Jump to content
സഹായം

"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
====== '''ഗോപാലകൃഷ്ണ ഗോഖലെ രൂപം കൊടുത്ത ഭാരതസേവക് സംഘത്തിന്റെ ചുവട് പിടിച്ച് വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യപുരോഗതി ലക്ഷ്യമാക്കി  ജി. കെ ദേവധാർ എന്ന [[ഗോപാലകൃഷ്ണ ദേവധാർ]] 1921 കാലഘട്ടത്തിൽ [[D M R T (Devadhar Malabar Reconstruction Trust)]] എന്ന ട്രസ്റ്റിന് രൂപം നൽകി.മലബാറിന്റെ പല ഭാഗങ്ങളിലും സേവനകേന്ദ്രങ്ങളും സ്കൂളുകളും ആരംഭിച്ചു. അങ്ങനെ അദ്ദേഹം തെക്കെ മലബാറിൽ സ്ഥാപിച്ച സ്കുൂളാണ് 5000 വിദ്യാർത്ഥികളും  150-ൽ പരം അധ്യാപകരുമുള്ള , താനൂർ ദേവധാർ ഗവ.ഹയർസെക്കന്ററി സ്കൂളായി വളർന്നത് .          1871 -ൽ ആഗസ്റ്റ് മാസം 21 -ന് പൂനയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഗോപാലകൃഷ്മ ദേവധാർ എന്ന മഹാനായ സാമൂഹ്യപരിഷ്കർത്താവ് സ്ഥാപിച്ച DMRT ഹയർ എലമെന്ററി സ്കൂളിനെ 1952  ൽ ഹൈസ്കൂളായി ഉയർത്തുകയും അതിന്റെ ആദ്യത്തെ ഹെഡ്‌മാസ്റ്ററായി ശ്രീ .പി. പരമേശ്വരൻ നമ്പ്യാർ‍ ചുമതലയേൽക്കുകയും ചെയ്തു . എന്നാൽ 1956-ൽ ഐക്യകേരളം നിലവിൽ വരുകയും , ശ്രീ. ജോസഫ് മുണ്ടശ്ശേരി  വിദ്യാഭ്യാസമന്ത്രിയായിരിക്കെ ,1957- ജൂൺ 15-ന് സ്കൂൾ ഗവൺമെന്റ് ഏറ്റെടുക്കുകയും ദേവധാർ ഗവ.ഹൈസ്കൂൾ എന്നറിയപ്പെടുകയും ചെയ്തു.തുടർന്ന് ദേശീയവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ രണ്ട് സ്കൂളുകൾ ഹയർസെക്കന്ററി സ്കൂളുകളായി ഉയർത്തിയപ്പോൾ അതിലൊന്നായി ദേവധാർ. 1990 മുതൽ ദേവധാർ ഗവ.ഹൈസ്കൂൾ, ദേവധാർ ഗവ.ഹയർസെക്കന്ററി സ്കൂളായി മാറി. അതിന്റെ ആദ്യത്തെ പ്രിൻസിപ്പാളായി ശ്രീ. സോമശേഖരൻ മാസ്റ്റർ ചുമതലയേൽക്കകയും ചെയ്തു.''' ======
====== കേരളത്തിന്റെ അർദ്ധത്തിൽ വരുന്ന ഗ്രാമമാണത്രേ കേരളാധീശ്വരപുരം ഗ്രാമം.കെ. പുരം എന്ന ചുരുക്കപ്പ്പ്പേ രിലറിയപ്പെടുന്ന ഈ ഗ്രാമം ഇന്ന് പക്ഷെ അറിയപ്പെടുന്നത് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളിൽ ശ്രദ്ധേയമായ ദേവധാർ ഗവ: ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്ന ഗ്രാമം എന്ന നിലയിലാണ്. ======
 
====== ദേവധാർ എന്നത് ഗോപാലകൃഷ്ണ ദേവധാർ,മാഹാരാഷ്ട്രയിലെ പൂന സ്വദേശി, ഗോഖലയുടെ നേതൃത്വത്തിൽ സ്ഥാപിച്ച സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ (SIS) ======
 
====== പ്രവർത്തകൻ.1921ലെ 'മലബാർ കലാപ'ത്തെ തുടർന്ന് കലുഷിതമായ  കേരളത്തിന്റെ സാമൂഹ്യാവസ്ഥ പഠിക്കാൻ SIS ന്റെ നേതൃത്വത്തിൽ ഗോഖലെ മലബാറിലേക്ക് അയച്ച നാലംഗസംഘത്തിന്റെ തലവൻ.1921 സെപ്റ്റംബർ മാസത്തിൽ മലബാറിലെത്തി.കലാപം നാശം വിതച്ച പ്രദേശത്ത്  സാന്ത്വനമായി റിലീഫ് ക്യാമ്പുകൾ ആരംഭിച്ചു. ക്യാമ്പിലെ അഭയാർഥി കൾക് ഭക്ഷണത്തിനും വസ്ത്രത്തിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംഭാവനകൾ സങ്കടിപ്പിച്ചു.ക്യാമ്പുകളുടെ വിജയകരമായ നടത്തിപ്പിനുശേഷം 36000യ-രൂപ ബാക്കി വന്നു.വിദ്യാഭ്യാസത്തിന്റെ കുറവാണ് കലാപം പോലുള്ള വിധ്വസന പ്രവർത്തനങ്ങൾക്ക് കാരണമാകുന്നതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ മലബാറിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായിDMRT (ദേവധാർ മലബാർ റീ കൺസ്ട്രക്ഷൻ ട്രസ്റ്റ്‌ )എന്ന സംഘം രൂപീകരിച്ച് തുക കൈമാറി.DMRT മലബാറിന്റെ വിവിധ ഭാഗങ്ങളിൽ എലിമെന്ററി സ്കൂളുകൾ സ്ഥാപിച്ചുതാനൂരിൽ ആദ്യം സ്ഥാപിച്ചത് നിശാപ്പാഠശാലയണത്രേ. ഇപ്പോൾ നിലവിലുള്ള താനൂർ പോലീസ് സ്റ്റേഷനു സമീപം ഒരു ചായക്കടക്ക് മുകളിലായി ആളുകൾക്ക് അക്ഷരാഭ്യാസം നൽകാൻ ഒരു രാത്രികാല പഠന കേന്ദ്രം. ======
 
====== 1926ലാണ്  ഹയർ എലിമെന്ററി സ്കൂൾ ആയി ദേവധാർ ഗവ: ഹയർസെക്കന്ററി സ്കൂളിന്റെ ആരംഭം. ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലത്ത് ഏകദേശം 5 ഏക്കറോളം വരുന്ന ഭൂമിയിൽ DMRTയുടെ കീഴിൽ സ്കൂൾ പ്രവർത്തനം തുടങ്ങി. പിന്നീട് 01.07.1952ന് ഹൈസ്കൂളായി ഉയർത്തി.1956ൽ സംസ്ഥാന സർക്കാർ സ്കൂൾ ഏറ്റെടുത്തു.1992ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തി. ======
 
====== ദേവധാർ സ്കൂൾ 2026ൽ നൂറു വർഷം പൂർത്തിയാക്കുകയാണ്.ഇന്ത്യൻ ദേശിയ പ്രസ്ഥാനവുമായി ഇതിന്റെ ചരിത്രം ചേർന്ന് നിൽക്കുന്നു. ======
1,429

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1743043" എന്ന താളിൽനിന്ന് ശേഖരിച്ചത്