"ജി.എച്ച്.എസ്.എസ്.മാതമംഗലം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്.മാതമംഗലം/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
20:39, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
ആമുഖം | ആമുഖം | ||
മാനവസംസ്കാരചക്രവാളം ഒന്നിനൊന്ന് വിപുലമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.ആധുനിക മനുഷ്യനെ പരിഭ്രാന്തനാക്കിക്കൊണ്ടിരിക്കുന്ന ജീവിതസങ്കീർണതകളിൽ നിന്ന് മോചനം നേടാൻ മനുഷ്യൻ പല മാർഗങ്ങളും ആരാഞ്ഞുക്കൊണ്ടിരിക്കുകയാണ്.ഈ അന്വേഷണം തന്റെ വേരുകൾ കണ്ടെത്തുന്നതിന് അവനെ പ്രേരിപ്പിക്കുന്നു.അവിടെയാണ് നാടോടി സംസ്ക്കാരത്തിന്റെ പൊരുൾ തേടിയുള്ള യാത്രയുടെ പ്രസക്തി.ഗ്രാമീണ വിശ്വാസങ്ങൾ,ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,ഉത്സവാഘോഷങ്ങൾ,കാർഷിക വൃത്തി,വാമൊഴിവഴക്കങ്ങൾ,നാട്ടറിവ്,നാടൻപാട്ട് എന്നിവയെക്കുറിച്ചുള്ള അന്വേഷങ്ങളാണ് നാടോടി വിജ്ഞാനീയത്തിൽ ഉൾപ്പെടുന്നത്. | മാനവസംസ്കാരചക്രവാളം ഒന്നിനൊന്ന് വിപുലമായിക്കൊണ്ടിരിക്കുന്ന കാലമാണിത്.ആധുനിക മനുഷ്യനെ പരിഭ്രാന്തനാക്കിക്കൊണ്ടിരിക്കുന്ന ജീവിതസങ്കീർണതകളിൽ നിന്ന് മോചനം നേടാൻ മനുഷ്യൻ പല മാർഗങ്ങളും ആരാഞ്ഞുക്കൊണ്ടിരിക്കുകയാണ്.ഈ അന്വേഷണം തന്റെ വേരുകൾ കണ്ടെത്തുന്നതിന് അവനെ പ്രേരിപ്പിക്കുന്നു.അവിടെയാണ് നാടോടി സംസ്ക്കാരത്തിന്റെ പൊരുൾ തേടിയുള്ള യാത്രയുടെ പ്രസക്തി.ഗ്രാമീണ വിശ്വാസങ്ങൾ,ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,ഉത്സവാഘോഷങ്ങൾ,കാർഷിക വൃത്തി,വാമൊഴിവഴക്കങ്ങൾ,നാട്ടറിവ്,നാടൻപാട്ട് എന്നിവയെക്കുറിച്ചുള്ള അന്വേഷങ്ങളാണ് നാടോടി വിജ്ഞാനീയത്തിൽ ഉൾപ്പെടുന്നത്. | ||
അത്തിളി ഇത്തിളി പറങ്കിത്താളി | |||
പെൺകുട്ടികൾ സംഘമായി ചേർന്ന് വട്ടത്തിലിരുന്ന് കളിക്കുന്ന കളിയാണ് തൊട്ടുകളി. ഒരു കുട്ടിയൊഴിച്ചുള്ളവരെല്ലാം കൈപ്പടങ്ങൾ മലർത്തി നിലത്തുവയ്ക്കും. കൈ വയ്ക്കാത്ത കുട്ടി തന്റെ കൈ ചുരുട്ടിപ്പിടിച്ചുകൊണ്ട് 'അത്തളി-ഇത്തളി-പറങ്കിത്താളി-സിറ്റുമ-സിറ്റുമ-സ' എന്നു പാടിക്കൊണ്ട് മറ്റു കുട്ടികളുടെ കൈപ്പടങ്ങളിൽ കുത്തും. 'സ' പറഞ്ഞുകൊണ്ടുള്ള കുത്തുകൊള്ളുന്നയാൾ കൈപ്പടം കമഴ്ത്തണം. ഒരു ചുറ്റു കഴിഞ്ഞ് പിന്നെയും അതേ കയ്യിൽ കുത്തു കിട്ടിയാൽ ആ കൈ പിൻവലിക്കണം. ഇങ്ങനെ രണ്ടുകയ്യും പിൻവലിക്കുന്ന ആൾ കളിയിൽ നിന്നു പിന്മാറണം. അവസാനം ബാക്കിയാകുന്ന ആൾ 'കാക്ക'ആകും. കാക്കയ്ക്കു പിടികൊടുക്കാതെ മറ്റുള്ളവർ ഓടും. അവരെ തൊടുവാനായുള്ള കാക്കയുടെ ഓട്ടമാണ് കളിയുടെ അടുത്ത ഘട്ടം. 