Jump to content

"എം.എസ്.എം.യു.പി.എസ്. നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20,732 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
No edit summary
വരി 164: വരി 164:
[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]<br>
[[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]<br>
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
'''*2021-22 അദ്ധ്യായന വർഷത്തെ സ്കൂൾ  പ്രവർത്തന റിപ്പോർട്ട്'''
* പ്രവേശനോത്സവ ഒരുക്കം
ജൂൺ 1 ന് പുതിയ അദ്ധ്യയന വർഷം ആരംഭിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന  പ്രവേശനോത്സവത്തിൻ്റെ ഒരുക്കങ്ങൾ മെയ് 31 ന് തന്നെ പുർത്തിയാക്കി. ഒപ്പം ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ ടീച്ചേഴ്സ് തയ്യാറാക്കി.
* പ്രവേശനോത്സവ ദിനം
ജൂൺ 1 പ്രവേശനോത്സവം ഓൺലൈനായി  നടത്തി . കടപ്ര പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി നിഷ അശോകൻ മീറ്റിംഗ് ഉദ്ഘാടനം ചെയതു. 2020-21 ലെ മികവ് പ്രവർത്തനങ്ങളുടെ അവതരണം നടത്തുകയുണ്ടായി.
* ഓൺലൈൻ ക്ലാസ്സുകൾ
പഠനപ്രവർത്തനങ്ങൾ  ഓൺലൈനായി ആരംഭിച്ചു . 10  മുതൽ 12.30  വരെ ക്ലാസ്സുകൾ ടൈംടേബിൾ പ്രകാരം നടത്തി.
* ക്ലാസ്സ് അസംബ്ലി
എല്ലാ ദിവസവും 9.30 ന് ഓരോ ഡിവിഷനിലും ഉള്ള കുട്ടികൾക്ക് അതത് ക്ലാസ് ടീച്ചേഴ്സിൻ്റെ നേതൃത്വത്തിൽ ക്ലാസ് അസംബ്ലി നടത്തി വന്നു. പ്രതിജ്ഞ, പത്രവായന, ചിന്താവിഷയം ഇവ ഓരോ ദിവസവും നിശ്ചയിച്ച കുട്ടികൾ ചെയ്തു വന്നു. എല്ലാ കുട്ടികൾക്കും  മാറി മാറി അവസരം നൽകി. ഇത് കുട്ടികൾക്ക് വലിയ സന്തോഷമായിരുന്നു.
* അക്ഷരാമൃതം
എഴുത്തിൽ അക്ഷരത്തെറ്റുകൾ വരുത്തുന്ന കുട്ടികൾക്കായി  അക്ഷരാമൃതം എന്ന വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങുകയും അക്ഷരത്തെറ്റുകൾ കൂടാതെ എഴുതുവാൻ വിവിധ  പരിശീലന പ്രവർത്തനങ്ങൾ നൽകുകയും ചെയ്യുന്നു.
* വായനാമൂല
കുട്ടികൾക്ക് ഉറക്കെ തെറ്റുകൂടാതെ വായിക്കുവാനായുള്ള പരിശീലനം നൽകുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി വായനാമൂല എന്ന വാട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വായിക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു വരുന്നു. കുട്ടികൾ ഉറക്കെ വായിക്കുന്നത് ശബ്ദ സന്ദേശം ആയി ഗ്രൂപ്പിൽ ഇടുന്നു. ഇത് കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്യുന്നുണ്ട്.
* പരിസ്ഥിതി ദിനം
      ജൂൺ 5 ന് രാവിലെ 9 ന് ഹെഡ്മിസ്ട്രസ് സ്കൂളിൽ ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിനാചരണത്തിൻ്റെ ഉദ്ഘാടന കർമം നടത്തി. ഓൺലൈനായി മീറ്റിംഗ് നടത്തി. പി ടി എ പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡെയ്സി പി.പി. കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്  നടത്തുകയും ചെയ്തു. അന്നേ ദിവസം മുഴുവൻ കുട്ടികളും അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നടുകയും  ആയതിന്റെ വീഡിയോ അതാത് ക്ലാസ് ടീച്ചേഴ്സിന് അയക്കുകയും ചെയ്തു.
