Jump to content
സഹായം

Login (English) float Help

"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,842 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
No edit summary
വരി 1: വരി 1:
1942 - ൽ പ്രവർത്തനമാരംഭിച്ചു . നാട്ടുകാർ പിരിവെടുത്ത് സ്ഥലം വാങ്ങിയാണ് സ്കൂൾ ആരംഭിച്ചത്. അന്നത്തെ ജനത വളരെയധികം പ്രയാസങ്ങൾ സഹിച്ച് ഇല്ലായ്മയിൽ നിന്ന് ഉണ്ടാക്കിയെടുത്ത സ്ഥാപനം. വികസനമേതുമെത്താത്ത ഈ മലയടിവാരത്തിൽ ഇതെങ്കിലും സ്ഥാപിച്ച പൂർവ്വിക മഹത്തുക്കളെ പുകഴ്ത്തിയാലും മതിയാവുകയില്ല . അവർക്ക് ഏതായിരുന്നാലും അറിവ് നേടാൻ സാധിച്ചില്ല . ശേഷമുള്ള തലമുറയെങ്കിലും വിജ്ഞരാകണമെന്ന അവരുടെ അഭിലാഷം എത്രമാത്രം വിലപ്പെട്ടതാണ് . അതിന്റെ സാധൂകരണമാണ് ഈ സ്കൂൾ .  
വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ ഏറെക്കുറെ മുന്നിട്ടു നില്ക്കുന്ന പ്രദേശമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. കേരള ചരിത്രത്തിൽ പ്രധാന സ്ഥാനമുള്ള, ഒരു കാലത്ത് ആചാരാനുഷ്ഠാന പ്രശ്നങ്ങൾ സംബന്ധിച്ച് കേരളത്തിലെ അവസാന വാക്കായിരുന്ന ആഴ് വാഞ്ചേരി തമ്പ്രാക്കളുടെ ഉറവിടമായ മാറഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരേയൊരു ഹയർ സെക്കന്ററി സ്കൂളാണ് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള മാറഞ്ചേരി സ്കൂൾ എന്നറിയപ്പെടുന്ന ജി.എച്ച്.എസ്.എസ്.മാറഞ്ചേരി. പഴയ കാലത്തെ ഓത്തു പള്ളികളും എഴുത്ത് പള്ളികളുമാണ് ഈ പഞ്ചായത്തിലെ സ്വകാര്യ സർക്കാർ വിദ്യാലയങ്ങളുടെ ഉറവിടങ്ങൾ ഏകദേശം നൂറ് വർഷങ്ങൾക്ക് മുൻപ് 1910ൽ മാറഞ്ചേരി കണ്ണേങ്കലത്ത് തറവാട്ടു കാരിൽ നിന്നും ദാനമായി ലഭിച്ച സ്ഥലത്ത് ബോർഡ് എലമെൻററി സ്കൂൾ എന്ന പേരിൽ മാറഞ്ചേരി സ്കൂളിന് തുടക്കം കുറിച്ചു.ആദ്യകാലത്ത് അടിയോടി മാസ്റ്റർ സ്കൂൾ എന്നും നാട്ടുകാർ വിളിച്ചിരുന്ന സ്കൂൾ ക്രമേണ ലോവർ പ്രൈമറിയായും അപ്പർ പ്രൈമറിയായും ഉയർന്നു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബിന്റെ നേതൃത്വത്തിൽ അധ്യാപക രക്ഷാകർതൃസമിതി യോഗങ്ങൾ നടക്കുകയും ഇതൊരു ഹൈസ്കൂൾ ആയി ഉയർത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് എത്തിച്ചേരുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള 4 ഏക്കർ 7 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതിന് ആവശ്യമായ 27100 രൂപ സ്കൂൾ സ്പോൺസറിംഗ് കമ്മറ്റി നാട്ടുകാരിൽ നിന്ന് പിരിച്ച് ട്രഷറിയിൽ അടയ്ക്കണമെന്നും 6 ക്ലാസ് മുറികളുള്ള താല്ക്കാലിക കെട്ടിടവും ഉപകരണങ്ങളും പി.ടി.എ ഉണ്ടാക്കണമെന്നുള്ള കരാർ വ്യവസ്ഥയിൽ ഹൈസ്കൂൾ ആയി മാറി..കൊച്ചുകുട്ടൻ രാജ ആയിരുന്നു ആദ്യത്തെ ഹൈസ്കൂൾ പ്രധാനാധ്യാപകൻ.1974ൽ ഹൈസ്കൂൾ ആയി ഉയർത്തിയതോടുകൂടി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങളും കളിസ്ഥലവും അനുബന്ധ സൗകര്യങ്ങളും ലഭിക്കുന്നതിനായി സ്ഥലം അക്വയർ ചെയ്യുന്നതിനു വേണ്ടി 4 ഏക്കർ 7 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനാവശ്യമായ 27100 രൂപ പൊന്നാനി സബ്ട്രഷറിയിൽ അടയ്ക്കുകയുണ്ടായി.  


