"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 99: വരി 99:
=== '''സബ്‍ജില്ല കലോൽസവം2023 -24''' ===
=== '''സബ്‍ജില്ല കലോൽസവം2023 -24''' ===
2023-24 വർഷത്തെ അടിമാലി സബ് ജില്ലാ കലോത്സവം 14, 15 ,16 തീയതികളിലായി എസ്എൻഡിപി സ്കൂളിൽ വച്ച് നടക്കുകയും , ഫാത്തിമ മാതാ കുടുംബത്തിലെ 1200 ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.എൽ പി വിഭാഗം ജനറൽ കലോത്സവത്തിൽ 65 പോയിന്റ് നേടി ഒന്നാം സ്ഥാനം കൂമ്പൻ പാറ ഫാത്തിമ മാതാ സ്കൂൾ കരസ്ഥമാക്കുകയുണ്ടായി. അതുപോലെതന്നെ അറബി കലോത്സവത്തിൽ 45 പോയിന്റും, യുപി ജനറൽ വിഭാഗത്തിൽ 78 പോയിന്റും, എച്ച് എസ് ജനറൽ വിഭാഗത്തിൽ 223 പോയിന്റും,എച്ച്എസ്എസ് ജനറൽ വിഭാഗത്തിൽ 240 പോയിന്റും നേടി. എല്ലാ വിഭാഗത്തിലും ഓവറോൾ ഫസ്റ്റ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി.അധ്യാപകരുടെയും ,കുട്ടികളുടെയും, രക്ഷിതാക്കളുടെയും, കൂട്ടായ പ്രവർത്തനങ്ങളാണ് കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിനെ വലിയ ഒരു വിജയം നേടിയെടുക്കുവാൻ സഹായിച്ചത്.

=== സുരീലി ഹിന്ദി 2023-24 ===
സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് സുരീലി ഹിന്ദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 25/ 9/ 23ൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ഉദ്ഘാടനം നിർവഹിച്ചു. ആ ദിവസത്തെ പ്രാർത്ഥന,അസംബ്ലി,പ്രതിജ്ഞ,സമാചാർ സുവിചാർ, മുതലായവ ഹിന്ദിയിൽ തന്നെ കുട്ടികൾ നന്നായി അവതരിപ്പിച്ചു.ക്ലാസുകളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി കുട്ടികളെ നാല് ഗ്രൂപ്പുകളായി തിരിച്ചു.കഥ കവിത ഉപന്യാസം ജീവചരിത്രം കടംകഥ പദപ്രശ്നം ഇവ ഹിന്ദിയിൽ തയ്യാറാക്കി ഓരോ ഗ്രൂപ്പും ക്ലാസിൽ അവതരിപ്പിച്ച ശേഷം ഓരോ ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങൾ ശേഖരിച്ച് പുസ്തകമാക്കി പ്രദർശിപ്പിച്ചു.
• ചുവർപത്രിക,മനോഹരമാക്കുന്ന മത്സരം ഗ്രൂപ്പ് അടിസ്ഥാനത്തിൽ നടത്തി
• സുരീലി വാണിയിൽ പ്രസംഗം,കവിത തുടങ്ങിയ കുട്ടികളുടെ കഴിവുകൾ പ്രകടമാക്കി • പുസ്തക പ്രദർശനം നടത്തി. ഹിന്ദിയിലെ വിവിധ സാഹിത്യരൂപങ്ങൾ പരിചയപ്പെടുത്തി.
•ഹിന്ദി പുസ്തകങ്ങൾ വായിക്കാൻ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുപോയി.
അഞ്ചു മുതൽ 8 വരെ ക്ലാസിലെ കുട്ടികളെ ഈ പ്രവർത്തനങ്ങളിൽ പങ്കെടുപ്പിച്ചു.