'കാക്ക' എന്ന പേര് തെക്കൻ കേരളത്തിലെ തൊട്ടുകളിയിലില്ല. വായ്ത്താരി പറഞ്ഞോ, ഒന്നേ രണ്ടേ എന്ന് എണ്ണിയോ ഓരോരുത്തരെയായി പുറത്താക്കിയശേഷം പുറത്താകാതെ നില്ക്കുന്ന ആൾ മറ്റുള്ളവരെ തൊടാൻവേണ്ടി ശ്രമിക്കുക എന്നതാണ് അവിടത്തെ | |||
== '''അരിപ്പോ തിരിപ്പോ''' == | == '''അരിപ്പോ തിരിപ്പോ''' == | ||
കളിയിൽ ഏർപ്പെടുന്ന കുട്ടികൾ വട്ടത്തിലിരുന്ന് മധ്യത്തിൽ ഇരുകൈകളും ചേർത്ത് പരത്തി കമിഴ്ത്തി വെക്കും.കൂട്ടത്തിൽ ഒരാൾ ഒരോ കൈയും തൊട്ട് ഇങ്ങനെ പറയുംഅരിപ്പോ തിരിപ്പോ തോരണി മംഗലം, പരിപ്പും പന്ത്രണ്ടാനീം കുതിരീം ചെക്കിട്ട മടക്കിട്ട പതിനാം വള്ളിക്കെന്തും പൂ? മുരിക്കിൻ പൂ പാടുന്നതിനിടയിൽ ഒരോരാളുടെയും കൈകൾ ക്രമത്തിൽ തൊടുന്നുണ്ടാകും.പറഞ്ഞവസാനിക്കുമ്പോൾ തൊട്ട കൈ എടുത്ത് മാറ്റും.വായ്ത്താരി തുടരും.മുരിക്കീ ചെരിക്കീ കിടന്നോളെ ,അഞ്ഞായെണ്ണ കുടിച്ചോളെ, അക്കരെയുള്ളൊരു മാടോപ്രാവിന്റെ കൈയോ കാലോ ചെത്തി കൊത്തി മടങ്കാട്ട്..ഇപ്പോൾ തൊട്ട കൈയും എടുത്ത് മാറ്റും.തുടർന്ന് ഡാ.... ഡീ...ഡും.. എന്നു പറഞ്ഞ് തീരുമ്പോൾ തൊടുന്ന കൈയും എടുത്ത് മാറ്റും.ഇത് ആവർത്തിച്ച് ചൊല്ലി കൈകൾ ഒരോന്നായി എടുത്ത് മാറ്റി അവസാനം ബാക്കി വരുന്ന കൈ ഉടമ വിജയിച്ചതായി പ്രഖ്യാപിക്കുന്നു.അവശേഷിക്കുന്ന കൈയുടമയാണു അടുത്തവട്ടം വായ്ത്താരി ചൊല്ലേണ്ടത്. | കളിയിൽ ഏർപ്പെടുന്ന കുട്ടികൾ വട്ടത്തിലിരുന്ന് മധ്യത്തിൽ ഇരുകൈകളും ചേർത്ത് പരത്തി കമിഴ്ത്തി വെക്കും.കൂട്ടത്തിൽ ഒരാൾ ഒരോ കൈയും തൊട്ട് ഇങ്ങനെ പറയുംഅരിപ്പോ തിരിപ്പോ തോരണി മംഗലം, പരിപ്പും പന്ത്രണ്ടാനീം കുതിരീം ചെക്കിട്ട മടക്കിട്ട പതിനാം വള്ളിക്കെന്തും പൂ? മുരിക്കിൻ പൂ പാടുന്നതിനിടയിൽ ഒരോരാളുടെയും കൈകൾ ക്രമത്തിൽ തൊടുന്നുണ്ടാകും.പറഞ്ഞവസാനിക്കുമ്പോൾ തൊട്ട കൈ എടുത്ത് മാറ്റും.വായ്ത്താരി തുടരും.മുരിക്കീ ചെരിക്കീ കിടന്നോളെ ,അഞ്ഞായെണ്ണ കുടിച്ചോളെ, അക്കരെയുള്ളൊരു മാടോപ്രാവിന്റെ കൈയോ കാലോ ചെത്തി കൊത്തി മടങ്കാട്ട്..ഇപ്പോൾ തൊട്ട കൈയും എടുത്ത് മാറ്റും.തുടർന്ന് ഡാ.... ഡീ...ഡും.. എന്നു പറഞ്ഞ് തീരുമ്പോൾ തൊടുന്ന കൈയും എടുത്ത് മാറ്റും.ഇത് ആവർത്തിച്ച് ചൊല്ലി കൈകൾ ഒരോന്നായി എടുത്ത് മാറ്റി അവസാനം ബാക്കി വരുന്ന കൈ ഉടമ വിജയിച്ചതായി പ്രഖ്യാപിക്കുന്നു.അവശേഷിക്കുന്ന കൈയുടമയാണു അടുത്തവട്ടം വായ്ത്താരി ചൊല്ലേണ്ടത്. | ||