ആദ്യഘട്ടത്തിൽ സ്കൂളുകളിലേക്ക് കുട്ടികളെ ആകർഷിക്കാൻ മദ്രസപഠനവും നട നടന്നിരുന്നു . അറിവ് നേടാൻ വിമുഖത കാണിച്ചിരുന്ന തലമുറയായിരുന്നു അന്നത്തേത്. സ്കൂൾ എന്ന കാര്യം ആലോചിക്കാനേ വയ്യ . പഠിച്ചിട്ട് കാര്യമില്ല എന്ന തോന്നൽ കൃഷിക്കും കന്നുകാലികളെ മേക്കാനും ചെറുപ്പം മുതലേ ഇറങ്ങും . പട്ടിണി മാറ്റാൻ ചിലപ്പോൾ മുണ്ടുമുറുക്കി പണിക്കിറങ്ങേണ്ടി വരും . വിശപ്പ് ആയിരുന്നു അന്നത്തെ മുഖ്യപ്രശ്നം . വിശപ്പകറ്റാൻ എന്തു പോംവഴി എന്നാലോചിക്കുമ്പോൾ പഠന കാര്യങ്ങൾ പരിധിക്കു പുറത്താവുന്നു . എങ്കിലും അദ്ധ്യാപകരുടേയും നാട്ടിലെപ്രധാനികളുടെയും താൽപര്യാർത്ഥം സ്കൂൾ സുഗമമായി പ്രവർത്തിച്ചു . ചിലപ്പോൾ കുട്ടികളെ തേടിപ്പിടിച്ചും കൊണ്ടുവരേണ്ടി വന്നു . വന്ന കുട്ടികൾക്കുതന്നെ പഠനോപകരണങ്ങളും പുസ്തകങ്ങളുമില്ല. എങ്കിലും ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടുകൊണ്ട് ഒരു പഠനകാലം .
വളരെ പരിമിതമായ കെട്ടിട സൗകര്യങ്ങളോടെ മാത്രം പ്രവർത്തിച്ചിരുന്ന സ്കൂൾ 1998 ൽ ഹയർ സെക്കൻററിയായും ഉയർത്തി.അന്നത്തെ പി.ടി.എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ സ്ഥലം വാങ്ങുകയും ചെയ്തു.ഇതിന്റെ ഫലമായാണ് ഇന്നത്തെ നിലയിൽ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളത്.


