"കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കണ്ണൂർ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024/അനുഭവക്കുറിപ്പുകൾ (മൂലരൂപം കാണുക)
23:05, 27 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{LkCampSub/Pages}} | {{LkCampSub/Pages}} | ||
== അരുണിമ == | ====== അരുണിമ ====== | ||
പഠനം പിന്നെ കലോത്സവം ഇതായിരുന്നു എന്റെ ഇത് വരെ ഉള്ള ലോകം. വളരെ അപ്രതീക്ഷിതമായി ഒന്ന് കൂടി,മുഴുവൻ സമയം കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തം... അനിമേഷൻ എന്ന വിശാല ലോകത്തിലേക്ക് എത്താൻ ഒരു കൈ സഹായം എന്നതിലുപരി രണ്ടു ദിവസം എൻ്റെ ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ഓർമകൾ കൂടി സമ്മാനിച്ചു ഈ ക്യാമ്പ്..ഓരോ നിമിഷവും ഏറെ വൈജ്ഞാനികവും വിലപ്പെട്ടതുമായിരുന്നു. കൾചറൽ പ്രോഗ്രാമും പ്രഭാത നടത്തവും ഞങ്ങൾക്ക് ഏറെ ഉന്മേഷം തന്നു. പരിചയമില്ലാത്ത ഒരു ലോകം പരിചയമില്ലാത്ത ഒരു കൂട്ടം കൂട്ടുകാർ...എനിക്ക് പരിചയമില്ലാത്ത കുറച്ച് അധ്യാപകർ എല്ലാവരും ഒരുമിച്ചതും പരിചയപ്പെട്ടതും അതിവേഗത്തിൽ... | പഠനം പിന്നെ കലോത്സവം ഇതായിരുന്നു എന്റെ ഇത് വരെ ഉള്ള ലോകം. വളരെ അപ്രതീക്ഷിതമായി ഒന്ന് കൂടി,മുഴുവൻ സമയം കമ്പ്യൂട്ടറുമായുള്ള ചങ്ങാത്തം... അനിമേഷൻ എന്ന വിശാല ലോകത്തിലേക്ക് എത്താൻ ഒരു കൈ സഹായം എന്നതിലുപരി രണ്ടു ദിവസം എൻ്റെ ജീവിതത്തിൽ തിരിച്ചു കിട്ടാത്ത ഓർമകൾ കൂടി സമ്മാനിച്ചു ഈ ക്യാമ്പ്..ഓരോ നിമിഷവും ഏറെ വൈജ്ഞാനികവും വിലപ്പെട്ടതുമായിരുന്നു. കൾചറൽ പ്രോഗ്രാമും പ്രഭാത നടത്തവും ഞങ്ങൾക്ക് ഏറെ ഉന്മേഷം തന്നു. പരിചയമില്ലാത്ത ഒരു ലോകം പരിചയമില്ലാത്ത ഒരു കൂട്ടം കൂട്ടുകാർ...എനിക്ക് പരിചയമില്ലാത്ത കുറച്ച് അധ്യാപകർ എല്ലാവരും ഒരുമിച്ചതും പരിചയപ്പെട്ടതും അതിവേഗത്തിൽ... | ||
ഉത്ഘാടനപ്രസംഗത്തിൽ kite CEO ശ്രീ അൻവർ സർ പറഞ്ഞതു പോലെ ലോകം വിരൽ തുമ്പിൽ ആയ ഒരു പ്രതീതി തന്നെ... Little kites ജില്ലാ ക്യാമ്പ് വൻ വിജയമാക്കാൻ എത്രയോ ദിവസമായി കഷ്ടപ്പെടുന്ന കൈറ്റ് കണ്ണൂരിനും അവിടുത്തെ ജീവനക്കാർക്കും അധ്യാപകർക്കും ഒരായിരം നന്ദി.. | ഉത്ഘാടനപ്രസംഗത്തിൽ kite CEO ശ്രീ അൻവർ സർ പറഞ്ഞതു പോലെ ലോകം വിരൽ തുമ്പിൽ ആയ ഒരു പ്രതീതി തന്നെ... Little kites ജില്ലാ ക്യാമ്പ് വൻ വിജയമാക്കാൻ എത്രയോ ദിവസമായി കഷ്ടപ്പെടുന്ന കൈറ്റ് കണ്ണൂരിനും അവിടുത്തെ ജീവനക്കാർക്കും അധ്യാപകർക്കും ഒരായിരം നന്ദി.. | ||
====== ശിവജ്യോത് പ്രദീഷ് ====== | |||
