"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:59, 20 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജൂലൈ 2024→ഡിജിറ്റൽ പൂക്കള മത്സരം
വരി 127: | വരി 127: | ||
[[പ്രമാണം :37001-pta-dp-2019-3.png|200px|thumb|ഡിജിറ്റൽ പൂക്കളം|പകരം=]] | [[പ്രമാണം :37001-pta-dp-2019-3.png|200px|thumb|ഡിജിറ്റൽ പൂക്കളം|പകരം=]] | ||
[[പ്രമാണം :37001-pta-dp-2019-2.png|200px|thumb|ഡിജിറ്റൽ പൂക്കളം|പകരം=|നടുവിൽ]] | [[പ്രമാണം :37001-pta-dp-2019-2.png|200px|thumb|ഡിജിറ്റൽ പൂക്കളം|പകരം=|നടുവിൽ]] | ||
== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 == | |||
[[പ്രമാണം:LkAward2023-AMHSS PATHNAMTHITTA 1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അവാർഡ്- സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ എ.എം.എം ലിറ്റിൽ കൈറ്റ്സ് ടീം]] | |||
ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചു. | |||
8, 9, 10 ക്ലാസുകളിൽ 2023-24 അധ്യയന വർഷത്തിൽ പ്രവർത്തിച്ച മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകളുടെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ, കൈറ്റ് നടപ്പാക്കിയ ലിറ്റിൽ കൈറ്റ്സ് അവാർഡ് 2023 ഇടയാറന്മുള എ.എം.എം സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. ഈ നേട്ടത്തിലൂടെ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ 2 ലക്ഷം രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും മുഖ്യമന്ത്രി ശ്രീ പിണറായി വിജയനിൽ നിന്ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഏറ്റുവാങ്ങി. | |||
2024 ജൂലൈ 6ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിലെ ശ്രീ. ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, യുണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോ. അഖില രാധാകൃഷ്ണൻ, ഐടി ഫോർ ചേഞ്ച് ഡയറക്ടർ ഡോ. ഗുരുമൂർത്തി കാശിനാഥൻ എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് യുണിസെഫ് തയ്യാറാക്കിയ പഠന റിപ്പോർട്ട് യുണിസെഫ് ഇന്ത്യ എഡ്യൂക്കേഷൻ സ്പെഷലിസ്റ്റ് പ്രമീള മനോഹരനിൽ നിന്ന് മുഖ്യമന്ത്രി ഏറ്റുവാങ്ങി.അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മലയാളം കമ്പ്യൂട്ടിംഗ് എന്നിവയിലെ വിദ്യാർത്ഥികളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് കാരണം. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനായി നിരവധി പരിപാടികളും സംഘടിപ്പിച്ചിരുന്നു. | |||
ഈ നേട്ടത്തിൽ സ്കൂൾ അധികൃതരും, അദ്ധ്യാപകരും, വിദ്യാർത്ഥികളും, പൊതുജനവും ഒരുപോലെ പങ്കാളികളായിരുന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗാത്മകത, നൂതനാത്മകത, സാങ്കേതികവിദ്യയിലുള്ള താൽപ്പര്യം എന്നിവ വളർത്തുന്നതിനുള്ള സ്കൂളിന്റെ ശ്രമങ്ങൾക്ക് ഈ പുരസ്കാരം അംഗീകാരമായി മാറിയിരിക്കുന്നു. സ്കൂൾ മാനേജർ റവ. ഡോ. ടി.ടി. സഖറിയ, സ്കൂൾ ഹെഡ്മിസ്ട്രസ് അനില സാമുവേൽ, കൈറ്റ് മാസ്റ്റേഴ്‌മാരായ ആശ പി. മാത്യു, ജെബി തോമസ്, ലക്ഷ്മി പ്രകാശ് എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] |