Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 617: വരി 617:
പ്രമാണം:37001-Student Docters.jpg
പ്രമാണം:37001-Student Docters.jpg
</gallery>
</gallery>
== ക്രിസ്മസ് ആഘോഷം ==
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ 2024 ഡിസംബർ 9 ന്  ജിംഗിൾ ബെൽസ് എന്ന പേരിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ ഗായക സംഘത്തിന്റെയും, അധ്യാപകരുടെയും പ്രൊസഷനോടെ ആരംഭിച്ചു. സ്റ്റാഫ് സെക്രട്ടറി ജെബി തോമസ് എല്ലാവരെയും സ്വാഗതം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഡോക്ടർ റ്റി. റ്റി. സഖറിയ അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ഷാർലറ്റ് ജോബി വർഗീസ്, ഹന്ന ആഗ്നസ് റെനി എന്നിവർ വേദഭാഗങ്ങൾ വായിച്ചു.
മുഖ്യ അതിഥിയായിരുന്ന സ്കൂൾ പൂർവ്വ വിദ്യാർത്ഥി റവറന്റ് ഫാദർ റെൻസി തോമസ് ഒരു രസകരമായ ഗെയിമിലൂടെ ക്രിസ്മസിന്റെ സന്ദേശം പകർന്നു നൽകി. സ്കൂൾ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. ക്രിസ്മസിനോട് ബന്ധപ്പെട്ട നിശ്ചലചിത്രം കുട്ടികൾ അവതരിപ്പിച്ചു. ഉണ്ണിയേശു, ജോസഫ്, മറിയ, ആട്ടിടയന്മാർ, വിദ്വാന്മാർ, മാലാഖമാർ എന്നീ കഥാപാത്രങ്ങളെ കുട്ടികൾ അനായാസം അവതരിപ്പിച്ചു. അധ്യാപികമാർ ദൈവം പിറക്കുന്നു, സൈലന്റ് നൈറ്റ് ഹോളി നൈറ്റ് തുടങ്ങിയ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി. അനില സാമുവേൽ എല്ലാവർക്കും നന്ദി അറിയിച്ചു.
തുടർന്ന് ഡ്രംസിന്റെ അകമ്പടിയോടെ സാന്താക്ലോസുമാർ എത്തിയതോടെ ആഘോഷത്തിന് ഒരു പുത്തൻ ഉണർവ് ലഭിച്ചു. കൊച്ചു സാന്താക്ലോസുമാർ എല്ലാവരെയും ആഹ്ലാദിപ്പിച്ചു. കുട്ടികൾ ഒരുക്കിയ ക്രിസ്മസ് മരവും നക്ഷത്ര വിളക്കുകളും വേദിയെ അലങ്കരിച്ചു. വിവിധ വർണ്ണത്തിലുള്ള ലൈറ്റുകൾ കൊണ്ട് കുട്ടികൾ വേദിയെ അലങ്കരിച്ചിരുന്നു. എല്ലാവർക്കും ക്രിസ്മസ് കേക്ക് ഒരുക്കിയിരുന്നു. മാതാപിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ജെബി തോമസ്, സുനു മേരി സാമുവൽ എന്നിവർ കോമ്പയറിങ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റേഷൻ നിർവഹിച്ചു.
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2619072" എന്ന താളിൽനിന്ന് ശേഖരിച്ചത്