Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് വാകേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 110: വരി 110:
===ബാങ്കിങ് സ്ഥാപനങ്ങൾ===
===ബാങ്കിങ് സ്ഥാപനങ്ങൾ===
കേരള ഗ്രാണീണ ബാങ്ക് വാകേരി
കേരള ഗ്രാണീണ ബാങ്ക് വാകേരി
വാകേരിയിലെ പ്രമുഖമായ ധനകാര്യസ്ഥാപനമാണ് കേരള  ഗ്രാമീണ ബാങ്കിന്റെ വാകേരി ശാഖ. മലപ്പുറം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന സൗത്ത് മലബാർ ഗ്രാമീണ ബാങ്കിന്റെ ശാഖ ആയിരുന്നു ഇത്. അതുകൊണ്ട് സൗത്ത് മലബാർ ഗ്രാമീണ ബാങ്ക് എന്നാണ്  2017 വരെ ഇതറിയപ്പെട്ടിരുന്നത്.  1982 മെയ് 15 നാണ് ബാങ്ക് വാകേരിയിൽ പ്രവർത്തനം ആരംഭിച്ചത്. ആരംഭകാലത്ത് 7 സ്റ്റാഫായിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. ഈ  ബാങ്കിലെ ആദ്യത്തെ അക്കൗണ്ട് ഉടമ രായിനിക്ക എന്ന് വാകേരിക്കാർ വിളിച്ചിരുന്ന ശ്രീ രായിൻ മൂശാരിയേടത്ത് ആണ്. നിലവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പഴയ അക്കൗണ്ട് ഉടമ അക്കൗണ്ട് നമ്പർ 5ആയ വേലായുധൻ കക്കടത്ത് ആണ്. ഇപ്പോൾ 10000 ൽ അധികം അക്കൗണ്ടുകൾ വാകേരി ബ്രാഞ്ചിൽ ഉണ്ട്. മാനേജർ ഉൾപ്പെടെ 10 സ്റ്റാഫും ഉണ്ട്.
കാർഷികവും കാർഷികേതരവുമായ നിരവധി വായ്പകൾ നൽകി വാകേരി പ്രദേശത്തെ കർഷകരേയും കച്ചവടക്കാരേയും സാമ്പത്തികമായി ഉയർച്ചയിലേക്കെത്തിച്ചതിൽ വലിയപങ്ക് ഈ ബാങ്കിനുണ്ട്. സ്വർണ്ണപ്പണയ വായ്പ, ഭവനവായ്പ, വാഹനവായ്പ, വസ്തു ഈടിന്മേലുള്ള വായ്പ, വ്യക്തി ജാമ്യത്തിന്മേലുള്ള വായ്പകൾ തുടങ്ങി വലുതും ചെറുതുമായ അനേകം ഇടപാടുകളിലൂടെ ഈ പ്രദേശത്തെ ആളുകളുടെ സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. കച്ചവടക്കാർക്കായി ബാങ്ക് ഏർപ്പെടുത്തിയ ഒരു പദ്ധതി ആയിരുന്നു നിത്യനിധി ഡെപ്പോസിറ്റ്. ദിവസവും ഒരു ചെറിയ തുക നിക്ഷേപമായി ബാങ്കിൽ അടയ്ക്കുന്ന പദ്ധതിയാണിത്. വശ്യമുള്ളപ്പോൾ ഈ സമ്പാദ്യത്തിൽനിന്ന് വായ്പയും ലഭിക്കുമായിരുന്നു. കളക്ഷൻ ഏജന്റ് മുഖാന്തരമാണ് കച്ചവടക്കാർ നിക്ഷേപം നടത്തിയിരുന്നത്. കേളനാംതടത്തിൽ തങ്കച്ചൻ ആയിരുന്നു ബാങ്കിന്റെ ആരംഭകാലം മുതൽ നിത്യനിധി പിരിച്ചിരുന്നത്.2001 ൽ ഈ പദ്ധതി ബാങ്ക് നിർത്തലാക്കി.


===വിദ്യാഭ്യാസ സ്ഥാപനങ്ങൾ===
===വിദ്യാഭ്യാസ സ്ഥാപനങ്ങൾ===
1,546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1633810" എന്ന താളിൽനിന്ന് ശേഖരിച്ചത്