Jump to content
സഹായം

"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

LK
(LK)
 
(LK)
വരി 12: വരി 12:
== KOCHI CYBER DOME VISIT ==
== KOCHI CYBER DOME VISIT ==
സൈബർ ലോകം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സുരക്ഷിതമായ internet ഉപയോഗം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും കടമയാണ്. സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ അൽഫാറൂഖിയ യിലെ മുഴുവൻ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ LK യൂണിറ്റ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് CYBER WING. തിരങ്ങെടുത്ത 15 കുട്ടികൾക്ക് CYBER SAFETY AWARENESS പരിശീലനം നൽകുകയും അവർ ഹൈ സ്കൂളിൽ എല്ലാ കുട്ടികൾക്കും AWARENESS ക്ലാസ്സ്‌ നൽകുകയും ചെയ്യുന്നു. CYBER AWARENESS പരിശീലനത്തിന്റെ ഭാഗമായി LK cyber wing KOCHI CYBER DOME Visit ചെയ്യുകയും പരിശീലനപരിപാടികളിൽ പങ്കാളികളാവുകയും ചെയ്തു. Scpo ശ്രീ ശ്യാം കുമാർ സർ ന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ ഓൺലൈനിൽ ഒരാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതൽ, cyber laws, ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.Cyber ക്രൈം അന്വേഷണം നടത്തുന്ന രീതി പരിചയപ്പെടുത്തുകയും സൈബർ ചതിക്കുഴികളിൽ ച്ചെന്നു ചാടാതിരിക്കണമെന്ന മുന്നറിയിപ്പുകൾ തരികയും ചെയ്തു.
സൈബർ ലോകം അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് സുരക്ഷിതമായ internet ഉപയോഗം ഉറപ്പാക്കേണ്ടത് മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും കടമയാണ്. സൈബർ ഇടങ്ങൾ സുരക്ഷിതമായി ഉപയോഗിക്കാൻ അൽഫാറൂഖിയ യിലെ മുഴുവൻ കുട്ടികളെയും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ LK യൂണിറ്റ് ആവിഷ്കരിച്ച പുതിയ പദ്ധതിയാണ് CYBER WING. തിരങ്ങെടുത്ത 15 കുട്ടികൾക്ക് CYBER SAFETY AWARENESS പരിശീലനം നൽകുകയും അവർ ഹൈ സ്കൂളിൽ എല്ലാ കുട്ടികൾക്കും AWARENESS ക്ലാസ്സ്‌ നൽകുകയും ചെയ്യുന്നു. CYBER AWARENESS പരിശീലനത്തിന്റെ ഭാഗമായി LK cyber wing KOCHI CYBER DOME Visit ചെയ്യുകയും പരിശീലനപരിപാടികളിൽ പങ്കാളികളാവുകയും ചെയ്തു. Scpo ശ്രീ ശ്യാം കുമാർ സർ ന്റെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ ഓൺലൈനിൽ ഒരാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എടുക്കേണ്ട സുരക്ഷാ മുൻകരുതൽ, cyber laws, ഓൺലൈൻ പണമിടപാടുകളിലെ തട്ടിപ്പുകൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.Cyber ക്രൈം അന്വേഷണം നടത്തുന്ന രീതി പരിചയപ്പെടുത്തുകയും സൈബർ ചതിക്കുഴികളിൽ ച്ചെന്നു ചാടാതിരിക്കണമെന്ന മുന്നറിയിപ്പുകൾ തരികയും ചെയ്തു.
