|
|
വരി 1: |
വരി 1: |
| {{Lkframe/Header}} | | {{Lkframe/Header}} |
|
| |
|
|
| |
|
| |
|
| |
|
| |
|
| |
|
| |
| =='''ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി. '''==
| |
| മീനങ്ങാടി:ലഹരിക്കെതിരെ സാമൂഹിക അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പുറക്കാടി കരിമം കോളനിയിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് അംഗം പി.വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ, കോർഡിനേറ്റർ സി. മനോജ്, പി.ബി സബിത , എം.രാജേന്ദ്രൻ , മുഹമ്മദ് യാസീൻ , പി.എസ് വരുൺ , സുനിൽകുമാർ , മുഹമ്മദ് ഷാനിദ് എന്നിവർ പ്രസംഗിച്ചു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമ റിൻഷ, എം.ആർ ജ്യോൽസ്ന , ഷെഹന ഷെമീൻ, റിയ മെഹനാസ് എന്നിവർ ക്ലാസ്സെടുത്തു.
| |
| [[പ്രമാണം:15048lahariv.jpg|ലഘുചിത്രം|ഇടത്ത്]]
| |
| [[പ്രമാണം:15048lahariv1.jpg|ലഘുചിത്രം|വലത്ത്]]
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| =='''ലിറ്റിൽ കൈറ്റ് പ്രിലിമിനറി ക്യാമ്പ് '''==
| |
| 2022 -25 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്ലാസ് എസ് എം സി ചെയർമാൻ ശ്രീ ഹൈറുദീന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ ശ്രീ ജോയ് വി സ്കറിയ ഉദ്ഘാടനം ചെയ്തു. കാലത്തിന് മുമ്പേ നടക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ലിറ്റിൽ കൈറ്റിന് കഴിയട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു .ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശ്രീ മനോജ് സർ ,ശ്രീ സുനിൽ സർ എന്നിവർ ക്ലാസ്സിന് നേതൃത്ത്വം നൽകി . സ്കൂൾ ഐ ടി കോഡിനേറ്റർ ശ്രീ രാജേന്ദ്രൻ സർ സ്വാഗതം പറഞ്ഞു .കൈറ്റ് മാസ്റ്റർ ശ്രീ മനോജ് മാസ്റ്റർ ;ഡെപ്യൂട്ടി എച്ച് എം ശ്രീമതി ശ്രീകല എ ബി ,സ്റ്റാഫ് സെക്രട്ടറി ശ്രീമതി രജനി ടി ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .സ്കൂൾ കൈറ്റ് മിസ്ട്രസ് നന്ദി പറഞ്ഞു
| |
| [[പ്രമാണം:15048lkp.jpg|ലഘുചിത്രം|ഇടത്ത്]]
| |
| [[പ്രമാണം:15048lkp1.jpg|ലഘുചിത്രം|നടുവിൽ]]
| |
|
| |
|
| |
|
| |
|
| |
|
| |
| =='''പരിശീലനം നൽകി'''==
| |
