നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23
സ്കൂൾ പ്രവേശനോത്സവം
2022-2023 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1 രാവിലെ 9.30 ന് സംസ്ഥാനതല ഉദ്ഘാടനത്തിന്റെ വീഡിയോ പ്രദർശനത്തിലൂടെ ആരംഭിച്ചു. സ്കൂൾ പ്രവേശനകവാടം മുതൽ ആഡിറ്റോറിയം വരെ പ്രകൃതി വിഭവങ്ങൾ അണിനിരത്തിയാണ് കുട്ടികളെ സ്വീകരിച്ചത്.ആഡിറ്റോറിയത്തിൽ ഒരുക്കിയിരുന്ന നാട്ടുപഴങ്ങൾ ഏറെ മാധുര്യത്തോടെ കുട്ടികൾ ആസ്വദിച്ചു. അധ്യാപകർ അവരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന നാട്ടുപഴങ്ങൾ ശേഖരിച്ചാണ് നാട്ടു പഴകൂട് തയ്യാറാക്കിയത്. വിത്തുകൾ അടങ്ങിയ പേനയും കുട്ടികൾക്ക് സമ്മാനിച്ചു. പുതിയ വിദ്യാലയത്തിലേക്ക് കടന്നുവന്ന കുട്ടികൾക്ക് നാടൻ പാട്ടരങ്ങ് പുതിയൊരു അനുഭവമായിരുന്നു.
![](/images/thumb/0/04/38062_june1_22-23.jpg/300px-38062_june1_22-23.jpg)
![](/images/thumb/e/e0/38062_june1_22-23%2C2.jpg/300px-38062_june1_22-23%2C2.jpg)
സവാരി ഗിരി ഗിരി
ജൂൺ 3 ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സൈക്കിൾ റാലിയിൽ ഏകദേശം അൻപതോളം കുട്ടികൾ പങ്കെടുത്തു.എൻ സി സിയുടെ നേതൃത്വത്തിലാണ് ഇടവഴികളിലൂടെയും പാടവരമ്പിലൂടെ മണിനാദം മുഴക്കി പ്രമാടത്തെ ഉണർത്തിയത്. ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത കുറഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ സൈക്കിളിന്റെ ഉപയോഗം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഈ പരിപാടി സംഘടിപ്പിച്ചത്.
![](/images/thumb/7/7d/38062_savaarigiri.jpg/300px-38062_savaarigiri.jpg)
ഭാഷ അസംബ്ലി
മലയാള ഭാഷ അസംബ്ലി ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. പ്രതിജ്ഞ എടുത്തു. ഇന്നത്തെ ചിന്താവിഷയം പ്രധാന വാർത്തകൾ എന്നിവ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ 10 ചോദ്യങ്ങൾ അടങ്ങിയ ക്വിസ് പരിപാടിയിൽ ചോദ്യങ്ങൾ അവതരിപ്പിക്കുകയും ആദ്യം ശരിയുത്തരം പറയുന്ന കുട്ടിയ്ക്ക് സമ്മാനം നൽകുകയും ചെയ്തു. ശിവകീർത്തന മനോഹരമായ ഒരു കവിത ചൊല്ലി. പുസ്തക പരിചയത്തിനുശേഷം ദേശീയ ഗാനത്തോട് കൂടി അസംബ്ലി പിരിഞ്ഞു. ഇംഗ്ലീഷ് ഭാഷ അസംബ്ലിയിൽ ഈശ്വര പ്രാർത്ഥന പ്രതിജ്ഞ എന്നിവയ്ക്കു ശേഷം ഇന്നത്തെ ചിന്താവിഷയംപ്രധാനപ്പെട്ട വാർത്തകൾ എന്നിവ അവതരിപ്പിച്ചു. ബുക്ക് റിവ്യൂ നടത്തി. 02/11/2022 ൽ ഹിന്ദി ഭാഷ അസംബ്ലിയാണ് നടത്തിയത്. ഒന്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അഗന. പി യുടെ നേതൃത്വത്തിൽ നടന്നു. ഭാഗ്യയും ഭവൃയും ഈശ്വര പ്രാർത്ഥന നടത്തി .അശ്വിൻ.പി. അരുൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'ഇന്നത്തെ വാർത്ത' എന്ന വിഭാഗം കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനുപമ അനിൽ ആണ്. 'ഇന്നത്തെ ചിന്താവിഷയം' സച്ചു. സതീഷ്. അവതരിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭവ്യ. ജെ മനോഹരമായ ഒരു ഹിന്ദി പദ്യം ചൊല്ലുക യും ചെയ്തു ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് ഗയ. ബിപിൻ പ്രസംഗം അവതരിപ്പിച്ചു. പ്രസംഗത്തിനു മുമ്പ് 'തമസോമജ്യോതിർ ഗമയ' പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾ ദീപം തെളിയിച്ചു.
![](/images/thumb/5/52/38062_bhashaassembly_2022_3.jpeg/300px-38062_bhashaassembly_2022_3.jpeg)
![](/images/thumb/4/41/38062_bhashaassembly_2022_1.jpg/300px-38062_bhashaassembly_2022_1.jpg)
ഓലി ഗീതം
കോവിഡ് കാലം സൃഷ്ടിച്ച തടവറയിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങാൻ നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രമാടം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഓലികൾ സന്ദർശിച്ച് പഠനവും സംരക്ഷണവും ലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. കരിമ്പാറ കുന്നുകളിൽ നിന്നുള്ള ചെറിയ ഉറവകളായ ഓലികൾ ഒഴുകിപ്പോകാനുള്ളതല്ല പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള അമൂല്യ സമ്പത്താണവ. സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ മനോജ് സുനി, അജി ഡാനിയൽ,പ്രവീൺ കുമാർ. സി,ബിജു.എസ്, ദീപ.കെ. കെ എന്നിവർ നേതൃത്വം നൽകി.
![](/images/thumb/7/7e/38062_oligeetham_22-23.jpg/300px-38062_oligeetham_22-23.jpg)
പരിസ്ഥിതി ദിനചാരണം
പരിസ്ഥിതി ദിനാചരണത്തിന് ഭാഗമായി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ വിവിധ ഇനത്തിലുള്ള വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.
