Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,818: വരി 1,818:


=== ഹിരോഷിമാദിനം. ===
=== ഹിരോഷിമാദിനം. ===
6/8/2023 ന് അസംബ്ലിയോടനുബന്ധിച്ച് ഹിരോഷിമ ദിനം മൂന്നാം ക്ലാസിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.മാസ്റ്റർ ധിഷാൻ കെ.ജെ. ഹിരോഷിമ ദിനത്തെക്കുറിച്ച് സംസാരിച്ചു. പ്ലക്കാർഡുകളേന്തി കുട്ടികൾ യുദ്ധവിരുദ്ധ സന്ദേശം നൽകുകയും യുദ്ധവിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു.


=== ആഗസ്റ്റ് 9 ===


=== ക്വിറ്റ് ഇന്ത്യാദിനo ===




ഓഗസ്റ്റ് പ്രസ്ഥാനം എന്നറിയപ്പെടുന്ന ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ ഓർമ്മകൾ അയവിറക്കി ജോസഫൈൻ കുടുംബം 5-ാം സ്റ്റാൻഡേർഡിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം അനുസ്മരിച്ചു. ഓഗസ്റ്റ് 9-ാം തീയതി ബുധനാഴ്ച അസംബ്ലിയോടെയാണ് ഈ ദിനാചരണം സ്മൃതി പഥത്തിൽ വീണ്ടും ഉണർന്ന് ശോഭിച്ചത്. സമര സേനാനികളുടെ വേഷമണിഞ്ഞെത്തിയ കൂട്ടുകാർ അവതരിപ്പിച്ച സ്കിറ്റ് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ആദർശവാക്യം കുട്ടികളിലേക്ക് ആവേശത്തോടെ പകരുവാൻ കഴിയുന്നതായിരുന്നു. കുട്ടികളുടെ നൃത്തച്ചുവടുകളിലൂടെ ഗാന്ധിമാർഗ്ഗം എല്ലാവരും തിരിച്ചറിഞ്ഞു. സമര സേനാനികളുടെ ജീവിതം തൂലികയിലൂടെ പേപ്പറിൽ രചിച്ച് അവക്ക് ജീവൻ നല്കി. ഇങ്ങനെ ക്വിറ്റ് ഇന്ത്യാ ദിനം കുട്ടികൾക്ക് ഒരു പുത്തൻ ഉണർവ്വിന്റെ കുളിർമ്മ പ്രദാനം ചെയ്തു.


=== ഓഗസ്റ്റ് 14.  H.M Feast ===




കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ഈദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ . നമ്മുടെ വിദ്യാലയത്തെ നയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ സ്നേഹ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ് Sr Seena Jose ന്റെ നാമഹേതുക തിരുനാൾ കൂടിയാണ് ഈ ദിനം. Srന്റെ feast ആഘോഷം ആഗസ്റ്റ് 14-ാം തീയതി വളരെ സമുചിതമായി ആഘോഷിക്കുകയുണ്ടായി. സീന സിസ്റ്ററിനും, സിസ്റ്ററിനോടൊപ്പം feast ആഘോഷിക്കുന്ന ലിസ്മിസിസ്റ്ററിനും റോസ്മിൻ സിസ്റ്ററിനും ആശംസകൾ അറിയിച്ച് സംസാരിച്ചത് സ്നേഹം നിറഞ്ഞ ലീമ ടീച്ചറാണ്.. തുടർന്ന് ആശംസാ ഗാനമായിരുന്നു.. ആ അവസരത്തിൽ തെരഞ്ഞെടുക്കപെട്ട കുട്ടികൾ സിസ്റ്റേഴ്സിന് ആശംസാ കാർഡുകളും പൂക്കളും നൽകുകയുണ്ടായി. പരിശുദ്ധ അമ്മയോടുള്ള ഭക്തിയെ വെളിവാക്കുന്ന ഒരു skit ആയിരുന്നു അടുത്തത്. കണ്ണിന് കുളിർമയേകുന്ന ഒരു Rice up dance ആയിരുന്നു അടുത്തത്. അങ്ങനെ ആ ദിനം ഏവർക്കും സന്തോഷപ്രദമായ ഒരു ദിനമായിരുന്നു. ഇടവേളകളിൽ കുട്ടികൾ സിസ്റ്ററിന് ആശംസ കാർഡുകളും മറ്റും നൽകി തങ്ങളുടെ സ്നേഹം പ്രകടമാക്കുകയുണ്ടായി.


