാട്ടുപ്രമാണിമാരും പെരുവണ്ണാൻ പട്ടം നല്കി വന്നിരുന്നു. ആചാരപ്പെടൽ എന്നാണു് ഈ ചടങ്ങിനു പറഞ്ഞു വരുന്നതു്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഇപ്പോഴും ഈ സമ്പ്രദായം നിലവിലുണ്ടു്. തെയ്യംതിറ കെട്ടുന്ന മറ്റൊരു സമുദായക്കാർക്കും പെരുവണ്ണാൻ പട്ടം നല്കാറില്ല. പെരുവണ്ണാൻ പട്ടം കിട്ടിയവരേയും അവരുടെ കുടുംബാംഗങ്ങളേയും പൊതുജനങ്ങൾ പെരുവണ്ണാൻ എന്നു വിളിച്ചുവന്നു. ഈ ആചാരപ്പേരുകൾ ജാതിപ്പേരായും അംഗീകരിക്കപ്പെട്ടു. കൂടാതെ പട്ടും വളയും കൊടുത്ത് ആചാരപ്പെടുത്തുന്ന ചടങ്ങും ഇതോടൊപ്പം നടക്കാറുണ്ട്.അത്തരം ആചാരസ്ഥാനം കിട്ടിയ പെരുവണ്ണാന്മാർ ആ വള വലിയ അഭിമാനത്തോടെ സദാസമയവും കൈയിൽ അണിയും. ഇപ്പോൾ നാട്ടുകാവുകളിലെ അധികാരികൾ ഇത്തരം സ്ഥാനം കൊടുത്ത് ആദരിക്കാറുണ്ടു്. | |||
അത്തിളി ഇത്തിളി പറങ്കിത്താളി | അത്തിളി ഇത്തിളി പറങ്കിത്താളി | ||
വരി 20: | വരി 24: | ||
== അരിയുഴിച്ചിൽ == | == അരിയുഴിച്ചിൽ == | ||
മാന്ത്രികമായൊരു ചടങ്ങ്. ശരീരത്തിൽ നിന്ന് ബാധകളെ നീക്കാനുള്ള ഒരു മന്ത്ര-തന്ത്രപ്രയോഗം.കണ്ണേറ്,നാവേറ് തുടങ്ങിയ ദോഷങ്ങൾ അരിയും,ഭസ്മവും മന്ത്രിച്ച് ശരീരത്തിലുഴിഞ്ഞു കളയുന്ന പതിവ് ഇന്നുമുണ്ട്. | മാന്ത്രികമായൊരു ചടങ്ങ്. ശരീരത്തിൽ നിന്ന് ബാധകളെ നീക്കാനുള്ള ഒരു മന്ത്ര-തന്ത്രപ്രയോഗം.കണ്ണേറ്,നാവേറ് തുടങ്ങിയ ദോഷങ്ങൾ അരിയും,ഭസ്മവും മന്ത്രിച്ച് ശരീരത്തിലുഴിഞ്ഞു കളയുന്ന പതിവ് ഇന്നുമുണ്ട്. | ||
ആടിവേടൻ | |||
കർക്കടകം 7 മുതൽ മലയന്റെ വേടനും 16 മുതൽ വണ്ണാന്റെ ആടിവേറ്റനും ഗൃഹ സന്ദർശനം നടത്തുന്നു.ഒരോ ദേശത്തെയും ജന്മാരി കുടുംബത്തിനാണു വേടൻ കെട്ടാൻ അനുവാദം.ഒരാൾ വേടന്റെ പുരാവൃത്തം പാടുമ്പോൾ വേടൻ മുറ്റത്തു നിന്ന് മന്ദം മന്ദം മുന്നോട്ടും പിന്നോട്ടുംനടനം ചെയ്യും.വീട്ടമ്മ പടിഞ്ഞാറ്റയിൽ വിളക്ക് കത്തിച്ച് വച്ചു കഴിഞ്ഞാൽ പാട്ട് തുടങ്ങുകയായി.രണ്ടു വേടന്മാരുടെയും പുരാവൃത്തം പാശുപതാസ്ത്ര കഥയാണ്.തപസ്സ് ചെയ്യുന്ന അർജ്ജുനനെ പരീക്ഷിക്കാൻ ശിവനും പാർവ്വതിയും വേട രൂപത്തിൽ പോകുന്ന പുരാണ കഥ. ചേട്ടയെ അകറ്റുന്നത് ഈ തെയ്യങ്ങളാണ്. വീടും പരിസരവും ചാണകം തെളിച്ച് ആടിവേടന്മാർ വരുന്നതിനു മുൻപേ ശുദ്ധീകരിച്ചിരിക്കും. പാട്ട് പാടിപ്പൊലിക്കുമ്പോൾ മലയന്റെ വേടനാണെങ്കിൽ കിണ്ണത്തിൽ കലക്കിയ കറുത്ത ഗുരുസിതെക്കോട്ടും,വണ്ണാന്റെ വേടനാണെങ്കിൽ ചുവന്ന ഗുരുസി വടക്കോട്ടും ഉഴിഞ്ഞ് മറിക്കണം.