ഞാൻ A2വിൽ ഇരുന്ന ശിവജ്യോത് പ്രദീഷ് , ആദ്യമായിട്ടാണ് ഒരു സഹവാസ ക്യാമ്പിൽ പോകുന്നത്. ആദ്യം കുറച്ചു പേടി ഉണ്ടായിരുന്നു. പിന്നേ ഉപജില്ലാ ക്യാമ്പിൽ ഉണ്ടായത് പോലെ ചിരിച് രസിച്ചു ഒരു ക്യാമ്പ് എന്ന് വിചാരിരിച്ചപ്പോൾ പേടി മാറി പക്ഷെ അതിനേക്കാൾ ആർത്തുല്ലസിച്ചു കളിച്ച അർമാദിച്ച ഒരു ക്യാമ്പ് ആയിരുന്നു. പ്രതീക്ഷിച്ചതിനേക്കാൾ അടിപൊളിയായിരുന്നു ഈ ക്യാമ്പ്. എല്ലാ മാഷ് മാർക്കും ടീച്ചർമാർക്കും ഇത്ര അടിപൊളി ക്യാമ്പ് നമുക്ക് തന്നതിന് വളരെ വളരെ നന്ദി. കുറേ കൂട്ടുകാരേ ഈ ക്യാമ്പിന് പങ്കെടുത്തതുകൊണ്ട് എനിക്ക് ലഭിച്ചു.ജീവിതത്തിൽ ഇങ്ങനെയുള്ളൊരു ഇനിയൊരു നിമിഷം ഉണ്ടാവില്ലെന്ന് എനിക്ക് പറയാൻ സാധിക്കും.ക്യാമ്പിൽ പങ്കെടുത്തപ്പോൾ സമയം ഞാൻ മറന്നുപോയി. ആദ്യം വാച്ച് നോക്കിയപ്പോൾ രണ്ടു മാണിയെന്നു കണ്ടപ്പോൾ കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ നാലും ആഞ്ചും മണിയായി. ഭക്ഷണം ആദ്യം കുറച്ചു കൊടുത്തത് കൊണ്ടാണ് അവസാനം ബാക്കി ആകുന്ന സ്ഥിതിയിൽ എത്തിയത് എന്ന് എനിക്ക് തോന്നി. ഒരു ഗംഭീരമായ 2 ദിവസത്തെ ക്യാമ്പ് നമ്മുക്ക് സമ്മാനിച്ചുതന്ന എല്ലാവർക്കും നമ്മൾക്ക് പിന്നിൽ നടന്ന എല്ലാവർക്കും വളരെയേറെ നന്ദി . | |||
====== മുഹമ്മദ് റഫ്നാസ് ടി കെ ====== | |||
ഞാൻ മുഹമ്മദ് റഫ്നാസ് ടി കെ . ആദ്യം തന്നെ രണ്ട് ദിവസം കൂടെ ഫ്രണ്ട്‌ലി ആയിട്ട്കൂടെ നിന്ന ടീച്ചേഴ്സിനും അധ്യാപകർക്കും ഒരുപാട് ഒരുപാട് നന്ദി .സഹവാസ ക്യാമ്പ് എന്ന് അറിഞ്ഞപ്പോൾ ഒരു ഭയം ഉണ്ടായിരുന്നു കാരണം ആദ്യമായിട്ടുള്ള ഒരു ക്യാമ്പിങ് അനുഭവം | |||
ആയതുകൊണ്ടാണ്.പക്ഷെ ഇത്രെയും അടിപൊളി ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചിട്ടില്ല ടീച്ചർമാരെയും അധ്യാപകരെയും പോലെ തന്നെ ആയിരുന്നു അവിടെവന്ന കൂട്ടുകാരും.പിന്നെ ഈ ക്യാമ്പിൽ പ്രൊഫഷണൽസ് ആയ ആളുകൾ ചെയുന്ന ഒരു software ആണ് പഠിക്കാൻ പറ്റിയത്. അത് തന്നെ വലിയ ഭാഗ്യമാണ്. ഈ software ഇത്രയും നല്ല പോലെ മനസ്സിലാക്കി പഠിപ്പിച്ചു തന്ന ടീച്ചേഴ്സിനും അധ്യാപകർക്കും നല്ല ഓർമ്മകൾ തന്ന കൂട്ടുകാർക്കും ഒരുപാട് ഒരുപാട് നന്ദി. | |||
====== സാരംഗ് ആർ ====== | |||
ഞാൻ സാരംഗ് ആർ. ഞാൻ ആദ്യമായ് ആണ് ഒരു ക്യാമ്പിൽ പങ്കെടുക്കുന്നത്. വളരെ നല്ല അനുഭവം ആയിരുന്നു ആ രണ്ടു ദിവസം. സമയം കടന്ന് പോയത് അറിഞ്ഞില്ല. അധ്യാപകർ പറഞ്ഞു തന്നെ ഓരോ കാര്യങ്ങളും പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു. കുറേ നല്ല കൂട്ടുകാരെ കിട്ടി. രാത്രിയിൽ നടന്ന cultural programs,എല്ലാവരും ഒന്നിച്ചുള്ള പ്രഭാത നടത്തവും എല്ലാം എനിക്ക് പുതുമയുള്ള കാര്യങ്ങൾ ആയിരുന്നു. ഓരോ കുട്ടികൾക്കും ജീവിതത്തിലെ മറക്കാൻ കഴിയാത്ത നല്ല നിമിഷങ്ങൾ സമ്മാനിക്കാൻ പ്രയത്നിച്ച ലിറ്റിൽ കൈറ്റ്സിന്റെ എല്ലാവർക്കും ഒരുപാട് നന്ദി. | |||
====== സെജൽ കെ സി ====== | |||
ഞാൻ സെജൽ കെ സി ആണ്.മറ്റു എല്ലാ കുട്ടികളും പറഞ്ഞത് പോലെ തന്നെ എനിക്കും ക്യാമ്പ് വളരെ നല്ലതായി എന്ന അഭിപ്രായം തന്നെ ആണ്.പ്രത്യേകിച്ചു TEACHERS.ക്യാമ്പ് ദിവസം മാത്രമല്ല അതിനു മുൻപ് തന്നെ അവർ തന്ന സപ്പോർട്ട്... വളരെ വലുതാണ്. | |||
Python മുൻപ് പഠിച്ചിട്ടില്ലെങ്കിലും അവിടുത്തെ ക്ലാസ്സ് നന്നായി മനസ്സിലായി അത് ഇനി കുറച്ചു കൂടി ചെയ്യാൻ ഉള്ള പ്രചോദനം തന്നു | |||
പൊതുവെ ടെൻഷൻ ഉണ്ടായിരുന്ന എനിക്ക് ഇപ്പൊ നല്ല കോൺഫിഡൻസ് ഉണ്ട്. കൂടാതെ പ്രഭാത നടത്തം, രാത്രി യിലെ gathering ഒക്കെ ഇഷ്മായി. ഒരു പാട് കൂട്ടുകാരെ കിട്ടി. ഞങ്ങൾ ചില്ലറക്കാരല്ല എന്ന തോന്നലൊക്കെ ഇപ്പൊ ഉണ്ട്. മറ്റു ഏതു state ലും cbse മറ്റു സില്ലുബസിലും പഠിച്ചാൽ കിട്ടാത്ത ഒരു ഭാഗ്യമായി ഞാൻ കാണുന്നു. ലിറ്റിൽ KITE ന്റെ ഭാഗമായ എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു. | |||
====== ശ്രീരാഗ് വിശ്വനാഥന്റെ അമ്മ ====== | |||
ഞാൻ ശ്രീരാഗ് വിശ്വനാഥന്റെ അമ്മയാണ്.Camp വളരെ നല്ല ഒരു അനുഭവമാണ് എന്റെ മോന് സമ്മാനിച്ചത്... അവനിഷ്ടപ്പെട്ട വിഷയത്തിൽ മാത്രം മുഴുകിയിരിക്കുവാൻ കിട്ടിയ സന്ദർഭം.. Programming ലെ പുതിയ അറിവുകൾ പരമാവധി ഉപയോഗപ്പെടുത്തുവാൻ പ്രിയപ്പെട്ട അധ്യാപകരുടെ മേൽനോട്ടവും.. മത്സരമായിട്ടല്ല കുട്ടികൾ Camp നെ കണ്ടതെന്നു തോന്നുന്നു... പകരം അറിവുകൾ പങ്കുവെക്കുവാൻ അവരെല്ലാവരും തയ്യാറായി എന്നതാണ് സത്യം.Pre camp ൽ കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നതുകൊണ്ട് രക്ഷിതാവ് എന്ന നിലയിൽ എനിക്ക് വലിയ ആശങ്കകൾ ഉണ്ടായിരുന്നില്ല...കുട്ടികളുടെ മനസറിഞ്ഞു കൂടെ നിങ്ങൾ ഉണ്ടാകുമെന്ന ധൈര്യം അന്നത്തെ മീറ്റിങ്ങിൽ നിന്നും പിന്നെ Camp തുടങ്ങിയ ദിവസത്തെ അനുഭവത്തിൽ നിന്നും ഞങ്ങൾ രക്ഷിതാക്കൾക്ക് കിട്ടിയിരുന്നു...വളരെ മികവോടെ ജില്ലാ ക്യാമ്പ് നടത്തുന്നതിന് പ്രയത്നിച്ച എല്ലാ അദ്ധ്യാപരോടും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു...എല്ലാ കുട്ടികൾക്കും ആശംസകൾ നേരുന്നു... നന്ദി. | |||
====== ദർശന ====== | |||
