Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 119: വരി 119:
=== '''ചലച്ചിത്ര ക്ലബ്''' ===
=== '''ചലച്ചിത്ര ക്ലബ്''' ===
കുട്ടികൾക്ക് ആസ്വാദനശേഷി വികസിപ്പിക്കുന്നതിനും ചലച്ചിത്ര മേഖലയോട് താല്പര്യം ഉളവാക്കുന്നതിനുമായി നമ്മുടെ സ്കൂളിൽ ഒരു ചലച്ചിത്ര ക്ലബ് സെപ്റ്റംബർ മാസം രൂപീകൃതമായി. 60 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. പാഠം ഭാഗവുമായി ബന്ധപ്പെട്ടതും ആനികാലികവുമായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ബി.ആർ.സി തലത്തിലും ജില്ലാ തലത്തിലും നടത്തപ്പെട്ട ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
കുട്ടികൾക്ക് ആസ്വാദനശേഷി വികസിപ്പിക്കുന്നതിനും ചലച്ചിത്ര മേഖലയോട് താല്പര്യം ഉളവാക്കുന്നതിനുമായി നമ്മുടെ സ്കൂളിൽ ഒരു ചലച്ചിത്ര ക്ലബ് സെപ്റ്റംബർ മാസം രൂപീകൃതമായി. 60 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. പാഠം ഭാഗവുമായി ബന്ധപ്പെട്ടതും ആനികാലികവുമായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ബി.ആർ.സി തലത്തിലും ജില്ലാ തലത്തിലും നടത്തപ്പെട്ട ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
=== '''ഉപജില്ല ശാസ്‍ത്രമേള''' ===
ഈ വർഷത്തെ  ശാസ്ത്ര സോഷ്യൽ സയൻസ്  ഗണിത  ശാസ്ത്ര ഐ ടി മേള ഒക്ടോബർ 30,31 തീയതികളിൽ നമ്മുടെ സ്കൂളിൽ  വെച്ച് നടന്നു.എല്ലാ വിഭാഗത്തിൽ  നിന്നും കുട്ടികൾ പങ്കെടുത്ത് വളരെ  മികവ് തെളിയിച്ചു.  പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ, ബി ഗ്രേഡ്കളും കുട്ടികൾക്കു ജില്ലാ തല  മേളക്ക് പങ്കെടുക്കാൻ അവസരവും  ലഭിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഐ ടി മേളകളിൽ എ ൽ പി, യു. പി, എ ച് വിഭാഗം ഓവറോൾ ഫസ്റ്റും,ഗണിത ശാസ്ത്രത്തിൽ എൽ. പി, യു പി ഓവർ ഓൾ ഫസ്റ്റും എച്. സ് ഓവർ  ഓൾ  സെക്കൻഡും നേടി.ജില്ലയിൽ മത്സരിക്കാൻ  കുട്ടികൾക്കു അവസരം  ലഭിച്ചത്  അഭിനന്ദനാ ർഹമാണ്.അദ്ധ്യാപകരുടെയും കുട്ടികളുടെയും നിരന്തരമായ പരിശീലനവും  പരിശ്രമവുമാണ് ഈ  വിജയത്തിന്  പിന്നിലെന്നത് ഏറെ ശ്രെദ്ധേയമാണ്.
=== '''ജില്ല ശാസ്‍ത്ര മേള''' ===
നവംബർ 9,10  തീയതികളിൽ തൊടുപുഴയിൽ  വെച്ച് ജില്ലാ തല  മേള  നടന്നു.അവിടെയും മികവ്  തെളിയിക്കാൻ നമ്മുടെ സ്കൂളിനാ യി.സയൻസ് ൽ 6 കുട്ടികൾക്കും സോഷ്യൽ സയൻസിൽ 7 കുട്ടികൾക്കും. ഐ. ടി യിൽ3 കുട്ടികൾക്കും സംസ്ഥാന  തലത്തിൽ  പങ്കെടുക്കാൻ അർഹരായി. സബ്ജില്ലയിൽ ഗണിത ശാസ്ത്ര മേളയിൽ സെക്കന്റ്‌ ഓവറോൾ  ആയിരുന്ന  നമ്മുടെ സ്കൂൾ ജില്ലയിൽ ഓവറോൾ  ഫസ്റ്റ് ആയതു  ഏറെ സന്തോഷവും  ഒപ്പം അഭിമാനവും  ഉളവാക്കി. ഗണിത  ശാസ്ത്ര വിഭാഗത്തിൽ  4കുട്ടികൾക്കു സംസ്ഥാനത്തലത്തിൽ  പങ്കെടുക്കാൻ അവസരം  ലഭിച്ചു.ഐ.ടി മേളയിലും പ്രവർത്തി പരിചയ മേളയിലും ജില്ലയിൽ ഓവറോൾ നേടാൻ സാധിച്ചു.