* വായനാ ദിനവും വായനവാരാചരണവും
ജൂൺ 19 ന് വായനാ ദിനാഘോഷത്തിന്റെ ഉദ്ഘാടന കർമം തിരുവല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മിനി കുമാരി വി.കെ. നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് മീറ്റിംഗിൻ്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു. ഹെഡ്മിസ്ട്രസ് വായനാദിന സന്ദേശം നൽകി. ജൂൺ 19 മുതൽ 25 വരെ വായനവാരമായി ആഘോഷിച്ചു. ഈ ദിവസങ്ങളിൽ കുട്ടികൾക്ക് കഥാരചന, കവിതാ രചന, ചിത്രരചന, വായനാദിന പ്രസംഗം, വായനാദിന കവിതാലാപനം, കയ്യെഴുത്തു മാസിക തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നൽകി.
*  പഠനോപകരണ വിതരണം
     ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ടീച്ചേഴ്സിൻ്റെ പരിശ്രമത്താൽ മൊബൈൽ ഫോണുകൾ നൽകി.
* മാതാപിതാക്കൾക്ക് ബോധവത്കരണ ക്ലാസ്.
ജൂൺ 17, 18, 19 എന്നീ തീയതികളിൽ യഥാക്രമം 7,6,5 ക്ലാസുകളിലെ കുട്ടികളുടെ മാതാപിതാക്കൾക്കായി  കുട്ടികളുടെ ഓൺലൈൻ ക്ലാസ്സ് - മാതാപിതാക്കൾ അറിയേണ്ടതെല്ലാം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. പ്രിയ ജിൽസ്  (കൺസൾട്ടൻ്റ് ഫിസിഷ്യൻ എവി.പി. കോയമ്പത്തൂർ ലിമിറ്റഡ്, വയനാട്) ക്ലാസ്സുകൾ നയിച്ചു. ഒന്നാം ദിവസം തിരുവല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മിനി കുമാരി വി.കെ. ഇതിൻ്റെ ഉദ്ഘാടന കർമം നിർവഹിച്ചു. ക്ലാസ്സുകൾ വളരെ പ്രയോജനം ചെയ്തു എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു.
* കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ്
ഡോ. പ്രിയ ജിൽസ് (കൺസൾട്ടൻ്റ് ഫിസിഷ്യൻ എവി.പി. കോയമ്പത്തൂർ ലിമിറ്റഡ്, വയനാട്)
കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ  എന്നതിനെക്കുറിച്ച്  കുട്ടികൾക്കായി ക്ലാസ് കൊടുത്തു.  കുട്ടികളുടെ മൊബൈൽ ഫോൺ ദുരുപയോഗം കുറക്കുന്നതിന് ഇത് സഹായകമായി എന്ന് പല മാതാപിതാക്കളും പറയുകയുണ്ടായി.
* ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമ ദിനത്തോടനുബന്ധിച്ച് ജീവചരിത്രക്കുറിപ്പ്, പുസ്തകവായന ആസ്വാദനക്കുറിപ്പ്, ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
* ചാന്ദ്ര ദിനം
ജൂലൈ 21 ന് ഓൺലൈൻ ചാന്ദ്രദിനാഘോഷം നടത്തി. കുട്ടികളുടെ പ്രസംഗം, ചാന്ദ്രദിന ഗാനം, ചാന്ദ്രദിന ക്വിസ്, പോസ്റ്റർ നിർമാണം ഇവ ഉണ്ടായിരുന്നു.
* വായനാനുഭവക്കുറിപ്പ്
വായന പക്ഷാചരണത്തിൻ്റെ ഭാഗമായി പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ വായനാനുഭവക്കുറിപ്പ് മത്സരത്തിൽ യു.പി. വിഭാഗത്തിൽ ഈ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ കുമാരി ഷെൽബി തോമസ് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും, 23-ാം തീയതി പത്തനംതിട്ടയിൽ വച്ചുനടന്ന സമ്മാനദാനച്ചടങ്ങിൽ ബഹു. കളക്ടറുടെ കയ്യിൽ നിന്നും സർട്ടിഫിക്കറ്റ് വാങ്ങ കയും ചെയ്തു.