ഞാൻ ദർശന .ജില്ല ക്യാമ്പ് സഹവാസ ക്യാമ്പ് ആണെന്ന് കേട്ടത് മുതൽ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. കാരണം അച്ഛനേയും അമ്മയേയും വിട്ട് മാറി നിന്നിട്ടില്ല. ഈ ചിന്തകളെല്ലാം മനസ്സിൽ ഉള്ളത് കൊണ്ട് തന്നെ Animation കാര്യമായി പ്രാക്ടീസൊന്നും ചെയ്യാതെയാണ് ഞാൻ വന്നത്. അപ്പോഴും അമ്മ പറഞ്ഞുകൊണ്ടിരുന്നത് ഇതൊക്കെ ജീവിതത്തിലെ ഓരോ അനുഭവങ്ങളാണ്, പുതിയ കൂട്ടുകാർ, അധ്യാപകർ പുതിയൊരു ലോകം എന്നെ കാത്തിരിക്കുകയാണ് എന്നൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചു.ക്യാമ്പിൽ എത്തിയപ്പോഴാണ് അമ്മ പറഞ്ഞത് എത്ര ശരിയാണ് എന്ന് മനസ്സിലായത്.നമ്മുടെ ടെൻഷൻഎല്ലാം മാറ്റി പൂർണ്ണമായും നമ്മോടൊപ്പം നിൽക്കുന്ന അധ്യാപകർ,പെട്ടന്ന് കൂട്ടുകൂടിയ കൂട്ടുകാർ. രാത്രിയിലെ പരിപാടി കൂടി ആയപ്പോൾ അന്നത്തെ ദിവസം ഹാപ്പിയായി. ബെഞ്ചിൽ കിടന്ന് എങ്ങനെ ഉറങ്ങും എന്ന ആശങ്ക വീട്ടിൽ നിന്ന് ഇറങ്ങും മുമ്പേ മനസ്സിലുണ്ട്.പക്ഷേ ഉറങ്ങാൻ അധികം സമയമില്ലാതിരുന്നതിനാൽ ആ കാര്യം അവിടെ എത്തിയപ്പോ മറന്നു പോയി. രാവിലത്തെ നടത്തം ഏറെ ഉന്മേഷം നൽകി. പക്ഷേ breakfast എനിക്ക് അത്ര ഇഷ്ടായില്ല. വീണ്ടും ലാബിലേക്ക്. ഉച്ചവരെ വല്യ കൊഴപ്പം ഇല്ല . Assignment കിട്ടിയതോടെ വീണ്ടും ടെൻഷൻ . അതുകൊണ്ട് ഉച്ചക്ക് ബിരിയാണി ആസ്വദിച്ച് കഴിക്കാൻ പറ്റിയില്ല. ജീവിതത്തിൽ എന്നും ഓർക്കാനായി നല്ല അനുഭവങ്ങൾ നൽകിയ 2 ദിവസം. ഈയവസരത്തിൽ താമസിക്കാനായി നല്ലൊരിടം നൽകിയ കണ്ണൂർ എഞ്ചിനീയറിംഗ് കോളേജിനുള്ള നന്ദിയും അറിയിക്കുകയാണ്. അങ്ങനെ വ്യത്യസ്ത അനുഭവങ്ങൾ സമ്മാനിച്ച ജില്ല ക്യാമ്പിന് നേതൃത്വം നൽകിയ kite kannur ന്റെ എല്ലാ പ്രിയപ്പെട്ട അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . | |||
====== ദേവനന്ദ പി ബിജു ====== | |||
ഞാൻ ദേവനന്ദ പി ബിജു .A2-വിൽ നിന്നാണ്.ഇക്കഴിഞ്ഞ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് എനിക്ക് വളരെ അധികം നല്ല അനുഭവങ്ങൾ നൽകി.ക്യാമ്പ് സഹവാസം ആണ് എന്നറിഞ്ഞപ്പോൾ മുതൽ ഭയംങ്കര ടെൻഷൻ ആയിരുന്നു.ആദ്യ ദിവസം അവിടെ എത്തുന്നത് വരെ വളരെ ടെൻഷനും പേടിയും ഉണ്ടായിരുന്നു.പക്ഷേ കൂട്ടുകാരെ കിട്ടിയപ്പോൾ അതെല്ലാം കുറച്ച് കുറഞ്ഞു.എങ്കിലും ക്യാമ്പ് എങ്ങനെയായിരിക്കും എന്ന് ഓർത്ത് നല്ല പേടിയുണ്ടായിരുന്നു.പക്ഷേ ക്യാമ്പ് തുടങ്ങിയപ്പോൾ മുതൽ നല്ല രസമായിരുന്നു.ടീച്ചർമാരോക്കെ നല്ല സപ്പോർട്ടും,കുറെ നല്ല ഫ്രണ്ട്സും ഒക്കെ ആയപ്പോൾ അതൊക്കെ ഓക്കേ ആയി.പിന്നെ അങ്ങോട്ട് നല്ല രസമായിരുന്നു.ക്യാമ്പ് ഫയർ ഒക്കെ നല്ല vibe ആയിരുന്നു.പിന്നെ എന്തുകൊണ്ടും ഈ ക്യാമ്പ് വളരെ ഉപകാരപ്രദം ആയിരുന്നു.എനിക്ക് കുറെ അധികം കാര്യങ്ങൾ ഈ ക്യാമ്പിലുടെ പഠിക്കാൻ പറ്റി. ഈ ക്യാമ്പ് ഞങ്ങൾക്കെല്ലാവർക്കും വേണ്ടി സംഘടിപ്പിച്ചു തന്ന ലിറ്റിൽ കൈറ്റ്സ് സംഘടനക്കും,സംഘടകർക്കും വളരെ വളരെ നന്ദി.ഞങ്ങൾക്ക് വേണ്ട അറിവ് പകർന്ന് തന്ന് സഹായിച്ച ടീച്ചേഴ്‌സിനും, സാറുമാർക്കും ഒരിക്കൽ കൂടി വളരെ വളരെ നന്ദി. | |||
