Jump to content
സഹായം

"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1,927: വരി 1,927:


=== സേവന ദിനം ===
=== സേവന ദിനം ===
31-10-23 ചൊവ്വാഴ്ച, വിദ്യാലയത്തിൽ സേവനദിനം ആചരിച്ചു.. യു പി ക്ലാസിലെ വിദ്യാർഥികൾ വിദ്യാലയ പരിസരം ശുചിയാക്കി
31-10-23 ചൊവ്വാഴ്ച, വിദ്യാലയത്തിൽ സേവനദിനം ആചരിച്ചു.. യു പി ക്ലാസിലെ വിദ്യാർഥികൾ വിദ്യാലയ പരിസരം ശുചിയാക്കി.
 
=== കേരളപ്പിറവി ദിനം ===
കൂനമ്മാവ് സെന്റ്.ജോസഫ്സ് യു.പി സ്കൂളിൽ, കേരളപ്പിറവി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. രാവിലെ ചേർന്ന അസംബ്ളിയിൽ കുമാരി  സേറ മേരി ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സകല വിശുദ്ധരുടേയും ഓർമ്മ ദിനം കൂടിയാണ് നവംബർ ഒന്ന്. വിശുദ്ധിയിൽ വളരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും  മലയാള നാടിന്റെ ചരിത്രത്തെക്കുറിച്ചും നൻമയെ കുറിച്ചും അധ്യാപക പ്രതിനിധി Sr Rins കുട്ടികളുമായി പങ്കുവയ്ക്കുകയുണ്ടായി. തുടർന്ന് കേരളത്തിലെ ക്ലാസിക്കൽ നൃത്തരൂപമായ മോഹിനിയാട്ടം ആറാം ക്ലാസിലെ  കുട്ടികൾ അവതരിപിക്കുകയുണ്ടായി. കേരള നാടിന്റെ ഭംഗി ഒരു ഗാനത്തിലൂടെ അവതരിപ്പിച്ചപ്പോൾ അത് ഏവർക്കും കാതിനി മ്പമുള്ളതായി മാറി. പിന്നീട് ഒന്നാം ക്ലാസുകാരുടെ മലയാള മങ്ക ഫാഷൻ ഷോ അരങ്ങേറി. കേരളത്തിലെ 14 ജില്ലകളേയും മനോഹരമായ നൃത്താവി ഷ്കാര ത്തിലൂടെ അവതരിപ്പിച്ചപ്പോൾ കേരളപ്പിറവി ആഘോഷം കൂടുതൽ മനോഹരമായി മാറി.
 
=== ദേശീയ വിദ്യാഭ്യാസ ദിനം. ===
നവംബർ 11- ദേശീയ വിദ്യാഭ്യാസ ദിനം,മൂന്നാം ക്ലാസുകാരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി  ആഘോഷിച്ചു. രാവിലെ അസംബ്ലിയിൽ മാസ്റ്റർ ദേവദത്തൻ വി.നായർ വിദ്യാഭ്യാസ ദിനത്തെക്കുറിച്ച് സംസാരിച്ചു. മാസ്റ്റർ സിയോൺ സിബിൻ ആന്റണി, മൗലാന അബ്ദുൽ കലാം ആസാദിന്റെ വേഷം ധരിച്ച് അദ്ദേഹത്തെ പരിചയപ്പെടുത്തി. മൂന്നാം ക്ലാസിലെ തന്നെ  കുട്ടികൾ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന മനോഹരമായ സ്കിറ്റ് അവതരിപ്പിക്കുകയും ചെയ്തു.
 
=== ശിശുദിനo ===
സെയന്റ്.ജോസഫ് 'സ് യു പി സ്കൂൾ, കൂനമ്മാവിലെ ശിശുദിന പരിപാടികൾ നവംബർ 14 തീയതി രാവിലെ അസംബ്ലിയോടുകൂടെ ആരംഭിച്ചു. പ്രീ പ്രൈമറി സ്കൂളിലെ കുട്ടികളും 1,2 ക്ലാസിലെ കുട്ടികളും ചേർന്നാണ് ശിശുദിന പരിപാടികൾക്ക് നേതൃത്വം നൽകിയത്.  രണ്ടാം ക്ലാസിലെ എസ്രാ എല്ലാവരെയും ശിശുദിന പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. ഒന്നാം ക്ലാസിലെയും,  പ്രീ പ്രൈമറി ക്ലാസിലെയും കുഞ്ഞുമക്കൾ ചാച്ചാജിയുടെ വേഷത്തിൽ അണിനിരന്നു. കുട്ടികളുടെ നേതൃത്വത്തിൽ  വിവിധയിനം കലാപരിപാടികളും സ്റ്റേജിൽ അരങ്ങേറി.  പ്രസംഗവും, ചെറുകഥകളും, കവിതകളും,  സിനിമാറ്റിക്  ഡാൻസും, പോപ്സ്റ്റിക് ഉപയോഗിച്ച് കൊണ്ടുള്ള ഡാൻസും, മറ്റും ശിശുദിനത്തിന്റെ മാറ്റുകൂട്ടി. കലാപരിപാടികളുടെ അവസാനം സമുചിതമായ റാലിയോടു കൂടെ ശിശുദിന പരിപാടികൾക്ക് അവസാനം കുറിച്ചു.
 