=== വിദ്യാരംഗം കലാസാഹിത്യവേദി(യുപി തലം) ===
2023-2024 അധ്യായന വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി സ്കൂൾതലത്തിൽ നടത്തപ്പെട്ടു.കുട്ടികൾ എല്ലാം വളരെ താല്പര്യത്തോടെ ഓരോ പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും, ആസ്വദിക്കുകയും അതിലൂടെ കൂടുതൽ അറിവ് നേടുകയും ചെയ്തു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനത്തിന്റെ ഭാഗമായി കഥാ രചന, ജലച്ചായം, കാവ്യാലാപനം, അഭിനയം,നാടൻപാട്ട്, പുസ്തക ആസ്വാദനം, കവിതാ രചന തുടങ്ങിയ മത്സരങ്ങൾ നടത്തപ്പെട്ടു.അതിൽ വിജയിച്ച കുട്ടികളെ കല്ലാർക്കുട്ടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തിയ ശില്പശാലയിൽ പങ്കെടുപ്പിക്കുകയും അതിൽ അവസാനം നടത്തിയ മത്സരത്തിൽ ഈ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. അതിൽ അഭിനയത്തിൽ ആൻ സാറാ ജസ്റ്റിൻ ഒന്നാം സ്ഥാനം നേടി. ജലച്ചായ മത്സരത്തിൽ അന്നാ തോമസ് മൂന്നാം സ്ഥാനവും നേടി. കവിതാരചന മത്സരത്തിൽ അമയ ബെന്നി മൂന്നാം സ്ഥാനം നേടി. കഥാരചന നീനു കെ സുധീഷ്, കാവ്യാലാപനം ആദിൽ കെ സുഭാഷ്, നാടൻപാട്ട് ശ്രീനന്ദ പി നായർ, പുസ്തക ആസ്വാദനം അഡോണിയാ റെജി ഇവർ പ്രോത്സാഹന സമ്മാനവും നേടി. കുട്ടികൾ വളരെ നല്ല രീതിയിൽ ആ ശില്പശാലയിൽ പങ്കെടുക്കുകയും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തു
=== '''പത്താം തരക്കാർക്കായി മോട്ടിവേഷൻ ക്ലാസ്സ്''' ===
കുട്ടികളുടെ ഓർമ  ശക്തി  വർധിപ്പിക്കുന്നതിനു ആവശ്യമായ കാര്യങ്ങളും പാഠ്യ വിഷയങ്ങളെ എങ്ങനെ ലളിതമായി കൈകാര്യം ചെയ്യാം എന്നും . ഉദാഹരണങ്ങളിലൂടെ കുട്ടികൾക്ക് പറഞ്ഞു കൊടുത്ത ഒരു മോട്ടിവേഷൻ ക്ലാസ്സായിരുന്നു ഇത്.ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ, ലളിതമായി പഠിക്കുന്നതിന് ആവശ്യമായ ടിപ്സ് പകർന്നു നൽകുകയും ചെയ്തു. ഈ മേഖലയിൽ പ്രഗൽഭരായ റിസോഴ്സ്ഡ് പേർസൺസ് ആയിരുന്നു ക്ലാസ്സുകൾ നയിച്ചത്.
=== '''ചലച്ചിത്ര ക്ലബ്''' ===
കുട്ടികൾക്ക് ആസ്വാദനശേഷി വികസിപ്പിക്കുന്നതിനും ചലച്ചിത്ര മേഖലയോട് താല്പര്യം ഉളവാക്കുന്നതിനുമായി നമ്മുടെ സ്കൂളിൽ ഒരു ചലച്ചിത്ര ക്ലബ് സെപ്റ്റംബർ മാസം രൂപീകൃതമായി. 60 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. പാഠം ഭാഗവുമായി ബന്ധപ്പെട്ടതും ആനികാലികവുമായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. ബി.ആർ.സി തലത്തിലും ജില്ലാ തലത്തിലും നടത്തപ്പെട്ട ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി.
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019077" എന്ന താളിൽനിന്ന് ശേഖരിച്ചത്