![](/images/thumb/a/a2/38062_june_5_22-23.jpg/300px-38062_june_5_22-23.jpg)
നേതാജിയിൽ നിന്ന് ഗവിയിലേക്ക് ഒരു A പ്ലസ് യാത്ര
![](/images/thumb/a/a2/%E0%B4%97%E0%B4%B5%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%92%E0%B4%B0%E0%B5%81_A_%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%B8%E0%B5%8D_%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0.jpg/300px-%E0%B4%97%E0%B4%B5%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%92%E0%B4%B0%E0%B5%81_A_%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%B8%E0%B5%8D_%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0.jpg)
ലോക പിക്നിക്ക് ദിനത്തിൽ നേതാജി യിൽ നിന്ന് ഗവിയിലേക്ക് ഒരു പിക്നിക് നടത്തി. എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A പ്ലസ് ലഭിച്ച 30 കുട്ടികളെയും കൊണ്ടാണ് അവരുടെ അധ്യാപകർ യാത്രതിരിച്ചത്. ആർപ്പോ നേതാജി എന്ന് പേരിട്ട ഈ സർപ്രൈസ് പിക്നിക് വനംവകുപ്പിനെ അനുമതിയോടെയാണ് സംഘടിപ്പിച്ചത്. കോവിഡ്കാലം നിഷേധിച്ച സ്കൂൾ വിനോദ യാത്രയുടെ വീണ്ടെടുക്കൽ കൂടിയായിരുന്നു ഈ യാത്ര.കാട്ടിലൂടെയുള്ള യാത്ര കുട്ടികൾ ശരിക്കും ആസ്വദിച്ചു. ഗവിയുടെ മനോഹാരിതയിൽ കുട്ടികൾക്ക് അനുമോദനവും നൽകി.
eനി വായന e-വായന
മാറ്റം അനിവാര്യമാണ്. മാറി വരുന്ന കാലത്തിനനുസരിച്ച് പൊതു വിദ്യാലയങ്ങളിൽ കിട നിൽക്കുന്ന നേതാജി ഹൈസ്കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ വായനദിനാചരണം ശാസ്ത്ര പുരോഗതിയ്ക്കനുസൃതമായി നടത്തി. 20-6-2022 ന് രാവിലെ 10 മണിക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി വകുപ്പുകളും വിദ്യാരംഗം കലാ സാഹിത്യ വേദിയും ചേർന്ന് നടത്തിയ e-വായന അസംബ്ലി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത ടീച്ചർ ഉദ്ഘാടനം ചെയ്തു. e - വായനയുടെ പ്രാധാന്യത്തെപ്പറ്റി 9 F ലെ കുമാരി അനുപമ സംസാരിച്ചു. തുടർന്ന് നടന്ന ഇ-വായന വീഡിയോ പ്രസന്റേഷൻ കുട്ടികൾ ആവേശത്തോടെ സ്വീകരിച്ചു. വായനദിന പ്രതിജ്ഞ കുമാരി എയ്ഞ്ചൽ എൽസ ബിനു കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. PDF പ്രസന്റേഷൻ രൂപത്തിൽ ഉള്ള കവിത 9 C യിലെ കുമാരി ശിവകീർത്തന ആലപിച്ചു. ഇംഗ്ലീഷ് നോവൽ ഭാഗം e -വായന 10F ലെ കുമാരി ഭവ്യ ജി യും ഹിന്ദി കഥാവായന 10 E യിലെ കുമാരി ദേവിക എസ് നായരും നടത്തി. കുട്ടികൾക്ക് പരിചിതമല്ലാത്ത ഗവൺമെന്റ് ഓർഡറുകൾ അടങ്ങുന്ന e-സർക്കുലർ 10 C യിലെ കുമാരി മാളവിക അജിത്ത് പരിചയപ്പെടുത്തി. പ്രഭാതത്തിൽ പത്രക്കാരൻ വരുന്നതും കാത്തു നിൽക്കാതെ ഒരു ക്ലിക്കിലൂടെ അതിരാവിലെ തന്നെ നമ്മുടെ കൈകളിൽ എത്തുന്ന പ്രശസ്തങ്ങളായ 5 e- ദിനപത്രങ്ങളിലെ പ്രധാന വാർത്തകൾ 10 D യിലെ കുമാരി നിത വിനോദ് അവതരിപ്പിച്ചു. മലയാളത്തിലെ പ്രസിദ്ധ നോവലായ ചന്ദുമേനോന്റെ ഇന്ദുലേഖ PDF ലെആദ്യ ഭാഗം ഐശ്വര്യ (8D), ദേവു (8C), മഹേശ്വർ (8B), ഹരി നാരായൺ (9E), നിത വിനോദ് (10D) എന്നിവർ ചേർന്ന് സമൂഹ വായന നടത്തി. തുടർന്ന് കുമാരി അഫ്രിൻ അഷീർ നന്ദി പ്രകാശിപ്പിച്ചു. വ്യത്യസ്ത അവതരണരീതികളിലൂടെ ഡിജിറ്റൽ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ഇ-വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ സഹായിക്കുന്ന ഒരു അസംബ്ലി ആയിരുന്നു.
![](/images/thumb/a/a8/38062_evaayana2.jpg/300px-38062_evaayana2.jpg)
![](/images/thumb/4/44/38062_evaayana1.jpg/300px-38062_evaayana1.jpg)
യോഗദിനം
ജൂൺ 21 ന് രാവിലെ 7.15 മുതൽ 8.30 വരെ നടന്ന യോഗ പരിശീലനത്തിൽ സ്കൗട്ട്സ്,ഗൈഡ്സ്, എൻ. സി. സി, ജൂനിയർ റെഡ് ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 150 കുട്ടികൾ പങ്കെടുത്തു.
![](/images/thumb/7/79/38062_yoga_2022.jpeg/300px-38062_yoga_2022.jpeg)
നൃത്ത പരിശീലനം
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സ്കൂളിൽ ഡാൻസ് പരിശീലനം നൽകുന്നുണ്ട് 50 ഓളം കുട്ടികൾ ഡാൻസ് പരിശീലനത്തിൽ പങ്കെടുക്കുന്നു ഈ കുട്ടികൾ സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ പങ്കെടുത്ത സമ്മാനങ്ങൾ നേടാറുണ്ട്. എല്ലാ ശനിയാഴ്ചകളിലും ഡാൻസ് മാസ്റ്റർ സ്കൂളിൽ എത്തുകയും ചുമതലയുള്ള അധ്യാപികയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. കുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉണർവ് നൽകുന്നതിനും ഈ പ്രവർത്തനത്തിലൂടെ കഴിയുന്നുണ്ട്.
