"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:01, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 1 നവംബർ 2024→മന്നം ട്രോഫി
വരി 32: | വരി 32: | ||
=== മന്നം ട്രോഫി === | === മന്നം ട്രോഫി === | ||
ആറന്മുള ഉത്രട്ടാതി ജലമേളയിൽ മികച്ച പ്രകടനം | ആറന്മുള ഉത്രട്ടാതി ജലമേളയിൽ പാരമ്പര്യ തനിമ നിലനിർത്തി കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കുന്ന പള്ളിയോടങ്ങൾക്ക് നൽകുന്ന പുരസ്കാരമാണ് മന്നം ട്രോഫി. | ||
=== കോയിപ്രം പള്ളിയോടം === | |||
2024-ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ എ ബാച്ചിൽ മന്നം ട്രോഫി കരസ്ഥമാക്കിയത് കോയിപ്രം പള്ളിയോടമാണ്. | |||
569-ാം നമ്പർ എൻ. എസ്. എസ് കരയോഗ മന്ദിരത്തിന്റെ ഉടമസ്ഥതയിലുള്ള കോയിപ്രം പള്ളിയോടത്തിന്റെ പ്രസിഡന്റ് ശ്രീ ഹരികുമാർ, ക്യാപ്റ്റൻ ശ്രീ അഖിൽ പ്രസന്നൻ, സെക്രട്ടറി ശ്രീ രാജ്കുമാർ എന്നിവരാണ്. ട്രഷറാർ ശ്രീ രോഹിത് കുമാർ, പള്ളിയോട പ്രതിനിധികളായ ശ്രീ രഘുനാഥ് തെങ്ങുംതോടത്തിൽ, ശ്രീ അജീഷ് കുമാർ മരുതുവേലിൽ ഉൾപ്പെടെ നിരവധി കരയോഗ അംഗങ്ങളും ഒമ്പതങ്ങ കമ്മറ്റികളും ചേർന്നാണ് പള്ളിയോടത്തിന്റെ ഉത്തരവാദിത്വം നിർവഹിച്ചത്. | |||
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ പള്ളിയോടത്തിന്റെ 150 വർഷം പഴക്കമുള്ള പഴയ പള്ളിയോടം ആചാരാനുഷ്ഠാനങ്ങളോടെ ദഹിപ്പിച്ച ശേഷം, 2014-ൽ പുതിയ പള്ളിയോടം നിർമ്മിച്ചു. ഒറ്റമണിക്കാൽ എന്ന വിശിഷ്ടമായ രീതിയിൽ നിർമ്മിച്ച പഴയ പള്ളിയോടം, കേണൽ മണ്ട്രോ വൈസ്രോയായിരുന്ന കാലത്ത് 1927-ൽ കൊല്ലത്ത് വച്ച് നടന്ന ജലമേളയിൽ പങ്കെടുത്തിരുന്നു. വി ആകൃതിയിലുള്ള പള്ളിയോടം മട ചാടി കടന്നതിനാൽ മടചാടി വള്ളം എന്ന പേര് ലഭിച്ചു. നിരവധി തവണ ഒന്നാം സ്ഥാനം നേടിയ പള്ളിയോടം, 2014-ൽ പുതിയ പള്ളിയോടം നിർമ്മിച്ച ശേഷം ആദ്യമായാണ് മന്നം ട്രോഫി നേടിയത്. ദേവയാനമായി കണക്കാക്കുന്ന പള്ളിയോടത്തെ എല്ലാ വിശുദ്ധിയോടെയും സമീപിക്കുന്നു. സർപ്പത്തിന്റെ ഘടനയിലുള്ള ഈ പള്ളിയോടം ഉൾപ്പെടെ 51 പള്ളിയോടങ്ങൾ ജലമേളയിൽ പങ്കെടുത്തു. തിരുവാറന്മുള അപ്പന്റെയും, നെല്ലിക്കൽ അമ്മയുടെയും അനുഗ്രഹം കൊണ്ടാണ് ഈ വിജയം കൈവരിച്ചതെന്ന് കരയോഗാംഗങ്ങൾ അഭിപ്രായപ്പെടുന്നു. ഈ ട്രോഫി ഒരു വർഷത്തേക്ക് കരയോഗ മന്ദിരത്തിൽ സൂക്ഷിക്കും. ഒരു മാസത്തെ കഠിന പരിശ്രമത്തിന്റെ ഫലമായിട്ടാണ് ഈ വിജയം. | |||
പള്ളിയോടത്തിൽ സൂക്ഷിക്കുന്ന അടനയമ്പുകൾ ഉൾപ്പെടെ വിവിധ നയമ്പുകളും , ജീവൻ രക്ഷാ ഉപാധിയായ ലൈഫ് ബോയിയെയും കുറിച്ച് കരയോഗ മന്ദിരം സെക്രട്ടറി ശ്രീ രാജ്കുമാർ വിശദീകരിച്ചു. ഈ ഡോക്യുമെന്ററി പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ്. |