====== ശ്രീലക്ഷ്മി നീജിത്ത് ====== | |||
ഞാൻ ശ്രീലക്ഷ്മി നീജിത്ത് . ഞാൻ A2വിൽ നിന്നാണ് .ഈ രണ്ടു ദിവസങ്ങളിലും വളരെ നല്ല അനുഭവങ്ങൾ എനിക്ക് ലഭിച്ചു .ഞാൻ ആദ്യമായാണ് ഒരു സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നത് .ഈ ക്യാമ്പിൽനിന്ന് അനിമേഷിനെ പറ്റി ഒരുപാട് കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു .എനിക്ക് അവിടെ നിന്ന് ഒരുപാട് കൂട്ടുകാരെ ലഭിച്ചു .അവിടെയുള്ള ടീച്ചർമാർ അനിമേഷനെയും ബ്ലെൻഡറിനെയും പറ്റി പുതിയ അറിവുകൾ നമുക്ക് പകർന്നു തന്നു .വളരെ ഫ്രണ്ട്‌ലി ആയിട്ടുള്ള ടീച്ചറായിരുന്നു .ഈ ക്യാമ്പിൽ നിന്ന് എനിക്ക് ഒരുപാട് അറിയാൻ സാധിച്ചു .ഈ ക്യാമ്പ് സംഘടിപ്പിച്ച കണ്ണൂർ കൈറ്റിനു൦ അതിലെ എല്ലാ അധ്യാപകർക്കും എൻറെ നന്ദി രേഖപ്പെടുത്തുന്നു . | |||
thank you so much... | |||
====== ധ്യാൻ ====== | |||
എൻ്റെ പേര് ധ്യാൻ. ഞാൻ ഇന്നുവരെ ഒരു സഹവാസ ക്യാമ്പിൽ പങ്കെടുത്തിട്ടില്ല. ഇത് എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. Blender ബുദ്ധിമുട്ടാണെന്ന് ഞാൻ കരുതി, ഇന്നുവരെ ആ ഭാഗം നോക്കിയില്ല. ക്യാമ്പ് കാരണം blender വളരെ എളുപ്പത്തിൽ പഠിച്ചു മനസ്സിലാക്കി. ഈ ക്യാമ്പ് എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. രാവിലെ ഏഴ് മുപ്പതിന് എഴുന്നേൽക്കുന്ന ഞാൻ ക്യാമ്പിൻ്റെ രണ്ടാം ദിവസം നാലെ പതിനഞ്ചിന് ഉണർന്നു. സാംസ്കാരിക പരിപാടികളും പ്രഭാത നടത്തവും പടിപ്പിൽനിന്നുള്ള മുഷിപ്പ് മാറ്റിത്തന്നു. ഭക്ഷണവും താമസവും നന്നായിരുന്നു. ഈ അവിസ്മരണീയ ദിവസങ്ങൾ സാധ്യമാക്കിയ കൈറ്റ് കണ്ണൂരിന് വലിയ നന്ദി. എല്ലാത്തിനും നന്ദി... | |||
====== സൂര്യനാരായണൻ ====== | |||
ഞാൻ സൂര്യനാരായണൻ. ഞാൻ p1ൽ നിന്നാണ്.2 ദിവസം നല്ല ഒരു അനുഭവമാണ് ഉണ്ടായത്. ഞാൻ ഇതുവരെ ഒരു സഹവാസ ക്യാമ്പിലും പങ്കെടുത്തിട്ടില്ല.എനിക്ക് python പ്രോഗ്രാമിങ്ങനെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല.ക്യാമ്പിൽ വന്നതിനു ശേഷം എനിക്ക് കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റി.രാത്രിയിലെ culutural programs നല്ല ഒരു അനുഭവമാണ്. എനിക്ക് പുതു നിമിഷങ്ങൾ സമ്മാനിച്ച KITE KANNURINU നന്ദി. | |||
====== ദേവാമൃത അജിത്ത് ====== | |||
