Jump to content
സഹായം

"എസ്.എ.എൽ.പി സ്കൂൾ ചിലവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7,123 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ഫെബ്രുവരി 2022
(ചെ.)
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
<big>ഏതാണ്ട് എഡി 1798-ൽ ചിലവ് നാലു നമ്പൂതിരി ഇല്ലക്കാരുടേതായിരുന്നു. കിഴക്കേമഠം, വെങ്ങാലമഠം, കുന്നേൽ മഠം, കുഞ്ചറക്കാട്ട് ഇല്ലം ഇവ ആയിരുന്നു ആ നാല് ഇല്ലക്കാർ.</big>
<big>    പക്ഷേ ടിപ്പുവിൻറെ സൈന്യം ചിലവിൽ നിന്നും ആലക്കോട് പോയി അവിടെ വെച്ച് യുദ്ധം നടന്നതായി ചരിത്രരേഖകളിൽ കാണുന്നു. യുദ്ധം ഭയന്ന് ആളുകൾ ചിലവിൽ നിന്നും പോയതായി അഭിപ്രായം പ്രായംചെന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. അതല്ല വസൂരി പടർന്നു പിടിച്ചപ്പോൾ എല്ലാം ഉപേക്ഷിച്ചു പോയതായും പഴമക്കാർ പറയുന്നുണ്ട്.  അതിനു ശേഷം വളരെക്കാലം ഈ സ്ഥലം വിജനമായി കിടന്നിരുന്നു.</big>
<big>ഇതിൻറെ തെക്കേ അരികിൽ മുസ്ലിങ്ങൾ താമസിച്ചിരുന്നു. വളരെ പുരാതനമായ ഒരു അമ്പലം ഇപ്പോഴും ചിലവിലുണ്ട്. ഇത് ബിസിയിൽ പണിതതാകാം. കരിങ്കൽ മിനുക്കി യാതൊരു കുമ്മായമോ മണ്ണോ കൂടാതെ വിചിത്രമായി പണിതതായിരുന്നു ഈ അമ്പലം. ഈ അടുത്ത കാലത്ത് ഇത് പുതുക്കിപ്പണിതിട്ടുണ്ട്.</big>
<big>വാരിക്കാട്ട് ഔസേപ്പ് തൊമ്മനാണ് ചിലവിൽ വന്ന പ്രഥമ കത്തോലിക്കാ സുറിയാനി ക്രിസ്ത്യാനി. അദ്ദേഹത്തിൻറെ പിതൃസഹോദരൻ ബഹുമാനപ്പെട്ട അഗസ്തി അച്ചൻ അന്ന് മുതലക്കോടം സെൻറ് ജോർജ് പള്ളി വികാരിയായിരുന്നു. അദ്ദേഹം കിഴക്കേ മഠത്തിൽ ആദ്യം സ്ഥലം വാങ്ങി. ആധാരത്തിൽ കിഴക്കേ മഠത്തിൽ താമസിക്കും കൊച്ചു വാരികാട്ട് ഔസേപ്പ് തൊമ്മൻ എന്നാണ് കാണുന്നത്. സഹോദരൻ ബഹുമാനപ്പെട്ട യാക്കോബ് അച്ചൻ 1930-ൽ കലയന്താനിയിൽ വികാരിയായിരുന്നു.അന്ന് കലയന്താനിയിലോ ചുറ്റുമുള്ള 10 കിലോമീറ്റർ ചുറ്റളവിലോ ഒരു സ്കൂൾ പോലും ഉണ്ടായിരുന്നില്ല.</big>
<big>ചിലവ് വന്യ ഹിംസ്ര ജീവികളുടെ വിഹാര കേന്ദ്രമായിരുന്നു. അംബരചുംബികളായ തരുക്കളാൽ നിക്ഷേപിതമായ ചിലവ് എല്ലാവർക്കും ഒരു പേടിസ്വപ്നമായിരുന്നു. ചെറുപ്പത്തിൽ അരയന്മാർ വലിയ കടുവകളെ കൊന്ന് കൊണ്ടുപോകുന്നതായി പലരും കണ്ടിട്ടുണ്ട് .</big>
<big>   "പുറം കണ്ണ് തുറപ്പിക്കും</big>
<big>പുലർ വേളയിൽ അംശുമാൻ</big>
<big>അകം കണ്ണ് തുറപ്പിക്കാൻ</big>
<big>ആശാൻ ബാല്യത്തിലെത്തണം"</big>
<big>ഇതു മനസ്സിലാക്കി ബഹുമാനപ്പെട്ട യാക്കോബ് അച്ചൻ  വാരികാട്ട് സ്വന്തം കയ്യിൽ നിന്നും പണംമുടക്കി നോക്കി ആലക്കോട്, ഇളംദേശം, ചിലവ് എന്നീ സ്ഥലങ്ങളിൽ മൂന്നു പ്രൈമറി മലയാളം സ്കൂളുകൾ സ്ഥാപിച്ചു. ആദ്യ അവസരങ്ങളിൽ ചിലവിൽ കുട്ടികളെ പഠിപ്പിച്ചിരുന്നത് ഔസേഫ് ഫ്രഞ്ചുവിൻറെ വീട്ടിലായിരുന്നു. പ്രാരംഭ യാതനകൾ എല്ലാം അതിജീവിച്ച് 1929-ൽ സെൻറ് അഗസ്റ്റിൻസ് എൽ പി സ്കൂൾ ജന്മംകൊണ്ടു. സ്കൂളിന് സ്ഥലം നൽകിയത് ബഹുമാനപ്പെട്ട ഔസേപ്പ് തൊമ്മനാണ്.</big>
<big>അന്ന് അധ്യാപകരെ കിട്ടാൻ തൊടുപുഴയിൽ വിഷമമായിരുന്നു. അതുകൊണ്ട് ചങ്ങനാശ്ശേരി, പാലം, കടനാട് മുതലായ സ്ഥലങ്ങളിൽ നിന്നുമാണ് കൊണ്ടു പോന്നിരുന്നത്. അവർക്ക് താമസിക്കാൻ ഒരു കെട്ടിടം നിർമ്മിച്ച് പ്രത്യേകം സംരക്ഷണയിൽ ബഹുമാനപ്പെട്ട ഔസേപ്പ് തൊമ്മനാണ് അവരെ പാർപ്പിച്ചത്.</big>
<big>ദുരന്തങ്ങളെല്ലാം അതിജീവിച്ച് സെൻറ് അഗസ്റ്റിൻസ് എൽ പി സ്കൂൾ ചിലവിന് തിലകം ചാർത്തുന്നു.  ശാസ്ത്രജ്ഞൻമാർ, ഡോക്ടർമാർ, അഭിഭാഷകൻമാർ, എൻജിനീയർമാർ, നേഴ്സുമാർ ഇങ്ങനെ സ്കൂളിൽ നിന്നും ഇറങ്ങിയ പലരും എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ട്. മനുഷ്യർ വരുന്നു പോകുന്നു, എന്നാൽ സ്ഥിരം ഞാൻ എല്ലാവർക്കും വേണ്ടി ഇവിടെ നിലകൊള്ളുന്നു എന്ന് ചിലവ് സെൻറ് അഗസ്റ്റിൻസ് സ്കൂൾ വിളിച്ചോതുന്നു.</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1639427" എന്ന താളിൽനിന്ന് ശേഖരിച്ചത്