=== മാതൃദിന0 ===
നവംബർ  19, മാതൃദിനത്തോടനുബന്ധിച്ച് നാലാം ക്ലാസിലെ വിദ്യാർത്ഥികൾ നവംബർ 17ന് മാതൃദിന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. മാതൃത്വത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന  ഏതാനും ചില പരിപാടികൾകുട്ടികൾ അവതരിപ്പിച്ചു.മാതൃത്വത്തിന്റെ വ്യാപ്തി മാസ്റ്റർ ബിലാൽ പ്രസംഗ  രൂപത്തിൽഅവതരിപ്പിച്ചു. ശേഷം  പെൺകുട്ടികളുടെ നേതൃത്വത്തിൽ ഒരു നിർത്താവിഷ്കരണം നടത്തുകയും, ആൺകുട്ടികളുടെ നേതൃത്വത്തിൽ സംഘഗാനം ആലപിക്കുകയും ചെയ്തു. മദേഴ്സ് ഡേ വിഷ് ചെയ്തു കൊണ്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസിനെആദരിക്കുകയും ചെയ്തു.
 
=== ഭരണഘടന ദിനം ===
2023 -നവംബർ 26 ഞായറാഴ്ച അവധി ദിനമായതിനാൽ തിങ്കളാഴ്ച നവംബർ 27 ന്  അഞ്ചാം ക്ലാസുകാരുടെ നേതൃത്വത്തിലാണ് ഭരണഘടന ദിനം ആഘോഷിച്ചത്.ഭാരതാംബയുടെ സാന്നിധ്യത്തിൽ ഭരണഘടനയ്ക്ക് നേതൃത്വം നൽകിയവർ സ്റ്റേജിൽ അണിനിരന്നു . ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വമാണ് ഡോക്ടർ ബി.ആർ അംബേദ്കർ .ഭരണഘടനയെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് തന്റെ വാക്ക്ചാരുതിയിലൂടെ യിലൂടെ കുമാരി ആൻഡ്രിയ ജെറിഷ് കൂട്ടുകാർക്ക് പകർന്നു നൽകി.    ഭരണഘടനയോടുള്ള ആദരവും ബഹുമാനവുo കുട്ടികളിൽ ഉണർത്താൻ സഹായിക്കുന്ന വിധത്തിലു ഉള്ളതായിരുന്നു അഞ്ചാം ക്ലാസിലെ കൊച്ചു കൂട്ടുകാരുടെ സ്കിറ്റ്.ഭരണഘടനയുടെ ആമുഖം എല്ലാ കുട്ടികളും ഏറ്റു ചൊല്ലിയത് ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള അവബോധം അവരിൽ വളർത്തുവാൻ പര്യാപ്തമായിരുന്നു.ആമുഖത്തിലെ പ്രധാന ആശയങ്ങളെ പോസ്റ്റ്ർ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഈ ദിനാചരണത്തിലൂടെ ഭരണഘടനയെ കൂടുതൽ മനസ്സിലാക്കുവാനും ആദരിക്കുവാനും കുട്ടികൾക്ക്  സാധിച്ചു
 
=== ഉപജില്ലാ കലോത്സവം ===
നവംബർ 5, 6, 7, 8 തിയതികളിലായി , പറവൂർ SNV സ്കൂളിൽ വച്ചു നടന്ന ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ വിദ്യാലയം, മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.ഉപജില്ലാ കലോത്സവം
 
നവംബർ  6, 7, 8 , 9 തിയതികളിലായി , പറവൂർ SNV സ്കൂളിൽ വച്ചു നടന്ന പറവൂർ ഉപജില്ലാ കലോത്സവത്തിൽ നമ്മുടെ വിദ്യാലയം, മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.
 
പറവൂർ ഉപജില്ലാ കലോത്സവത്തിൽ LP (ജനറൽ) വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് , UP (ജനറൽ) വിഭാഗം റണ്ണറപ്പ് , സംസ്കൃതോത്സവം (UP) റണ്ണറപ്പ് എന്നിവ നേടി, കൂനമ്മാവ് സെന്റ്.ജോസഫ്സ് യു.പി സ്കൂൾ , ജേതാക്കളായി.
 