വരി 43: | വരി 47: | ||
കക്ക്കളി | കക്ക്കളി | ||
ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. പൊളിഞ്ഞ മൺകലത്തിന്റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾ തന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല. കക്ക് കാൽ പാദത്തിനു മുകളിൽ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയിൽ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളിൽ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയിൽ കക്ക് വീണാലും വരയിൽ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടർന്ന് അടുത്ത ആൾക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീർത്താൽ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങൾ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തിൽ വീണാൽ ആ കളം ആ കളിക്കാരിയുടേതായി. കോണോട് കോൺ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടർന്ന് അടുത്ത ആളുടെ കളിയാണ്. മുൻ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തിൽ കാൽ വെക്കാതെ വേണം അയാൾ ഇനി കളിക്കാൻ. കള്ളിയിൽ കാൽകുത്തിപ്പോകുകയോ വരയിൽ ചവിട്ടുകയോ ചെയ്താൽ കളിയിൽ നിന്നും പുറത്താകും. | ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. പൊളിഞ്ഞ മൺകലത്തിന്റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾ തന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല. കക്ക് കാൽ പാദത്തിനു മുകളിൽ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയിൽ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളിൽ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയിൽ കക്ക് വീണാലും വരയിൽ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടർന്ന് അടുത്ത ആൾക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീർത്താൽ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങൾ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തിൽ വീണാൽ ആ കളം ആ കളിക്കാരിയുടേതായി. കോണോട് കോൺ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടർന്ന് അടുത്ത ആളുടെ കളിയാണ്. മുൻ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തിൽ കാൽ വെക്കാതെ വേണം അയാൾ ഇനി കളിക്കാൻ. കള്ളിയിൽ കാൽകുത്തിപ്പോകുകയോ വരയിൽ ചവിട്ടുകയോ ചെയ്താൽ കളിയിൽ നിന്നും പുറത്താകും. | ||
