Jump to content
സഹായം

"വിവിധ വർഷങ്ങളിലെ പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
= '''ബലിപെരുന്നാൾ  - മെഹന്തി മത്സരം'''  =
= '''ബലിപെരുന്നാൾ  - മെഹന്തി മത്സരം'''  =
ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  ഹെഡ്മാസ്റ്റർ  ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ , അധ്യാപകരായ എം ഷഹല, പി ജസീന ബക്കർ, ജസ്ന , എം ദീപ, പി ഷമീന, പി മുഹ്സിന, പി ഹസീന, ശ്രീരഞ്ജിനി, ടിപി റംല, എൻ ഹസ്ന , ജഫ് ല, രഹ് ന തുടങ്ങിയവർ നേതൃത്വം നൽകി.
ബലിപെരുന്നാൾ ദിനത്തോടനുബന്ധിച്ചു എം എം ഇ ടി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികൾക്കായി മെഹന്തി മത്സരം സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.  ഹെഡ്മാസ്റ്റർ  ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ , അധ്യാപകരായ എം ഷഹല, പി ജസീന ബക്കർ, ജസ്ന , എം ദീപ, പി ഷമീന, പി മുഹ്സിന, പി ഹസീന, ശ്രീരഞ്ജിനി, ടിപി റംല, എൻ ഹസ്ന , ജഫ് ല, രഹ് ന തുടങ്ങിയവർ നേതൃത്വം നൽകി.
= '''വായന വാരാഘോഷത്തിന് വർണ്ണാഭമായ സമാപനം''' =
എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷ സമാപനം വിവിധ പരിപാടികളുടെ ആഘോഷിച്ചു. പി എൻ പണിക്കർ അനുസ്മരണം, ഭാഷാ ചരിത്രം, വിവിധ സാഹിത്യ പ്രസ്ഥാനങ്ങൾ, കലാരൂപങ്ങൾ, അക്ഷര മരം എന്നിങ്ങനെ ഭാഷാവൈവിധ്യങ്ങൾ  ചിത്രസഹിതം ഉൾപ്പെടുത്തിയ ഭാഷാമ്യൂസിയവും ശ്രദ്ധേയമായി.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരി സുഹറ കൂട്ടായി നിർവഹിച്ചു . ചടങ്ങിൽ വിദ്യാരംഗം കൺവീനർ പി സുവർണ്ണ സ്വാഗതവും പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ മുബാറക്ക്  അധ്യക്ഷ പദവിയും അലങ്കരിച്ചു.  പ്രിൻസിപ്പാൾ പിപി മജീദ്, ഹെഡ്മാസ്റ്റർ  ഉസ്മാൻ മേനാട്ടിൽ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ, പി റജ്ന, സിപി സുമലത, അഭിലാഷ്  എന്നിവരും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും ആശംസകൾ നേർന്നു. വായനാവാരത്തിൽ നടന്ന പുതുമയാർന്ന മത്സരങ്ങളുടെ സമ്മാനവിതരണം നടന്നു. 'വായനാനന്ദം പകരാം' എന്ന പേരിൽ കുട്ടികൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്കൂൾ വിദ്യാർത്ഥികളുടെ  പ്രതിനിധി സ്കൂൾതല കൺവീനർ ഹനിയ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി
= '''ലഹരി വിരുദ്ധ ബോധവൽക്കരണം''' =
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് എം എം ഇ ടി ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് 'സേ നോ റ്റു ഡ്രഗ്സ്സ് '  ലഹരി വിരുദ്ധ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ  പി പി മജീദ്  ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മലപ്പുറം ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഷൈജു കാളങ്ങാടൻ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ, ജെ ആർ സി കോഡിനേറ്റർമാരായ എൻ വി ശരീഫ്, എം ജസീറ, കെ ഷമീമ, കെ സബീൽ , എസ് പി സി കോഡിനേറ്റർ കെ പി സുബൈർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
= '''ആദരം''' =
എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരീക്ഷകളിൾ മികവ് തെളിയിച്ചവരെ ആദരിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ച പരിപാടി മലപ്പുറം പാർലമെൻറ് മണ്ഡലം എംപി ഇ ടി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത സങ്കൽപങ്ങൾക്കപ്പുറം ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ മുന്നേറുന്ന കുട്ടികൾ ജീവിത വിജയത്തിൻ്റെ പാഠങ്ങളും ഉൾക്കൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ് ടു , എസ് എസ് എൽ സി, എൻ എം എം എസ്, യു എസ് എസ്, രാജ്യപുരസ്കാർ,  തുടങ്ങി വിവിധ മേഖലകളിലെ മികവ് തെളിച്ച ജേതാക്കളെയാണ് അനുമോദിച്ചത്.
ചടങ്ങിൽ വാർഡ് കൗൺസിലർ സി.കെ ഫാത്തിമ സുഹറ അയമു, പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീൻ മുബാറക്ക്, മാനേജർ സി.കെ. ഉമ്മർ കോയ, പ്രിൻസിപ്പാൾ പി.പി. മജീദ്, ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിൽ , ട്രസ്റ്റ് ചെയർമാൻ സയ്യിദ് ഹുസൈൻ കോയ തങ്ങൾ, ട്രസ്റ്റ് വൈസ് ചെയർമാൻ പി.എം. അലവി ഹാജി, ട്രസ്റ്റ് സെക്രട്ടറിമാരായ ടി. മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, പി ടി എ വൈസ് പ്രസിഡൻ്റ് സി എച്ച് ജലീൽ, എസ് എം സി പ്രസിഡൻ്റ് ഉമറുൽ ഗദ്ദാഫി, ട്രസ്റ്റ് മെമ്പർമാരായ പിഎം കരീം , സി കെ കുഞ്ഞാപ്പു ഹാജി, എം ടി എ പ്രസിഡൻ്റ് റുബീന, പി ടി എ ഭാരവാഹികളായ റഫീഖ്, മുസ്തഫ , സാദിഖ്, ഇബ്രാഹിം, ഫൈദ നസ്റിൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി.അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറിമാരായ മുഹമ്മദലി, പി അബ്ദുൽ ജലീൽ , മുഹമ്മദ് അക്ബർ തങ്ങൾ, കൺവീനർ വി സൈനുദീൻ തുടങ്ങിയവർ സംസാരിച്ചു.
