Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:


ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 2023-24 അധ്യയന വർഷം കായിക രംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിച്ചു. ഏഴാം ക്ലാസിലെ ആൺകുട്ടികൾ സബ്ജില്ലാതല ഫുട്ബോൾ മത്സരത്തിൽ സെമി ഫൈനൽ വരെ എത്തുകയും. നവീൻ ബിനീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഗൗരി കൃഷ്ണ വോളിബോൾ മത്സരത്തിന് ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തു.ശ്വേത എസ് നായർ അത്‌ലറ്റിക്സ് ഷോട്ട്പുട്ട് ഇനത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തുബാഡ്മിൻറൺ സബ് ജില്ലാതല മത്സരത്തിൽ ജൂനിയർ ഗേൾസ് ഇനത്തിൽ ഒന്നാം സ്ഥാനം,സബ് ജൂനിയർ ബോയ്സ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷാദിയ, ആൻ മരിയ എൻ ബി, അഭിനവ് ഡി എന്നീ കുട്ടികൾ ജില്ലാതലത്തിലും, അഭിനവ് സംസ്ഥാനതലത്തിലും പങ്കെടുത്തു.
ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് 2023-24 അധ്യയന വർഷം കായിക രംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിച്ചു. ഏഴാം ക്ലാസിലെ ആൺകുട്ടികൾ സബ്ജില്ലാതല ഫുട്ബോൾ മത്സരത്തിൽ സെമി ഫൈനൽ വരെ എത്തുകയും. നവീൻ ബിനീഷ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.ഗൗരി കൃഷ്ണ വോളിബോൾ മത്സരത്തിന് ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തു.ശ്വേത എസ് നായർ അത്‌ലറ്റിക്സ് ഷോട്ട്പുട്ട് ഇനത്തിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്തുബാഡ്മിൻറൺ സബ് ജില്ലാതല മത്സരത്തിൽ ജൂനിയർ ഗേൾസ് ഇനത്തിൽ ഒന്നാം സ്ഥാനം,സബ് ജൂനിയർ ബോയ്സ് ഇനത്തിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഷാദിയ, ആൻ മരിയ എൻ ബി, അഭിനവ് ഡി എന്നീ കുട്ടികൾ ജില്ലാതലത്തിലും, അഭിനവ് സംസ്ഥാനതലത്തിലും പങ്കെടുത്തു.
=== '''സ്വാതന്ത്ര്യ ദിനാചരണം''' ===
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ധീര ധീരം പോരാടിയ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള അവബോധം ലഭിക്കതക്ക വിധം സ്വാതന്ത്ര്യ ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിന റാലിയിൽ നമ്മുടെ സ്കൂളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെയും ആ മഹാരഥന്മാരുടെ ഓർമ്മകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യ ദിനവും കടന്നു പോയിട്ടില്ല. സ്വാതന്ത്ര്യദിനത്തിന്റെ പ്രസക്തിയും പ്രാധാന്യവും വരും തലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെ അടിമാലി ഗ്രാമപഞ്ചായത്ത് 76 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി നടത്തി. എൽ പി വിഭാഗം മുതൽ എച്ച്എസ്എസ് വരെയുള്ള കുട്ടികൾക്ക് മലയാളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം,ക്വിസ്, ദേശഭക്തിഗാനം എന്നീ മത്സരങ്ങളാണ് നടത്തപ്പെട്ടത്.
എൽ പി വിഭാഗം മലയാളം പ്രസംഗത്തിൽ അൽന സിജോ രണ്ടാം സ്ഥാനവും ഇംഗ്ലീഷ് പ്രസംഗത്തിൽ നിയ ബാബു രണ്ടാം സ്ഥാനവും ക്വിസ് മത്സരത്തിൽ മുഹമ്മദ് ഹാമിസ്, രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് മത്സരത്തിൽ യുപി വിഭാഗത്തിൽ മിലിൻ ഷിനോജ്,ആർജ്ജ ബിജു എന്നിവർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ മലയാളം പ്രസംഗം മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ പ്രസംഗമത്സരത്തിൽ ആത്മിക സംസ്കൃതി രണ്ടാം സ്ഥാനം കരസ്ഥമാക്കി. ദേശീയ ഭക്തിഗാനത്തിൽ എല്ലാ വിഭാഗത്തിലും ഒന്നാം സ്ഥാനം തന്നെ നമ്മുടെ കുട്ടികൾ സ്വന്തമാക്കി.