| മീനങ്ങാടി - ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിൽ മുന്നൂറിലധികം കുട്ടികൾ പട്ടികവർഗവിഭാഗത്തിൽ പെട്ടവരാണ്. ഓൺ ലൈൻപഠനസൗകര്യത്തിനായി സർക്കാർ നൽകിയ ലാപ്ടോപ്പുകൾ കൈകാര്യം ചെയ്യുന്ന തിനായിസ്കൂൾ തലത്തിൽ പ്രത്യേകപരിശീലനം നൽകിയെങ്കിലും പലരും വേണ്ട രീതിയിൽഉപയോഗിക്കുന്നില്ല എന്ന് ക്ലാാസ്സ് ടീച്ചർമാർ വഴി നടന്ന അന്വേഷണത്തിൽ നിന്ന്മനസ്സിലാക്കാൻ സാധിച്ചു.ഇതിന് പരിഹാരം ചിന്തിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനമാക്കാൻ തീരുമാനിച്ചത് . ഇതിനായി ലിറ്റിൽ കൈറ്റ്സിലെഅംഗങ്ങൾക്ക് ഇതു സംബന്ധിച്ച പ്രത്യേകപരിശീലനം നൽകി.പിന്നീട് നാലു പേർ അടങ്ങുന്ന വിവിധഗ്രൂപ്പുകളാക്കി കൂടുതൽ കുട്ടികൾ താമസിക്കുന്ന കോളനികളിൽ സന്ദർശനം നടത്തുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിശീലന ക്ലാസ്സുകൾ നടത്തുകയും ചെയ്തു. പലകുട്ടികളും ലാപ് ടോപ്പുകൾ ശരിയായരീതിയിൽ ഷട് ഡൗൺ ചെയ്യാതെയും ചാർജ്ജ്ചെയ്യാതെയുമൊക്കെ സൂക്ഷിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇതിന്റെ ഭവിഷ്യത്ത് പറഞ്ഞുബോധ്യപ്പെടുത്തുകയും ശരിയായ രീതി മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു.അതുപോലെഫോൺ ഉപയോഗിക്കുന്ന വീടുകളിൽ ഹോട് സ്പോട്ട് ഉപയോഗിക്കാതിരിക്കുന്നതും കാണാൻ ഇടയായി.ഇതിനു വേണ്ട മാർഗനിർദ്ദേശവും നൽകിയാണ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾമടങ്ങിയത്.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ മനോജ് സി , മിസ്ട്രസ്സ് ശ്രീമതി സബിത , എസ്
| |
| ഐ ടി സി ശ്രീ രാജോന്ദ്രൻ എന്നിവർ നേതൃത്വ നൽകി. ക്ലാസ്സധ്യാപകരും മറ്റ് അധ്യാപകരുംആവശ്യമായ പിന്തുണ നൽകിയിരുന്ന.
| |
| <gallery mode="packed-hover">
| |
| പ്രമാണം:15048little.jpg||കോളനി സന്ദർശനം
| |
| പ്രമാണം:15048little1.jpg||കോളനി സന്ദർശനം
| |
| </gallery>
| |
| =='''ഏകദിന സ്കൂൾ ക്യാമ്പ്'''==
| |
| 2022 ജനുവരി 20 നടന്ന ഏകദിന സ്കൂൾ ക്യാമ്പ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് വേറിട്ടൊരു അനുഭവമായി. ക്യാമ്പ് പി ടി എ പ്രസിഡന്റ് ശ്രീ .മനോജ് ചന്ദനക്കാവ് ഉത്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സലിൻപാല അധ്യക്ഷത വഹിച്ചു . എസ് എം സി ചെയർമാൻ ശ്രീ ഹൈറുദ്ധീൻ ,അനിൽ കുമാർ സർ ,രാജേന്ദ്രൻ സർ തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് animation ,scratch ,തുടങ്ങിയവയിൽ പരിശീലനം നൽകി
| |
| <gallery mode="packed-hover">
| |
| പ്രമാണം:15048lk1.jpg||പി ടി എ പ്രസിഡണ്ട് ശ്രീ .മനോജ് ചന്ദനക്കാവ് ഉത്ഘാടനം ചെയ്യുന്നു
| |
| പ്രമാണം:15048lk2.jpg||സദസ്സ്
| |
| പ്രമാണം:15048lk3.jpg||കുട്ടിപ്പട്ടങ്ങൾ
| |
| പ്രമാണം:15048lk4.jpg||എസ് എം സി ചെയർമാൻ ശ്രീ ഹൈറുദ്ധീൻ ആശംസകൾ അർപ്പിക്കുന്നു
| |