* ശാസ്ത്രരംഗം 
ഓഗസ്റ്റ് 6 ന് പത്തനംതിട്ട സൈൻഗിറ്റ്സ് എഞ്ചിനീയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെൻ്റിലെ പ പ്രൊഫസറും എച്ച് ഒ ഡി യുമായ ഡോ.റിബോയ് ചെറിയാൻ ശാസ്ത്ര രംഗം പ്രവർത്തനോദ്ഘാടനം നടത്തുകയും ഈ കാലഘട്ടത്തിൽ ശാസ്ത്രത്തിൻ്റെ പ്രസക്ത സമൂഹം നേരിടുന്ന വെല്ലുവിളികളും ശാസ്ത്രത്തിൽ കുട്ടികളുടെ പങ്കാളിത്വവും എന്നിവയെക്കുറിച്ച് ഡോ.റിബോയ് ചെറിയാൻ ക്ലാസ് എടുക്കുകയുo ചെയ്തു.
വിവിധ മത്സരങ്ങൾ പല ദിനങ്ങളിലായി നടത്തി. വിജയികളായവർ സബ് ജില്ലാതല മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു.
* വിദ്യാരംഗം കലാ സാഹിത്യ വേദിപ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശില്പശാലയും.
ഓഗസ്റ്റ് 17 ന്  ഗൂഗിൾ മീറ്റ് വഴി നടന്നു. മീറ്റിംഗിൽ തിരുവല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി മിനി കുമാരി വി.കെ.അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനകർമം പ്രശസ്ത സംസ്ഥാന ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ശ്രീ പ്രകാശ് വള്ളംകുളം നിർവ്വഹിച്ചു. തുടർന്ന് അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നാടൻപാട് ശില്പശാല നടത്തപ്പെട്ടു.
* വിദ്യാരംഗം കലാ മത്സരങ്ങൾ
അഭിനയം, പുസ തകാസ്വാദനം കാവ്യാ ലാപനം, നാടൻപാട്ട് കഥാരചന, കവിതാ രചന, ചിത്രരചന എന്നിവയുടെ മത്സരങ്ങൾ ഗൂഗിൾ മീറ്റ് വഴി നടത്തി. ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ കുട്ടികൾ സബ്ജില്ലാ തലത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.
* സംസ്കൃത ദിനവം, വാരാചരണവും
സംസ്കൃതത്തിൻ്റെ വിവിധ പ്രവർത്തനപരിപാടികളോടെ വാരാചരണം നടത്തി. ഓരോ ദിവസവും ഗൂഗിൾ മീറ്റ് വഴി വേറിട്ട പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി.
* മക്കൾക്കൊപ്പം
ഓഗസ്റ്റ് 11 ന്  2ബാച്ചുകളായി രക്ഷകർത്താക്കൾ പങ്കെടുത്ത മക്കൾക്കൊപ്പം പരിപാടി വളരെ പ്രയോജനകരമായിരുന്നു.
* സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഗൂഗിൾ മീറ്റ് വഴി നടത്തി. ദേശഭക്തിഗാനം, പ്രസംഗം, ചാർട്ട് പ്രദർശനം തുടങ്ങിയവയും ഉണ്ടായിരുന്നു.
* ഓണാഘോഷം
വിവിധ ഓണാഘോഷ പരിപാടികൾ  ഗൂഗിൾ മീറ്റ്  വഴി നടത്തി. കുട്ടികൾ വീട്ടിൽ അത്തപ്പൂ ഇടുകയും അതിൻ്റെ ഫോട്ടോകൾ അയച്ചുതരികയും ചെയ്തു.
* ഹിന്ദി ദിനം
സെപ്റ്റംബർ 14 മുതൽ ഒരാഴ്ച കാലം ഹിന്ദി വാരാചരണം ഓൺലൈൻ ആയി നടത്തുകയും ഓരോ ദിവസവും വ്യത്യസ്ത പഠന പ്രവർത്തനങ്ങൾ നൽകുകയുo ചെയ്തു.