=== Aids day ===
ഡിസംബർ 1 ന് ലോകമെമ്പാടു Aids dayആയി ആചരിക്കുന്നു. St.joseph up school ൽ അന്നേ ദിനം തന്നെ Aids day വളരെ ആഘോഷപൂർവ്വം ആചരിച്ചു. കുമാരി ആൽഡ്രിയ Aids നെ കുറിച്ചും അതുവരാനുള്ളസാഹചര്യങ്ങളെ കുറിച്ചുംഎയ്ഡ്സ് രോഗികളോട്നമുക്ക് ഉണ്ടായിരിക്കേണ്ട സമീപനത്തെ ക്കുറിച്ചും വിവരിച്ചു.
 
തുടർന്ന് അഞ്ചാം ക്ലാസുകാരുടെമനോഹരമായ സ്കിറ്റ് അവതരിപ്പിച്ചു. ഇതിലൂടെഎയ്ഡ്സ് രോഗാണു തന്റെആത്മകഥ രസകരമായി വിവരിച്ചു.തുടർന്ന് കുട്ടികൾ തിരികൾ തെളിച്ച്എയ്ഡ്സ് രോഗികളോടുള്ള അനുകമ്പയും കരുതലുംപ്രകടമാക്കി , അന്നേ ദിനം എയ്ഡ്സ് ഡേയുടെ ബാഡ്ജ് ധരിച്ചാണ് കുട്ടികൾ എത്തി ചേർന്നത് പ്രധാന അധ്യാപികയ്ക്ക് അധ്യാപക പ്രതിനിധി ബാഡ്ജ് കുത്തി കൊടുത്തു.
 
=== December 2 ===
 
=== ദേശീയ മലിനീകരണ നിയന്ത്രണ ദിനം ===
ഏഴാം ക്ലാസുകാരുടെ നേതൃത്വത്തിൽ, പ്രത്യേക അസംബ്ലി നടത്തി, ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിച്ചു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും, പ്ലക്കാർഡുകളും പ്രദർശിപ്പിച്ചിരുന്നു. ഹരിത കർമ്മ സേനാംഗമായ സിജി, ക്ലാസ് എടുത്തിരുന്നതു കൊണ്ടും, നവംബർ 14 ന് ഹരിത സഭ രൂപീകരിച്ചിരുന്നത് കൊണ്ടും, കുട്ടികൾക്ക് മാലിന്യങ്ങളെ കുറിച്ചും , മാലിന്യ സംസ്കരണത്തെ കുറിച്ചും അവബോധം ഉണ്ടായിരുന്നു. പ്ലാസ്റ്റിക്മാലിന്യങ്ങളെ കുറിച്ച്,കുട്ടികൾ മനോഹരമായ ഒരു Skit അവതരിപ്പിച്ചു.
 
=== ലോക ഭിന്നശേഷി ദിനo ===
സെന്റ് ജോസഫ് യു പി സ്കൂൾ കൂനമ്മാവിലെ വിദ്യാർത്ഥികൾ
 
ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിച്ചു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന വിഷ്ണു എന്ന വിദ്യാർത്ഥി മക്രോണി സാലഡ് ഉണ്ടാക്കുന്ന വിധംപരിചയപ്പെടുത്തുകയുണ്ടായി. മക്രോണി സാലഡ് ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളും കൊണ്ടുവന്ന് സ്റ്റേജിൽ നിന്നുകൊണ്ട് കുട്ടി ആ കൊണ്ടുവന്ന സാധനങ്ങൾ പരിചയപ്പെടുത്തുകയും മക്രോണി സാലഡ് ഉണ്ടാക്കിയതിനുശേഷം അത് വളരെ മനോഹരമായി അലങ്കരിച്ചു വെക്കുകയും ചെയ്തു . എച്ച് എം സിസ്റ്റർ സീന ജോസ് അത് രുചിച്ചു നോക്കി പ്രോത്സാഹിപ്പിക്കുകയുണ്ടായി കുട്ടികളെല്ലാവരും ഒന്നടങ്കം കൈയ്യടിച്ച് വിഷ്ണുവിനെ പ്രോത്സാഹിപ്പിച്ചു.വിഷ്ണുവിലുള്ള കഴിവുകൾ ഒരുപാട് വളർന്നു എന്ന് അതിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചു. ബി ആർ സി തലത്തിൽ സംഘടിപ്പിച്ച കായിക മത്സരത്തിൽ സെന്റ് ജോസഫ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളായ
 
മുഹമ്മദ് സമീർ  ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനവും ചാട്ടത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു. മെൽവിന് ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ബി ആർ സി തലത്തിൽ നിന്നും കിട്ടിയ സമ്മാനം സ്റ്റേജിൽ കൊടുത്ത് അവരെ അഭിനന്ദിക്കുകയും അനുമോദിക്കുകയും ചെയ്തു
 