കരിക്കട്ട കലക്കിയതാണു കറുത്ത ഗുരുസി,മഞ്ഞളും നൂറുംകലക്കിയതാണു ചുവന്ന ഗുരുസി. ഗുരുസി കലക്കി ഉഴിഞ്ഞു മറിക്കുന്നതോടെ വീടും പരിസരവും പരിശുദ്ധമായി എന്നാണ് സങ്കല്പം. ആടിവേടന്മാരെ വരവേൽക്കാൻ നിറപറയും, നിലവിളക്കും വെച്ചിരിക്കും. കൂടാതെ മുറത്തിൽ അരി, പച്ചക്കറി, ധാന്യങ്ങൾ, ഉപ്പിലിട്ടത് തുടങ്ങിയ സാധനങ്ങളും വെച്ചിട്ടുണ്ടാകും. ഈ സാധനങ്ങളൊക്കെ വേടനും കൂട്ടർക്കുമുള്ളതാണ്.വെക്കേണ്ട കാഴ്ച വസ്തുക്കളുടെ പട്ടിക പാട്ടിലുണ്ടാകും.അതെല്ലാം തുണി മാറാപ്പിൽ ഇട്ട് അടുത്ത വീട്ടിലേക്ക് വേടൻ യാത്രയാകും. കൂടാതെ നെല്ലോ, പണമോ കൂടെ വീട്ടുടമസ്ഥർ അവർക്കു നൽകും.പഞ്ഞമാസമായ കർക്കിടകത്തിൽ ഭക്ഷണത്തിനുള്ള വക ഇങ്ങനെ അവർക്ക് ലഭിക്കുന്നു.[1] | |||
== | == | ||
ഈർക്കിൽകളി == | ഈർക്കിൽകളി == | ||
വരി 47: | വരി 55: | ||
കക്ക്കളി | കക്ക്കളി | ||
ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. പൊളിഞ്ഞ മൺകലത്തിന്റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾ തന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല. കക്ക് കാൽ പാദത്തിനു മുകളിൽ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയിൽ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളിൽ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയിൽ കക്ക് വീണാലും വരയിൽ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടർന്ന് അടുത്ത ആൾക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീർത്താൽ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങൾ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തിൽ വീണാൽ ആ കളം ആ കളിക്കാരിയുടേതായി. കോണോട് കോൺ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടർന്ന് അടുത്ത ആളുടെ കളിയാണ്. മുൻ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തിൽ കാൽ വെക്കാതെ വേണം അയാൾ ഇനി കളിക്കാൻ. കള്ളിയിൽ കാൽകുത്തിപ്പോകുകയോ വരയിൽ ചവിട്ടുകയോ ചെയ്താൽ കളിയിൽ നിന്നും പുറത്താകും. | ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. പൊളിഞ്ഞ മൺകലത്തിന്റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾ തന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല. കക്ക് കാൽ പാദത്തിനു മുകളിൽ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയിൽ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളിൽ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയിൽ കക്ക് വീണാലും വരയിൽ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടർന്ന് അടുത്ത ആൾക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീർത്താൽ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങൾ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തിൽ വീണാൽ ആ കളം ആ കളിക്കാരിയുടേതായി. കോണോട് കോൺ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടർന്ന് അടുത്ത ആളുടെ കളിയാണ്. മുൻ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തിൽ കാൽ വെക്കാതെ വേണം അയാൾ ഇനി കളിക്കാൻ. കള്ളിയിൽ കാൽകുത്തിപ്പോകുകയോ വരയിൽ ചവിട്ടുകയോ ചെയ്താൽ കളിയിൽ നിന്നും പുറത്താകും. | ||
കളി ഒക്കൽ | |||
മറുത്തുകളിക്കേണ്ട ക്ഷേത്രം മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിലും പൊന്ന് വെച്ചതിനു ശേഷം കൂട്ടൈക്കാരും ഉത്തരവാദപ്പെട്ടവരും ചെന്ന് ഭഗവതിയുടെ പൂരമാല നിർവ്വഹിച്ചുതരണമെന്ന് പറഞ്ഞ് പരസ്പരം താംബൂലം കൈമാറുന്നു. ചില ക്ഷേത്രങ്ങൾതമ്മിൽ സ്ഥിരമായി മറുത്തുകളിക്കാറുണ്ട്. അവിടങ്ങളിൽ കളി ഒക്കൽ ഉണ്ടാകില്ല. | |||
കളി മാറൽ | |||
പൂരോത്സവം തുടങ്ങുന്നതിന്റെ തലേദിവസമാണ് കളിമാറൽ. രാവിലെ തന്നെ ക്ഷേത്രസ്ഥാനികരും കളിക്കാരും പന്തലിലെത്തുന്നു. പണിക്കർ പട്ടുടുത്ത് പൂവിട്ട് കളരിമുറയിൽ കെട്ടിത്തൊഴുത് വന്ദനശ്ലോകങ്ങൾ ചൊല്ലി കളി തുടങ്ങുന്നു. ഒന്നാം നിറം മുതൽ പതിനെട്ട് നിറങ്ങളും വൻകളികളും കളിക്കാറുണ്ട്. ചില ക്ഷേത്രങ്ങളിൽ ഈ ദിവസം പന്തൽകഞ്ഞി കൊടുക്കാറുണ്ട്. സന്ധ്യക്ക് ശേഷം നാടകം-യോഗി എന്ന വിഷയവും അവതരിപ്പിച്ച് കളി തൊഴുന്നു. | |||
കഴകം കയറൽ- കാവിന്റെ മതിലകത്തേക്ക് പൂരക്കളി പ്രവേശിക്കുന്നതിനെയാണ് കഴകം കയറൽ എന്നു പറയുന്നത്. പണിക്കരും ശിഷ്യന്മാരും ആചാരക്കാരോടൊപ്പം കാവിന്റെ മതിൽക്കകത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. ഈ സമയത്ത് വാദ്യഘോഷമുണ്ടാകും. നല്ലനാളും മുഹൂർത്തവും നോക്കിയാണ് ഇത് നടത്തുന്നത് | കഴകം കയറൽ- കാവിന്റെ മതിലകത്തേക്ക് പൂരക്കളി പ്രവേശിക്കുന്നതിനെയാണ് കഴകം കയറൽ എന്നു പറയുന്നത്. പണിക്കരും ശിഷ്യന്മാരും ആചാരക്കാരോടൊപ്പം കാവിന്റെ മതിൽക്കകത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. ഈ സമയത്ത് വാദ്യഘോഷമുണ്ടാകും. നല്ലനാളും മുഹൂർത്തവും നോക്കിയാണ് ഇത് നടത്തുന്നത് | ||