=== '''സ്കൂൾതല ശാസ്ത്രോൽസവം'''  ===
2023-24 വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 24/7/2023  ന് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ  നടന്നു. സ്കൂളിലെ ശാസ്ത പ്രതിഭകളായ നിരവധി കുട്ടികൾ മൽസരത്തിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ശാസ്ത്രം എന്നും  കൗതുകമുണർത്തുന്ന ഒന്നാണ്.ശാസ്ത്രീയ തത്വങ്ങൾ ഉപയോഗിച്ച് ഓരോ പ്രവർത്തനങ്ങൾ ചെയ്യുമ്പോഴും മോഡലുകൾ നിർമ്മിക്കുമ്പോഴും കുട്ടിശാസ്ത്രജ്ഞൻമാരെ വാർത്തെടുക്കുകയാണ്.സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ,പ്രൊജക്ട്,എക്സ്‍പിരിമെന്റ് എന്നിങ്ങനെ നിരവധി മൽസരങ്ങൾ നടത്തുകയും ഓരോ  ഐറ്റത്തിനും ധാരാളം കുട്ടികൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. സ്കൂൾ തലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ സബ് ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുത്തു. ചിന്തിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന  തരത്തിലുള്ള നിരവധി പ്രകടനങ്ങൾ കുട്ടികൾ  അവതരിപ്പിച്ചു.
==== '''പ്രവർത്തി പരിചയ മേള''' ====
പ്രവർത്തിപരിചയം മത്സരങ്ങൾക്കായി കുട്ടികളുടെ കഴിവുകളെ കണ്ടെത്താനായി സ്കൂൾതല  മത്സരങ്ങൾ നടത്തി. മത്സരത്തിൽ ഫസ്റ്റ് കരസ്ഥമാക്കിയ കുട്ടികളെ സബ്ജില്ലാ മത്സരത്തിനായി തെരഞ്ഞെടുത്തു  അവർക്ക് കൂടുതൽ പരിശീലനങ്ങൾ നൽകി. എൽപി യുപി വിഭാഗത്തിൽ നിന്നും പത്ത് ഇനങ്ങളുംഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 20 ഇനങ്ങളും തെരഞ്ഞെടുത്തു. സബ്ജില്ലാ മത്സരത്തിൽ എൽപി ,യു പി, എച്ച് എസ്  എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഫസ്റ്റ് നേടാൻ സാധിച്ചു. എച്ച്എസ് വിഭാഗത്തിൽ 15 കുട്ടികൾ ജില്ലാ മത്സരത്തിനായി യോഗ്യത നേടി. ഈ കുട്ടികളെ കൂടുതൽ പരിശീലനങ്ങൾ നൽകി ജില്ലാ മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരുന്നു. ജില്ലാ മത്സരത്തിൽ 15 വിദ്യാർത്ഥികളും പങ്കെടുക്കുകയും അതിൽ 6 വിദ്യാർത്ഥികൾ സ്റ്റേറ്റ് മത്സരത്തിന് യോഗ്യത നേടുകയും അങ്ങനെ എച്ച്എസ് വിഭാഗത്തിൽ ഓവറോൾ ജില്ലയിൽ കരസ്ഥമാക്കാൻ സാധിച്ചു ജില്ലയിൽ യോഗ്യത നേടിയ വിദ്യാർഥികളെ സ്റ്റേറ്റ് മത്സരത്തിനായി തയ്യാറാക്കി കൊണ്ടിരിക്കുന്നു...
=== '''സ്റ്റാർസ് ഓഫ് ഫാത്തിമ''' ===
സ്കൂളിന് തിലകക്കുറിയായി ലഭിച്ചതായിരുന്നു ഈ വർഷത്തെ എൽ എസ് എസ് യു എസ് എസ് സ്കോളർഷിപ്പ് പരീക്ഷയുടെ വിജയം. മധ്യവേനൽ അവധിയുടെ ആലസ്യത്തിൽ ആയിരുന്നുവെങ്കിലും  കുട്ടികളുടെ പഠനം മുന്നോട്ടു കൊണ്ടുപോകാനും ഉന്നത വിജയം വരിക്കാനും നമുക്ക് സാധിക്കും എന്നതിന്റെ തെളിവാണ് ഈ വർഷത്തെ വിജയം. 10 എൽഎസ്എസ് വിജയികളും 7 യുഎസ്എസ് വിജയികളും നമ്മുടെ സ്കൂളിന് അഭിമാനമായി മാറി.
1,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2000425" എന്ന താളിൽനിന്ന് ശേഖരിച്ചത്