"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23 (മൂലരൂപം കാണുക)
11:18, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2022→ഇനി വായന e-വായന
No edit summary |
|||
വരി 23: | വരി 23: | ||
==ഇനി വായന e-വായന== | ==ഇനി വായന e-വായന== | ||
മാറ്റം അനിവാര്യമാണ്. മാറി വരുന്ന കാലത്തിനനുസരിച്ച് പൊതു വിദ്യാലയങ്ങളിൽ കിട നിൽക്കുന്ന നേതാജി ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ വായനദിനാചരണം ശാസ്ത്ര പുരോഗതിയ്ക്കനുസൃതമായി നടത്തി. 20-6-2022 ന് രാവിലെ 10 മണിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി വകുപ്പുകളും വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേർന്ന് നടത്തിയ e-വായന അസംബ്ലി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു. e - വായനയുടെ പ്രാധാന്യത്തെപ്പറ്റി 9 F ലെ കുമാരി അനുപമ സംസാരിച്ചു. തുടർന്ന് നടന്ന ഇ-വായന വീഡിയോ പ്രസന്റേഷൻ കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. വായനദിന പ്രതിജ്ഞ കുമാരി എയ്ഞ്ചൽ എൽസ ബിനു കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. PDF പ്രസന്റേഷൻ രൂപത്തിൽ ഉള്ള കവിത 9 C യിലെ കുമാരി ശിവകീർത്തന ആലപിച്ചു. ഇംഗ്ലീഷ് നോവൽ ഭാഗം e -വായന 10F ലെ കുമാരി ഭവ്യ ജി യും ഹിന്ദി കഥാവായന 10 E യിലെ കുമാരി ദേവിക എസ് നായരും നടത്തി. കുട്ടികൾക്ക് പരിചിതമല്ലാത്ത ഗവൺമെന്റ് ഓർഡറുകൾ അടങ്ങുന്ന e-സർക്കുലർ 10 C യിലെ കുമാരി മാളവിക അജിത്ത് പരിചയപ്പെടുത്തി. പ്രഭാതത്തിൽ പത്രക്കാരൻ വരുന്നതും കാത്തു നിൽക്കാതെ ഒരു ക്ലിക്കിലൂടെ അതിരാവിലെ തന്നെ നമ്മുടെ കൈകളിൽ എത്തുന്ന പ്രശസ്തങ്ങളായ 5 e- ദിനപത്രങ്ങളിലെ പ്രധാന വാർത്തകൾ 10 D യിലെ കുമാരി നിത വിനോദ് അവതരിപ്പിച്ചു. മലയാളത്തിലെ പ്രസിദ്ധ നോവലായ ചന്ദുമേനോന്റെ ഇന്ദുലേഖ PDF ലെആദ്യ ഭാഗം ഐശ്വര്യ (8D), ദേവു (8C), മഹേശ്വർ (8B), ഹരി നാരായൺ (9E), നിത വിനോദ് (10D) എന്നിവർ ചേർന്ന് സമൂഹ വായന നടത്തി. തുടർന്ന് കുമാരി അഫ്രിൻ അഷീർ നന്ദി പ്രകാശിപ്പിച്ചു. വ്യത്യസ്ത അവതരണരീതികളിലൂടെ ഡിജിറ്റൽ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഇ-വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു അസംബ്ലി ആയിരുന്നു. | |||
[[പ്രമാണം:38062 evaayana2.jpg|ലഘുചിത്രം|eനി വായന e-വായന|പകരം=|നടുവിൽ]] | [[പ്രമാണം:38062 evaayana2.jpg|ലഘുചിത്രം|eനി വായന e-വായന|പകരം=|നടുവിൽ]] |