=== ഡിസംബർ 5 ===
 
=== ദേശീയ മണ്ണ് ദിനം. ===
ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തിൽ ശ്രദ്ധിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ പരിപാലനത്തിനുമായി കുട്ടികളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി ഡിസംബർ 5 ലോകമണ്ണു ദിനം മൂന്നാം ക്ലാസിലെ കുട്ടികളുടെ നേതൃത്വത്തിൽ ആചരിച്ചു. മണ്ണിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന പ്ലക്കാർഡുകൾ കുട്ടികൾ കൊണ്ടുവരികയും വിദ്യാലയ പരിസരങ്ങളിൽ പ്രദർശിപ്പിക്കുകയും  ചെയ്തു. അതോടൊപ്പം മണ്ണിന് വലിയ ഭീഷണിയായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വിദ്യാലയ പരിസരത്തുനിന്ന് കുട്ടികൾ നീക്കം ചെയ്ത് മണ്ണിലെ ജീവജാലങ്ങളെ പരിപാലിക്കേണ്ടതിന്റെ  ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു.
 
=== ക്രിസ്മസ് ആഘോഷം ===
കൂനമ്മാവ് സെൻറ് ജോസഫ്സ് യു പി സ്കൂളിൽ ക്രിസ്മസ് ആഘോഷം 22/ 12 / 23 വെള്ളിയാഴ്ച നടത്തുകയുണ്ടായി രാവിലെ 9 30ന് PTA കമ്മിറ്റി അംഗങ്ങളും അധ്യാപകരും School ന്റെ ഹെഡ്മിസ്ട്രസ്സ് Sr Seena Jose  നേതൃത്വത്തിൽ Staff  roomൽ  ഒരുമിച്ച് കൂടി സന്തോഷം പങ്കുവയ്ക്കുകയുണ്ടായി. കുട്ടികളെല്ലാവരും റെഡും വൈറ്റും നിറങ്ങളിലുള്ള dress code അണിഞ്ഞു വന്നത് ആഘോഷത്തിന് മാറ്റുകൂട്ടി . പുൽക്കൂടും ക്രിസ്മസ് ട്രീയും വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. സാന്തായുടെ വേഷം ധരിച്ച ക്രിസ്മസ് പാപ്പമാരും ചടങ്ങിന് കൊഴുപ്പേകി. 10 മണിക്ക് ഈശ്വരപ്രാർത്ഥനയോടുകൂടി പൊതുസമ്മേളനം ആരംഭിച്ചു. രണ്ടാം ക്ലാസിലെ അധ്യാപികയായ Stefy ടീച്ചർ ക്രിസ്മസിന്റെ  സന്ദേശം നൽകുകയുണ്ടായി തുടർന്ന് PTA വൈസ് പ്രസിഡന്റ് ശ്രീമതി ഇന്ദു ശരത്  ആശംസ്കൾ അർപ്പിച്ച്  സംസാരിച്ചു.  എൽ പി വിഭാഗം ക്ലാസുകാരുടെ  ക്രിസ്മസ് കരോൾ മത്സരം നടന്നു. ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ വേഡ് ഓഫ് ഗോഡ് മത്സരത്തിൽ 25 വചനങ്ങൾ കാണാതെ പറഞ്ഞ  കുട്ടികളിൽ നിന്നും ലോട്ടിലൂടെ തെരഞ്ഞെടുത്ത രണ്ടു കുട്ടികൾ വേഡ് ഓഫ് ഗോഡ് പറയുകയുണ്ടായി.. നമ്മുടെ school ലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഋതികേശിന്റെ പിയാനോ വായനയായിരുന്നു പിന്നീട് നടന്നത്. അതിനെ തുടർന്ന് ആറാം ക്ലാസുകാരുടെ നേതൃത്വത്തിൽ വളരെ മനോഹരമായ ഒരു സ്കിറ്റ് ദൃശ്യവിഷ്കാരം ഉണ്ടായിരുന്നു . പിന്നീട് UP വിഭാഗം കരോൾ മത്സരം നടത്തപ്പെട്ടു. അതിനുശേഷം പറവൂർ സബ്ജില്ലാ ശാസ്ത്രോത്സവം, കലോത്സവം തുടങ്ങിയ മത്സരങ്ങളിൽ വിജയികളായവർക്ക് അധ്യാപകരും PTA കമ്മിറ്റി അംഗങ്ങളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്യുകയുണ്ടായി. കുട്ടികൾക്കുള്ള കേക്ക് വിതരണത്തിനും  ഉച്ചഭക്ഷണത്തിനും ശേഷം 12:45ന് പരിപാടികൾ എല്ലാം അവസാനിച്ചു.


== '''നേട്ടങ്ങൾ''' ==
== '''നേട്ടങ്ങൾ''' ==
1,232

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2045036" എന്ന താളിൽനിന്ന് ശേഖരിച്ചത്