=== ഉപജില്ല,ജില്ല,സംസ്ഥാന സയൻസ് മേളകളിലെ വിജയം ===
2023 24 അധ്യയന വർഷത്തെ ശാസ്ത്രമേളയിൽ മുൻ വർഷത്തേതുപോലെതന്നെ ഉന്നതമായ വിജയം കൈവരിച്ച ഫാത്തിമ മാധവിയിലെ കുട്ടികൾ ആവേശത്തോടെ അവരുടെ ജൈത്രയാത്ര തുടരുകയാണ്.
സ്കൂൾതല ശാസ്ത്രമേളയിൽ പങ്കെടുത്ത ഒന്നും രണ്ടും സ്ഥാനം കൈവരിച്ച കുട്ടികൾ 31 /10 /23 നമ്മുടെ സ്കൂളിൽ വച്ച് നടന്ന സബ്ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും ഉന്നത വിജയം നേടുകയും ചെയ്തു. ദിയാ മോൾ കെ എസ് ജൂബിയ വിനോദ് എന്നീ കുട്ടികൾ ജീവിതശൈലി രോഗങ്ങൾക്ക് മില്ലറ്റ് ഒരു പരിഹാരം എന്ന വിഷയത്തിൽ പ്രോജക്ട് അവതരിപ്പിക്കുകയും ഫസ്റ്റ് എ ഗ്രേഡ് നേടുകയും ചെയ്തു.ഇമ്പ്രൂവൈസ്ഡ് എക്സ്പിരിമെന്റ് ഐറ്റത്തിൽ സ്റ്റാറ്റിക് ഇലക്ട്രിസിറ്റിയുമായി എത്തിയ ആൻഡ്രിയ ജോഷി, എൽകാനാ സിബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് കരസ്ഥമാക്കി. സ്റ്റിൽ മോഡലിൽ അഹസന അലിയാർ,മേരി റോസ് എബി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി. ഇങ്ങനെ വിവിധയിനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുരുന്നുകൾ ഫസ്റ്റ് എന്ന സ്വപ്നം സ്വന്തമാക്കി.9 /10/ 23ൽ തൊടുപുഴ എപിജെ അബ്ദുൽ കലാം എച്. എസ് ഇൽ നടന്ന ജില്ലാ മേളയിലും 495 പോയിന്റുകളോടെ മറ്റു സ്കൂളുകളെ പിന്നിലാക്കി ഓവറോൾ സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി.
1/12/23ൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച് എസ് എസ് വച്ച് നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ 1277 സ്കൂളുകളെ പിന്നിലാക്കി 138 പോയിന്റ് ഓവറോൾ സെക്കൻഡ് നേടി. ഇടുക്കിയുടെ അഭിമാനമായി നമ്മുടെ സ്കൂൾ മാറിയപ്പോൾ ഫാത്തിമ മാതാ ഗൾഫ് ഹയർസെക്കൻഡറി സ്കൂളിന്റെ യശസ് വാനോളം ഉയരുകയായിരുന്നു. എല്ലാ വഴിയിലും വീഴാതെ താങ്ങിയ സർവ്വേശ്വരന് നന്ദി..
=== '''ശാസ്ത്രമേള സോഷ്യൽ സയൻസ്''' ===
ശാസ്ത്രലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് ആനയിക്കുന്ന ശാസ്ത്ര ഉത്സവത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗത്തിൽ ഡയോണ നെൽസൺ, ആരാധ്യ ഷിനോദ്, ആത്മജ സൻസ്കൃതി, സിയന്ന ജോസഫ് സോൾട്ട് ബ്രൂക്ക്,ഹന്ന എൻ ജോയി, ആർവിൻ ജോർജ് വിൽസൺ എന്നിവർ പങ്കെടുത്തു. ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തു.