== '''കരിയർ ഗൈഡൻസ് ക്ലാസ്''' ==
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐടി തൊഴിൽ സാധ്യതകളും കോഴ്സുകളും എന്ന വിഷയത്തെക്കുറിച്ച് ഹയർ സെക്കൻഡറി കമ്പ്യൂട്ടർ അപ്ലിക്കേഷൻ ടീച്ചർ രഹന പി മുഹമ്മദ് വിദ്യാർഥികൾക്ക് ക്ലാസെടുത്തു.വിവിധതരം കോഴ്സുകളെ കുറിച്ചും പുതിയ തൊഴിൽ മേഖലകളെ കുറിച്ചും ടീച്ചർ വിശദമായി വിദ്യാർഥികൾക്ക് ക്ലാസെടുത്തു ഈ വർഷം 10 കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് ഏത് കോഴ്സ് എടുക്കണമെന്ന് ഒരു ധാരണ എത്തുന്ന രൂപത്തിലേക്ക് ക്ലാസിന് മുന്നോട്ടുകൊണ്ടുപോകാൻ ടീച്ചർക്ക് സാധിച്ചത് ക്ലാസിന്റെ വിജയമായി വിദ്യാർത്ഥികൾ വിലയിരുത്തി .ക്ലാസ്സിനെ കുറിച്ച് വിദ്യാർത്ഥികൾ വളരെ നല്ല അഭിപ്രായമാണ് ഉണ്ടായത് ഇതുവരെ പരിചയപ്പെടാത്ത പല കോഴ്സുകളും അതിന്റെ തൊഴിൽ സാധ്യതകളെ കുറിച്ചും ടീച്ചർ ക്ലാസിൽ വിശദീകരിച്ചത് തുടർപഠന സാധ്യതകളെക്കുറിച്ച് പുതിയൊരു ദിശാബോധം നൽകാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു
== '''സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ സെമിനാർ നടത്തി.''' ==
ചേരാനല്ലൂർ: അൽ ഫാറൂഖിയ എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭി മുഖ്യത്തിൽ സൈബർ സാങ്കേതികതയുടെ സാങ്കൽപ്പിക ലോകമെന്ന പ്രമേയത്തിൽ സമൂഹത്തിൽ വർദ്ധിച്ച്‌ വരുന്ന സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
വ്യക്തികളും, സ്ഥാപനങ്ങളും, രാഷ്ട്രങ്ങളും സൈബർ‍ ക്രിമിനലുകളുടെ പലവിധ താൽപ്പര്യങ്ങളുടെയും ആക്രമണങ്ങളുടെയും ഇരകളായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ‍, വരും തലമുറയ്ക്ക്‌ പ്രത്യേകിച്ച് കുട്ടികളിൽ സുരക്ഷിതമായ ഓൺലൈൻ ഉപയോഗം ഉറപ്പുവരുത്തുവാനായി അൽ ഫാറൂഖിയ എച്ച് എസ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച സെമിനാറിന് കഴിയട്ടെന്ന് അൽ ഫാറൂഖിയ ഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്ഘാടനം ചെയ്ത്‌ കൊണ്ട് പറഞ്ഞു.
"സൈബർ സാങ്കേതികതയുടെ സാങ്കൽപ്പിക ലോകമെന്ന" പ്രമേയത്തിൽ ഇന്റർ ഗ്രെറ്റെഡ് പ്രഫഷനൽ ഫോറം  (ഐ പി എഫ്) എറണാകുളം ലീഗൽ ഐഡ് സെൽ ചെയർമാൻ അഡ്വക്കേറ്റ് എം എച്ച് ഹനീസ്‌ മനക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഒരുപാട് ചതിക്കുഴികളും കെണികളും ഇന്റർനെറ്റിന്റെ കാണാപ്പുറങ്ങളിൽ പതിയിരിക്കുന്നുണ്ടെന്നും, ഇതിനെ കുറിച്ച് അറിവുള്ളവർ പോലും പലപ്പോഴും ചതിയിൽ പെട്ടു കഴിഞ്ഞ ശേഷമാകും  തിരിച്ചറിവുണ്ടാകുയെന്നും, ഒരൊറ്റ ക്ലിക്കിൽ ലോകം മാറുന്ന ഈ സൈബർ ലോകത്ത് ഇന്റെർനെറ്റുപകയോഗിക്കുന്നവരിൽ 60-70% പേരും അറിഞ്ഞോ അറിയാതെയോ സൈബർ കെണികളിൽ പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മുഖ്യപ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