ഞാൻ ദേവാമൃത അജിത്ത്. വളരെ അപ്രതീക്ഷിതമായിട്ടാണ് ഞാൻ Animation ലോകത്തേക്ക് കടന്നു വന്നത്. ഞാൻ ATL lab ൽ Arduino programming ചെയ്തിരുന്നു. അതിനാൽ തന്നെയും Animation നെക്കാൾ Programming ആയിരുന്നു എനിക്ക് സുപരിചിതം. പക്ഷേ, എനിക്ക് ചിത്രം വരയ്ക്കാൻ വളരെ അധികം ഇഷ്ടമായതിനാൽ Animation ഉം പഠിക്കണം എന്നുണ്ടായിരുന്നു. അങ്ങനെ ഞാൻ school ൽ നിന്നും Animation select ആയി. Sub district camp ൽ ഞാർ എന്റെ best try ചെയ്തു. അങ്ങനെ എനിക്ക് അവിടുന്നും selection കിട്ടി. District camp ൽ എത്തിയപ്പോൾ പേടികൂടി എന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷേ, അവിടെ എത്തിയപ്പോൾ എന്റെ പേടി എല്ലാം പോയി. ഒരിക്കലും പ്രതീക്ഷിക്കാതെ കുറേ friends നെ കിട്ടി. അവിടെ ഉണ്ടായിരുന്ന രണ്ട് ദിവസം എനിക്ക് മറക്കാനാകാത്ത അനുഭവമാണ് നൽകിയത്. Teachers ഉം എല്ലാവരും നമ്മൾ എല്ലാവരെയും ഒരുപോലെയാണ് സ്നേഹിക്കുകയും, പ൦ിപ്പിക്കുകയും ചെയ്തത്. ഒരു പാടുപേരുടെ camp experience ഞാൻ ഈ camp ൽ വരുന്നതിനുമുന്നേ കേട്ടിരുന്നു guides, SPC etc.... അവർ അവർക്ക് കിട്ടിയ food നല്ലതായിരുന്നില്ല എന്നൊക്കെ പറഞ്ഞു. ഞാനും അങ്ങനെ തന്നെയായിരുന്നു വിചാരിച്ചത്. പക്ഷേ നല്ല സ്വാദിഷ്ടമായ food ആയിരുന്നു. camp ഒരു മുറിയിൽ ഒതുങ്ങാതെ morning walk, camp fire എന്നിവയിലൂടെ നമ്മുടെ മനസ്സ് relax ആവുകയും ചെയ്തു. ഇത്രയും നല്ല അവസരം തന്ന എല്ലാവർക്കും നന്ദി.. | |||
====== ബെർണാഡ് ജോഷി ====== | |||
ഞാൻ Bernard joshi ഞാൻ Programming വിഭാഗത്തിലാണ് Camp ഇൽ വന്നത്. ഞാൻ ആദ്യമായിട്ടാണ് ഒരു ക്യാമ്പിൽ പങ്കെടുക്കുന്നത് അതുകൊണ്ട് തന്നെ എനിക്ക് നന്നായിട്ട് Tention ഉണ്ടായിരുന്നു. പക്ഷേ ക്യാമ്പിൻ്റെ ആദ്യദിവസം തന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. കൂടെ കുറേയേറെ കാര്യങ്ങൾ കൂടുതൽ എനിക്ക് പഠിക്കാൻ സാധിച്ചു. ഇത്രയും നല്ല ക്ലാസ് എനിക്ക് എടുത്തു തന്ന എല്ലാവർക്കും കൂടാതെ എന്നെ ഈ ക്യാമ്പിലേക്ക് തിരഞ്ഞെടുത്ത KITE - നും വളരെ ഏറെ നന്ദി അറിയിക്കുന്നു. | |||
====== റഷ റാഷിദ് ====== | |||
എന്റെ പേര് റഷ റാഷിദ്.ഞാൻ st marys hs for girls പയ്യന്നൂരിൽ പഠിക്കുന്നു. എനിക്ക് Programing ഇൽ കഴിവുണ്ട് എന്ന് തിരിച്ചറിഞ്ഞത് little kitesiലൂടെയാണ്. ആദ്യമായിട്ടാണ് ഞാൻ ഒരു stay ക്യാമ്പിൽ പങ്കെടുക്കുന്നത്. അറിവിനോടൊപ്പം എനിക്ക് കുറെ കൂട്ടുകാരെയും കിട്ടി. 2ദിവസത്തെ ക്യാമ്പ് ഒരുദിവസവും കൂടി കൂട്ടിക്കിട്ടിയിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു.വിവിധ തരം ഉപകരങ്ങൾ ഉണ്ടാക്കാനും അതിനെ മൊബൈൽ ആപ്പ് വച്ചു കണ്ട്രോൾ ചെയ്യാനും പഠിച്ചു. ഈ ക്യാമ്പ് ഇത്ര മനോഹരമാക്കാൻ സഹായിച്ച എന്റെ പ്രിയ ടീച്ചേഴ്സിനും മാഷുമാർക്കും ഒരുപാട് നന്ദി. | |||
====== അതുൽ കൃഷ്ണൻ ====== | |||
എന്റെ പേര് അതുൽ കൃഷ്ണൻ. എല്ലാവരും പറഞ്ഞതുപോലെ ഞാനും ആദ്യമായിട്ടാണ് ഒരു ക്യാമ്പിൽ പങ്കെടുക്കുന്നത്. എനിക്ക് ടെൻഷൻ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും ക്യാമ്പ് എങ്ങനെയായിരിക്കും എന്ന് ഒരു ആകാംക്ഷ ഉണ്ടായിരുന്നു. ക്യാമ്പ് തുടങ്ങിയപ്പോൾഎല്ലാം മാറി.വളരെ നല്ല രസമായിരുന്നു.ക്യാമ്പിൽ വന്നപ്പോൾ എനിക്ക് കുറെ ഫ്രണ്ട്സിനെ കിട്ടി. ഇവിടെനിന്ന് ആനിമേഷനെ കുറിച്ച് കുറെയധികം പഠിക്കാൻ സാധിച്ചു. ഈ ക്യാമ്പിലേക്ക് എന്നെ സെലക്ട് ചെയ്ത kite കണ്ണൂരിനും അതിലെ അധ്യാപകർക്കും എന്റെ നന്ദി അറിയിക്കുന്നു. | |||
====== മായാത്ത ഓർമ്മകൾ - യാദിൻരാജ്. എം ====== | |||
എന്റെ പേര് യാദിൻരാജ്. എം. ഞാൻ പ്രോഗ്രാമിങ് വിഭാഗത്തിലാണ് പങ്കെടുത്തത്. വീട് വിട്ട് പുറത്ത് താമസിച്ച് പരിചയമില്ലാത്ത എനിക്ക് നല്ലൊരു മറക്കാനാവാത്ത രണ്ട് ദിവസങ്ങളായിരുന്നു kite kannur എനിക്ക് സമ്മാനിച്ചത്. എനിക്ക് മാത്രമല്ല എന്നെപോലെ തന്നെ ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്കും ഇതേ അനുഭവം തന്നെയാണ് ഈ ദിനങ്ങളിലൂടെ സമ്മാനിച്ചത് .ഇത് വരെ ആർക്കും കിട്ടാത്ത അറിവും സൗഭാഗ്യവും ക്യാമ്പിൽ പങ്കെടുത്ത ഞങ്ങൾ ഓരോരുത്തർക്കും മറക്കാനാവില്ല. നൂതനസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സമൂഹത്തിന് ഗുണം ചെയ്യുന്ന പല കാര്യങ്ങളും ക്യാമ്പിലൂടെ അന്ന് പരിചയപ്പെട്ടു. ഭക്ഷണക്രമീകരണം പോലും മികച്ചതായിരുന്നു.രാത്രി വളരെ നേരത്തെ തന്നെ ഉറങ്ങുന്ന എനിക്ക് രാത്രി നടന്ന പരിപാടികൾ ആസ്വദിക്കാൻ കഴിഞ്ഞു യാതൊരു ബോറടിയും ക്യാമ്പിൽ ഇല്ലായിരുന്നു.രാവിലെ എഴുന്നേറ്റുള്ള പ്രഭാത നടത്തവും പ്രവർത്തനങ്ങൾ ചെയ്യാൻ എനിക്ക് ഊർജം നൽകി.ക്യാമ്പിൽ പഠിച്ച പുതിയ അറിവുകൾ ഞാൻ പ്രയോജനപ്പെടുത്തുമെന്നും ഞാൻ പഠിച്ച പുതിയ കാര്യങ്ങളും ആശയങ്ങളും മറ്റുള്ളവർക്കും പകർന്നു നൽകുമെന്നും ക്യാമ്പ് കഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു.എനിക്ക് പുതിയ ആശയങ്ങൾ പകർന്നു തന്ന kite kannurന് ഞാൻ നന്ദിയറിയിക്കുന്നു.... | |||
====== ആർദ്ര പ്രമോദ് ====== | |||