| പ്രമാണം:15048lk5.jpg||കൈറ്റ് മാസ്റ്റർ മനോജ് മാസ്റ്റർ സംസാരിക്കുന്നു
| |
| </gallery>
| |
|
| |
| =='''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനറിപ്പോർട്ട് 2019 – 2020'''==
| |
| ആധുനികസാങ്കേതികവിദ്യകൾഉപയോഗിച്ച് പഠനപാഠനങ്ങൾ നടക്കുന്ന ഈയവസരത്തിൽസാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗത്തെക്കുറിച്ചും സാധ്യതകളെക്കുറിച്ചുംമനസ്സിലാക്കാനും ക്ലാസ്സ്റൂമുകളിലെ ഉപകരണങ്ങൾ ശരിയായ വിധത്തിൽ കൈകാര്യംചെയ്യാൻ പരിശീലിപ്പിക്കാനുമായി ആരംഭിച്ച ലിറ്റിൽ കൈറ്റ് സ ് എന്ന പദ്ധതി മീനങ്ങാടി ഗവഹയർ സെക്കണ്ടറി സ്കൂളിൽ പ്രശംസനീയമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. 2019 – 2020വർഷത്തിൽ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ 40 പേരെ തെരഞ്ഞെടുക്കുകയുംകൈറ്റ് നിർദ്ദേശിച്ച മൊഡ്യൂൾ പ്രകാരം കൃത്യമായ രീതിയിൽ ക്ലാസ്സുകൾ നടത്തുകയും ചെയ്തു.സാധാരണ പ്രവർത്തനങ്ങൾക്കുപുറമെ വിശേഷപ്പെട്ട രീതിയിൽചില പ്രവർത്തനങ്ങൾകാഴ്ചവെക്കാനും ഈ വർഷം സാധിച്ചു.
| |
| ==''വിദഗ്ധരുടെ ക്ലാസ്സുകൾ''==
| |
| ഫോട്ടോഗ്രാഫി എന്തെന്നുംഫോട്ടോഗ്രാഫിയുടെ പിന്നിലുള്ള പ്രർത്തനങ്ങളെക്കുറിച്ചുംഅതിന്റെ അനന്തസാധ്യതകളെക്കുറിച്ചും പുൽപ്പള്ളിയിലുള്ള സിബി പുൽപ്പള്ളി എന്നയാളുടെ വിദഗ്ധക്ലാസ്സ് നടന്നു.ഫോട്ടോഗ്രാഫിയെക്കുറിച്ചും പ്രശസ്തഛായാഗ്രാഹകരുടെ ഫോട്ടോപ്രദർശനവും കുട്ടികളുടെ സംശയനിവാരണവും നടന്നു.
| |
| ==''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്'' ==
| |
| എല്ലാവർഷവും നടക്കുന്ന സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് മീനങ്ങാടി സ്കൂളിൽ ഈ വർഷംപുതുമയോടെ നടത്താൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറായി.ഇതിനായി ഒരു പുതിയ
| |
| സോഫ്റ്റ് വെയർ കണ്ടെത്തുകയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽക്ലാസ്സധ്യാപകരുടെ സ്മാർട്ട് ഫോണുകളിൽ തെരഞ്ഞെടുപ്പിന്റെ ആപ്പ് ഇൻസ്ററാൾ ചെയ്ത്
| |
| അതിൽ വേണ്ട പരിശീലനം നൽകുകയും ചെയ്തു. ബാലറ്റ് യൂണിറ്റ് തുടങ്ങിയവ ഈ ആപ്പിൽഉണ്ടായിരുന്നു.കുട്ടികളിൽ തെരഞ്ഞെടുപ്പ് ഒരു പുതിയ അനുഭവമാക്കാൻ ഇതുവഴി സാധിച്ചു.
| |
| ==''ഡിജിറ്റൽ പൂക്കളം''==
| |
| ഈ വർഷത്തെ ഓണാഘോഷം ഡിജിറ്റലൈസ് ചെയ്യാൻ ശ്രമിച്ചതിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വിദ്യാലയത്തിൽ ഡിജിറ്റൽ പൂക്കളമത്സരംസംഘടിപ്പിച്ചു. അതോടൊപ്പം പൂക്കളങ്ങൾ ദൃശ്യവത്കരിക്കാൻ വേണ്ട പ്രവർത്തനങ്ങളും നടത്തി.
