Jump to content
സഹായം

"കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 29: വരി 29:


=== ഡോ. മൻസൂർ ആലിച്ചേരി ===
=== ഡോ. മൻസൂർ ആലിച്ചേരി ===
മൻസൂർ ആലിശ്ശേരി ആറാം ക്ലാസു വരെ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി. സ്കൂളിൽ പഠിച്ച കമ്പ്യൂട്ടർ വിദഗ്ധനായ പൂർവ്വ വിദ്യാർത്ഥിയാണ്. അമേരിക്കയിൽ സ്ഥിരതാമസക്കാരനായ മൻസൂർ കുടുംബ സംബന്ധമായ ആവശ്യത്തിന് നാട്ടിലെത്തിയപ്പോഴാണ് സ്കൂളിലെ വിദ്യാർത്ഥികളുമായി അഭിമുഖത്തിന് അവസരമൊരുങ്ങിയത്. തന്റെ വിദ്യാലയ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് തികഞ്ഞ എളിമയും ലാളിത്യവും നിറഞ്ഞ സംസാരവും പെരുമാറ്റവും ഏവർക്കും അനുഭവവേദ്യമാകുന്ന തരത്തിലാണ് സംസാരിച്ചത്. ആറാം ക്ലാസിൽ പഠിക്കവേ കാസർഗോഡ് പെരിയയിൽ നവോദയ വിദ്യാലയത്തിലെ ആദ്യ ബാച്ചിൽ ജില്ലയിലെ ഏറ്റവും ഉയർന്ന മാർക്കോടെ അഡ്മിഷൻ ലഭിക്കുകയായിരുന്നു. സ്വന്തം ആഗ്രഹ പ്രകാരമായിരുന്നില്ല എന്നും മാതാപിതാക്കളുടെ ഇഷ്ടത്തിന് വഴങ്ങിയാണ് നവോദയയിൽ ചേർന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. മാതാപിതാക്കളെ അനുസരിച്ചതാണ് ജീവിതത്തിലെ വലിയ നേട്ടങ്ങൾക്ക് കാരണമായെന്നും സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നവോദയ വിദ്യാലയത്തിൽ എത്തിയ വിവിധ ജില്ലക്കാരായ കുട്ടികളുടെ ഇടയിൽ വെറും സാധാരണക്കാരനായ കുട്ടിയായിരുന്നെന്നും, ആദ്യ ബാച്ചിന്റെ എല്ലാ പരിമിതികളും അനുഭവിച്ചാണ് പഠനം മുന്നോട്ടു കൊണ്ടു പോയതെന്നും ബാച്ചിലെ മികച്ച വിദ്യാർത്ഥിയായാണ് നവോദയ വിദ്യാലയ വിദ്യാഭ്യാസം പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂൾ ജീവിതത്തിലെ അനുഭവങ്ങളിൽ ഗണിത അധ്യാപകന്റെ പേര് പറഞ്ഞു കൊണ്ട്, അദ്ദേഹം ഗണിത പഠനത്തിൽ തന്നെ സ്വാധീനിച്ചെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകി. എന്നും ഇഷ്ടവിഷയം ഗണിതം ആയിരുന്നെന്നും എൻജിനീയറാകാൻ ചെറുപ്പം മുതൽ ആഗ്രഹിച്ചിരുന്നെന്നും പറയുകയുണ്ടായി. കാലിക്കറ്റിൽ നിന്നും എൻജിനീയറിങ് ബിരുദവും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ നിന്ന് ബിരുദാനന്ദ ബിരുദവും ഗോൾഡ് മെഡലോടെ പാസായി. കമ്പ്യൂട്ടർ സയൻസിൽ പി.എച്ച്. ഡി, എം.ഫിൽ എന്നിവ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും നേടി. ഒരു സ്കോളർ ആയി മാറുകയും ചെയ്തു. എൻ.ഐ.ടി. കാലിക്കറ്റിലും യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ ബോത്തൽ എന്നിവിടങ്ങളിലും അഡീഷണൽ ഫാക്കൽറ്റി മെമ്പറായി ജോലി ചെയ്തിരുന്നു. ഡോ. മൻസൂർ ആലച്ചേരി അമേരിക്കയിൽ ഗൂഗിളിൽ ജോലി ചെയ്യുന്ന ഹൈ പെർഫോമൻസ് കമ്പ്യൂട്ടിംഗ് മേഖലയിലെ സ്റ്റാഫ് സോഫ്റ്റ്‌വെയർ എൻജിനീയർ ആണ്. റിസർച്ചിലും പ്രോഡക്റ്റ് ഡെവലപ്മെന്റിലും മികച്ച പരിചയസമ്പത്തുള്ള ഇദ്ദേഹം ക്ലൗഡ് ഐഡന്റിറ്റി ടീമിനെ നയിച്ചിട്ടുണ്ട്. ബിസിനസ് ഇന്റലിജൻസ് പ്ലാറ്റ്ഫോമിന്റെ ഒരു പാർട്ണർ കൂടിയായ മൻസൂർ ഗൂഗിളിന്റെ ക്ലൗഡ്സിൽ വിജയകരമായി ജോലി ചെയ്തു വരുന്നു. ഇന്ത്യയിലും വിദേശത്തുമായി 13 വർഷത്തോളം ജോലിയിലും റിസർച്ചിലുമായി നേടിയ പരിചയസമ്പത്തുമായാണ് ഗൂഗിളിൽ പ്രവേശിക്കുന്നത്. ഇക്കാലത്ത് കമ്പ്യൂട്ടർ സയൻസ്, നെറ്റ് വർക്കും. സെക്യൂരിറ്റി സിസ്റ്റംസ്, അൽഗോരിതം തുടങ്ങിയ ഫീൽഡുകളിൽ നടത്തിയ റിസർച്ചുകൾ പ്രോഡക്റ്റായി മാറുകയും ഇതിന് 30 പേറ്റന്റുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ ഇൻറർനാഷണൽ കോൺഫറൻസുകളിലും ജേണൽസുകളിലും 30ലധികം പേപ്പറുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. വലിയ അനുഭവ പരിചയവും ഗവേഷണ പാരമ്പര്യവും ഉള്ള കമ്പ്യൂട്ടർ വിദഗ്ധനായ മൻസൂർ ആലച്ചേരി അമേരിക്കയിലെ സിയാറ്റിനിൽ രണ്ടു മക്കൾക്കും ഭാര്യയോടുമൊപ്പം സ്ഥിരതാമസക്കാരനാണ്. താൻ പഠിച്ച വിദ്യാലയത്തോടുള്ള സ്നേഹം കുട്ടികളോട് സംവദിക്കാനുള്ള താല്പര്യം കൂടാതെ അദ്ദേഹത്തിന്റെ ലളിത ജീവിതവും പെരുമാറ്റവും മാതൃകാപരമായിരുന്നു.
2,507

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890225" എന്ന താളിൽനിന്ന് ശേഖരിച്ചത്