കഴകം കയറൽ- കാവിന്റെ മതിലകത്തേക്ക് പൂരക്കളി പ്രവേശിക്കുന്നതിനെയാണ് കഴകം കയറൽ എന്നു പറയുന്നത്. പണിക്കരും ശിഷ്യന്മാരും ആചാരക്കാരോടൊപ്പം കാവിന്റെ മതിൽക്കകത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. ഈ സമയത്ത് വാദ്യഘോഷമുണ്ടാകും. നല്ലനാളും മുഹൂർത്തവും നോക്കിയാണ് ഇത് നടത്തുന്നത് | |||
കുട്ടിയും കോലും | കുട്ടിയും കോലും | ||
നിലത്ത് ഒരു ചെറിയ കുഴിയിൽ കുട്ടി വെച്ച് കോല് കൊണ്ട് അതിനെ തോണ്ടി തെറുപ്പിച്ചാണ് കളി തുടങ്ങുന്നത്. നിലത്തു തട്ടാതെ കുട്ടിയെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും. പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കോല് കുഴിക്കു മുകളിൽ കുറുകെ വെയ്ക്കും. കുട്ടി വീണുകിടക്കുന്ന സ്ഥലത്തു നിന്ന് എതിർഭാഗം കോലിൽ കുട്ടി കൊണ്ട് എറിഞ്ഞു കൊള്ളിക്കുന്നു. കുട്ടി കോലിൽ കൊണ്ടാൽ കളിക്കാരൻ പുറത്താകും . കുട്ടിയെ കോല് കൊണ്ട് അടിച്ചു തെറിപ്പിക്കുകയാണ് കളിയുടെ രീതി. തെറിച്ച് വീണകുട്ടി എതിർ വിഭാഗം എടുത്ത് കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയിൽനിന്നും എത്ര കോല് ദൂരത്തിൽ കോല് വന്നു വീണുവോ അത്രയും പോയിന്റ് കളിക്കാരനു ലഭിക്കും. കളിക്കാരൻ എത്രാമത്തെ പോയിന്റിൽ നിൽക്കുന്നു എന്നതിന് അനുസരിച്ച് അടിക്കുന്ന രീതിയും മാറുന്നു. ഉദാഹരണമായി ഒരാൾക്ക് 33 പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം 3 ആയതുകൊണ്ട് അയാൾക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. 57 ആണെങ്കിൽ കോഴിക്കാൽ എന്നിങ്ങനെ. | നിലത്ത് ഒരു ചെറിയ കുഴിയിൽ കുട്ടി വെച്ച് കോല് കൊണ്ട് അതിനെ തോണ്ടി തെറുപ്പിച്ചാണ് കളി തുടങ്ങുന്നത്. നിലത്തു തട്ടാതെ കുട്ടിയെ പിടിക്കുകയാണെങ്കിൽ കളിക്കാരൻ പുറത്താകും. പിടിച്ചെടുക്കാൻ സാധിച്ചില്ലെങ്കിൽ കളിക്കാരൻ കോല് കുഴിക്കു മുകളിൽ കുറുകെ വെയ്ക്കും. കുട്ടി വീണുകിടക്കുന്ന സ്ഥലത്തു നിന്ന് എതിർഭാഗം കോലിൽ കുട്ടി കൊണ്ട് എറിഞ്ഞു കൊള്ളിക്കുന്നു. കുട്ടി കോലിൽ കൊണ്ടാൽ കളിക്കാരൻ പുറത്താകും . കുട്ടിയെ കോല് കൊണ്ട് അടിച്ചു തെറിപ്പിക്കുകയാണ് കളിയുടെ രീതി. തെറിച്ച് വീണകുട്ടി എതിർ വിഭാഗം എടുത്ത് കുഴി ലക്ഷ്യമാക്കി എറിയുന്നു. കുഴിയിൽനിന്നും എത്ര കോല് ദൂരത്തിൽ കോല് വന്നു വീണുവോ അത്രയും പോയിന്റ് കളിക്കാരനു ലഭിക്കും. കളിക്കാരൻ എത്രാമത്തെ പോയിന്റിൽ നിൽക്കുന്നു എന്നതിന് അനുസരിച്ച് അടിക്കുന്ന രീതിയും മാറുന്നു. ഉദാഹരണമായി ഒരാൾക്ക് 33 പോയിന്റ് ഉണ്ടെന്നിരിക്കട്ടെ. അവസാന അക്ഷരം 3 ആയതുകൊണ്ട് അയാൾക്ക് മുക്കാപ്പുറം കളിക്കേണ്ടിവരും. 57 ആണെങ്കിൽ കോഴിക്കാൽ എന്നിങ്ങനെ. | ||
വരി 52: | വരി 60: | ||
നിലത്ത് ചുണ്ണാമ്പുകൊണ്ടോ കരിക്കട്ടകൊണ്ടോ കളങ്ങൾ വരച്ചാണ് ഇതു കളിക്കുന്നത്. അഞ്ചു കല്ലുകളോ,അഞ്ചു ഉച്ചൂളികളോ കരുക്കളായി കയ്യിലിട്ട് കുലുക്കി നിലത്തേക്ക് വീശിവീഴ്ത്തുന്നു. അവ മലർന്നോ കമിഴ്ന്നോ വീഴുന്നതിനനുസരിച്ച് പോയിന്റുകൾ കിട്ടും. അത്രയും കളങ്ങൾ ഒരോരുത്തർക്കും മുന്നോട്ടു പോകാം. ഓരോരുത്തർക്കും അഞ്ചു വീതം ചൂതുകൾ കിട്ടും. വളപ്പൊട്ടുകളാണ് ഈ അഞ്ചു ചൂതുകളും ഏറ്റവും ആദ്യം അവസാനത്തെ കളത്തിലെത്തിക്കാൻ കഴിയുന്നയാൾ വിജയിക്കും | നിലത്ത് ചുണ്ണാമ്പുകൊണ്ടോ കരിക്കട്ടകൊണ്ടോ കളങ്ങൾ വരച്ചാണ് ഇതു കളിക്കുന്നത്. അഞ്ചു കല്ലുകളോ,അഞ്ചു ഉച്ചൂളികളോ കരുക്കളായി കയ്യിലിട്ട് കുലുക്കി നിലത്തേക്ക് വീശിവീഴ്ത്തുന്നു. അവ മലർന്നോ കമിഴ്ന്നോ വീഴുന്നതിനനുസരിച്ച് പോയിന്റുകൾ കിട്ടും. അത്രയും കളങ്ങൾ ഒരോരുത്തർക്കും മുന്നോട്ടു പോകാം. ഓരോരുത്തർക്കും അഞ്ചു വീതം ചൂതുകൾ കിട്ടും. വളപ്പൊട്ടുകളാണ് ഈ അഞ്ചു ചൂതുകളും ഏറ്റവും ആദ്യം അവസാനത്തെ കളത്തിലെത്തിക്കാൻ കഴിയുന്നയാൾ വിജയിക്കും | ||
നിരകളി | |||
രണ്ട് പേർക്ക് കളിക്കാവുന്ന കളിയാണിത്. ഒരു സ്ക്വയർ വരച്ച് കോർണറുകളിലേയ്ക്കു് ഗുണനചിഹ്നത്താലും, നാലായി ഭാഗിക്കുന്ന വിധത്തിൽ അധികചിഹ്നത്താലും വരയിടുക. രണ്ടു കളിക്കാർക്കും ഒരേതരത്തിലുള്ള മൂന്നു വീതം കായ്കൾ (വളപ്പൊട്ടുകൾ, മഞ്ചാടിക്കുരു, ഈർക്കിൽ, ബട്ടണുകൾ എന്നിങ്ങനെ രണ്ടു കളറിലോ, തരത്തിലോ ഉള്ളവ) തെരഞ്ഞെടുക്കാം. മൂന്നു കായ്കളും ഒരേ വരിയിൽ വരാൻ ഒരാൾ ശ്രമിക്കുകയും മറ്റെയാൾ അതിനനുവദിക്കാതിരിക്കുകയും ചെയ്യുകയാണ് കളിയിലെ രസം. | |||
പന്തൽക്കളി-പണിക്കരുടെ വരവോടെ പുറപ്പന്തലിൽ കളിയും ആരംഭിക്കും. പന്തൽക്കളി എന്നു ഇതിനെ വിളിക്കുന്നു. ഇഷ്ടദേവതാവന്ദനം, പൂരമാല, തൊഴുന്നകളി, എന്നിവയാണ് പുറപ്പന്തലിൽ ദിവസവും അവതരിപ്പിക്കേൺതത്. കളിക്കാരുടെ പരിശീലനമോ ഓർമ്മപുതുക്കലോ ആയാണ് ഇതിനെ കണക്കാക്കുക. | |||