| |
|
| |
| ==''അമ്മമാർക്കുള്ള പരിശീലനം'' ==
| |
| നൂതനസാങ്കേതികവിദ്യകൾ ഉപയോഗിച്ച് എടുക്കുന്ന ക്ലാസ്സുകൾ പരിചയപ്പെടുത്താനുംപാഠപുസ്തകങ്ങളിലെ ബാർകോഡുകൾ,സമഗ്ര,വിക്ടേഴ്സ് ചാനൽ , സൈബർ ലോകത്തെചതിക്കുഴികൾതുടങ്ങിയ, അമ്മമാർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ലിറ്റില് കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ അമ്മമാർക്ക് പ്രത്യേകപരിശീലനം നടത്തി. മൊബൈൽആപ്പുകൾ കൈകാര്യം ചെയ്യാനും ഡൗൺലോഡ് ചെയ്യാനും മറ്റും കുട്ടികൾ അമ്മമാരെ പരിചയപ്പെടുത്തി.
| |
| ==''കർണാടകവിദ്യാഭ്യാസമന്ത്രിയുടെ വിദ്യാലയസന്ദർശനം'' ==
| |
| കേരളത്തിലെ പൊുവിദ്യാഭ്യാസരംഗത്തെ ആധുന്കവത്കരണം , ഹൈടെക് ക്ലാസ്സ്റൂമുകൾ,ഹൈടെക് പാഠ്യപദ്ധതി തുടങ്ങിയവയെ നേരിട്ട് കണ്ട് മനസ്സിലാക്കാനുമായി കേരളവിദ്യാഭ്യാസവകുപ്പിന്റെ അറിവോടെ കർണാടകസംസ്ഥാനവിദ്യാഭ്യാസമന്ത്രി മീനങ്ങാടിഹൈസ്കൂൾ സന്ദർശിക്കുകയുണ്ടായി.വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മന്ത്രിയെ സ്വീകരിച്ചു.കമ്പ്യൂട്ടർലാബുകൾ ലൈബ്രറി,സയൻസ് ലാബുകൾ,ഹൈടെക് ക്ലാസ്സ്റൂമുകൾഎന്നിവ അദ്ദേഹം സന്ദർശിക്കുകയും മാതൃകാക്ലാസ്സ് കണ്ട് സംശയങ്ങൾ ദൂരീകരിക്കുകയുംചെയ്തു.
| |
| ==''ബോധവത്കരണക്ലാസ്സ്'' ==
| |
| ഹൈടെക്വിദ്യാലയങ്ങളെക്കുറിച്ചും ക്ലാസ്സ്റൂമുകളിലെ ആധുന്കസംവിധാനങ്ങളെക്കുറിച്ചുംലിറ്റിൽകൈറ്റ്സിലെ അംഗങ്ങളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണക്ലാസ്സ് നടത്തി. ലിറ്റിൽ
| |
| കൈറ്റ്സ് പദ്ധതിയെക്കുറിച്ചും കുട്ടികൾക്ക് ലഭിക്കുന്ന വിദഗ്ധപരിശീലനങ്ങളെക്കുറിച്ചും ക്ലാസ്സിൽവിശദീകരണമുണ്ടായിരുന്നു.
| |
| ==''യൂ ടൂബ് ചാനൽ''==
| |
| ഈ വർഷം വിദ്യാലയത്തിന് സ്വന്തമായി ഒരു യൂടൂബ് ചാനൽ ആരംഭിക്കാൻസാധിച്ചു.വിദ്യാലയത്തിൽ നടത്തിയ പ്രധാനപരിപാടികളെല്ലാം ലൈവായി സംപ്രേഷണംചെയ്യാൻ ഇതിലൂടെ സാധിച്ചിരുന്നു.
| |
| ==''വിൿടേഴ്സിലേക്കുള്ള വാർത്ത തയ്യാറാക്കൽ'' ==
| |
| തികച്ചും കുട്ടികളുടെ നേതൃത്വത്തിൽ,വിദ്യാലയത്തിലെ പ്രധാനപരിപാടികളെക്കുറിച്ചുള്ള വാർത്തകൾ തയ്യാറാക്കുകയും അവ യഥാസമയം ചാനലിലേക്ക് അപ്ലോഡ് ചെയ്യാനും ഈ വർഷം സാധിച്ചു.