ചെണ്ട തായമ്പക പരിശീലനം
സ്കൂൾ കുട്ടികൾക്ക് വേണ്ടി ചെണ്ട തായമ്പക പരിശീലനം നൽകുന്നു. പരിശീലകൻ സ്കൂളിൽ വന്നാണ് പരിശീലനം നടത്തുന്നത്. ആൺകുട്ടികളും പെൺകുട്ടികളും പരിശീലനം നേടുന്നുണ്ട്
![](/images/thumb/2/26/38062_chendathayambaka_2022_1.jpeg/300px-38062_chendathayambaka_2022_1.jpeg)
![](/images/thumb/5/58/38062_chendathayambaka_2022_2.jpeg/300px-38062_chendathayambaka_2022_2.jpeg)
ഫ്ലയിങ് ബോർഡ്
സ്കൂളിൽ സ്കൂളിൽ എല്ലാ ആഴ്ചയിലും ഫ്രീ പീരിയഡികളിൽ കുട്ടികളുടെ സിനിമ കാണിക്കാറുണ്ട്. ദി ലൈൻ കിംഗ്,ദി കരാട്ടെ കിഡ്, ടാർസൺ ,ജംഗിൾ ബുക്ക് എന്നീ ഇംഗ്ലീഷ് സിനിമകൾ എല്ലാ ക്ലാസിലും കാണിച്ചിട്ടുണ്ട്. ഈ സിനിമകൾ കണ്ടപ്പോൾ ഇംഗ്ലീഷ് സംസാരിക്കാനുള്ള പ്രചോദനവും ഇംഗ്ലീഷിനോടുള്ള താല്പര്യം കുട്ടികൾക്ക് ലഭിക്കുന്നു. ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ച സിനിമയാണ് കരാട്ടെ കിഡ്.
നല്ല പാഠം
മലയാള മനോരമയുടെ നല്ല പാഠവുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ ഭാവനയിൽ കയ്യെഴുത്ത് പത്രം തയ്യാറാക്കുകയും അതിൽ മികച്ച ഒന്ന് കലക്ടർ ഡോ. ദിവ്യ എസ്സ് അയ്യർ പ്രകാശനം ചെയ്തു. ഇത് കൂടാതെ മനോരമയിലെ തന്നെ പ്രധാന വാർത്താശകലങ്ങൾ കുട്ടികൾ ശേഖരിച്ച് മറ്റൊരു പത്രവും തയ്യറാക്കി. ഇതിലെ മികച്ച പത്രം ഒൻപതാം ക്ലാസ്സിലെ കുട്ടികളായ ഹരിനാരായണൻ, ബെനീറ്റ, ജോഹന്നാ എന്നിവർ തയ്യാറാക്കിയതാണ്. നല്ല പാഠത്തിന്റെ ഭാഗമായി കുട്ടികൾക്ക് പേവിഷബാധക്കെതിരെ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുo ചെയ്തു.
മലയാളം പള്ളിക്കൂടം
മലയാളഭാഷയിൽ പിന്നോക്കം നിൽക്കുന്ന 20 കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്ന പ്രവർത്തനമാണിത്.പള്ളിക്കൂടത്തിന്റെ ഉദ്ഘാടനം പ്രമാടം ഗ്രാമവാസിയായ സാവിത്രി അമ്മ എന്ന ആശാട്ടിയമ്മ കുട്ടികളെ മണലിൽ എഴുതിച്ചാണ് നിർവഹിച്ചത്. തുടർന്ന് മലയാളം അധ്യാപകർ തിങ്കൾ വ്യാഴം ദിവസങ്ങളിലായി വൈകുന്നേരം 3 മുതൽ 4 വരെ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. തുടക്കത്തിൽ മണലിൽ എഴുത്ത് പിന്നീട് സ്ലൈറ്റിൽ എഴുത്ത് അതിനുശേഷം നോട്ടുബുക്കിൽ എഴുത്ത് എന്നീ രീതിയിലാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. ആകർഷകമായ ചിത്രങ്ങൾ അടങ്ങിയ കഥാപുസ്തകങ്ങളും കുട്ടികൾക്ക് വായിക്കാൻ നൽകുന്നുണ്ട്.
![](/images/thumb/9/9d/38062_malpallikudam_2022_1.jpeg/300px-38062_malpallikudam_2022_1.jpeg)
![](/images/thumb/d/de/38062_malpallikudam_2022_2.jpeg/300px-38062_malpallikudam_2022_2.jpeg)
സഹൃദയം
ജീവിതശൈലി രോഗങ്ങളായ പ്രഷർ, ഷുഗർ എന്നിവഇന്ന് മിക്കവർക്കും ഉണ്ട്. പ്രമാടം ദേശവാസികൾക്ക് പ്രത്യേകിച്ച് വൃദ്ധരായവർക്ക് ഇനി ഷുഗറും പ്രഷറും ഒക്കെ നോക്കാൻ പത്തനംതിട്ടയിലോ പൂങ്കാവിലോ പോകേണ്ട ആവശ്യമില്ല. എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെയുള്ള സമയം സ്കൂൾ ഗേറ്റിനടുത്തുള്ള ജെ. ആർ. സി കൗണ്ടറിൽ എത്തിയാൽ മതി. ഇവിടെ സൗജന്യമായി ഈ പരിശോധനകൾ നടത്താം.സ്കൂളിലെ ജെ.ആർ. സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണ് ഇത്. പരിശോധന നടത്തുന്ന വ്യക്തികളുടെ പേര്, വയസ്സ്, വിലാസം, പരിശോധനാ വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്നുമുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഹന്നാ മറിയം തോമസ്, ആദിത്യ എ എന്നിവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
![](/images/thumb/2/28/38062_sahrudayam_2022_1.jpeg/300px-38062_sahrudayam_2022_1.jpeg)
ശ്രദ്ധ
ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന ഒരു പ്രവർത്തനമാണ് ശ്രദ്ധ. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ പ്രത്യേക ശ്രദ്ധ വേണ്ടവർ എന്നീ വിഭാഗത്തിൽപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ചുകൊണ്ടുള്ള പദ്ധതിയാണിത് മാസത്തിൽ ഒരു ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ ലക്ഷ്മി രേഖയുടെ സേവനം ഇവർക്ക് ലഭ്യമാക്കുന്നുണ്ട്. കുട്ടികളുടെ വിവരങ്ങൾ അടങ്ങിയ ശ്രദ്ധ രജിസ്റ്ററും സൂക്ഷിക്കുന്നുണ്ട്.
