| കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജൽ മാർമെലോസ് (Aegle marmelos (L.) Correa) എന്നാണ്.സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവർണ്ണത്തോടുകൂടിയതാണ്. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതൽ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ ഫലങ്ങൾ ധാരാളമുണ്ടാകും ജൂൺ പകുതിമുതൽ ജൂലൈ ആദ്യ രണ്ടാഴ്ചകൾ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്.ഈ വൃക്ഷത്തിന്റെ പേരിൽ സാൻതോടോക്സിൻ, അബിലിഫെറോൺ, മാർ മേസിൻ, മാർമിൻ,സ്കിമ്മിൻ, തുടങ്ങിയവയും കാതലിൽ ഫുറോക്യനോലിൻ, മാർ മേസിൻ, ബിസിറ്റോസ്നിറോൾഎന്നിവയും ഇലകളിൽ ഐജലിൻ, ഐജലിനിൽ, ബിഫെലാന്െ്രെഡർ എന്നിവയുംഅടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നുംഎമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാർത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായിപ്രവർത്തിക്കുന്നു. പഴുക്കാത്ത ഫലത്തിൽ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോപെയിന്റിംഗിൽ ഉപയോഗിച്ചുവരുന്നു. തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർധാനം ചെയ്തിരിക്കുന്നു.വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്. കൂവളവേര്, മുത്തങ്ങക്കിഴങ്ങ് എന്നിവ പാലിൽ അരച്ചു ചേർത്ത് സേവിക്കുന്നത് വിഷഹരമാണ്.കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാൽ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔൺസ് പിണ്ടിനീരിൽ അരച്ചുചേർത്ത് വൈകുന്നേരം കഴിച്ചാൽ വൃക്കരോഗങ്ങൾക്ക് ശമനമുണ്ടാകും.പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുർ വേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. പഴുക്കാത്ത ഫലമജ്ജ മലശോധനയെ ഉണ്ടാക്കുന്നു. ഇലകൾക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തിലചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികൾക്ക് വളരെ ഉത്തമമാണ്.നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാൻ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലിൽ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേർത്ത് പ്രഭാതത്തിൽ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാൽ അർശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിൻ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാൽ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയാൽ തേൻ ചേർത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാൻ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീർക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ, തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.</p> | | കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജൽ മാർമെലോസ് (Aegle marmelos (L.) Correa) എന്നാണ്.ഈ വൃക്ഷത്തിന്റെ തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർധാനം ചെയ്തിരിക്കുന്നു.വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്.കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാൽ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔൺസ് പിണ്ടിനീരിൽ അരച്ചുചേർത്ത് വൈകുന്നേരം കഴിച്ചാൽ വൃക്കരോഗങ്ങൾക്ക് ശമനമുണ്ടാകും.പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുർ വേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു.ഇലകൾക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തിലചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികൾക്ക് വളരെ ഉത്തമമാണ്.നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാൻ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലിൽ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേർത്ത് പ്രഭാതത്തിൽ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാൽ അർശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിൻ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാൽ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയാൽ തേൻ ചേർത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാൻ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീർക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ, തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.</p> |