=== ആഗസ്റ്റ് 15 ===


=== സ്വാതന്ത്ര്യദിനം ===


ഭാരതത്തിന്റെ എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.രാവിലെ 9 മണിക്ക് ഈശ്വരപ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു.സ്കൂൾ മാനേജർ സി.ആനി ജിൻസിറ്റ,ഹെഡ്മിസ്ട്രസ് സി.സീന ജോസ്‌,പ്രീപ്രൈമറിസ്കൂൾ ഹെഡ്മിസ്ട്രസ് സി.അർപ്പിത,പിടിഎ പ്രസിഡന്റ് ശ്രീ.സമൻ ആന്റണി,വൈസ്‌ പ്രസിഡന്റ് ഡോ. ഇന്ദു ശരത് തുടങ്ങിയവർ വിശിഷ്ടാതിഥിപദം അലങ്കരിച്ചു. സ്കൂൾ ഹെഡ് ഗേൾ ടീന ആൻ തോമസ് ഏവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ മദർ സിസ്റ്റർ ആനി ജിൻസിറ്റ പതാക ഉയർത്തുകയും പി.ടി.എ. പ്രസിഡന്റ് ശ്രീ.സമൻ ആന്റണി ആശംസകളർപ്പിക്കുകയും ചെയ്തു.ഹിന്ദി,മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിലായി കുട്ടികളുടെ പ്രസംഗം,യു.പി വിഭാഗം കുട്ടികളുടെ ഡിസ്പ്ലേ, ദേശഭക്തിഗാനം, പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ ഡാൻസ് എന്നിവയും സ്വാതന്ത്ര സമരസേനാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികളും പരിപാടികൾക്ക് മാറ്റുകൂട്ടി. ഹെഡ് ബോയ് ഡെൽവിൻ തോമസിന്റെ നന്ദിപ്രസംഗത്തോടുകൂടി പരിപാടികൾ പര്യവസാനിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് എൽ പി യു പി വിഭാഗം കുട്ടികളിൽ ഏതാനും ചില മത്സരങ്ങൾ നടത്തുകയുണ്ടായി.കളറിംഗ് കോമ്പറ്റീഷൻ, ദേശഭക്തി ഗാനാലാപനം എന്നീ മത്സരങ്ങളാണ് നടത്തിയത്.'കളർ ഇന്ത്യ' കോമ്പറ്റീഷൻ എൽ പി വിഭാഗം കുട്ടികൾക്ക് ദേശീയ മൃഗം കളർ ചെയ്യാനും, യുപി വിഭാഗം കുട്ടികൾക്ക് ദേശീയ പക്ഷിയെ കളർ ചെയ്യാനുമാണ് നൽകിയത്. ദേശഭക്തിഗാനാലാപനത്തിൽ നിന്നും സമ്മാന അർഹരായ ഗ്രൂപ്പുകളെ തെരഞ്ഞെടുക്കുകയും ചെയ്തു.
പഴയ കാലത്തെ ഓർമ്മകൾ പുതുക്കുന്ന പണിയായുധങ്ങളാലും അലംകൃതമായിരുന്നു സ്ക്കൂൾ മുറ്റം . സ്ക്കൂൾ അസംബ്ലിയോടു കൂടി ആരംഭിച്ച കാർഷിക ദിന പരിപാടിയിൽ ആലങ്ങാട് ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. യേശുദാസ് പറപ്പിള്ളി, ദിനാചരണത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു സംസാരിച്ചു. PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണി ആശംസകൾ നേർന്നു. കുട്ടികളുടെ വീടുകളിൽ കൃഷി ചെയ്തുണ്ടാക്കിയ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചിരുന്നു. മികച്ച കുട്ടി കർഷകനായി മാസ്റ്റർ അഭിഷേക് എം.