Jump to content
സഹായം

"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28: വരി 28:
പ്രമാണം:48002-12 book2.jpg|'''അക്ഷര ദീപം -സ്കൂൾ ലൈബ്രറി ശാക്തീകരണം'''
പ്രമാണം:48002-12 book2.jpg|'''അക്ഷര ദീപം -സ്കൂൾ ലൈബ്രറി ശാക്തീകരണം'''
</gallery>
</gallery>
=== <u>ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ</u> ===
ലോകത്ത് 2030 ഓടെ സുസ്ഥിര വികസനവും ദാരിദ്ര്യ നിർമ്മാർജ്ജനവും  സാധ്യമാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളെ ' മാതൃകയാക്കാൻ അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത്  2015 സെപ്റ്റംബറിൽ പ്രഖ്യാപിച്ച വികസനലക്ഷ്യങ്ങളുടെ  വാർഷികാഘോഷ പരിപാടികളുടെ  പശ്ചാത്തലത്തിലാണ് പുതിയ ലോകം സൃഷ്ടിക്കാനുള്ള ആഗോള കൂട്ടായ്മയുടെ ഭാഗമാവാൻ സുല്ലമുസ്സലാം ഓറിയന്റൽ  ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തീരുമാനിച്ചത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ  പ്രചാരണത്തിനായി പ്രവർത്തിക്കുന്ന യൂത്ത് മൈൻഡ്  ഇന്റർനാഷണൽ എൻ ജി ഒ  യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന ഗ്ലോബൽ ആക്ഷൻ ഇവന്റിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുകയും അവയെ മാതൃകയാക്കാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു പരിപാടി പ്രിൻസിപ്പാൾ കെടിഎം മുനീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് മൂവ്മെന്റ് ഇന്റർനാഷണൽ ചെയർമാൻ അബൂ സാലി ഒ കെ   17 ലക്ഷ്യങ്ങളെ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ സി പി അബ്ദുൽ കരീം പിടിഎ പ്രസിഡണ്ട് അൻവർ കാരാട്ടിൽ കെ അബ്ദു നസീർ എംപി റഹ്മത്തുള്ള എന്നിവർ ആശംസയർപ്പിച്ചു.
=== <u>ദണ്ഡിയാത്ര പുനരാവിഷ്കരണം</u> ===
ഗാന്ധി ജയന്തി ദിനത്തിൽ ദണ്ഡിയാത്രയുടെ പുനരാവിഷകാരം കൊണ്ട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ ശ്രദ്ധയാകർഷിച്ചു. മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിൽ, ദണ്ഡിയാത്രയുടെ എൺപത്തിയൊമ്പതാം വാർഷികത്തിൽ, ദേശീയ സ്വാതന്ത്ര്യ സമരത്തെ ജനകീയവൽക്കരിക്കുകയും ഇന്ത്യൻ ദേശീയതയെ നിർവചിക്കുകയും ചെയ്ത ഉപ്പുസത്യഗ്രഹത്തിന്റെ പുനരാവിഷ്കാരം, കാലത്തിന്റെ കെട്ട മൂല്യങ്ങൾക്കെതിരെയുള്ള ഉണർത്തുപാട്ടായി.  കൗതുകക്കാഴ്ചക്കപ്പുറം ആശയഗാംഭീര്യത്തിന്റെ ആവിഷ്കാരം, അതു പ്രസരിപ്പിക്കുന്ന മൂല്യം കൊണ്ടു തന്നെ ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി. ഗാന്ധിയുടെ രൂപസാമ്യമുള്ള ഗാന്ധിയൻ ഡോ. ചാച്ചാ ശിവരാജൻ നേതൃത്വം നൽകിയ ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ,  ഗാന്ധിയെ അനുഗമിച്ച സമര ഭടന്മാരായി വിദ്യാർത്ഥികൾ വേഷമിട്ടു. സരോജിനി നായിഡു, മണിലാൽഗാന്ധി, മിഥു ബെൻ എന്നിങ്ങനെ ദണ്ഡിയാത്രയിൽ പങ്കെടുത്ത പ്രമുഖരും പ്രഗത്ഭരുമായ ദേശീയ പ്രസ്ഥാന നേതാക്കളായും വിദ്യാർത്ഥികൾ വേഷം പകർന്നു.അരീക്കോട് വില്ലേജ് ഓഫീസിന് സമീപം സജ്ജീകരിച്ച ആശ്രമത്തിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് നാട്ടുകാരും വിദ്യാർത്ഥികളും യാത്രക്കാരുമായ ആയിരങ്ങൾ അനുഗമിച്ചു. യാത്രയ്ക്കിടെ ഗാന്ധിക്കും അനുചരർക്കും സ്വീകരണം നൽകിയ അസലാലി, നവാഗം, ആനന്ദ്, സൂററ്റ് നവസാരി  തുടങ്ങിയ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം പുനരാവിഷ്കരിച്ചു. ദണ്ഡിയാത്രാ വേളയിൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളുടെ മലയാളാവിഷ്കാരം വിസ്മയകരമായി. യഥാർത്ഥ ദണ്ഡി യാത്രയെ ഓർമിപ്പിക്കുമാറ് യാത്രാ വീഥിക്കിരുവശവും സ്ത്രീകളും കുട്ടികളും നാട്ടുകാരുമായ ആയിരങ്ങൾ യാത്രക്ക് ആശീർവാദവും ഐക്യദാർഢ്യവുമായി അണിനിരന്നു. പുഷ്പവൃഷ്ടിയും പൂമാലയുമായി സ്ത്രീകളും കുട്ടികളും ഗാന്ധിയെയും അനുചരന്മാരെയും സ്വീകരിച്ചു. താഴത്തത്തങ്ങാടിയിൽ, ചാലിയാർ പുഴയോരത്ത് പ്രതീകാത്മകമായി ഉപ്പു കുറിക്കിക്കൊണ്ട് ദണ്ഡിയാത്രയുടെ പുനരാവിഷ്കാരത്തിന്റെ സമാപനത്തിന് തടിച്ചുകൂടിയ ആയിരങ്ങൾ സാക്ഷ്യം വഹിച്ചു.
1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732624" എന്ന താളിൽനിന്ന് ശേഖരിച്ചത്