Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1,504: വരി 1,504:
=== സ്കൂൾതല കലോത്സവം ===
=== സ്കൂൾതല കലോത്സവം ===
കൂനമ്മാവ് സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സ്കൂൾതല കലോത്സവം ജൂലൈ 27 ശനിയാഴ്ച സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിലും വിവിധ വേദികളിലുമായി സംഘടിപ്പിക്കപ്പെട്ടു. രാവിലെ 9 30 ന് PTA പ്രസിഡൻറ് ശ്രീമതി ഇന്ദു ശരത്തിൻ്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം നടന്നു. ഹെഡ്മിസ്ട്രസ് സി. സീന ജോസ് ഏവർക്കും സ്വാഗതം ആശംസിച്ചു. 2024 നവംബർ 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സ്കൂൾ ഒളിമ്പിക്സിന് മുന്നോടിയായി, ഒളിമ്പിക്സിൻ്റെ  പ്രാധാന്യം വിദ്യാർത്ഥി കളെ അറിയിക്കുന്നതിനായി ജൂലൈ 27 ശനിയാഴ്ച പ്രത്യേക assembly ചേർന്നു.  വാർഡ് മെമ്പർ ശ്രീ ബിജു പഴംപള്ളി  സ്കൂൾ ഒളിമ്പിക്സ | ദീപശിഖ തെളിയിക്കുകയുണ്ടായി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഒളിമ്പിക് സന്ദേശവും /അസംബ്ലിയിൽ വായിച്ചു.അന്നേദിനം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം  PTA പ്രസിഡൻ്റ് ശ്രീമതി ഡോ. ഇന്ദുശരത്  നിലവിളക്ക് കൊളുത്തി നിർവഹിച്ചു. സയൻസ് ,സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ് , വിദ്യാരംഗം. KCSL തുടങ്ങിയ ക്ലബ്ബുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്യുകയും ചെയ്തു. പൊതുസമ്മേളനത്തിനുശേഷം വിവിധ വേദികളിലായി നടന്ന കലോത്സവ മത്സരങ്ങളിൽ കുട്ടികൾ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു .വൈകിട്ട് 3.30 ന് പരിപാടികൾ സമാപിച്ചു.

=== ആഗസ്റ്റ് 6 ===
=== ഹിരോഷിമാദിനം. ===
6/8/2024 ന് അസംബ്ലിയോടനുബന്ധിച്ച് ഹിരോഷിമ ദിനം നാലാം ക്ലാസിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. തനയ ഹിരോഷിമ ദിനത്തെക്കുറിച്ച് സംസാരിച്ചു. പ്ലക്കാർഡുകൾ, Sadako spot - എന്നിവ നിർമ്മിച്ച്, ഹിരോഷിമ ദിനത്തിൻ്റെ സന്ദേശം നൽകി. ഹിരോഷിമ ദിനത്തിൻ്റെ പ്രാധാന്യം വ്യക്തമാക്കി കൊണ്ട് വിവിധ തരത്തിലുള്ള Videos presentation നടത്തി. തുടർന്ന് നാലാം ക്ലാസിലെ കുട്ടികൾ തന്നെ അവതരിപ്പിച്ച Mime വളരെയേറെ ശ്രദ്ധ ആകർഷിക്കുന്നതും സന്ദേശം ഉൾക്കൊള്ളുന്നതുമായിരുന്നു.
=== ആഗസ്റ്റ് 9 ===
=== ക്വിറ്റ് ഇന്ത്യാദിനം ===
ഓഗസ്റ്റ് പ്രസ്ഥാനം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ ഓർമ്മകൾ അയവിറക്കി ജോസഫൈൻ കുടുംബം നാലാം സ്റ്റാൻഡേർഡിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം അനുസ്മരിച്ചു. ഓഗസ്റ്റ് 9-ാം തീയതി, അസംബ്ലിയോടെയാണ് ഈ ദിനാചരണം സ്മൃതി പഥത്തിൽ വീണ്ടും ഉണർന്ന് ശോഭിച്ചത്.  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആദർശവാക്യം കുട്ടികളിലേക്ക് എത്തിക്കുവാനായി വിവിധ തരത്തിലുള്ള Video Presentation കുട്ടികൾക്ക് ആവേശം പകരുവാൻ കഴിയുന്നതായിരുന്നു. UP ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി നടത്തിയ Cartoon മത്സരം വളരെ രസകരമായിരുന്നു.ഇത്, സമര സേനാനികളുടെ ജീവിതം തൂലികയിലൂടെ
പേപ്പറിൽ അവതരിപ്പിക്കാനുള്ള അവസരം  നല്കി. ഇങ്ങനെ ക്വിറ്റ് ഇന്ത്യാ ദിനം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വിന്റെ കുളിർമ്മ പ്രദാനം ചെയ്തു.