സ് തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതൽ ഉല്പന്നങ്ങൾ, പ്രദർശിപ്പിച്ച മൂന്നാം ക്ലാസുകാർ , കർഷക അവാർഡിനർഹരായി. കാർഷിക ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ,പച്ചക്കറികൾ കുട്ടികൾ വളർത്തുന്നതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി .തുടർന്ന് നാലാം ക്ലാസുകൾ അവതരിപ്പിച്ച കുഷിപ്പാട്ടും ,സദസിനെ പ്രകമ്പനം കൊള്ളിപ്പിക്കുന്ന കൃഷി ഡാൻസും ഏറെ ആകർഷകമാക്കി .തുടർന്ന് കാർഷിക വിഭവങ്ങളുടെ പ്രദർശനത്തിൽ ഏറ്റവും ഭംഗിയായി ക്രമീകരിച്ച ക്ലാസിനെ, പ്രധാനധ്യാപിക സി.സീന ജോസ് അവാർഡ് കൊടുത്ത് ആദരിച്ചു.മൂന്നാം ക്ലാസുകൾ സമ്മാനം ഏറ്റുവാങ്ങി .
=== ഓണാഘോഷം - 2023 ===
കൂനമ്മാവ് സെന്റ്.ജോസഫ്സ് യു.പി.സ്കൂളിലെ , ഈ വർഷത്തെ ഓണാഘോഷം, 25/8/2023 വെള്ളിയാഴ്ച സമുചിതമായി ആഘോഷിച്ചു. ഏഴാം ക്ലാസുകാരുടെ നേതൃത്വത്തിൽ മനോഹരമായ പൂക്കളമൊരുക്കി. എല്ലാ ക്ലാസിലേയും കുട്ടികളെ അണിനിരത്തിയുള്ള ഫോട്ടോ സെഷൻ ഉണ്ടായിരുന്നു. ഏഴാം ക്ലാസ് വിദ്യാർഥി അഭിഷേക് എം.സ്, മഹാബലിയുടേയും, 5-ാം ക്ലാസിലെ യദു, വാമനന്റേയും വേഷം ധരിച്ചെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ, മലയാളി വേഷം ധരിച്ചെത്തിയ കുട്ടികൾ, മഹാബലിയെ വേദിയിലേക്ക് ആനയിച്ചു. ഈശ്വര പ്രാർത്ഥനയോടെ പൊതുസമ്മേളനം ആരംഭിച്ചു. PTA പ്രസിഡന്റ് ശ്രീ. സമൺ ആന്റണിയും, ഹെഡ്മിസ്ട്രസ് സി.സീന ജോസും, ഓണാശംസകൾ നേർന്നു സംസാരിച്ചു .മലയാള മങ്കയേയും, ശ്രീമാനേയും തെരഞ്ഞെടുത്തു. ഓണപ്പാട്ടും, ഡാൻസും ആഘോഷങ്ങൾക്ക് മിഴിവേകി. LP ക്ലാസിലെ അർഹരായ കുട്ടികൾക്ക് ഓണപ്പുടവ വിതരണം ചെയ്തു. അമ്മമാരുടെ പ്രതിനിധികൾ, ഓണക്കളി അവതരിപ്പിച്ചു. ക്ലാസുകളിൽ അധ്യാപകരും, കുട്ടികളും ഒത്തു ചേർന്ന് ഓണസദ്യയിൽ പങ്കെടുത്തു. പായസ വിതരണവും നടത്തി. കുട്ടികളെല്ലാവരും, ആഹ്ളാദാരവങ്ങളോടെ നൃത്തച്ചുവടുകൾ വെച്ച് , സന്തോഷം പങ്കുവെച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ, ഓണാഘോഷ പരിപാടികൾ സമാപിച്ചു.


=== അവധിക്കാലം പ്രകൃതിയോടൊത്ത് ചെലവഴിച്ച് ===
=== അവധിക്കാലം പ്രകൃതിയോടൊത്ത് ചെലവഴിച്ച് ===
1,232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2042281" എന്ന താളിൽനിന്ന് ശേഖരിച്ചത്