| |
| ==''കേരളവിദ്യാഭ്യാസമന്ത്രിയുടെ ക്ലാസ്സ്'' ==
| |
| കേരളവിദ്യാഭ്യാസമന്ത്രിയായ ബഹുമാനപ്പെട്ട പ്രൊഫ.സി രവീന്ദ്രനാഥ് സ്കൂൾ സന്ദർശിച്ച വേളയിൽ ലിറ്റിൽകൈറ്റ്സ്അംഗങ്ങൾക്കായി മലയാളഭാഷയെസംബന്ധിച്ച് ഒരു ക്ലാസ്സ് സംഘടിപ്പിക്കാൻ സാധിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് അദ്ദേഹംഒരു അധ്യാപകന്റെ ഭാഷയിൽ മറുപടി പറഞ്ഞു.അദ്ദേഹത്തിന്റെ ക്ലാസ്സ് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പുതിയ അനുഭവമായി.
| |
| ==''അന്താരാഷ്ട്രനിലാരത്തിലേക്ക്'' ==
| |
| സംസ്ഥാനത്തെ വിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വയനാട് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്ത മൂന്ന് വിദ്യാലയങ്ങളിൽ പണി പൂർത്തിയായ ആദ്യവിദ്യാലയം മീനങ്ങാടി ഗവ ഹയർസെക്കണ്ടറി സ്കൂളാണ്. പ്രസ്തുതകെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു.എം എൽ എ ശ്രീ ഐ സി ബാലകൃഷ്ണന്റെ അധ്യക്ഷതയിൽവിദ്യാഭ്യാസമന്ത്രി
| |
| പ്രൊഫ.സി രവീന്ദ്രനാഥ് നിർവഹിച്ചു.ഈയവസരത്തിൽ പ്രസ്തുത ചടങ്ങ്റിപ്പോർട്ട് ചെയ്യാനും ലൈവായിസംപ്രേഷണം ചെയ്യാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻപന്തിയിലുണ്ടായിരുന്നു.
| |
| ==''ഫീൽഡ് ട്രിപ്പ്'' ==
| |
| വ്യവസായകേന്ദ്രങ്ങളിലെ സാങ്കേതികപ്രവർത്തനങ്ങളെ പരിചയപ്പെടാനായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ബത്തേരിയിലുള്ള സോപ്പ് ഫാക്ടറി , ഭക്ഷ്യോത്പന്ന നിർമാണകേന്ദ്രം എന്നിവ സന്ദർശിച്ചു. തായ് ഗ്രൂപ്പ് നടത്തുന്ന സോപ്പ് ഫാക്ടറിയിൽഎത്തിയഅംഗങ്ങൾക്ക് സോപ്പ് നിർമാണത്തിന്റെ വിവിധവശങ്ങളും വിപണനവും ഉപകരണങ്ങളുടെ സാങ്കേതികമികവും മറ്റും മനസ്സിലാക്കാൻ സാധിച്ചു. തുടർന്ന് പാണ്ഡ ഗ്രൂപ്പിന്റെ ഫാക്ടറിയിൽ എത്തിയ അംഗങ്ങളെ മാനേജർ സ്വീകരിച്ചു.വിവിധ അച്ചാറുകൾ,കറിപ്പൊടികൾ എന്നിവതയ്യാറാക്കുന്നതും ബാർ കോഡുകൾ പതിക്കുന്ന വിധവും മറ്റും അവിടെനിന്ന് പരിചയപ്പെടാൻസാധിച്ചു.