![](/images/thumb/2/2b/38062_sradha.jpeg/300px-38062_sradha.jpeg)
കുട്ടി കലവറ
നേതാജി സ്കൂളിലെ ഭൂമിത്രസേന ക്ലബ്ബിന്റെ സഹായത്തോടെ മൈക്രോ ബീൻസ് തയ്യാറാക്കി ആഴ്ചയിൽ ഒരിക്കൽ കുട്ടികളെ കൊണ്ട് സാലഡ് പാകം ചെയ്യിക്കുന്നു. പോഷകസമൃദ്ധമായ ആഹാരം കുട്ടികൾക്ക് നൽകുക എന്നതാണ് ഈ പ്രവർത്തനത്തിന്റെ ഉദ്ദേശം. കോവിഡ് കാലഘട്ടത്തിൽ ഉടലെടുത്ത ഈ ആശയം പിന്നീട് ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി. എല്ലാവിധ പയറുവർഗങ്ങളും മൈക്രോ ബീൻസിൽ ഉൾപ്പെടുത്താറുണ്ട്. മായം ചേർക്കാത്ത തനതു ശൈലിയിലുള്ള അച്ചാറുകളും കുട്ടികളെ കൊണ്ട് പാകം ചെയ്യിക്കുന്നു.
![](/images/thumb/e/ed/38062_kuttikalavara_2022_1.jpeg/300px-38062_kuttikalavara_2022_1.jpeg)
കുട്ടികളുടെ മാർക്കറ്റ് (കുട്ടി വിപണി )
കുട്ടികൾക്ക് സ്വയംപര്യാപ്തരാകാനുള്ള ഒരു കൈത്താങ്ങ് ആണ് ഈ പ്രവർത്തനത്തിലൂടെ നൽകുന്നത്. മാതാപിതാക്കളുടെ സഹായത്തോടുകൂടി വീട്ടിൽ കൃഷി ചെയ്ത കാർഷിക വിഭവങ്ങൾ വിൽക്കാൻ സഹായകമായ കാർഷിക വിപണി ബുധനാഴ്ചകളിൽ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾ കൊണ്ടുവരുന്ന കാർഷിക വിഭവങ്ങൾ മിതമായ വിലയിൽ അധ്യാപകർക്കും ഉച്ചഭക്ഷണ പദ്ധതിയിലേക്കും വാങ്ങുന്നതിന് ഇത് വളരെ സഹായകമാണ്.
![](/images/thumb/f/f1/38062_kuttivipani_2022_2.jpeg/300px-38062_kuttivipani_2022_2.jpeg)
![](/images/thumb/a/ae/38062_kuttivipani_2022_1.jpeg/300px-38062_kuttivipani_2022_1.jpeg)
തോന്ന്യാവര
സ്കൂളിലെ ചോറു പുരയോട് ചേർന്ന് വിശാലമായ ഒരു ക്യാൻവാസ് കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. ചിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഇടമാണ് ഇവിടം. കുട്ടികൾക്ക് ആവശ്യമായ ചോക്ക്, ഡസ്റ്റർ എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ ഇവിടെ വരയ്ക്കാം.
![](/images/thumb/8/8b/38062_thonyavara_2022_1.jpeg/300px-38062_thonyavara_2022_1.jpeg)
മണ്ണപ്പം
സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് ശിൽപ്പവിദ്യയിൽ താല്പര്യമുള്ള കുട്ടികൾക്ക് പ്രവർത്തിക്കാനുള്ള ഇടമാണ് ഇത്. ഡ്രോയിങ് അധ്യാപകനായ ശ്രീ ലാൽ. കെ.ബിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒഴിവു സമയങ്ങളിൽ കുട്ടികൾക്ക് ഇവിടെ തയ്യാറാക്കി വച്ചിരിക്കുന്ന കളിമണ്ണ് ഉപയോഗിച്ച് ശില്പങ്ങൾ നിർമ്മിക്കാം. ഇവിടെ ശില്പങ്ങൾ നിർമ്മിച്ച് പ്രാവീണ്യം നേടിയ കുട്ടികളെയാണ് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്.
![](/images/thumb/7/73/38062_mannappam_2022_2.jpeg/300px-38062_mannappam_2022_2.jpeg)
![](/images/thumb/e/e7/38062_mannappam_2022_1.jpeg/300px-38062_mannappam_2022_1.jpeg)
![](/images/thumb/5/5a/38062_mannappam_2022_3.jpeg/300px-38062_mannappam_2022_3.jpeg)
പാഥേയം
നേതാജി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ ശേഖരിക്കുന്ന പൊതിച്ചോർ ബുധൻ വെള്ളി ദിവസങ്ങളിൽ പത്തനംതിട്ട നഗരത്തിൽ തെരുവിൽ കഴിയുന്നവർക്കും അനാഥാലയങ്ങൾക്കും വിതരണം ചെയ്യുന്നു. പാഥേയം എന്ന പേരിൽ നടത്തപ്പെടുന്ന ഈ പരിപാടി അന്നദാനത്തിന്റെ മഹത്വം കുട്ടികളിൽ എത്തിക്കുകയും ചെയ്യുന്നു
മൈക്രോ ഗ്രീൻ
ഹയർസെക്കൻഡറി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനമാണിത്.പയറുവർഗങ്ങൾ, ഉലുവ,കടുക് തുടങ്ങിയവ മുളപ്പിച്ചതിനു ശേഷം ഒരാഴ്ചയോളം ടിഷ്യൂ പേപ്പറിലോ കോട്ടൺ തുണിയിലോ നിരത്തി വെള്ളം ഇടയ്ക്കിടെ തളിച്ച് നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ സൂക്ഷിക്കുന്നു ദിവസം രണ്ട് തവണ വെള്ളം തളിക്കണം ഒരാഴ്ച കഴിയുമ്പോഴേക്കും ഇലകൾ പാകമാകും. പ്രോട്ടീൻ,വൈറ്റമിൻ, ആന്റി ഓക്സിഡന്റുകൾ എന്നിവ ഇവയിൽ ധാരാളമാണ്. മാസത്തിൽ ഒരുതവണ സ്കൂൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു.