== '''ഹാർഡ് വെയർ ക്ലിനിക്''' ==
സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ഹാർഡ് വെയർ ക്ലിനിക് പ്രവർത്തിച്ചുവരുന്നു.ഇതിന് കീഴിൽ വിദ്യാർത്ഥികൾക്കായി കമ്പ്യൂട്ടർ അസംബ്ലിങ് സർവീസിംഗ് തുടങ്ങി വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്താനും അതിന് അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നു.സ്കൂളിൽ ഹാർഡ്‌വെയർ പരിശീലനം വിദ്യാർത്ഥികൾക്ക് നൽകിവരുന്നത് സ്കൂൾ ഓഫീസ് സ്റ്റാഫ് ആയ മുഹമ്മദ് റഫീഖ് സാറാണ് റഫീഖ് സാറുടെ നേതൃത്വത്തിൽ 5 ലിറ്റിൽ വിദ്യാർഥികളാണ് ഈ ക്ലിനിക്കിന് നേതൃത്വം നൽകുന്നത് സ്കൂളിൽ കംപ്ലൈന്റ്റ് വരുന്ന സിസ്റ്റങ്ങൾ നന്നാക്കാനും മറ്റു വിദ്യാർത്ഥികൾക്ക് സർവീസിംഗ് മറ്റു കമ്പ്യൂട്ടർ സംബന്ധമായ പാർട്സുകൾ എന്നിവ പരിചയപ്പെടുത്താനും ഈ ഹാർഡ് ക്ലിനിക്കിൽ സാധിക്കുന്നു
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹാർഡ്‌വെയർ പരിശീലനം അവരുടെ വിദ്യാഭ്യാസത്തിന്റെ നിർണായക ഘടകമാണ്, വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ലോകത്തിനായി അവരെ തയ്യാറാക്കുന്നു.
ഹാർഡ്‌വെയർ പരിശീലനം സാങ്കേതിക വിദ്യ മനസ്സിലാക്കുന്നതിനും സംവദിക്കുന്നതിനും ആവശ്യമായ പ്രായോഗിക കഴിവുകൾ വളർത്തിയെടുക്കുന്നു. പ്രോസസറുകൾ, മെമ്മറി, സ്റ്റോറേജ് തുടങ്ങിയ ഘടകങ്ങളിലേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിലൂടെ, കമ്പ്യൂട്ടറുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന്റെ അടിസ്ഥാനപരമായ ധാരണ അവർ നേടുന്നു. സാങ്കേതികവിദ്യ സർവ്വവ്യാപിയായിരിക്കുന്ന ഒരു സമൂഹത്തിൽ ഈ അറിവ് അടിസ്ഥാനപരമാണ്, ഇത് വിദ്യാർത്ഥികളെ നാവിഗേറ്റ് ചെയ്യാനും സാങ്കേതികവിദ്യാധിഷ്ഠിത ലോകത്തിലേക്ക് സംഭാവന ചെയ്യാനും പ്രാപ്തരാക്കുന്നു.
== '''കൈത്താങ്ങ്''' ==
സ്കൂളിൽ നിലവിലുള്ള വിദ്യാർത്ഥികൾക്കും പുതിയതായി വന്ന വിദ്യാർത്ഥികൾക്കും ഐടിയിലുള്ള  പരിജ്ഞാനക്കുറവ് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ലിറ്റിൽ കൈ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠന വിടവ് നികത്തുന്നതിനായി ഐടിയിൽ വിദ്യാർത്ഥി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രാഥമിക ഭാഗങ്ങളിൽ പരിശീലനം നൽകുന്ന പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. രാവിലെ 9 15 മുതൽ 9.50 വരെയും വൈകുന്നേരം 4 മുതൽ 4 45 വരെയും ഉള്ള സമയങ്ങളിൽ ആണ് ഈ വിദ്യാർത്ഥികൾക്കായി ഐടി പരിശീലനം നൽകി വരുന്നത്.
