Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:
പ്രമാണം:Election2022-4.png
പ്രമാണം:Election2022-4.png
</gallery>
</gallery>
=== <u>3.ഓണോത്സവം 2022</u> ===
[[പ്രമാണം:ONAM GUPS2022-1.jpg|നടുവിൽ|ലഘുചിത്രം]]
'''കേരളത്തെ മൂടിയിരുന്ന പ്രളയത്തിന്റെയും കോവിഡിന്റെയും കാർമേഘങ്ങളൊഴിഞ്ഞ, കേരളം പഴയ താളം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന ഈ വർഷത്തെ ഓണക്കാലത്തിന് മാധുര്യമേറെയുണ്ട്. അക്കാരണത്താൽ തന്നെ ഓണം കെങ്കേമമായി നടത്താനുള്ള തിടുക്കത്തിലായിരുന്നു വിദ്യാലയം. ആഘോഷ പരിപാടികൾ എങ്ങിനെയൊക്കെയാവണം എന്നതു സംബന്ധിച്ച് സ്കൂൾ റിസോഴ്സ് ഗ്രൂപ്പിലും പി.ടി.എ പ്രവർത്തക സമിതിയിലും വിശദമായി ചർച്ച ചെയ്യുകയുണ്ടായി. ഒന്നാം ടേം മൂല്യനിർണയ പ്രവർത്തനങ്ങൾ നടക്കുന്നതുകൂടി പരിഗണിച്ചാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. പൂക്കളമത്സരങ്ങൾ, ഓണക്കളികൾ, മാവേലിയുടെ എഴുന്നള്ളത്ത്, ഓണസദ്യ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള ചുമതലകളും വിഭജിച്ച് നിൽകി.'''
'''   സപ്തംബർ 2 ന് രാവിലെ മുതൽ പരിപാടികൾ ആരംഭിച്ചു. വിവിധ ക്ലാസുകളിൽ പൂക്കളമൊരുക്കാൻ ആവേശപൂർവ്വം കുട്ടികൾ പങ്കെടുത്തു. ഓണസദ്യക്കുള്ള തയ്യാറെടുപ്പുകൾ സപ്തംബർ 1 ന് തന്നെ ആരംഭിച്ചിരുന്നു.  മഹാബലിയുടെ വാദ്യഘോഷത്തോടെയുള്ള എഴുന്നള്ളിപ്പ് ക്ലാസ് റൂമുകൾ കടന്ന് നഗരപ്രദക്ഷിണ ത്തിന് ശേഷം തിരിച്ചെത്തിയപ്പോഴേക്കും ഓണസദ്യ ആരംഭിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നാട്ടു കാരും പങ്കുചേർന്ന് ഓണാഘോഷം കെങ്കേമമാക്കി. ഓണസദ്യക്ക് ശേഷം കുട്ടികൾക്കുള്ള കളികൾ സ്കൂൾ മൈതാനത്ത് ആരംഭിച്ചു. മഴ ഇടയ്ക്ക് ശല്യപ്പെടുത്തിയെങ്കിലും ആവേശത്തിന് കുറവൊന്നുമുണ്ടാ യില്ല. വൈകുന്നേരം 4 മണിയോടെ സ്കൂൾ തല ഓണാഘോഷത്തിന് വിരാമമായി. ഇനി ആഘോഷ ങ്ങൾ വീടുകളിലും നാടുകളിലും. സ്കൂളിന്റെ ഓണാഘോഷം അവിസ്മരണീയമാക്കിയ പി.ടി.എ, മദർ പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിഭവ സമാഹരണത്തിനായി സഹകരിച്ച വ്യാപാരി സമൂഹം, പ്രിയപ്പെട്ട മറ്റ് അംഗങ്ങൾ, പൂർവ്വാധ്യാപകർ, . . എല്ലാവരോടും വിദ്യാലയത്തിനുള്ള നന്ദി അറിയിക്കുന്നു. തുടർന്നും സഹകരണം അഭ്യർത്ഥിക്കുന്നു.'''


== '''3. തനത് പ്രവർത്തനങ്ങൾ''' ==
== '''3. തനത് പ്രവർത്തനങ്ങൾ''' ==
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907707" എന്ന താളിൽനിന്ന് ശേഖരിച്ചത്