"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25 (മൂലരൂപം കാണുക)
21:11, 13 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഒക്ടോബർ→ഭിന്നശേഷി സാക്ഷരത ക്ലാസ്സ്
വരി 130: | വരി 130: | ||
== ഭിന്നശേഷി സാക്ഷരത ക്ലാസ്സ് == | == ഭിന്നശേഷി സാക്ഷരത ക്ലാസ്സ് == | ||
വിദ്യയെന്നാൽ മനസ്സിനുള്ളിൽ വെളിച്ചം പടർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും ഉപയോഗങ്ങളെക്കുറിച്ചും അവരെ ബോധവൽക്കരിച്ചു. കുട്ടികൾക്ക് അത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷം ആയിരുന്നു. | വിദ്യയെന്നാൽ മനസ്സിനുള്ളിൽ വെളിച്ചം പടർത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുക്കൾക്ക് കമ്പ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും ഉപയോഗങ്ങളെക്കുറിച്ചും അവരെ ബോധവൽക്കരിച്ചു. കുട്ടികൾക്ക് അത് ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷം ആയിരുന്നു. | ||
== സൈബർ സുരക്ഷാ ക്ലാസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ == | |||
കടമ്പനാട് സെന്റ് തോമസ് സ്കൂളിൽ '''<nowiki/>' സൈബർ ക്രൈമുകളും ജാഗ്രതയും '''' എന്ന വിഷയത്തേക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ സുരക്ഷ ക്ലാസ് നടത്തി. പത്തനംതിട്ട സീനിയർ സിവിൽ പോലിസ് ഓഫീസർ അനീഷ് റ്റി. എൻ ആണ് ക്ലാസ് നയിച്ചത് . പുതിയ ഓൺലൈൻ സംസ്കാരം നമ്മൾ അറിയാതെ തന്നെ രൂപപ്പെട്ടു വന്നിരിക്കുന്നു. പൊതുവേ നമ്മുടെ ഓൺലൈൻ ഉപയോഗം മുമ്പത്തേക്കാൾ വളരെയധികം കൂടിയിരിക്കുന്നു . കുട്ടികളുടെ പഠനം ഓൺലൈൻ വഴിയായി . മറ്റ് നിരവധി കോഴ്സുകളും ഓൺലൈനിൽ ലഭ്യമാണ് . പക്ഷേ ഇതിന് മറ്റൊരു വശം കൂടിയുണ്ടെന്ന് നാം അറിഞ്ഞിരിക്കണം . ഇന്റർനെറ്റ് , ഡിജിറ്റൽ ഗെയിമിംഗ് , മൊബൈൽ സാങ്കേതികതകൾ വഴി സൈബർ വില്ലന്മാർ ഏത് രൂപത്തിലും ഭാവത്തിലും എപ്പോൾ വേണമെങ്കിലും കുട്ടികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാം ഇത്തരം സൈബർ ഭീഷണികൾ രക്ഷകർത്താക്കൾ മുൻപേ അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട് ഓൺലൈനിൽ വ്യക്തിഗത വിവരങ്ങൾ പങ്കെടുക്കുന്നത് ഒഴിവാക്കണം . പാസ്‌വേഡും മറ്റും തന്ത്രപ്രധാനമായ വിവരങ്ങളും ആരുമായും പങ്കിടരുത്.ഓൺലൈൻ ബാങ്കിംഗ് കാർഡ് വിവരങ്ങൾ കുട്ടികൾക്ക് നൽകരുത് .അക്ഷരങ്ങൾ അക്കങ്ങൾ പ്രത്യേക പ്രതീകങ്ങൾ എന്നിവ ഉൾപ്പെട്ട കുറഞ്ഞത് 8 പ്രതീകങ്ങളുള്ള ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക വ്യത്യസ്ത അക്കൗണ്ടുകൾക്കായി വ്യത്യസ്ത പാസ്സ്‌വേർഡുകൾ ഉണ്ടായിരിക്കുന്നതും നല്ലതാണ് .കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കുട്ടികൾ മാത്രമുള്ള സ്ഥലങ്ങളിൽ സൂക്ഷിക്കാതിരിക്കുക, തുടങ്ങി സൈബർ ക്രൈമുകളെയും അതിൽ ജാഗ്രത പുലർത്തേണ്ടതെങ്ങനെയെന്നും വളരെ രസകരമായ രീതിയിൽ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വളരെ നല്ലൊരു ക്ലാസ് ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഇതിന്റെ ഡോക്യുമെന്റേഷൻ തയാറാക്കിയിട്ടുണ്ട്. |