എന്റെ പേര് ആർദ്ര പ്രമോദ് ഞാൻ കല്യാശ്ശേരി KPRGHSS ൽ നിന്നാണ്. ആനിമേഷൻ വിഭാഗത്തിൽ ആണ് ഞാൻ പങ്കെടുത്തത് ഞാൻ ആദ്യമായാണ് ഒരു സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നത് . ഞാൻ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തപ്പോൾ Open toonz ആയിരുന്നു മെയിൻ അത്രവരെ എനിക്ക് പേടി ഉണ്ടായിരുന്നില്ല . പിന്നെ ജില്ലയ്ക്ക് Blender ആണ് എന്ന് കേട്ടപ്പോൾ എനിക്ക് ചെറിയ ഒരു പേടി തോന്നിയിരുന്നു. ക്യാമ്പിൽ എത്തിയപ്പോൾ എനിക്ക് 1 ദിവസം എങ്കിലും അമ്മയെ കാണാതിരിക്കുന്നതിൽ ഒരു സങ്കടം ഉണ്ടായിരുന്നു. പിന്നെ ക്ലാസ് തുടങ്ങിയപ്പോൾ ഞാൻ ഓക്കെ ആയി ആദ്യം എനിക്ക് Blender ന്റെ ഒരു വക്കുപോലും അറിയില്ലായിരുന്നു. സാർ പറയണ്ട താമസം എന്റെ അടുത്തുള്ള കുട്ടികൾ ചെയ്യാൻ തുടങ്ങി അപ്പോൾ എനിക്ക് പേടി ഉണ്ടായിരുന്നു. എന്നാൽ നമ്മുക്ക് ക്ലാസ് എടുക്കുന്ന ടീച്ചറും മാഷും എന്ത് സംശയം ഉണ്ടായാലും സമാധാനമായി എനിക്ക് എല്ലാം പറഞ്ഞു തന്നു. പിന്നെ എല്ലാരും ഒരു പോലെ ചെയ്യാൻ തുടങ്ങി പിന്നെ എനിക്ക് പേടി മാറി. | |||
രണ്ടാം ദിവസത്തെ പ്രഭാതയാത്ര ആ ദിവസം മുഴുവനുള്ള ഉർജത്തിന് കാരണമായി പിന്നെ നമ്മുക്ക് Assingment തന്നു പിന്നെ അതിലുള്ള തിരക്കായി . അവസാനം ആ Assingment ചെയ്ത് എൽപ്പിച്ചു. എനിക്ക് ഈ അവസരം ലഭിച്ചതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. എന്നി കണ്ണൂർ ജില്ലയിലെ അഭിമൂഖികരിച്ച് സംസ്ഥാനത്ത് എത്താൻ ഞാൻ ആഗഹിക്കുന്നു പിന്നെ Blender നെ കുറിച്ച് പഠിപ്പിച്ച് തന്ന മാഷുമാർക്കും ടീച്ചർമാർക്കും Kite Kannur നും ഞാൻ നന്ദി പറയുന്നു. | |||
====== ആശിഫ ====== | |||
എന്റെ പേര് ആശിഫ. ഞാൻ A1ൽ ആണ് ഉണ്ടായത്. ക്യാമ്പ് വളരെയധികം നല്ല അനുഭവങ്ങൾ സമ്മാനിച്ചു. എനിക്ക് ക്യാമ്പ് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ആദ്യം സഹവാസക്യാമ്പ് എന്ന് കേട്ടപ്പോൾ കുറച്ചു ടെൻഷൻ ഉണ്ടായിരുന്നു. പിന്നീട് അവിടെയുള്ള അനുഭവങ്ങൾ എന്നെ സന്തോഷത്തിലാക്കി. എനിക്ക് അവിടെ നിന്ന് കുറെ കൂട്ടുകാരെ ലഭിച്ചു. അവരുമായി നല്ല കൂട്ടായി.അവിടുത്തെ ടീച്ചർ ക്ലാസ്സ് എടുത്തത് നല്ലോണം മനസ്സിലായി. ഇടക്കിടക്ക് കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു അതൊക്കെ അവരോട് ചോദിച്ചു ക്ലിയർ ആക്കി.ഞാൻ ആദ്യമായിട്ടാണ് വീട്ടുകാരെയൊക്കെ വിട്ട് ഇത്തരമൊരു ക്യാമ്പിൽ പങ്കെടുത്തത്. Cultural activities ഒക്കെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.ഈ ക്യാമ്പ് എനിക്ക് മറക്കാനാകാത്ത അനുഭവങ്ങൾ തന്നു. ഈ ജില്ലാ ക്യാമ്പിന് വേണ്ടി പ്രയത്നിച്ച എല്ലാ kite teachers നും എന്റെ നന്ദി അറിയിക്കുന്നു. |