1947 - സ്കൂളിൽ നിന്ന് മദ്റസയെ പിന്നീട് സ്കൂളുകളിൽ മതപഠനം പാടില്ലെന്ന സർക്കാർ നിയമം വന്നതായിരുന്നു കാരണം . പനംപൊയിൽ മുഹമ്മദ് മാസ്റ്റർ , കുഞ്ഞ ലവി മാസ്റ്റർ പാണ്ടിക്കാട് , രായിൻ മാഷ് , സേതു മാധവൻ മാഷ് കൊല്ലം .. ഇവരൊക്കെയായി രുന്നു ആദ്യകാല അദ്ധ്യാപകന്മാർ ഇവിടേക്ക്പോസ്റ്റിംഗ് ലഭിക്കുന്ന അദ്ധ്യാപകർ സ്കൂളിലേക്ക് വരാനും പോവാനുമുള്ള പ്രയാസം കാരണം പിൻവലിയുന്നത് പതിവായിരുന്നു . ഒന്നുമുതൽ നാലുവരെ ക്ലാസുകളായിരുന്നു ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത് . ഒന്നിൽനിന്ന് തുടങ്ങി നാലിലെത്തുമ്പോ ഴേക്കും നിരവധി കുട്ടികൾ കൊഴിഞ്ഞുപോകും . നാല് പൂർത്തിയായാലും തുടർപഠനത്തിന് സംവിധാനമില്ലാത്തതിനാൽ എല്ലാവരുടെയും പഠനം അവിടെതീരും . കാരണം അഞ്ചുമുതൽ പഠനത്തിന് കിലോമീറ്ററുകളോളം നടന്നുപോവേണ്ട സ്ഥിതിയായിരുന്നു. 1970 കാലഘട്ടമായപ്പോൾ ചില കുട്ടികളൊക്കെ കുടിയിരിയൻ മലകയറി സാമ്പികല്ല് യു.പി. സ്കൂളിലേക്ക് പോകാൻ തുടങ്ങി . പ്രയാസകരമായ ഈ ദൗത്യം കണ്ടിട്ടാവണം നാട്ടിലെ വിജ്ഞാനകുതുകികളായ നാട്ടുകാർ ഉണർന്നു. നമ്മുടെ സ്കൂളിനെ യു. പി . ആയി ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു . യു.പി. ആയി ഉയർത്തിണമെങ്കിൽ സ്കൂളിന് ഗ്രൗണ്ട് വേണമായിരുന്നു. അതിനുവേണ്ടി പലവിധത്തിലുള്ള പിരിവുകൾ നടത്തിയും കഥാപ്രസംഗം നടത്തിനും ഫണ്ട് സ്വരൂപിച്ചു . ഇങ്ങനെ രണ്ട് ഏക്കർ 10 സെന്റ് സ്ഥലം വാങ്ങി ഗവർണറുടെ പേരിൽ രജിസ്റ്റര് ചെയ്തു.
ഹൈസ്ക്കൂൾ ആയതിന് ശേഷം സ്കൂളിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി നാട്ടുകാരുടെയും സ്കൂൾ അഭ്യുദയകാംക്ഷികളുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ എടുത്തു പറയേണ്ടതാണ് സ്കൂളിന് 2 ക്ലാസ് മുറികൾ നിർമ്മിച്ചു നല്കിയ ശ്രീ. പുക്കയിൽ മുസ്തഫയുടെ പേര്. അദ്ദേഹം സംഭാവന ചെയ്ത ക്ലാസ് മുറികളോടെയാണ് സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് തുടക്കമായത്. അബുദാബി സാധു സംരക്ഷണ സമിതിയും കെ.എം ട്രേഡേഴ്സും നല്കിയ സഹായങ്ങൾ ക്ലാസ് മുറികളുടെ എണ്ണം കൂട്ടി. 1998 സ്കൂൾ ഹയർ സെക്കൻററിയായി ഉയർന്നു. സ്കൂളിന്റെ ആദ്യ പ്രിൻസിപ്പാൾ ശ്രീ.സി.സി.ചെറിയാൻ മാസ്റ്ററും സ്കൂൾ പി.ടി.എ കമ്മറ്റിയും ചേർന്ന് ധനശേഖരണാർത്ഥം നടത്തിയ വിവിധ പരിപാടികളിൽ നിന്ന് സമാഹരിച്ച തുകയും സ്കൂളിന്റെ ഭൗതിക പുരോഗതിക്ക് ആക്കം കൂട്ടി. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ കടന്നുകയറ്റത്തോടുകൂടി അധികാരത്തിലെത്തിയ ത്രിതല പഞ്ചായത്തുകളുടെയും എം.പി, എം.എൽ.എ ഫണ്ടുകളുടെയും സഹായങ്ങളുടെ ഫലമായി സ്കൂളിന് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ സാധിച്ചു. ചെറിയാൻ മാസ്റ്ററുടെയും അന്നത്തെ ചെറുപ്പക്കാരായ അധ്യാപകരുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേവലം 16% മാത്രം വിജയം ഉണ്ടായിരുന്ന സ്കൂളിനെ പടിപടിയായി ഉയർത്തി 99% വരെ എത്തിക്കാൻ സാധിച്ചു. 