* ഗാന്ധിജയന്തി
ഒക്ടോബർ 2 ന് ഗാന്ധിജയന്തിയോട അബസിച്ച് കുട്ടികളുടെ വിവിധ പരിപാടികൾ നടത്തി. അവയെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ പ്രദർശിപ്പിച്ചു.
* വന്യ ജീവിവാരാചരണം
ഒക്ടോബർ 5 ന് വന്യ ജീവി വാരാചരണത്തോടനുബന്ധിച്ച് ഓൺലൈൻ വഴി കുട്ടികൾ പ്രതിജ്ഞ നടത്തി.
* പോഷൻ മാസാചരണം
ഹെൽത്ത് സെൻ്ററിൽ നിന്നും ഇതിനുള്ള സഹായ സഹകരണങ്ങൾ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും കുട്ടികൾക്ക് ആരോഗ്യം സംബന്ധിച്ച ബോധന ക്ലാസ്സുകൾ നൽകി.
* സ്കൂൾ ശുചീകരണം.
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി ഒക്ടോബർ 26 ന് പി ടി എ യുടെ സഹകരണത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി. കടപ്ര 11-ാംവാർഡ് മെമ്പർ ശ്രീമതി രാജേശ്വരിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പുകാർ വന്ന് ഗാർഡനിലെ പുല്ല് ചെത്തി വൃത്തിയാക്കി.
* 2021 നവംബർ 1
595 ദിവസങ്ങൾക്കു ശേഷമുള്ള കുഞ്ഞുങ്ങളുടെ സ്കൂളിലേക്കുള്ള വരവിനെ  ഏറെ ഹൃദ്യതയോടെ, ഒരുക്കങ്ങളോടെ സ്വാഗതം ചെയ്യുകയും പ്രവേശനോത്സവം സമുചിതമായി നടത്തുകയും മധുര പലഹാരങ്ങൾ നൽകുകയും ചെയ്തു.
* ശാസ്ത്രരംഗം ഉപജില്ലാ മത്സരം
ഉപജില്ലാതല മത്സരത്തിൽ പങ്കെടുത്ത 3 കുട്ടികൾ സമ്മാനാർഹരായി. ആര്യാമോൾ കെ.എസ് ജില്ലാതല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു ഒന്നാം സമ്മാനത്തിന് അർഹയായി. സമ്മാനാർഹരായ കുട്ടികൾക്ക് തിരുവല്ല ഡയറ്റിൽ വച്ച് നടന്ന മീറ്റിംഗിൽ ബഹു. ഡി.ഇ.ഒ. ശ്രീമതി പ്രസീന പി.ആർ. ട്രോഫികളും, സർട്ടിഫിക്കറ്റും നൽകി.
* ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് പ്രച്ഛന്ന വേഷം, പ്രസംഗം, ചിത്രരചന, ചാർട്ട് നിർമാണം, പോസ്റ്റർ തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തി. വിജയികളെയും പങ്കെടുത്ത എല്ലാവരെയും അനുമോദിച്ചു.
* വിജ്ഞാനോത്സവം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് നടത്തുന്ന കുട്ടികളുടെ വിജ്ഞാനോത്സവത്തിൽ 10 കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ നേടുകയും ചെയ്തു.
* ക്രിസ്തുമസ് ആഘോഷം
ഡിസംബർ 23ന് ക്രിസ്തുമസ് ആഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. കുട്ടികളുടെ കരോൾ ഗാനവും വിവിധ പരിപാടികളും ഉണ്ടായിരുന്നു.
* റിപ്പബ്ലിക് ദിനം
ജനവരി 26 ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ online ആയി നടത്തി. കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.
* മാതൃഭാഷാ ദിനം
ഫെബ്രുവരി 21 ന് ഭാഷാ ദിനത്തോടനുബന്ധിച്ച് കുട്ടികൾ ഭാഷാ പ്രതിജ്ഞ എടുത്തു. പോസ്റ്റർ നിർമാണ മത്സരം, ചിത്രരചനാ മത്സരം തുടങ്ങിയവ നടത്തുനയുണ്ടായി.


==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1736169" എന്ന താളിൽനിന്ന് ശേഖരിച്ചത്