ലിബർ ഓഫീസ് റൈറ്റർ , ഇമേജ് എഡിറ്റിംഗ് , ചിത്രം വരയ്ക്കൽ, ബേസിക് ആനിമേഷൻ , എജുക്കേഷൻ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തൽ തുടങ്ങി നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഭാഗങ്ങളാണ് ലിറ്റിൽ കൈറ്റ് കുട്ടികൾ ഈ വിദ്യാർത്ഥികൾക്കായി പരിശീലനം നൽകി വരുന്ന  പ്രധാനമായും അഞ്ച് ,ആറ് ഏഴ് ക്ലാസുകളിലെ കുട്ടികൾക്കാണ് ഈ പരിശീലനം നടത്തുന്നത്. വിദ്യാർത്ഥികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ഈ പരിശീലനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
== '''കവിത സമാഹാരം''' ==
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പിടിഎ അംഗം ആയ ബെറ്റി ഡാനിയൽ എന്നവർഎഴുതിയ കവിത സമാഹാരം  പ്രിൻറ് എടുത്ത് പുസ്തകരൂപത്തിൽ ആക്കി മാറ്റിയെടുത്തു. മലയാളം ടൈപ്പിംഗ് , എഡിറ്റിംഗ് ,കവർ ഡിസൈനിംഗ് തുടങ്ങി മുഴുവൻ പ്രവർത്തനങ്ങളും ചെയ്തത് ലിറ്റിൽ കൈറ്റ് യൂണിറ്റിലെ അംഗങ്ങളാണ്. പുസ്തകത്തിൻറെ പ്രകാശനം സ്കൂൾ വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്താൻ തീരുമാനിച്ചു.വളരെ മനോഹരമായ കവിതകൾ എഴുതുന്ന ഈ ബെറ്റി എന്നവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പുസ്തകമാക്കി മാറ്റിയെടുത്തതിലൂടെ അവർക്ക് കൂടുതൽ പ്രചോദനമാകാൻ ലിറ്റിൽ കൈറ്റ് യൂണിറ്റിന് സാധിച്ചു. ഈ കവിത സമാഹാരത്തിൽ 11 കവിതകളാണ് ഉള്ളത് .ഇതിന്റെ ആമുഖം സ്കൂൾ ഹെഡ്മാസ്റ്റർ നിയാസ് ചോല സാറാണ് എഴുതിയത്
== '''പീലാട് കോളനി ദത്തെടുക്കൽ''' ==
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്മുടെ വിദ്യാർത്ഥികൾ താമസിക്കുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സമീപത്തുള്ള പീലാട് കോളനി ദത്തെടുക്കുകയും അവിടെയുള്ള രക്ഷിതാക്കൾക്കും മറ്റുള്ളവർക്കും ഐടി ബോധവൽക്കരണം നടത്തുകയും ചെയ്തു.ഗൂഗിൾ പേ പോലെയുള്ള പണമിടപാട് അപ്ലിക്കേഷൻ ഉപയോഗിക്കേണ്ട രീതിയും വൈദ്യുത ബില്ല് വാട്ടർ ബില്ല്  തുടങ്ങിയവ അടക്കുന്നതും അവരെ പരിചയപ്പെടുത്തി.ഓൺലൈൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ അവർക്ക് ക്ലാസ് എടുത്തു ആധാർ കാർഡ് അപ്ഡേഷൻ ക്യാമ്പ് ,ബർത്ത് സർട്ടിഫിക്കറ്റ് ഡൗൺലോഡിങ്ങ് ക്യാമ്പ് ,ഇലക്ട്രൽ വോട്ടേഴ്സ് ഐഡി ക്യാമ്പ് ,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അവിടെയുള്ളവർക്കായി സംഘടിപ്പിച്ചു. മറാത്തി വിഭാഗത്തിൽപ്പെട്ട ഞങ്ങളുടെ രക്ഷിതാക്കളിൽ നിന്നും അവിടെയുള്ള ഗ്രാമ പ്രമുഖരിൽ നിന്നും ഞങ്ങൾക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. തുടർന്നും ഞങ്ങളുടെ സഹായം അവർക്ക് വേണമെന്ന് അവർ അഭ്യർത്ഥിച്ചു
emailconfirmed
877

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1995872" എന്ന താളിൽനിന്ന് ശേഖരിച്ചത്