വരി 57: | വരി 69: | ||
അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും.അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. | അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും.അതിൽ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളിൽ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അതു പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണു കളിയുടെ ഒന്നാം നില. | ||
കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. ഒന്നിനുപകരം ഒന്നിച്ച് രണ്ട് കല്ലെടുക്കുക, മൂന്നു കല്ല് ഒന്നിച്ച് വാരുക, എന്നിങ്ങനെ കളിയിൽ കല്ല് കൊണ്ട് പല അഭ്യാസങ്ങളും വിദഗ്ദ്ധരായ കളിക്കാർ കാണിക്കും.വീടിന്റെ ചാണകം മെഴുകിയ ഇറയത്തിരുന്നുള്ള ഈ കളിയിൽ കുട്ടികൾക്കൊപ്പം മുതിർന്ന സ്ത്രീകളും പങ്കുകൊള്ളാറുണ്ട് | കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തിൽ പറഞ്ഞുകൊണ്ടാണു കല്ലു കൊത്തി എടുക്കുക. വിരൽകൊണ്ട് അതിവേഗത്തിലും തന്ത്രപരമായും കല്ല് എടുക്കുന്നതിനാലാണു കൊത്തിയെടുക്കുക എന്നു പറയുന്നത്. ഇപ്രകാരം എല്ലാ കല്ലുകളും കൊത്തിയെടുക്കണം. അതുകൊണ്ട് ഈ കളിയെ കൊത്തൻ കല്ല് കളി എന്നു വിളിക്കുന്നു. ഒന്നിനുപകരം ഒന്നിച്ച് രണ്ട് കല്ലെടുക്കുക, മൂന്നു കല്ല് ഒന്നിച്ച് വാരുക, എന്നിങ്ങനെ കളിയിൽ കല്ല് കൊണ്ട് പല അഭ്യാസങ്ങളും വിദഗ്ദ്ധരായ കളിക്കാർ കാണിക്കും.വീടിന്റെ ചാണകം മെഴുകിയ ഇറയത്തിരുന്നുള്ള ഈ കളിയിൽ കുട്ടികൾക്കൊപ്പം മുതിർന്ന സ്ത്രീകളും പങ്കുകൊള്ളാറുണ്ട് | ||
കോതാമൂരിയാട്ടം | |||
തുലാമാസം 10-ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക.മലയസമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തിൽ ഒരു കോതാമ്മൂരി തെയ്യവും (ആൺകുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട് മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളിൽ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയിൽ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങൾക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാൻക്ക് മുഖപ്പാളയും, അരയിൽ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതിൽ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളിൽ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കു ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടിവരുന്നതുകൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാൻ 10 മുതൽ 15 ദിവസം വരെ എടുക്കാറുണ്ട്. കോതാമ്മൂരി വരുമ്പോൾ വീടുകളിൽ സ്വീകരിക്കുന്നതിനായി വിളക്കും തളികയും നിറനാഴിയും മുറത്തിൽ നെൽവിത്തും ഒരുക്കി വെക്കും. വീട്ടിൽ എത്തിയ ഉടൻ തന്നെ കോതാമ്മൂരിയും പനിയന്മാരും ഇതിനു വലംവെക്കും. തുടർന്ന് പാട്ടുകൾ പാടും. | |||
തായം | തായം | ||
വരി 62: | വരി 79: | ||
നിരകളി | നിരകളി | ||
രണ്ട് പേർക്ക് കളിക്കാവുന്ന കളിയാണിത്. ഒരു സ്ക്വയർ വരച്ച് കോർണറുകളിലേയ്ക്കു് ഗുണനചിഹ്നത്താലും, നാലായി ഭാഗിക്കുന്ന വിധത്തിൽ അധികചിഹ്നത്താലും വരയിടുക. രണ്ടു കളിക്കാർക്കും ഒരേതരത്തിലുള്ള മൂന്നു വീതം കായ്കൾ (വളപ്പൊട്ടുകൾ, മഞ്ചാടിക്കുരു, ഈർക്കിൽ, ബട്ടണുകൾ എന്നിങ്ങനെ രണ്ടു കളറിലോ, തരത്തിലോ ഉള്ളവ) തെരഞ്ഞെടുക്കാം. മൂന്നു കായ്കളും ഒരേ വരിയിൽ വരാൻ ഒരാൾ ശ്രമിക്കുകയും മറ്റെയാൾ അതിനനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് കളിയിലെ രസം. | രണ്ട് പേർക്ക് കളിക്കാവുന്ന കളിയാണിത്. ഒരു സ്ക്വയർ വരച്ച് കോർണറുകളിലേയ്ക്കു് ഗുണനചിഹ്നത്താലും, നാലായി ഭാഗിക്കുന്ന വിധത്തിൽ അധികചിഹ്നത്താലും വരയിടുക. രണ്ടു കളിക്കാർക്കും ഒരേതരത്തിലുള്ള മൂന്നു വീതം കായ്കൾ (വളപ്പൊട്ടുകൾ, മഞ്ചാടിക്കുരു, ഈർക്കിൽ, ബട്ടണുകൾ എന്നിങ്ങനെ രണ്ടു കളറിലോ, തരത്തിലോ ഉള്ളവ) തെരഞ്ഞെടുക്കാം. മൂന്നു കായ്കളും ഒരേ വരിയിൽ വരാൻ ഒരാൾ ശ്രമിക്കുകയും മറ്റെയാൾ അതിനനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് കളിയിലെ രസം. | ||
പണിക്കർ | |||
ഗുരുകുലസമ്പ്രദായത്തിൽ ഗുരുമുഖത്തുനിന്നുംഅമരകോശം, സിദ്ധരൂപം, ബാലപ്രബോധനം, എന്നിവയും ശ്രീകൃഷ്ണവിലാസം, കുമാരസംഭവം മുതലായ കാവ്യങ്ങളും മറ്റു പൂരക്കളി വിഷയങ്ങളും ഹൃദിസ്ഥമാക്കിയതിനുശേഷം ശിഷ്യൻ യോഗ്യനാണെന്ന് ഗുരുനാഥന് തോന്നിയാൽ ക്ഷേത്രക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് ഏല്പിക്കുന്നു. നല്ല രീതിയിൽ മറുത്തുകളി അവതരിപ്പിച്ചുവെന്ന് ക്ഷേത്രക്കാർക്ക് തോന്നിയാൽ "പട്ടും വളയും" , "പണിക്കർ" എന്ന സ്ഥാനപ്പേരും നല്കുന്നു. ഗുരുക്കക്കൻമാരും ശിഷ്യരും ചുവന്ന പട്ട് കോർത്ത് കെട്ടിയുടുത്ത് മേലെ കറുത്ത ഉറുമാൽ കെട്ടണം. അവരുടെ പന്തൽ പ്രവേശമാണ് അടുത്ത രംഗം. അപ്പോൾ രാശികളെ കുറിച്ചും തച്ചുശാത്രത്തെക്കുറിച്ചും വാദപ്രതിവാദം നടത്താറുണ്ട്. തുടർന്ന് ദീപവന്ദന നടത്തുമ്പോഴും ചോദ്യോത്തരം നടക്കാറുണ്ട്. തുടർന്നുള്ള എല്ലാ രംഗങ്ങലിലും സംഘത്തലവന്മാരായ പണിക്കർമാർ ചർച്ച നടത്താറുണ്ട്. നാട്യശാസ്ത്രം, യോഗശാസ്ത്രം തുടങ്ങിയവയെക്കുറിച്ചൊക്കെ തർക്കങ്ങൾ നടക്കും. തീയ്യസമുദായക്കാരാണ് മറത്തുകളിക്ക് പ്രാമുഖ്യം നൽകി വളർത്തിക്കൊണ്ടു വന്നത്. | |||