![](/images/thumb/d/d7/38062_microgreen_2022_1.jpeg/300px-38062_microgreen_2022_1.jpeg)
മു -മു ക്ലബ് ( മുത്തശ്ശൻ മുത്തശ്ശി ക്ലബ്ബ്)
വയോജനങ്ങളും സ്കൂൾ വിദ്യാർത്ഥികളും ആയി ഒരു അർത്ഥപൂർണ്ണമായ ആശയവിനിമയമാണ് മു -മു ക്ലബ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വർഷങ്ങളായി നടത്തിവരുന്ന ഈ പരിപാടികളിൽമുത്തശ്ശന്മാരും മുത്തശ്ശിമാരും സ്കൂളിൽ എത്തുകയും കുട്ടികളുമായി അവർക്ക് ആശയവിനിമയം നടത്താൻ അവസരം ഒരുക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിന്റെ വിരസതയിൽ കഴിയുന്ന വയോജനങ്ങൾക്ക് കുട്ടികളുമായുള്ള ഈ സല്ലാപ നിമിഷങ്ങൾ വളരെയേറെ സന്തോഷം പ്രദാനം ചെയ്യുകയും ചെയ്യുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മുത്തശ്ശന്മാരും മുത്തശ്ശികളുമാണ് എത്തിച്ചേരാറുള്ളത്.
ബേർഡ്‌സ് ക്ലബ്
പ്രമുഖ സിനിമ സംവിധായകനായ ശ്രീ. ജയരാജ് സ്ഥാപിച്ച ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ ന്റെ ഒരു യൂണിറ്റ് നേതാജി ഹയർസെക്കൻഡറി സ്കൂളിൽപ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരുന്ന റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവലിൽ നമ്മുടെ സ്കൂളും പങ്കെടുത്തിട്ടുണ്ട്. പക്ഷി നിരീക്ഷണം, പക്ഷികളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദിനാചരണങ്ങൾ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്.
![](/images/thumb/5/52/38062_birdsclub_2022_1.jpeg/300px-38062_birdsclub_2022_1.jpeg)
ബീ ക്ലബ്
നേതാജി ഹയർ സെക്കന്ററി സ്കൂളിന്റെ ജൈവ വൈവിദ്ധ്യ ഉദ്യാനത്തിൽ തേനീച്ച വളർത്തൽ പരിപോഷിപ്പിച്ചു വരുന്നു. മൂന്ന് കൂടുകൾ അവക്കായി വെച്ചിരിക്കുന്നു.റാണി,വർക്കർ, ഡ്രോൺ എന്നിവ അടങ്ങുന്ന കോളനിയാണ്.
![](/images/thumb/2/2f/38062_beeculture_2022_1.jpeg/300px-38062_beeculture_2022_1.jpeg)
ഫിഷ് ക്ലബ്
അലങ്കാര മത്സ്യങ്ങളുടെ പരിപാലനത്തിനായി സ്കൂളിൽ അഞ്ച് ഇനം മത്സ്യങ്ങളെ വളർത്തുന്നു.വിവിധ അക്വാറിയങ്ങളിലാണ് ഇവ.അതിനുള്ളിലായി വായു സഞ്ചാരവും ഭക്ഷണവും ക്രമപ്പെടുത്തി നൽകി വരുന്നു.
തോരൻ ഫെസ്റ്റ്
ഹയർസെക്കൻഡറി വിദ്യാർഥികൾക്കിടയിൽ നടത്തിയ വ്യത്യസ്തമായ ഒരു പ്രവർത്തനമാണ് തോരൻ ഫെസ്റ്റ്. വിദ്യാർഥികൾ തയ്യാറാക്കിയ തോരൻ ഫെസ്റ്റിൽ വ്യത്യസ്ത ഇലക്കറികൾ ഉൾപ്പെടെ 40 ഓളം തോരനുകൾ എത്തിച്ചിരുന്നു. തഴുതാമ, പിണ്ടി, മെക്സിക്കൻ ചീര, തകരയില, സാമ്പാർ ചീര,പൊന്നാരി വീരൻ, ചെമ്പരത്തി പൂവ്, പ്ലാവില, വാഴയില തോരൻ, പപ്പട തോരൻ തുടങ്ങിയ വ്യത്യസ്തമായ വിഭവങ്ങളും തോരൻ ഫെസ്റ്റിൽ ഉണ്ടായിരുന്നു. വിദ്യാർഥികൾക്കിടയിൽ നാടൻ വിഭവങ്ങളുടെ പോഷക പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം നടത്തിയത്.
സുരീലി വാണി ( ഹിന്ദി റേഡിയോ ക്ലബ്ബ് )
സ്കൂൾ വിദ്യാർഥികൾക്ക് ഹിന്ദി ഭാഷാ താൽപര്യം വർദ്ധിപ്പിക്കുന്നതിനായി നേതാജി സ്കൂളിൽ ഹിന്ദി റേഡിയോ പ്രവർത്തിക്കുന്നു. സ്കൂളിലെ ക്ലാസുകളിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഹിന്ദി, കവിതകൾ സിനിമാഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, വാർത്തകൾ,പ്രസംഗം തുടങ്ങിയവ ഹിന്ദിയിൽ പ്രക്ഷേപണം ചെയ്യുന്നു.
അക്ഷരമുറ്റം
ഹയർസെക്കൻഡറി വിദ്യാർത്ഥികൾ നടത്തുന്ന ഒരു പ്രവർത്തനമാണിത്. വിദ്യാർത്ഥികൾ സമീപത്തെ അംഗൻവാടി സന്ദർശിക്കുകയും വിദ്യാർത്ഥികൾക്ക് ക്രയോൺസ് പഠനോപകരണങ്ങൾ എന്നിവ നൽകുകയും ചെയ്യുന്നു.ചാർട്ടുകൾ നൽകിയും അക്ഷരങ്ങളെ പരിചയപ്പെടുത്തിയും കളിപ്പാട്ടങ്ങൾ നൽകിയും കുട്ടികളോട് സ്നേഹം പങ്കുവെച്ചു.