= '''മലാല ദിനം''' =
മലാല ദിനത്തോടനുബന്ധിച്ചു ' ശ്രദ്ധയുടെ ശബ്ദം' എന്ന പേരിൽ  എം എം ഇ ടി ഹൈസ്കൂളിലെ മെഹക്ക് ഉർദു ക്ലബ്ബ്  യു .പി,  ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി വ്യത്യസ്ത പരിപാടികൾ നടത്തി. ജീവിതത്തിൽ തോറ്റു കൊടുക്കാതെ പൊരുതി മുന്നോട്ട് കുതിച്ച മലാലയുടെ ജീവിതം എല്ലാവർക്കും ഒരു പ്രചോധനമാവട്ടെ ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.  യു . പി, ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി മലാലയുടെ ഡോക്യൂമെന്ററി പ്രദർശനവും  ക്വിസ് മത്സരവും മലാലയുടെ ജീവിത പാഠങ്ങൾ എന്ന വിഷയത്തിൽ പ്രസംഗ മത്സരവും നടത്തി.  പ്രധാനാധ്യാപകൻ ഉസ്മാൻ മേനാട്ടിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള എന്നിവർ സംസാരിച്ചു. ക്ലബ്‌ കൺവീനർ പി എൻ സൗദാബി , നസീഹ എന്നിവർ നേതൃത്വം നൽകി .
= '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' =
മേൽമുറി :  എം.എം.ഇ. ടി ഹയർസെക്കൻഡറി സ്കൂളിൽ ആവേശകരമായി സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നിപ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടന്നു.  സ്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികളാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത് .
ആദ്യം  കുട്ടികളിൽ നിന്ന് നോമിനേഷൻ സ്വീകരിച്ചു , സൂക്ഷ്മ പരിശോധന നടത്തി . അതിനു ശേഷം മത്സരിക്കുന്ന കുട്ടികളുടെ പേര് നോട്ടീസ് ബോർഡിൽ ഇട്ടശേഷം പിൻവലിക്കാനുള്ള സമയം അനുവദിച്ചു . എല്ലാ ക്ലാസ്സ് റൂമുകളിലും ചെന്ന് കുട്ടികളോട് വോട്ട് ആവശ്യപ്പെട്ടു നടന്ന ഇലക്ഷൻ കുട്ടികളിൽ കൗതുകം സൃഷ്ടിച്ചു .
പ്രിസൈഡിങ് ഓഫീസർ , പോളിങ് ഓഫീസർമാർ എന്നിവരുടെ ചുമതല സ്കൗട്ട്, ഗൈഡ്സ്, ജെ ആർ സി , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു . സ്കൂൾ ഡയറിയാണ് ഐഡി കാർഡായി ഉപയോഗിച്ചത്. സ്കൂൾ ലീഡറായി ശ്രീഹരി അർജുനെയും ഡെപ്യൂട്ടി ലീഡറായി ഫാത്തിമ ഹന്നത്തിനെയും തിരഞ്ഞെടുത്തു . ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി അബ്ദുള്ള , സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ , ക്ലബ് കൺവീനർ കെ പ്രജിത എന്നിവർ ആശംസകൾ അറിയിച്ചു. സാമൂഹ്യശാസ്ത്ര അധ്യാപകർ , സ്കൗട്ട്, ഗൈഡ്സ് അധ്യാപകർ, ലിറ്റിൽകൈറ്റ്സ് ടീം, കായികാധ്യാപകർ , പ്രവർത്തിപരിചയ അധ്യാപകർ എന്നിവർ  നേതൃത്വം നൽകി.
= '''ഒളിമ്പിക് വലയം''' =
ആധുനിക യുഗത്തിൽ ജാതി , മത , വർഗ്ഗ , വർണ്ണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സിനെ വരവേറ്റുകൊണ്ട് മേൽമുറി എം എം ഇ ടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഒളിമ്പിക് അലയം തീർത്തു.  നവംബറിൽ  നടക്കുന്ന സംസ്ഥാന സ്കൂൾ  ഒളിമ്പിക്സിൻ്റെ പ്രഖ്യാപന ദീപശിഖ തെളിയിച്ചു. സ്കൂളിലെ ദേശീയ സംസ്ഥാന കായിക താരങ്ങൾ ഹെഡ്മാസ്റ്റർ ഉസ്മാൻ മേനാട്ടിലിന്  ദീപശിഖ നൽകി ഉദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി.അബ്ദുള്ള, സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ, കായികാധ്യാപകരായ പി ആഷിക്, പി മുഹമ്മദ് സാലിം, സി.കെ. ഉമ്മർ തുടങ്ങിയവർ നേതൃത്വം നൽകി.
388

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2539351" എന്ന താളിൽനിന്ന് ശേഖരിച്ചത്