=== ഓഗസ്റ്റ് 14. ===
=== H.M Feast ===
H.M Feastകത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഈദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ . നമ്മുടെ വിദ്യാലയത്തെ നയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സ്നേഹ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് Sr Seena Jose ന്റെ നാമഹേതുക തിരുനാൾ കൂടിയാണ് ഈ ദിനം. Srന്റെ feast ആഘോഷം ആഗസ്റ്റ് 14-ാം തീയതി വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. സീന സിസ്റ്ററിനും, സിസ്റ്ററിനോടൊപ്പം feast ആഘോഷിക്കുന്ന ,സി.റോസ്മിൻ ,സി. സജിനി ,സി .ജിനി എന്നിവർക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചത് സ്നേഹം നിറഞ്ഞ സോണിടീച്ചറാണ്.. തുടർന്ന് ആശംസാ ഗാനമായിരുന്നു.. ആ അവസരത്തിൽ തെരഞ്ഞെടുക്കപെട്ട കുട്ടികൾ സിസ്റ്റേഴ്സിന് ആശംസാ കാർഡുകളും പൂക്കളും ,ഓരോ ക്ലാസിൽ നിന്നും ഗിഫ്റ്റ് ആയി കൊണ്ടുവന്ന gift box  നൽകുകയുണ്ടായി.തുടർന്ന് ഇവിടെ നിന്നും പിരിഞ്ഞ് പോയ എല്ലാ ടീച്ചേഴ്സും ,wish ചെയ്ത videos Pesentation നടത്തി .പരിശുദ്ധ അമ്മയോടുള്ള ഭക്തിയെ വെളിവാക്കുന്ന , കണ്ണിന് കുളിർമയേകുന്ന ഒരു dance ആയിരുന്നു അടുത്തത്. അങ്ങനെ ആ ദിനം ഏവർക്കും സന്തോഷപ്രദമായ ഒരു ദിനമായിരുന്നു. ഇടവേളകളിൽ കുട്ടികൾ സിസ്റ്ററിന് ആശംസ കാർഡുകളും മറ്റും നൽകി തങ്ങളുടെ സ്നേഹം പ്രകടമാക്കുകയുണ്ടായി.
=== ആഗസ്റ്റ് 15 ===
=== സ്വാതന്ത്ര്യദിനം ===
ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സി.സീന ജോസ്‌,പ്രീപ്രൈമറിസ്കൂൾ ഹെഡ്മിസ്ട്രസ് സി.അർപ്പിത, വാർഡ് മെമ്പർ ശ്രീ .ബിജു പഴമ്പിള്ളി ,പിടിഎ പ്രസിഡന്റ്  ഡോ.ഇന്ദു ശരത് , തുടങ്ങിയവർ വിശിഷ്ടാതിഥിപദം അലങ്കരിച്ചു. exhibition ൻ്റെ ഭാഗമായി വിവിധ തരത്തിലുള്ള സമര സേനാനികളുടെ photos ,different flagട ,നാണയങ്ങൾ ,സ്റ്റാബുകൾ ,എന്നിവ പ്രദർശിപ്പിക്കുകയുണ്ടായി. അന്നേ ദിനം വളരെ നേരത്തെ തന്നെ PTAഅംഗങ്ങൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്ന് പ്രദർശനവസ്തുക്കൾ പ്രദർശിപ്പിക്കാൻ സഹായിച്ചു. H.M സിസ്റ്റർ സീന പതാക ഉയർത്തുകയും, വാർഡ് മെബർ ശ്രീ.ബിജു പഴമ്പിള്ളി , പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഡോ .ഇന്ദു ശരത് ആശംസകളർപ്പിക്കുകയും ചെയ്തു.ഹിന്ദി,മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിലായി കുട്ടികളുടെ പ്രസംഗം, guides ,bulbul ,Scout കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തിഗാനം, പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ ഡാൻസ് എന്നിവയും സ്വാതന്ത്ര സമരസേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികളും പരിപാടികൾക്ക് മാറ്റുകൂട്ടി. സ്ക്കൂളിലെ choir team ൻ്റെ നേതൃത്വത്തിൽ ദേശഭക്തിഗാനം നടത്തി.വിവിധ മത നേതാക്കളായി മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനം നൽകി .സ്റ്റെഫി ടീച്ചറിൻ്റെ നന്ദിയോടെ പരിപാടികൾ പര്യവസാനിച്ചു.
=== ഓഗസ്റ്റ് 29 ===
=== വി.എവുപ്രാസ്യാ ദിനം ===
വി.എവുപ്രാസ്യാമ്മയുടെ ഓർമ്മദിനം ഇന്ന് സ്ക്കൂൾ അങ്കണത്തിൽ അരങ്ങേറി .അമ്മയുടെ ഓർമ്മ പുതുക്കുന്ന തരത്തിലുള്ള പ്രസംഗം കുമാരി മരിയ എ വ് ലിൻ നടത്തി.എവുപ്രാ സ്യാമ്മയുടെ ജീവചരിത്രം ഉൾക്കൊള്ളുന്ന സ്കിറ്റ് നാലാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളുടെ മനോഹരമായ നൃത്താവതരണം വളരെയേറെ ശ്രദ്ധ ചെലുത്തി. HM സി.സീന ജോസ് നടത്തിയ എവു പ്രാസ്യാ ക്വിസ് വളരെയേറെ ആകർഷണമേറിയതായിരുന്നു. കുറച്ച് ദിവസങ്ങളായി സ്ക്കൂൾ അങ്കണത്തിൽ കേട്ട എവുപ്രാസ്യാഗാനം, അന്നേ ദിനം കൂട്ടികൾ എല്ലാവരും കൂടി അവതരിപ്പിച്ചപ്പോൾ ഇന്നത്തെ ദിനത്തിൻ്റെ മഹത്വം കൂടുതൽ വ്യക്തമാക്കാൻ ഏറെ സഹായകമായി.
1,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2609043" എന്ന താളിൽനിന്ന് ശേഖരിച്ചത്