പേപ്പർ ബാഗ് -പെൻ നിർമ്മാണം
പോളിത്തീൻ ബാഗുകളുടെ നിർമാർജനത്തിനായി പരിസ്ഥിതി സൗഹൃദ പേപ്പർ ബാഗുകൾ കുട്ടികൾ നിർമ്മിക്കുന്നു. പ്ലാസ്റ്റിക് പേനകളെ ഒഴിവാക്കുന്നതിനായി പേപ്പർ പേനകളും സ്കൂളിൽ നിർമ്മിക്കുന്നു. ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികളാണ് അധ്യാപകരുടെ നേതൃത്വത്തിൽ ഈ പ്രവർത്തനം ചെയ്യുന്നത്. സമീപത്തെ വീടുകളിലും കടകളിലും ഇവ വിതരണം ചെയ്യുന്നു.
ഫ്രൈഡേ ഫോർ ഫ്യൂച്ചർ
ഭൂമി സംരക്ഷണം ലക്ഷ്യമായിട്ടുള്ള പ്രവർത്തനമാണ് ഇത്. സമകാലിക വിഷയങ്ങളെ കുറിച്ചുള്ള ചർച്ചകളാണ് ഇതിൽ ഉൾപ്പെടുത്തുന്നത്. ഓരോ വിഷയം കുട്ടികൾ വെള്ളിയാഴ്ചകളിൽ ചർച്ച നടത്തും.പത്ര കട്ടിങ്ങുകൾ ആസ്പദമാക്കി വിഷയം തിരഞ്ഞെടുക്കുകയും ക്ലാസ് മുറികളിൽ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നുണ്ട്.പി ന്നീട് ഇത് അസംബ്ലിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.
കൂടെ
2022 സെപ്റ്റംബർ 5ന് ആരംഭിച്ച പദ്ധതിയാണ് ഇത്. സ്കൂളിലെ എൻ. സി. സി കേഡറ്റുകളുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടത്തുന്നത്. എല്ലാ ദിവസവും 5 കുട്ടികൾ വീതം ഭക്ഷണപ്പൊതി തയ്യാറാക്കി കൊണ്ടുവരികയും സ്കൂൾ ഗേറ്റിനോട് ചേർന്നുള്ള മീൻ ബോക്സിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. ഉച്ചഭക്ഷണ സമയത്ത് സ്കൂൾ പരിസരത്ത് കൂടി ആരും വിശന്നു പോകരുത് എന്ന ലക്ഷ്യത്തെ മുൻനിർത്തിക്കൊണ്ട് ആരംഭിച്ച പദ്ധതിയാണ് ഇത്. ഏറ്റവും മഹത്തായ ദാനമാണ് അന്നദാനം. ഈ ആശയം കുട്ടികളിലേക്ക് എത്തിക്കുക എന്നുള്ള ലക്ഷ്യവും ഈ പദ്ധതിയുടെ പിന്നിലുണ്ട്.
![](/images/thumb/a/a4/38062_koode_2022_1.jpeg/300px-38062_koode_2022_1.jpeg)
ഇ-ക്യൂബ് ഇംഗ്ലീഷ്
ഇംഗ്ലീഷിൽ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ കേൾക്കാനും സംസാരിക്കാനും വായിക്കാനും എഴുതുവാനുമുള്ള കഴിവുകൾ വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യയാണ് ഇ - ലാംഗ്വേജ് ലാബ്. ജൂലൈ 2022 മുതലാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഓരോ ക്ലാസ്സിലെയും ഇംഗ്ലീഷ് പാഠഭാഗങ്ങളിലെ ആശയങ്ങൾ വരുന്ന മറ്റു കഥകൾ ഇ - ക്യൂബിലൂടെ ലഭ്യമാകുന്നു. കുട്ടികളുടെ ഉച്ചാരണം മെച്ചപ്പെടുത്താനും ഇംഗ്ലീഷ് പഠനം രസകരമാക്കാനും വേണ്ടി വിവിധ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനവും ഇതിലൂടെ മെച്ചപ്പെടുന്നു. സായിലക്ഷ്മി , സ്മിത എന്നീ ടീച്ചർമാരുടെ നേതൃത്വത്തിൽ 6 ലെ 22 കുട്ടികളെ ഉൾപ്പെടുത്തി ഇ -ലാബ് ചെയ്യിപ്പിച്ചു. ലെവൽ 3 my ഫിഷ് നോ ഫിഷ് എന്ന സ്റ്റോറിയുടെ പ്രവർത്തനംആണ് കുട്ടികൾ ചെയ്തത്.
![](/images/thumb/1/11/38062_ecube_english_1.jpeg/300px-38062_ecube_english_1.jpeg)
![](/images/thumb/9/97/38062_ecube_english.jpeg/300px-38062_ecube_english.jpeg)
കൈറ്റ് ബോർഡ്
ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട് കൈറ്റ്ബോർഡ് ഉപയോഗിച്ചു കൊണ്ടുള്ള ക്ലാസ്സ് കഴിഞ്ഞ ഒരു മാസമായി യു പി വിഭാഗത്തിലെ കുട്ടികൾക്ക് നൽകുന്നുണ്ട്. പാഠഭാഗത്തിനോടൊപ്പം അതുമായി ബന്ധപ്പെട്ട ചിത്രങ്ങളും, വീഡിയോകളും, നോട്ടുകളും , ഓൺലൈൻ ലിങ്കുകളും എല്ലാം മുൻകൂട്ടി തയ്യാറാക്കി വെച്ച് ആണ് കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത്. ക്ലാസ്സിലെ ബോർഡുകളിൽ ചോക്ക് വെച്ച് എഴുതുന്ന പരമ്പരാഗതരീതിക്കു പകരം കൈറ്റ് ബോർഡിൽ ടൈപ്പ് ചെയ്യുമ്പോൾ അത് കൈറ്റ് ബോർഡിൽ പ്രത്യക്ഷപ്പെടുന്നു. നൂതന സാങ്കേതിക വിദ്യ കുട്ടികളെ പരിചയപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സക്സസ് മന്ത്ര
ജൂൺ 21 ന് രാവിലെ 10 മുതൽ പൊതുപരീക്ഷയെ അഭിമുഖികരിക്കുന്ന SSLC, പ്ലസ് ടു കുട്ടികൾക്കായി "സക്സസ് മന്ത്ര " എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു.ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം ന്റെ പ്രൊജക്റ്റ് ഓഫീസർ ടിസ്മോൻ ജോസഫ് ക്ലാസുകൾ നയിച്ചു.വിജയവഴിയിൽ ഉണ്ടാകുന്ന തടസ്സങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതും വ്യക്തിത്വ വികസനവും മൊബൈൽ ഫോണിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതും ശില്പശാലയിലെ ചർച്ചാവിഷയങ്ങൾ ആയിരുന്നു. രണ്ടു ഘട്ടങ്ങളായി നടക്കുന്ന ശില്പശാലയുടെ രണ്ടാം ഘട്ടം ജൂലൈ 14ന് നടക്കും.