പന്തൽക്കളി-പണിക്കരുടെ വരവോടെ പുറപ്പന്തലിൽ കളിയും ആരംഭിക്കും. പന്തൽക്കളി എന്നു ഇതിനെ വിളിക്കുന്നു. ഇഷ്ടദേവതാവന്ദനം, പൂരമാല, തൊഴുന്നകളി, എന്നിവയാണ് പുറപ്പന്തലിൽ ദിവസവും അവതരിപ്പിക്കേൺതത്. കളിക്കാരുടെ പരിശീലനമോ ഓർമ്മപുതുക്കലോ ആയാണ് ഇതിനെ കണക്കാക്കുക. | പന്തൽക്കളി-പണിക്കരുടെ വരവോടെ പുറപ്പന്തലിൽ കളിയും ആരംഭിക്കും. പന്തൽക്കളി എന്നു ഇതിനെ വിളിക്കുന്നു. ഇഷ്ടദേവതാവന്ദനം, പൂരമാല, തൊഴുന്നകളി, എന്നിവയാണ് പുറപ്പന്തലിൽ ദിവസവും അവതരിപ്പിക്കേൺതത്. കളിക്കാരുടെ പരിശീലനമോ ഓർമ്മപുതുക്കലോ ആയാണ് ഇതിനെ കണക്കാക്കുക. | ||
വരി 69: | വരി 90: | ||
പൂവിടൽ- ആ പന്തലിൽ കന്നിമൂലക്ക് മണ്ണുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ ദൈവത്തറയിലും അഷ്ടദിക്പാലകരുടെ സങ്കല്പത്തിൽ എട്ടു തൂണുകളുടെ സമീപത്തും പൂവിടുന്നു. തുമ്പപ്പൂവാണ് അതിനു മുഖ്യമായും ഉപയോഗിക്കുന്നത്. ചിലർ ചെമ്പകവും ഉപയോഗിക്കുന്നു. പുറപ്പന്തലിൽ നിന്ന് കളി അകത്തേക്ക് മാറുന്നതുവരെ, ചിലപ്പോൾ ഒരാഴ്ചയോളവും ചിലയിടങ്ങളിൽ മാസങ്ങളോളവും പൂവിടൽ നടക്കുന്നു. | പൂവിടൽ- ആ പന്തലിൽ കന്നിമൂലക്ക് മണ്ണുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ ദൈവത്തറയിലും അഷ്ടദിക്പാലകരുടെ സങ്കല്പത്തിൽ എട്ടു തൂണുകളുടെ സമീപത്തും പൂവിടുന്നു. തുമ്പപ്പൂവാണ് അതിനു മുഖ്യമായും ഉപയോഗിക്കുന്നത്. ചിലർ ചെമ്പകവും ഉപയോഗിക്കുന്നു. പുറപ്പന്തലിൽ നിന്ന് കളി അകത്തേക്ക് മാറുന്നതുവരെ, ചിലപ്പോൾ ഒരാഴ്ചയോളവും ചിലയിടങ്ങളിൽ മാസങ്ങളോളവും പൂവിടൽ നടക്കുന്നു. | ||
മാറ്റ് | |||
വണ്ണാൻ, മണ്ണാൻ, പെരുവണ്ണാൻ, പെരുമണ്ണാൻ എന്നീ ജാതിനാമങ്ങളിൽ അറിയപ്പെടുന്നവർ പരമ്പരാഗതമായി തുന്നൽപ്പണി, നാട്ടുവൈദ്യം, മന്ത്രവാദം, തെയ്യംതിറ,തിറയാട്ടം എന്നീ കുലത്തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരും അയിത്തജാതിയിൽ പെട്ടിരുന്നവരുമാണു്. ഈ സമുദായത്തിൽപ്പെട്ട സ്ത്രീകൾ തിയ്യസമുദായത്തിൽ പെട്ടവർക്കും മുസ്ലിങ്ങൾക്കും അലക്കുതൊഴിൽ നിർവ്വഹിച്ചുവന്നവരും മേൽജാതിക്കാരുടെ വീടുകളിൽ മരണം, പ്രസവം, ഋതുസ്നാനം എന്നിവ സംഭവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട പുല ആചരിക്കുന്നവർക്കു് മാറ്റു് നല്കി വന്നവരുമാണു്. | |||
