Jump to content
സഹായം


"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 109: വരി 109:


അഭിനയം, ഭാവന, സംഗീതം തുടങ്ങിയ സർഗാത്മക  മേഖലകളിലെ വികാസം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഈ അദ്ധ്യയന വർഷം സ്കൂൾ സംഘടിപ്പിക്കുന്നത്
അഭിനയം, ഭാവന, സംഗീതം തുടങ്ങിയ സർഗാത്മക  മേഖലകളിലെ വികാസം മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് ഈ അദ്ധ്യയന വർഷം സ്കൂൾ സംഘടിപ്പിക്കുന്നത്
=== ഉദ്ഘാടനം ===
ഇടയാറൻമുള എ.എം.എം  ഹയർസെക്കൻഡറി സ്കൂളിലെ 2023-24 അദ്ധ്യയനവർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂൺ 19 രാവിലെ 11 30ന് സ്കൂൾ ഹാളിൽ നടന്നു. മലയാളം അദ്ധ്യാപികയായ ശ്രീമതി ബിന്ദു കെ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.ശ്രീമതി അനില സാമുവൽ അധ്യക്ഷ പദം അലങ്കരിച്ചു.ഉദ്ഘാടന കർമ്മം ശ്രീ റെജി ജോസഫ് മലയാലപ്പുഴ നിർവഹിച്ചു.2023-24 അധ്യയന വർഷത്തെ അക്കാദമിക മാസ്റ്റർ പ്ലാന്റ് പ്രകാശന കർമ്മവും നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനു മേരി സാമുവേൽ യോഗത്തിന് ആശംസകൾ അറിയിച്ചു. സംസ്കൃതം അധ്യാപികയും വിദ്യാരംഗം കൺവീനറും ആയ ശ്രീമതി ലീമ മത്തായി നന്ദി പ്രകാശിപ്പിച്ചു.
=== കഥാ രചന മത്സരം ===
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 20.6.23 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.15 ന് കഥാരചന മത്സരം നടത്തപ്പെട്ടു. യുപി വിഭാഗത്തിൽ രശ്മി ആർ 6C ഒന്നാം സ്ഥാനവും, എച്ച് എസ് വിഭാഗത്തിൽ ക്രിസ്റ്റീന സൂസൻ ജേക്കബ് 9 എ  ഒന്നാം സ്ഥാനവും നിവേദിക ഹരികുമാറിന്  9ബി രണ്ടാം സ്ഥാനവും ലഭിച്ചു.
=== വായനാദിന ക്വിസ് ===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 22.6.23 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.15ന് വായനാദിന ക്വിസ് മത്സരം നടത്തപ്പെട്ടു. യുപി വിഭാഗം ഒന്നാം സ്ഥാനം പൊന്നി സജി 7എ,  രണ്ടാം സ്ഥാനം കൃപ ബിന്ദു 7എ, എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം അഖിൽ പി സന്തോഷ് രണ്ടാം സ്ഥാനം റെബേക്ക മറിയം കുര്യൻ തുടങ്ങിയവർ കരസ്ഥമാക്കി.
=== ലഹരി വിരുദ്ധ പോസ്റ്റർ എക്സിബിഷൻ ===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ പോസ്റ്റർ എക്സിബിഷൻ 2023 ജൂൺ 26ന് സംഘടിപ്പിച്ചു. കുട്ടികൾ വരച്ച പോസ്റ്ററിന്റെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. ഈ പ്രവർത്തനത്തിലൂടെ ലഹരിവിരുദ്ധ സന്ദേശം വിദ്യാർത്ഥികളിൽ എത്തിച്ചു.
=== ഉപന്യാസം മത്സരം ===
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ 'കുമാരനാശാനും മലയാള കവിതയും' എന്ന വിഷയത്തിൽ 2023 ജൂലൈ 11 ന് ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്  ഉപന്യാസം മത്സരം സംഘടിപ്പിച്ചു. സൈറ ആൻ സജു തെരഞ്ഞെടുക്കപ്പെട്ടു.
=== സാഹിത്യ സെമിനാർ ===
വിദ്യാരംഗം ഉപജില്ലാതല ഉദ്ഘാടനം ആറന്മുള ബിആർസിയിൽ വച്ച്  ജൂലൈ 25 രാവിലെ 10 മണി മുതൽ നടത്തപ്പെട്ടു. അധ്യാപികയായ മത്തായി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തുടങ്ങിയവർ പങ്കെടുത്തു. സാഹിത്യ സെമിനാറിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പ്രബന്ധം മത്സരത്തിൽ സൈറ ആൻ സജു പങ്കെടുത്തു.
