"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27 (മൂലരൂപം കാണുക)
15:07, 7 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ→ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
No edit summary |
|||
വരി 34: | വരി 34: | ||
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || | | കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || | ||
|} | |} | ||
== ലിറ്റിൽ കൈറ്റ്സ് തിളക്കത്തിൽ കൂമ്പാറ ഫാത്തിമാബീ സ്കൂൾ == | |||
പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂൾ ആയി കൂമ്പാറ ഫാത്തിമാബീ എച്ച്എസ്എസിനെ തെരഞ്ഞെടുത്തു. അഞ്ചുവർഷത്തിലൊരിക്കൽ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്ന ഈ പദ്ധതിയിൽ തുടർച്ചയായി രണ്ടാം തവണയാണ് സ്കൂൾ ഈനേട്ടം കൈവരിക്കുന്നത്. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം , തനത് പ്രവർത്തനങ്ങൾ , സാമൂഹ്യ ഇടപെടൽ, ഡോക്യുമെന്റേഷൻ, സ്കൂൾവിക്കി, ഡിജിറ്റൽ മാഗസിൻ തുടങ്ങിയവ പരിശോധിച്ചാണ് ജൂറി മികച്ച വിദ്യാലയങ്ങളെ തെരഞ്ഞെടുത്തത്. മികച്ച പി ടി എ ക്കുള്ള പുരസ്കാരവും , തുടർച്ചയായി രണ്ട് തവണ സംസ്ഥാന സർക്കാറിന്റെ സ്കൂൾ വിക്കി പരസ്കാരവും നേടിയ ഈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിയ വേറിട്ട പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. | |||
മലയോര ഗ്രാമമായ കൂമ്പാറയുടെ കുടിയേറ്റക്കാലം തൊട്ടുള്ള ചരിത്രവും കൂമ്പാറയിലെ ജീവിതരീതി വിവിധ ഗോത്ര സമൂഹങ്ങൾ പ്രമുഖ സ്ഥാപനങ്ങൾ പ്രശസ്തരായ വ്യക്തികൾ എന്നിവരെയും ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ തയ്യാറാക്കിയ വിക്കി വില്ലേജ് എന്ന സംരംഭം ഏറെ ശ്രദ്ധേയമായി. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി കൈത്താങ്ങ്, ഗോത്രമേഖലയിലെ താമസക്കാർക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനായി ഐടി @ ഗോത്രഗ്രഹ, പ്രദേശവാസികൾക്ക് സൗജന്യ ഓൺലൈനിൽ സേവനങ്ങൾ നൽകുന്നതിനായി എൽകെ സേവന, സമ്പൂർണ്ണ ഐടി സാക്ഷര ഗ്രാമം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ഈ മുറ്റം പദ്ധതി , വിവിധ തൊഴിൽ പരിശീലനങ്ങൾ, വിദ്യാലയത്തിലെ മറ്റു കുട്ടികൾക്ക് റോബോട്ടിക് പരിശീലനം നൽകാനായി ആരംഭിച്ച റോബോ ലൈറ്റനിങ് തുടങ്ങി വ്യത്യസ്തങ്ങളായ തനത് പ്രവർത്തനങ്ങളാണ് സ്കൂളിനെ ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. കൈറ്റ് മാസ്റ്റർ നവാസ് യു, കൈറ്റ് മിസ്ട്രസ് ശരീഫ ,എസ് ഐ ടി സി ശാക്കിറ പി കെ മുഹമ്മദ് അബൂബക്കർ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് . ജില്ലാതല പുരസ്കാരം നേടിയ യൂണിറ്റിനെ പ്രിൻസിപ്പൽ അബ്ദുനാസർ കെ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ പിടിഎ പ്രസിഡണ്ട് വിൽസൺ പുല്ലിവേലിയിൽ എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജൂലൈ ആറിന് വൈകുന്നേരം മൂന്ന് മണിക്ക് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. |