ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,004
തിരുത്തലുകൾ
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
പാലാമ്പടം തോമസ് മെമ്മോറിയൽ ഗവ.ഹയർസെക്കന്ററി സ്ക്കൂൾ 1953 ൽ പ്രവർത്തനം ആരംഭിച്ചു. '''രാജശ്രീ ഡോ.പി.ടി.തോമസ്''' സഭയ്ക്കും സമൂഹത്തിനും നാടിനും വലിയ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ്. വിദ്യാഭ്യാസം, നഗര പുരോഗതി,ആരോഗ്യ രംഗം, തുടങ്ങിയവയിൽ അതീവ ശ്രദ്ധപുലർത്തി. ബഹുമുഖ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.പി.ടി തോമസ്. | |||
<br />ഗൗരവ പ്രകൃതക്കാരനായ അദ്ദേഹം കോട്ടയം മുനിസിപ്പൽ ചെയർമാൻ എന്ന വലിയ പദവി അലങ്കരിച്ചിരുന്നു. കുലീനത്വം, പഴമയിൽ നിന്നും വ്യതിചലിക്കാത്ത ഭാവം അദ്ദേഹത്തിന്റെ വ്യക്തി മുദ്രയായിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഒന്നാമത്തെ എം.എൽ.എ, പൊതുപ്രവർത്തന രംഗത്ത് മാതൃക കാട്ടിയ വ്യക്തി, ജനപ്രതിനിധി, രാഷ്ട്രീയ നേതാവ് ,ആത്മാർത്ഥത, സത്യസന്ധത, സമർപ്പണ ബോധത്തോയെയുള്ള പ്രവർത്തനം. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. നിയമസഭാംഗം, നഗരസഭാംഗം, എന്ന നിലയിൽ കോട്ടയത്തിന് പ്രൗഢിയുടെ മുഖശ്രീ നൽകിയ അദ്ദേഹത്തിന് രാഷ്ട്രീയ രംഗത്തെ സംഭാവനകളുടെ പേരിൽ തിരുവിതാംകൂർ മഹാരാജാവ് രാജശ്രീ പട്ടം നൽകി ആദരിച്ചു. നഗരസഭാ ചെയർമാനായിരുന്ന കാലത്ത് കോട്ടയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അദ്ദേഹം. മധ്യ തിരുവിതാംകൂറിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക വളർച്ചയിൽ വ്യക്തമായ സ്വാധീനം ചെലുത്തി.വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത പി.ടി തോമസ് കോട്ടയം ജില്ലയിലെ പാമ്പാടി വെള്ളൂരിൽ '''പാലാമ്പടം തോമസ് മെമ്മോറിയൽ സ്ക്കൂൾ''' സ്ഥാപിക്കുകയും പ്രതിഫലം കൂടാതെ സ്ക്കൂൾസർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. | |||
പി.ടി.എം സ്ക്കൂളിന് സ്ഥലം നൽകിയത് '''കൈതമറ്റം ശ്രീ കെ.എസ് ശ്രീധരൻ നമ്പൂതിരിയാണ്.''' ഡോ.പി.ടി.തോമസിന്റെ സ്മരണയ്ക്കുമുമ്പിൽ പ്രിൻസിപ്പൽ ശ്രീമതി ബിജി. എം.ഡി, ഹെഡ്മിസ്ട്രസ്സ് ശ്രീമതി മേരി. പി.എസ്, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ആദരാജ്ഞലികൾ അർപ്പിക്കുന്നു. <br />പി.ടി.എം സ്ക്കൂളിൽ ഹയർസെക്കന്ററി വിഭാഗവും ഹൈസ്ക്കൂൾ വിഭാഗവും പ്രവർത്തിച്ചുവരുന്നു. വൈജ്ഞാനിക സഹവൈജ്ഞാനിക മേഖലയ്ക്ക് ഊന്നൽ നൽകി ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം നൽകിവരുന്നു. 2008 -09 ൽ ഹെഡ്മിസ്ട്രസ്സായി ശ്രീമതി. പി.എസ്. മേരി ചാർജ്ജെടുത്തു. 2008-09 ൽ സർവ്വശിക്ഷാ അഭിയാൻ , പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മികവ് 2009 ൽ ഒരു വർഷം നീണ്ടുനിന്ന അഞ്ചാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക വേമ്ടി നടത്തിയ സരൾ ഹിന്ദി പ്രോജക്ട് കോട്ടയം ജില്ലയിൽ നിന്നും തെരഞ്ഞെടുക്കുകയും സോണൽ മത്സരത്തിൽ മികവ് 2009 സർട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്തു. ഈപ്രോജക്ട് ഏറ്റെടുത്ത് പ്രവർത്തിച്ച ശ്രീ. കെ.എം. മനോജ് (എച്ച്.എസ്.എ ഹിന്ദി )പ്രത്യേകം പ്രശംസ അർഹിക്കുന്നു. ഈ വർഷം ശാസ്ത്രോത്സവം എന്ന തനതു പ്രവർത്തനം നടത്തിവരുന്നു. അതിന്റെ ഭാഗമായി ബഹിരാകാശ വാരത്തോടനുബന്ധിച്ച് നടത്തിയ വിവിധ സയൻസ് മത്സരങ്ങൾക്ക് വിക്രം സാരാഭായ് സ്പേയ്സ് സെന്ററിൽ നിന്നും വിദ്യാർത്ഥികൾക്കു വേണ്ടി 19 world space week സർട്ടിഫിക്കറ്റ് ലഭിച്ചു. | |||
ഈവർഷം ഷീറ്റ്മെറ്റൽ വർക്കിന് കോട്ടയം റവന്യൂ ജില്ലയിൽ നിന്നും ജോബി ജോർജ്ജ് എന്ന വിദ്യാർത്ഥി വിജയിക്കുകയും തൃശൂരിൽ നടന്ന സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ മത്സരിക്കുകയും സി ഗ്രേഡ് ലഭിക്കുകയും ചെയ്തു. സ്ക്കൂളിൽ നിന്നും ലഭിച്ച പരിശീലനം മാത്രമാണ് ഈ വിജയത്തിനു പിന്നിലെന്ന് ജോബി ജോർജ്ജ് തന്റെ അഭിനന്ദന ചടങ്ങിൽ മറുപടി പറഞ്ഞു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ശ്രീ.കെ.സി. ബാബു ഈ വിജയത്തിന് ചുക്കാൻ പിടിച്ച അദ്ധ്യാപകനാണ്. |
തിരുത്തലുകൾ