=== വാങ്മയം പ്രതിഭാ മത്സരം--സ്കൂൾ തലം ===
[[പ്രമാണം:37001 vidhyarangam 2023 1.jpeg|ഇടത്ത്‌|167x167px]]
കുട്ടികളിൽ മലയാള ഭാഷ അഭിരുചിയും, പ്രയോഗശേഷിയും, പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾ തല "വാങ്മയം ഭാഷാ പ്രതിഭാ മത്സരം" വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ യു.പി, എച്ച്.എസ് കുട്ടികൾക്കായി 2023 ജൂലൈ 27ന് നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും കൃപ മറിയം മത്തായി, ജെസ്‌ന തോമസ് യു പി വിഭാഗത്തിൽ നിന്ന്  ഗൗരി കൃഷ്‌ണ എസ്, അഭിനവ എം തുടങ്ങിയവർ തെരഞ്ഞെടുക്കപെട്ടു.
=== ഗൂഗിൾ മീറ്റ്--മീറ്റിംഗ് ===
വിദ്യാരംഗം കൺവീനർമാരുടെ മീറ്റിംഗ് ഗൂഗിൾ മീറ്റിലൂടെ സെപ്റ്റംബർ 13 ആറന്മുള ബി ആർ സിയുടെ നേതൃത്വത്തിൽ നടന്നു. വാങ്മയം പ്രതിഭാ നിർണയ പരീക്ഷ  ഉപജില്ലാതലം ബിആർസിയിൽ വെച്ച് നടത്തുന്നതിന്റെ നിർദ്ദേശങ്ങൾ പങ്ക് വെച്ചു.
=== സർഗോത്സവം 2023 ===
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുള്ള സർഗോത്സവം 2023 ഉദ്ഘാടനം 20.9.2023 ബുധനാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ലൈബ്രറിയിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാവുമേലിന്റെ അധ്യക്ഷതയിൽ നടന്ന സർഗോത്സവം ഉദ്ഘാടനം നിർവഹിച്ചത് പൂർവ വിദ്യാർത്ഥിയും സംഗീത അദ്ധ്യാപികയുമായ അഞ്ജന ജി നായർ ആണ്. സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാള അദ്ധ്യാപികയും, വിദ്യാരംഗം ജില്ലാ കോർഡിനേറ്ററുമായ അഞ്ജലി ദേവി ആശംസകൾ അറിയിച്ചു. 9ബി യിലെ മലയാള അദ്ധ്യാപികയായ സന്ധ്യ ജി നായരുടെ നേതൃത്വത്തിൽ നടത്തിയ 'നാടിനെ അറിയാൻ' എന്ന കയ്യെഴുത്ത് മാസികയുടെ  പ്രകാശനവും തദവസരത്തിൽ നടത്തി. ഈ കയ്യെഴുത്ത് മാസിക തയ്യാറാക്കിയപ്പോൾ ഉണ്ടായ അനുഭവങ്ങൾ വിദ്യാർത്ഥിയായ റബേക്കാ മറിയം കുര്യൻ പങ്കുവെച്ചു. രക്ഷകർത്താവും അദ്ധ്യാപികയുമായ  ലീമ മത്തായി മീറ്റിങ്ങിന് നന്ദി അറിയിച്ചു.
=== സർഗോത്സവ മത്സരങ്ങളുടെ വിഷയങ്ങൾ ===
2023 സെപ്റ്റംബർ 23ന് വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വിവിധ നൈപണികൾ സൃഷ്ടിക്കുന്ന തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിച്ചു.
==== കഥാരചന ====
{| class="wikitable"
|+
!വിഭാഗം
!വിഷയം
|-
|എച്ച്.എസ്
|ഇന്നലകളിലെ ആകാശം
|-
|യു പി
|ലോക്ക് ഡൗൺ
|}
==== കവിതാരചന ====
{| class="wikitable"
|+
!വിഭാഗം
!വിഷയം
|-
|എച്ച്.എസ്
|മോഹഭംഗം
|-
|യു പി
|മോഹങ്ങൾ
|}
==== ചിത്രരചന (വാട്ടർ കളർ) ====
{| class="wikitable"
|+
!വിഭാഗം
!വിഷയം
|-
|എച്ച്.എസ്
|ഉത്സവം
|-
|യു പി
|ഓണാഘോഷം
|}
==== പുസ്തക ആസ്വാദനം ====
{| class="wikitable"
|+
!വിഭാഗം
!വിഷയം
|-
|എച്ച്.എസ്
|രണ്ട് മത്സ്യങ്ങൾ
|}
== ചിത്രങ്ങൾ ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2561197" എന്ന താളിൽനിന്ന് ശേഖരിച്ചത്