പന്തലിൽ പൊന്നുവക്കുക- പൂരക്കളി കാവിനകത്ത് തുടങ്ങുന്നതിനു മുൻപ് പന്തലിൽ പൊന്നുവക്കുക എന്നൊരു ചടങ്ങുണ്ട്. ശുഭാശുഭഫലം നോക്കുന്ന ഒരു ചടങ്ങാണത്. അരിയിൽ സ്വർണ്ണനാണയം പൂഴ്ത്തി വച്ച് അത് ഭക്തിപുരസ്സരം നീക്കി നോക്കി സ്ഥാനം നിർണ്ണയിച്ച് അതിന്റെ സ്ഥാനം അനുസ്സരിച്ച് ശകുനം നിശ്ചയിക്കുകയാണ് ചടങ്ങ് ചെയ്യുന്നത്. പുറപ്പന്തലിലെ അവസാന കളി ദിവസം എല്ലാ മുഖ്യ അംഗങ്ങൾക്കും അവതരിപ്പിക്കാനുള്ള അവസരം ഉണ്ട്. വന്ദന, പൂരമാല, വൻകളി, നാടകം, യോഗി, തൊഴുന്നപാട്ട് എന്നിവയെല്ലാം അന്നുണ്ടാകും. കാസർകോഡ് ജില്ലയിൽ മാപ്പിളപ്പാട്ട് പാടിയാന് പന്തൽക്കളി അവസാനിപ്പിക്കുന്നത്. | |||
പന്തൽക്കളിമാറൽ- ഇതിനുശേഷം അകപ്പന്തലിൽ വച്ചായിരിക്കും കളി. മകീര്യം നാളിലോ പുണർതം നാളിലോ ആണ് കളി മാറുക. പന്തലിൽ കളിമാറിയതിന്റെ പിറ്റേന്നു മുതൽ പൂവിടൽ നടക്കുന്നത് കാവിനുള്ളിലായിരിക്കും. | |||
പൂവിടൽ- ആ പന്തലിൽ കന്നിമൂലക്ക് മണ്ണുകൊണ്ട് പ്രത്യേകം സജ്ജമാക്കിയ ദൈവത്തറയിലും അഷ്ടദിക്പാലകരുടെ സങ്കല്പത്തിൽ എട്ടു തൂണുകളുടെ സമീപത്തും പൂവിടുന്നു. തുമ്പപ്പൂവാണ് അതിനു മുഖ്യമായും ഉപയോഗിക്കുന്നത്. ചിലർ ചെമ്പകവും ഉപയോഗിക്കുന്നു. പുറപ്പന്തലിൽ നിന്ന് കളി അകത്തേക്ക് മാറുന്നതുവരെ, ചിലപ്പോൾ ഒരാഴ്ചയോളവും ചിലയിടങ്ങളിൽ മാസങ്ങളോളവും പൂവിടൽ നടക്കുന്നു. | |||
പണീക്കരും ശിഷ്യരും മറ്റും ഉള്ളിൽ പ്രവേശിച്ചാൽ ദൈവസ്ഥാനങ്ങളിലെല്ലാം തൊഴുത ശേഷം കച്ചകെട്ടിയുടുക്കണം. പുറപ്പന്തലിൽ കച്ചകെട്ട് നിർബന്ധമില്ലെ എങ്കിലും കാവിനോ കഴകത്തിനോ ഉള്ളിൽ നിർബന്ധമാണ്. ചുവപ്പ് പട്ട് കോർത്ത് കെട്ടിയുടുത്ത് കറുത്ത ഉറുമാല് അരയിൽ കെട്ടുകയാണ് ചെയ്യുക. മണിയാണിമാർ കറുത്ത പുള്ളി ഉറുമാല് ഉപയോഗിക്കും. അതിനുമീതെ ഒരു മുണ്ടുടുത്തായിരിക്കണം കാവിൽ വന്ന് നിൽക്കേണ്ടത്. | |||
കാവിലെ കർമ്മി വിളക്കെഴുന്നള്ളിച്ച് പന്തലിൽ ദീപം തെളിക്കുന്നതോടെ പണിക്കരും ശിഷ്യരും അവിടെ കെട്ടിത്തൊഴണം. ഇത് കളരി മുറയിലുള്ള കായികാഭ്യാസ വന്ദനമാണ്. പിന്നീട് എല്ലാ ഉപദേവതമാർക്കു മുന്നിലും കെട്ടിത്തൊഴുന്നു. കൂടാതെ ആ ദേശത്തുള്ള എല്ലാ ദേവീദേവന്മാരെയും സങ്കല്പിച്ച് എല്ലാ ദിക്കിലേക്കും കെട്ടിത്തൊഴുന്നു. ഇത് കളിക്കുമുന്നായി ശരീരം വഴക്കുന്നതിനായി ചെയ്യേണ്ട അഭ്യാസമാണ്. |