മറുത്തുകളി | |||
രണ്ടു കഴകങ്ങളെയോ രണ്ടു കാവുകളെയോ കേന്ദ്രീകരിച്ചാണ് മറത്തുകളി നടത്തുക. ഇത് പൂരക്കാലത്ത് ഒൻപതു ദിവസവും പതിവില്ല. മൂന്ന് നാല് ദശാബ്ദങ്ങളായി പൂരക്കളിയിലെന്നപോലെ മറുത്തുകളിയിലും ധാരാളം പരിവർത്തനങ്ങളും പരിഷ്കാരങ്ങളും വന്നു ചേർന്നിട്ടുണ്ട്. കളി നടക്കുന്ന കാവിലെ സംഘമാണ് മുൻകളി നടത്തേണ്ടത്. പ്രതിയോഗിയായ പണിക്കരുടെ സംഘം പിൻകളിക്കാരാണ്. അടുത്ത ദിവസമോ ഒരു ദിവസം കഴിഞ്ഞോ പിൻകളിക്കാരായി എത്തുന്നവരുടെ കാവിലും കളി നടത്തും. മറുത്തുകളിയിൽ അതിഥി-ആതിഥേയകല്പനയില്ല . വന്നയുടനെ പണിക്കരെയും സംഘത്തെയും അഭിവാദനവും സ്വാഗതവും ചെയ്തുകൊണ്ട് സംസ്കൃതത്തിലോ മലയാളത്തിലോ ശ്ലോകം ചൊല്ലുന്നു.ഇതുപോലെ പ്രതിയോഗിയും ശ്ലോകംചൊല്ലി വാദപ്രതിവാദം നടത്തുന്നു. വടക്കൻ കേരളത്തിൽ പൂരക്കളിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മത്സര-പ്രദർശനക്കളിയാണ് മറത്തുകളി. കഴകങ്ങളിലോ കാവുകളിലോ വച്ച് പൂരക്കളി സംഘങ്ങളുടെ കഴിവ് ഒരേ സമയം മത്സരിച്ച് പ്രദർശിപ്പിക്കുന്നു. പൂരക്കളി തന്നെ മറത്തുകളിയായിട്ട് നടത്തുകയാണു ചെയ്യുക. പൂരക്കളിയേക്കാൾ വാശിയും വേഗതയും ഉള്ളതിനാൾ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് മറത്തുകളിയാണ്. തർക്കം തീർക്കുവാൻ നിഷ്പക്ഷമതികളായ പണ്ഡിതർ ആസനസ്ഥരായിരിക്കും. മുൻകാലങ്ങളിൽ മദ്ധ്യസ്ഥരുടെ വിധിയെ മാനിക്കതെ കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചോദ്യങ്ങളെ മറുചോദ്യങ്ങൾ കൊണ്ട് മാന്യമല്ലാത്ത രീതിയിൽ തടുക്കുന്ന പതിവ് 'പൂരക്കളിപ്പണിക്കരുടെ ചോദ്യം പോലെ' എന്ന പ്രയോഗത്തിനു കാരണമായിട്ടുണ്ട്. മറുത്തുകളിക്ക് രണ്ട് ഭാഗങ്ങളുണ്ട്. രണ്ടു സംഘങ്ങൾ തമ്മിലുള്ള കളിയും രണ്ടു സംഘങ്ങളെ പ്രതിനിധീകരിക്കുന്ന പണിക്കർമാർ തമ്മിലുള്ള വാദപ്രതിവാദവും. സംഘങ്ങൾ തമ്മിൽ വാദപ്രതിവാദം നടത്തില്ല. പഴയ കാലത്ത് ക്ഷേത്രത്തിലെ ആചാരക്കാരാണ് മദ്ധ്യസ്ഥത വഹിച്ചിരുന്നത്. അടുത്ത കാലത്തായി സംസ്കൃതപണ്ഡിതൻമാർ അദ്ധ്യക്ഷരാവാറുണ്ട്. വാദപ്രതിവാദത്തിന് -സംസ്കൃതം, മലയാളംഎന്നീ ഭാഷകളാണ് ഉപയോഗിക്കാറ്. മറുത്തുകളി തീയ്യരും, മണിയാണികളും മാത്രമാണ് പാരംബര്യമായി കളിച്ചുപോരുന്നത് എങ്കിലും തീയ്യരുടേതിനാണ് കൂടുതൽ ചിട്ടയും പ്രാമാണിത്യവും മുൻതൂക്കവും. | |||