സ്റ്റിൽ മോഡൽ വിഭാഗത്തിൽ പഴയകാല തനിമയെ ചിത്രീകരിച്ചുകൊണ്ട്  സിയന്ന ജോസഫ് സോൾട്ട് ബ്രൂക്ക്, ആരാധ്യ ഷിനോദ് എന്നിവർ ഒന്നാം സ്ഥാനവും വർക്കിംഗ് മോഡൽ മത്സരത്തിൽ ഗ്രഹങ്ങളെ ചിത്രീകരിച്ചുകൊണ്ട് ആത്മജ സൻസ്കൃതി,  ഹന്ന എൻ ജോയി എന്നിവർ ഒന്നാം സ്ഥാനവും പ്രസംഗമത്സരത്തിൽ  കാലാവസ്ഥ വ്യതിയാനം എന്ന വിഷയം ആസ്പദമാക്കി തന്റെ മികവ് തെളിയിച്ചു കൊണ്ട്  ആർവിൻ  ജോർജ് വിൽസൺ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മികവുകളുടെയും വിജയത്തിന്റെയും ലോകത്തിലേക്ക് വിജയക്കൊടി പാറിച്ചു കൊണ്ട് സോഷ്യൽ സയൻസ് വിഭാഗത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ യു. പി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
=== സബ്‍ജില്ല ,ജില്ല,സംസ്ഥാന ഗണിത ശാസ്ത്ര മേള ===
ഈ വർഷത്തെ  സബ്ജില്ലാ ഗണിത ശാസ്ത്ര  നമ്മുടെ സ്കൂളിൽ വെച്ച് നടന്നു.11ഐറ്റങ്ങളിൽ ആയി 12 പേർ പങ്കെടുത്തു.4ഫസ്റ്റ് എ ഗ്രേഡും 5സെക്കന്റ്‌ഉം എ, ബി ഗ്രേഡ് കളും ലഭിച്ചു.നമ്പർ ചാർട്ട് - ആൻ മരിയ  ജോയ് -ഫസ്റ്റ് എ ഗ്രേഡ്,അദർ ചാർട്ട് -ദേവാനന്ദ പ്രദീപ്‌ -സെക്കന്റ്‌ എ ഗ്രേഡ്, ജോമേട്രിക്കൽ ചാർട്ട് -അദൃജ അനുപ് -സെക്കന്റ്‌ എ ഗ്രേഡ്, സ്റ്റിൽ മോഡൽ -ആവണി പുരുഷോത്തമൻ, -ഫസ്റ്റ് എ ഗ്രേഡ്, വർക്കിംഗ്‌ മോഡൽ -അസിൻ ബെന്നി -സെക്കന്റ്‌ എ ഗ്രേഡ്, പുവർ കൺസ്ട്രക്ഷൻ -സാനിയ സജി -സെക്കന്റ്‌ എ ഗ്രേഡ്, അപ്ലിഡ് കൺസ്ട്രക്ഷൻ -ആമിന വി. എ സ് -ബി ഗ്രേഡ്, പസിൽ -ഗംഗ എ സ് -ബി ഗ്രേഡ്, ഗെയിം -അനീസ കെ യു -ബി ഗ്രേഡ്, സിംഗിൾ പ്രൊജക്റ്റ്‌ -ഫസ്റ്റ് എ ഗ്രേഡ്,ഗ്രൂപ്പ്‌ പ്രൊജക്റ്റ്‌ -മരിയ സി ജോസഫ്, മെലിസ ടോമി -ഫസ്റ്റ് എ ഗ്രേഡ് എന്നിവർ8ഇനങ്ങളിൽ 9കുട്ടികൾ ജില്ലയിൽ പങ്കെടുക്കാൻ യോഗ്യരായി.പാ റത്തോട്  സ്കൂളിൽ  വെച്ച് നടന്ന ഗണിത  ശാസ്ത്ര ക്വിസ്, ടാലെന്റ്റ് സെർച്ച്‌ എക്സാം ഇവയിൽ നമ്മുടെ സ്കൂളിലെ  ഫാത്തിമ പാർവിൻ ഷാജി  രണ്ട് ഇനങ്ങളിലും സെക്കന്റ്‌ എ ഗ്രേഡ് കരസ്ഥമാക്കി ജില്ലയിൽ മത്സരിക്കാൻ അർഹയായി..സബ്ജില്ലാ ഗണിത  ശാസ്ത്ര മേളയിൽ  ഓവറോൾ സെക്കന്റ്‌ നേടാൻ കഴിഞ്ഞു.  നമ്പർ  ചാർട്ട് - ആൻ  മരിയ ജോയി -ഫസ്റ്റ് എ ഗ്രേഡ്, സ്റ്റിൽ മോഡൽ -ആവണി -ഫസ്റ്റ് എ ഗ്രേഡ്,ഗ്രൂപ്പ്‌ പ്രോജെക്ടിൽ മരിയ, മെലിസ സെക്കന്റ്‌ എ ഗ്രേഡും തൊടുപുഴയിൽ വെച്ച് നടന്ന  ജില്ലാ ഗണിത ശാസ്ത്ര മേളയിൽ നേടാൻ ആയി.