| |
| ==''സ്കൂൾ വിക്കി'' ==
| |
| വിദ്യാലയങ്ങളുടെ അടിസ്ഥാനവിവരങ്ങൾ ലോകത്തിന് പരിചയപ്പെടുത്താനായി ആരംഭിച്ച സ്കൂൾ വിക്കി എന്ന വെബ് സൈറ്റിൽ മീനങ്ങാടിഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ പേജ് മികവുറ്റതാക്കാൻ വിദ്യാലയ അംഗങ്ങൾക്ക് സാധിച്ചു. പൂർവ്വവിദ്യാർത്ഥികൾ,പൂർവ്വാധ്യാപകർ,വിവിധ ക്ലബ്ബുകൾ,കൂടാതെ വിദ്യാലയവിവരങ്ങൾ,കുട്ടികളുടെസൃഷ്ടികൾ,വാർത്തകൾ,എന്നിവ വിവരണാത്മകമാക്കാൻ സാധിച്ചു. മാത്രമല്ല ചില വാർത്തകളിലെ ലിങ്ക് വഴി യൂ ടൂബിലേക്ക്പ്രവേശിക്കാനും വായനക്കാർക്ക് സാധിക്കുന്നു.
| |
|
| |
| =='''ലിറ്റിൽ കൈറ്റ്സ്''==
| |
| സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നല്കുന്ന സംസ്ഥാന ഐ.ടി മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് ലിറ്റിൽ കൈറ്റ്സ്. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. നമ്മുടെ സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.
| |
|
| |
|
| [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] | | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]] |
| =='''മീനങ്ങാടിയിലെ അമ്മമാരും ഇനി ഹൈടെക്'''==
| |
|
| |
|
| |
|
| മീനങ്ങാടി:- കേരളത്തിലെ പൊതുവിദ്യാലയങ്ങൾ ഹൈടെക് ആയതിന് പിന്നാലെ രക്ഷിതാക്കളായ അമ്മമാരെയും ഹൈടെക് ആക്കുന്നതിന്റെ പരിശീലനപരിപാടി മീനങ്ങാടി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. പരിശീലനം ലഭിച്ച അധ്യാപകരുടെയും വിദ്യാലയത്തിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെയും നേതൃത്വത്തിലാണ് അമ്മമാർക്ക് സ്മാർട്ട്ഫോണിൽ പരിശീലനം നൽകിയത്. പാഠപുസ്തകത്തിലെ ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യാനുള്ള ബാർ കോഡ് സ്കാനർ കുട്ടികളുടെ സഹായത്തോടെ സ്മാർട്ട് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്ത് അമ്മമാർ റിസോഴ്സുകൾ നേരിട്ട് കണ്ടറിഞ്ഞു. പുതിയ പാഠപുസ്തകങ്ങളിൽ എല്ലാം തന്നെ പാഠത്തിന് ഉപയോഗിക്കാവുന്ന റിസോഴ്സുകൾ ക്യൂ ആർ കോഡിലൂടെ ബന്ധപ്പെടുത്തിയിട്ടുണ്ട് പഠന വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള വെബ് പോർട്ടലായ "സമഗ്ര" വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ ഉൾപ്പെടെ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ "സമേതം" എന്ന പോർട്ടൽ, മുഴുനീള വിദ്യാഭ്യാസ ചാനലായ "വിക്ടേഴ്സ്" എന്നിവയെക്കുറിച്ചും പരിശീലനം നൽകി. ഇവ സ്മാർട്ട്ഫോൺ വഴി ഉപയോഗിക്കുന്നതിലൂടെ അമ്മമാർക്ക് കുട്ടികളുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും വിദ്യാലയങ്ങളിൽ നടക്കുന്ന ഹൈടെക് പഠനരീതി സമഗ്രമായി പരിചയപ്പെടാനും സാധിച്ചു സൈബർലോകത്ത് ശ്രദ്ധിക്കേണ്ട സംഗതികളെക്കുറിച്ചും പ്രതിപാദിച്ചു. 8 ,9 ,10 ക്ലാസ്സുകളിലെ രക്ഷിതാക്കളായ അമ്മമാർക്കായിരുന്നു പരിശീലനം. അഞ്ഞൂറോളം അമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു.
| |
| https://www.youtube.com/watch?v=oWRUQMhnhaY
| |
| [[പ്രമാണം:150482.JPG|thumb|മീനങ്ങാടിയിലെ കുട്ടിപട്ടങ്ങൾ]][[പ്രമാണം:150493.JPG|thumb|little kites awards]]
| |
|
| |
|
|
| |
|