![](/images/thumb/e/ef/38062_tissmon.jpg/300px-38062_tissmon.jpg)
വിജയികളെ അഭിനന്ദിച്ചു
എസ്എസ്എൽസി പരീക്ഷയിൽ വിജയം കരസ്ഥമാക്കിയ 247 കുട്ടികളെയും അഭിനന്ദിച്ചു. എല്ലാ വിഷയങ്ങൾക്കും എപ്ലസ് ലഭിച്ച 30 കുട്ടികൾ, 9 വിഷയങ്ങൾക്ക് പ്ലസ് കരസ്ഥമാക്കിയ 20 കുട്ടികൾ, എട്ടു വിഷയങ്ങൾക്ക് എ പ്ലസ് കരസ്ഥമാക്കിയ 18 കുട്ടികൾ, എന്നിങ്ങനെ പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും ഈ മീറ്റിങ്ങിൽ അനുമോദനം നൽകി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീ റോബിൻ പീറ്റർ കുട്ടികൾക്ക് മെഡലുകൾ നൽകി. സ്കൂൾ മാനേജർ ശ്രീ ബി രവീന്ദ്രൻ പിള്ള യോഗത്തിന് അധ്യക്ഷത വഹിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ബി ശ്രീനിവാസൻ, ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി, ക്ലാസ് ടീച്ചേഴ്സ് ഫാദർ ജേക്കബ് ഡാനിയേൽ, ബിന്ദു ടി എസ്, അമ്പിളി വി എം, ഹേമലക്ഷ്മി ജി, ലീന വി വി നായർ, അനിതകുമാരി വി എന്നിവർ സംസാരിച്ചു.
![](/images/thumb/e/e3/38062_vijayikal.jpg/300px-38062_vijayikal.jpg)
ഫോക്കസ് പോയിൻറ് 2022 - കരിയർ ഗൈഡൻസ്
എസ്എസ്എൽസിക്ക് ശേഷം ഇനി എന്ത് എന്ന ആലോചനയിൽ നടക്കുന്ന കുട്ടികൾക്ക് ദിശാബോധം പകർന്നു നൽകുന്നതിനായി നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കരിയർ ഗൈഡൻസ് & അഡോളസ്സൻ്റ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഹയർസെക്കൻഡറി കോമ്പിനേഷനുകളും ഉപരിപഠന സാധ്യതകളും എന്നീ വിഷയങ്ങളെപ്പറ്റി പരിശീലനം ലഭിച്ച കരിയർ ഗൈഡർമാർ ക്ലാസ് നടത്തി.
![](/images/thumb/c/c8/38062_careerguidance.jpg/300px-38062_careerguidance.jpg)
വായന വാരാചരണ സമാപനം
![](/images/thumb/7/73/38062_collector.jpg/300px-38062_collector.jpg)
മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 22ന് വായന വാരാചരണത്തിന്റെ ജില്ലാതല സമാപനം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.സ്കൂൾ മാനേജർ ശ്രീ വി രവീന്ദ്രൻപിള്ള അധ്യക്ഷനായ ചടങ്ങ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്തു.
വിജയശ്രീ 2022-23
ഞങ്ങളുടെ സ്കൂളിൽഏറെക്കാലമായി നടത്തിവരുന്ന ഒരു പ്രോജക്ടാണ് വിജയശ്രീ .പത്താം ക്ലാസിലെ മുഴുവൻ കുട്ടികളും ഇതിൽ ഉൾപ്പെട്ടും. വിവിധ ഡിവിഷനുകളിലുള്ള അഞ്ച് കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവർക്കൊരു മെന്ററെ നൽകുന്നു.വ്യത്യസ്ത പഠന നിലവാരത്തിലുള്ള അഞ്ചു കുട്ടികളെ വീതം ഓരോ ഗ്രൂപ്പുകളാക്കി തിരിക്കുന്നു. മെന്റർ ഈ സ്കൂളിലെ അധ്യാപകർ തന്നെയായിരിക്കും. ഇവർ എല്ലാ ദിവസവും മൂന്നരയ്ക്ക് ശേഷം സ്കൂളിൽ എവിടെയെങ്കിലും ഒത്തുചേരുകയും അവരുടെ സംശയങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ചർച്ച ചെയ്യുകയും പ്രയാസമുള്ള വിഷയങ്ങൾ ചോദിച്ച് പഠിക്കുകയും ചെയ്യുന്നു. ആവശ്യമുള്ളേപ്പാഴൊക്കെ മെന്ററിന്റെ സഹായം തേടുകയും ചെയ്യുന്നു. ഈയൊരു പ്രവർത്തനം എല്ലാ ദിവസവും നടക്കാറുണ്ട്. ഇതിന്റെ സഹായത്താൽ ഞങ്ങൾക്ക് കുറെ വർഷങ്ങളായി 100% വിജയം കൈവരിക്കാനും സാധിക്കുന്നു.
എഴുത്തിന്റെ വഴി
പത്തനംതിട്ടയിലെ എഴുത്തുകാർ നേതാജി സ്കൂളിലെ കുട്ടി എഴുത്തുകാരുമായി സംവദിക്കുന്നു 2022 ജൂലൈ 1 വെള്ളിയാഴ്ച നടന്ന സംവാദത്തിലാണ് സാഹിത്യാഭിരുചിയുള്ള നേതാജിയിലെ കുട്ടി എഴുത്തുകാർക്ക് എഴുത്തിന്റെ വഴിയിലേക്ക് കടന്നു ചെല്ലാനുള്ള അവസരം ഒരുങ്ങിയത്. മലയാള വിഭാഗവും ദേശത്തുടി സാംസ്കാരിക സമന്വയവും ഒത്തുചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മലയാളം അധ്യാപകനായ ശ്രീ മനോജ് സുനി എം എസ് പരിപാടിക്ക് നേതൃത്വം നൽകി. സാഹിത്യകാരായ ശ്രീ അനിൽ വള്ളിക്കോട്, ശ്രീ കോന്നിയൂർ ബാലചന്ദ്രൻ, ശ്രീ ചന്ദ്രബാബു പനങ്ങാട്, ശ്രീ വിനോദ് ഇ ളകൊള്ളൂർ, ശ്രീമതി കൃപ അമ്പാടി,ശ്രീ സജി ഞവരയ്ക്കൽ എന്നിവർ കുട്ടികളോട് സംവദിക്കുകയും ചെയ്തു. ശ്രീ മനോജ് സുനി എം എസ് സ്വാഗതവും ശ്രീ എബ്രഹാം കെ ജെ നന്ദിയും അർപ്പിച്ചു.