കൂടാതെ ടാലെന്റ്റ് സെർച്ച്‌ പരീക്ഷയിലും, ക്വിസ്യിലും ജില്ലാ തലത്തിൽ  എ ഗ്രേഡ് നേടാൻ ഫാത്തിമ പാർവിൻ ഷാജിക്കു കഴിഞ്ഞു..പങ്കെടുത്ത ഇനങ്ങളിൽ  എല്ലാം A ഗ്രേഡ് നേടി ഓവറോൾ  ഫസ്റ്റ് ആകാൻ നമ്മുടെ സ്കൂളിന്  കഴിഞ്ഞുവെന്നത് ഏറെ അഭിനന്ദനർഹമാണ്. സംസ്ഥാന  തല ഗണിത  ശാസ്ത്രമേളയിൽ  3 ഇനങ്ങളിൽ  ആയി 4പേർ മത്സരിച്ചു.സംസ്ഥാനത്തലത്തിൽ 1277 സ്കൂളിലുകളുമായി മത്സരിച്  നമ്മുടെ സ്കൂൾ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ ഗണിതത്തിൽ പങ്കെടുത്ത 4പേർക്കും A ഗ്രേഡ് ലഭിച്  ഈ  വിജയത്തേരിൽ പങ്കാളികളാകാൻ കഴിഞ്ഞുവെന്നത്  അഭിമാനകരം തന്നെയാണ്.കുട്ടികളുടെയും അദ്ധ്യാപകരുടെയും പരിശ്രമവും പരിശീലനവും  ഒപ്പം ദൈവാനുഗ്രഹവുമാണ് ആണ്  ഈ വിജയത്തിന്  പിന്നിലെന്നതിന് സംശയമില്ല.
=== '''ഉപജില്ല ,ജില്ല, സംസ്ഥാന പ്രവർത്തി പരിചയ മേളകൾ''' ===
ശാസ്ത്രമേളയുടെ ഭാഗമായി നടത്തപ്പെടുന്ന പ്രവർത്തിപരിചയ മേളയുടെ ഉപജില്ല തല തല മൽസരങ്ങൾ31-10-2023 ൽ നമ്മുടെ സ്ക്കൂളിൽ വച്ച് നടത്തപ്പെടുകയുണ്ടായി.
പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല  മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു  അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ്  എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു.ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും  ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു.
ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി . സെൻമേരിസ് എച്ച്എസ്എസ് പട്ടം  സ്കൂളിൽ വെച്ച് നടന്ന സ്റ്റേറ്റ് മത്സരത്തിൽ 6  വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച്. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു. ഇതിൽ ആർദ്ര ബിനീഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും(നാച്ചുറൽ ഫൈബർവർക്ക് ) ഈ വർഷം സ്റ്റേറ്റിൽ പ്രവർത്തി പരിചയ മേളയിൽ ഒാവറോൾ രണ്ടാം സ്ഥാനം  കരസ്ഥമാക്കുവാൻ സാധിച്ചു.
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019115" എന്ന താളിൽനിന്ന് ശേഖരിച്ചത്