Jump to content
സഹായം

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 288: വരി 288:


=== <u>9."ഭാഷാസു മുഖ്യാ മധുരാ രമ്യാ ഗീർവാണഭാരതി" - സംസ്കൃത ദിനാഘോഷം</u> ===
=== <u>9."ഭാഷാസു മുഖ്യാ മധുരാ രമ്യാ ഗീർവാണഭാരതി" - സംസ്കൃത ദിനാഘോഷം</u> ===
[[പ്രമാണം:Sankrit2022-1.png|നടുവിൽ|ലഘുചിത്രം]]
"ഭാഷാസു മുഖ്യാ മധുരാ രമ്യാ ഗീർവാണഭാരതി" - ഭാഷകളിൽ പ്രമുഖവും മധുരവും മനോഹരവുമാണ് സംസ്കൃതം. സംസ്കരിക്കപ്പെട്ടത്/ ശുദ്ധീകരിക്കപ്പെട്ടത് എന്നാണ് സംസ്കൃതം എന്ന പദത്തിന്റെ അർഥം. ലോകത്തെ അതിപുരാതന ഭാഷകളിലൊന്നായ സംസ്കൃതത്തിന് അയ്യായിരത്തിലേറെ വർഷത്തെ പഴക്കമുള്ളതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. സംസ്കൃതത്തിന്റെ ഈ പ്രാധാന്യം കണക്കിലെടുത്തുകൊണ്ടും സംസ്കൃതഭാഷയുടെ പഠനത്തെയും വളർച്ചയെയും പ്രോത്സാഹിപ്പിക്കാനുമായി 1969-ലാണ് കേന്ദ്രസർക്കാർ ശ്രാവണമാസത്തിലെ പൗർണമിനാളിൽ സംസ്കൃതദിനം ആചരിക്കാൻ തീരുമാനിച്ചത്. പ്രാചീനകാലത്ത് ഗുരുകുലസമ്പ്രദായത്തിൽ അധ്യയനം ആരംഭിച്ചിരുന്നത് ശ്രാവണപൂർണിമ ദിനത്തിലാണ്. അതാണ് ഈ ദിവസം സംസ്കൃതദിനമായി തിരഞ്ഞെടുക്കാൻ കാരണം.
വിദ്യാലയത്തിലെ സംസ്കൃതം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംസ്കൃതവാരാഘോഷത്തിന്റെ തുടർച്ചയായാണ് സംസ്കൃതദിനം- ശ്രാവണപൂർണിമ ആഗസ്ത് 12 ന് വിപുലമായി കൊണ്ടാടിയത്. എൽ പി, യു. പി വിഭാഗം കുട്ടികൾക്കായി അഭിനയ ഗാനം, കഥ പറയൽ, സുഭാഷിതാവതരണം, ബാഡ്ജ് നിർമ്മാണം, കയ്യെഴുത്ത് മത്സരം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.  ആഗസ്ത് 12 ന് ചേർന്ന അസംബ്ലിയിൽ സംസ്കൃതഭാഷയുടെ പ്രധാന്യത്തെക്കുറിച്ച് ശ്രീമതി രാധ ടീച്ചർ സംസാരിച്ചു. ഉച്ചക്ക് ശേഷം 2 മണിക്ക് സംസ്കൃതവിദ്യാർത്ഥികളുടെ സമ്മേളനത്തിൽ വെച്ച് പി.ടി.എ പ്രസിഡന്റ് ശ്രീമതി എം രതീഷ് ദിനാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സംസ്കൃത അധ്യാപികയായ ശ്രീമതി രാധ സ്വാഗതമാശംസിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.എം പി ശശിധരൻ അധ്യക്ഷനായിരുന്നു. സ്റ്റാഫ് സിക്രട്ടറി ശ്രീമതി എം റീത്ത, സമഗ്രശിക്ഷ ട്രെയിനർ ശ്രീ. ഹരീന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് കുമാരി വൈഗ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ നടന്നു.
<gallery>
പ്രമാണം:Sankrit2022-2.jpg
പ്രമാണം:Sankrit2022-3.jpg
പ്രമാണം:Sankrit2022-4.png
</gallery>


= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
= അക്കാദമിക് പ്രവർത്തനങ്ങൾ (2023-24) =
391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907702" എന്ന താളിൽനിന്ന് ശേഖരിച്ചത്