![](/images/thumb/0/05/38062_ezhuthite_vazhi_1.jpeg/300px-38062_ezhuthite_vazhi_1.jpeg)
![](/images/thumb/6/61/38062_ezhuthinte_vazhi2.jpeg/300px-38062_ezhuthinte_vazhi2.jpeg)
പുരസ്കാരത്തിന്റെ നിറവിൽ
കൈറ്റിന്റെ സ്കൂൾ വിക്കി പുരസ്കാരങ്ങളിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം നേതാജി ഹൈസ്കൂളിന് ലഭിച്ചു.പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്കൂളുകളെ കുറിച്ചുള്ള ഓൺലൈൻ പോർട്ടൽ ആയ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ തയ്യാറാക്കിയതിനാണ് പുരസ്കാരം. 2022 ജൂലൈ 1ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും പുരസ്കാരവും സമ്മാനത്തുകയും ഏറ്റുവാങ്ങി. അധ്യാപകരായ പ്രവീൺകുമാർ സി, ഫാ ജേക്കബ് ഡാനിയേൽ, ശ്രീമതി ജോളി കെ ജോണി ലിറ്റിൽസ് അംഗങ്ങളായ ദേവിക എസ് നായർ, ദേവനാരായണൻ,നന്ദു ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചാന്ദ്രദിനാചരണം
നേതാജി ഹയർസെക്കൻഡറി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നടന്ന ശാസ്ത്ര പരിപാടിയിൽ ഐ എസ് ആർ ഒ മുൻ ബഹിരാകാശ ശാസ്ത്രജ്ഞൻ വി പി ബാലഗംഗാധരൻ ക്ലാസ് എടുത്തു. റാഷണൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി സ്വാഗതം പറഞ്ഞു. ശ്രീ ജിനു ഡി രാജ്, ശ്രീമതി മോനിഷ, വാർഡ് മെമ്പർ ശ്രീ വാഴവിള അച്യുതൻ നായർ എന്നിവർ പ്രസംഗിച്ചു.സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ സുധീഷ് നന്ദി അർപ്പിച്ചു.
![](/images/thumb/9/9b/38062_chandradinam_2022_1.jpeg/300px-38062_chandradinam_2022_1.jpeg)
മെറിറ്റ് സ്കോളർഷിപ്പ്
എസ് എസ് എൽ സി പരീക്ഷയിൽ കോന്നി വിദ്യാഭ്യാസ ഉപജില്ലയിൽ 100% വിജയം കൈവരിച്ച സ്കൂളുകൾക്കുള്ള ആദരവ് വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി ഏറ്റുവാങ്ങി.
നേട്ടങ്ങൾ
എഴുപത്തിയാറാ മത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് നേതാജി ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ് എന്നീ വിഭാഗങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ജൂനിയർ റെഡ് ക്രോസ് ലീഡർ കുമാരി വിഷ്ണുപ്രിയ, ഗൈഡ്സ് ലീഡർ കുമാരി ആൻ മേരി മാത്യൂസ് എന്നിവർ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആഘോഷിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശത്തിനു ശേഷം ആരംഭിച്ച റാലിയിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുത്തു. ശ്രീ ബി രവീന്ദ്രൻ പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തു. പൂങ്കാവ് ജംഗ്ഷനിൽ സമാപിച്ച റാലിയ്ക്ക് സ്വീകരണവും ഒരുക്കിയിരുന്നു. തുടർന്ന് നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ നവനിത്ത്, കോമഡോർ ശ്രീ പാം എബ്രഹാം,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത സി എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. മൂവർണ്ണ ബലൂണുകൾ പറത്തി കുട്ടികൾ ആഹ്ലാദം പങ്കുവെച്ചു.സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ കേരളം
ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 31 തിങ്കളാഴ്ച ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സ് വിളംബര ജാഥ നടത്തി. വിളംബര ജാഥ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത.സി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ കാർഡുകൾ തയ്യാറാക്കി സ്കൂളിനകത്തും സ്കൂൾ പരിസരത്തും ജാഥ നടത്തി. അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലായി ലഹരിയുടെ ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതമനസിലാക്കികൊടുക്കാൻ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കാർഡുകൾ പ്രദർശിപ്പിച്ചു.
മീനുകളുടെ കഥ പറഞ്ഞത് മനോജ് മാഷും കുട്ടികളും
കൊല്ലത്തു വച്ചു നടന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ പ്രമാടം നേതാജി എച്ച് അവതരിപ്പിച്ച N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന നാടകം A ഗ്രേഡ് കരസ്ഥമാക്കി. സ്കൂളിലെ ഭാഷാധ്യാപകനായ ശ്രീ. നാടകക്കാരൻ മനോജ് സുനി അണിയിച്ചൊരുക്കിയ ഈ നാടകത്തിൽ പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അംഗന. പി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ചാന്ദ്രം
നെടുമ്പാറയിൽ ചന്ദ്രഗ്രഹണ ദർശനമൊരുക്കി പ്രമാടം നേതാജി
വി കോട്ടയം നെടുമ്പാറയിൽ കുട്ടികളും നാട്ടുകാരും ഒത്തുകൂടുന്നത് പുതിയ കാര്യമല്ല. പക്ഷെ ഇത്തവണ സംഗമിച്ചത് ചന്ദ്രഗ്രഹണ ദർശനത്തിനാണ്. പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോന്നി കമ്മറ്റിയും ചേർന്നാണ് ചാന്ദ്രം എന്ന പരിപാടി സംഘടിപ്പിച്ചത്. എൻ.എസ് രാജേന്ദ്ര കുമാർ ചന്ദ്രഗ്രഹണത്തെ പറ്റി അവബോധ ക്ലാസെടുത്തു. വികോട്ടയം ഭാഗത്തുള്ള വിദ്യാർത്ഥികളും നാട്ടുകാരും ചന്ദ്രഗ്രഹണ ദർശനത്തിനെത്തിയിരുന്നു.