1999 മുതലാണ് സ്കൂളിന്റെ അക്കാദമിക രംഗത്തെ പരിവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .ആ വർഷത്തെ എസ്.എസ്.എൽ.സി. റിസൾട്ട് 16 % ആയിരുന്നു.ഇതിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾക്ക് ഹെഡ് മാസ്റ്റർ ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ നേതൃത്വം നല്കി.16 ൽ നിന്ന് 42 ശതമാനത്തിലേയ്ക്ക് റിസൾട്ട് എത്തിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങൾ കാലോചിതമായി നവീകരിച്ച് തുടർന്ന് വന്ന ഹെഡ്മാസ്റ്റർമാരും പ്രവർത്തിച്ചു.2001-02 അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള സി.എച്ച്.മുഹമ്മദ് കോയ അവാർഡ് മാറഞ്ചേരി സ്കൂളിന് ലഭിച്ചു.ശ്രീ. ഇസ്മയിൽ മാസ്റ്റർ ആയിരുന്നു അന്നത്തെ പി.ടി.എ പ്രസിഡണ്ട്.ശ്രീ.സി.സി.ചെറിയാൻ മാസ്റ്റർ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം നേടി. പിന്നീട് ഹെഡ്മാസ്റ്ററായ ശ്രീ.ജനാർദ്ധനൻ മാസ്റ്ററും സ്കൂളിന്റെ സമഗ്രപുരോഗതിക്കായി പ്രവർത്തിച്ചു.ജനാർദ്ധനൻ മാസ്റ്ററുടെ കാലത്ത് റിസൾട്ട് 95 ശതമാനത്തിലെത്തി. മികച്ച അധ്യാപകനുള്ള സംസ്ഥാനപുരസ്കാരം അദ്ധേഹം മാറഞ്ചേരിയിലേക്ക് കൊണ്ടുവന്നു. എസ്.എസ്.എൽ.സി. റിസൾട്ട് 1999-16%, 2000-32%, 2001-28%, 2002-42%, 2003-46%, 2004-56%, 2005-48%, 2006-59%, 2007-88%, 2008-95%, 2009-95%, 2010-97%, 2011-98% , 2012-98 %, 2013-96%, 2014-98%, 2015-99% ഇന്ന് മാറഞ്ചേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ മലപ്പുറം ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു സർക്കാർ സ്കൂളാണ്. ഹെഡ്മാസ്റ്റർ ശ്രീ..സി.പ്രേമരാജനും പ്രിൻസിപ്പാൾ ശ്രീമതി.ഉഷ അമ്മാളും അധ്യാപക അധ്യാപകേതര ജീവനക്കാരും രണ്ടായിരത്തി അഞ്ഞൂറിൽപ്പരം കുട്ടികളും ചേർന്ന് പുതിയ ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.
 
അങ്ങനെ  1974 ൽ സ്കൂളിനെ യു.പി. ആയി ഉയർത്തിക്കൊണ്ട് അംഗീകാരം ലഭിച്ചു . നാട്ടുകാരുടെയും പുല്ലങ്കോട് എസ്റ്റേറ്റ് മാനേജറുടെയും സഹായത്തോടെ നാല് ക്ലാസുമുറിയുള്ള ഓടിട്ട ഒരു ബിൽഡിംഗ് പണിത സൗകര്യങ്ങൾ വർദ്ധിച്ചു . നാലാം കാസിനുശേഷം പഠനം നിർത്തിയവർക്കും  പിന്നീട് പഠിക്കാൻ അവസരം നൽകി. തുടർന്ന് പല ഘട്ടങ്ങളിലായി പല പദ്ധതികളിലൂടെ ബിൽഡിങ്ങുകൾ പണിതു. ആദ്യത്തെ ബിൽഡിംഗ് കാലന്തര്യത്തിൽ ഒരു രാത്രി തകർന്നു വീണു. ആദ്യഘട്ടത്തിൽ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലും  സ്കൂൾ പ്രവർത്തിച്ചിരുന്നു . ബിൽഡിംഗ് സൗകര്യമായപ്പോൾ അതു നിർത്തി.
303

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732410" എന്ന താളിൽനിന്ന് ശേഖരിച്ചത്