"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ (മൂലരൂപം കാണുക)
18:14, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→നാട്ടറിവുകൾ
(→കൂവളം) |

വരി 47: | വരി 47: | ||
10.അണുബാധകൾ വരാതെ തടയുവാൻ ഇത് വളരെയേറെ നല്ലതാണ്. | 10.അണുബാധകൾ വരാതെ തടയുവാൻ ഇത് വളരെയേറെ നല്ലതാണ്. | ||

==ഓരില == | |||

ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കപ്പെടുന്ന ഒരു സസ്യമാണ് ഓരില.ഇതിന്റെ ഇലകൾ ഇടവിട്ട് ഒന്ന് മാത്രം ഉള്ളതുകൊണ്ടായിരിക്കാം ഈ ചെടിക്ക് ഓരില എന്ന് പേരുവരുവാൻ കാരണം, വേരാണ് പ്രധാന ഔഷധഗുണമുള്ള ഭാഗം.ശരീരത്തിലെ വർദ്ധിച്ച വാതം,പിത്തം,കഫം എന്നിവയെ കുറയ്ക്കുന്നതിന് ഓരില ഔഷധമായി ഉപയോഗിക്കുന്നു കൂടാതെ, ചുമ,ജ്വരം, ശ്വാസകോശരോഗങ്ങൾ, ഛർദ്ദി, അതിസാരം,വ്രണം അമിതമായ വെള്ളദാഹം തുടങ്ങിയ അസുഖങ്ങൾക്ക് ഓരിലയുടെ ഔഷധങ്ങൾ ഉപയോഗിക്കുന്നു. ഹൃദയത്തിലേക്ക് ശരിയായ രീതിയിൽ രക്തപ്രവാഹം നടക്കാത്ത തരത്തിലുള്ള അസുഖങ്ങൾക്ക് ഓരിലയുടെ വേര് കഷായം വച്ചുകഴിച്ചാൽ വളരെ ഫലപ്രദമാണ്.ഓരിലവേരും ചെന്നിനായകവും ചേർത്ത് (ഓരോന്നും 5ഗ്രാം വീതം) പൊടിച്ച് കഴിച്ചാൽ ഒടിവ്, ചതവ് തുടങ്ങിയവമൂലമുള്ള വേദന ശമിക്കും.മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങൾക്കും മദ്യപാനം നിർത്തുന്നതിനും ഓരിലവേരിന്റെ കഷായം കഴിക്കാവുന്നതാണ് ഓരിലവേരിട്ട് പാൽകഷായം വച്ച് കഴിച്ചാൽ മദ്യപാനരോഗങ്ങളും മദ്യപാനാസക്തിയും കുറയ്ക്കാൻ സഹായിക്കുന്നു .സ്ഥിരമായുള്ള വയറിളക്കം, രക്തം കലർന്നോ കഫം കലർന്നോ വയറ്റിൽ നിന്നും പോകുന്നതിനെതിരെ ഓരിലയുടെ വേരിട്ട് മോരുകാച്ചി കഴിക്കുന്നത് നല്ലതാണ് . | |||
ഇതുകൂടാതെ തേൾ വിഷത്തിനു ഓരിലവേരരച്ചു പുരട്ടിയാൽ നല്ലതണ് .രസോനാദികഷായത്തിലെ പ്രധാന ചേരുവയും ഓരിലയാണ്.ദശമൂലാരിഷ്ടത്തിലെ മുഖ്യ ചേരുവയാണ് ഓരില വേര്

==എള്ള് == | |||

ഭാരതത്തിൽ അതിപുരാതന കാലം മുതൽ എണ്ണക്കുരുവായി വളർത്തിയിരുന്ന ഒരു സസ്യമാണ് എള്ള്. ആയുർവേദത്തിൽ ഇതിനെ സ്നേഹവർഗ്ഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.വിത്തിന്റെ നിറം അടിസ്ഥാനമാക്കി ഇതിനെ കറുത്ത എള്ള്, വെളുത്ത എള്ള് ചാരനിറമുള്ള എള്ള് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. എള്ളിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. പ്രമേഹമുള്ളവർക്ക് മറ്റ് എണ്ണകളെ അപേക്ഷിച്ച് ഭയമില്ലാതെ ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് എള്ളെണ്ണ.എള്ളിൽനിന്നും എടുക്കുന്ന പ്രധാന ഉത്പന്നമാണ് എള്ളെണ്ണ ഇതിനെ നല്ലെണ്ണ എന്നും പേരുണ്ട്.എള്ളിൽ അമിനോ അമ്ലങ്ങളും അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്റെ കുറവുമൂലം ഉണ്ടാകുന്ന എല്ലാത്തരം രോഗങ്ങൾക്കും എള്ള് ഉത്തമമാണ്.ക്യാൻസറിനെ ചെറുക്കാൻ സഹായിക്കുന്ന ലിഗ്നിൻ എന്ന ധാതുവും ഇതിൽ ധാരാളമുണ്ട്.രാവിലെ വെറും വയറ്റിലും രാത്രിയിൽ ഭക്ഷണശേഷവും രണ്ടു സ്പൂൺ നല്ലെണ്ണ കഴിച്ചാൽ മൂത്രത്തിലും രക്തത്തിലുമുള്ള മധുരാംശം കുറയും.എള്ളരച്ച് പഞ്ചസാരയും ചേർത്ത് പാലിൽ കലക്കി കുടിക്കുന്നത് ധാതുപുഷ്ടി വർധിപ്പിക്കും എള്ളിൽ ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഒാർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്.പ്രമേഹരോഗികൾ ദിവസവും അൽപം എള്ള് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും.മിക്ക സ്ത്രീകൾക്കും ആർത്തവസമയത്ത് വയറ് വേദന ഉണ്ടാകാറുണ്ട്. ആർത്തവസമയത്തെ വയറ് വേദന അകറ്റാൻ എള്ള് വറുത്ത് പൊടിച്ച് ഒാരോ ടീസ്പൂൺ കഴിച്ചാൽ വയറുവേദന ഇല്ലാതാകും. ബുദ്ധി വികാസത്തിനും, കഫം, പിത്തം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. കുട്ടികൾക്ക് ദിവസവും എള്ള് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും . അത് കൂടാതെ ശരീരത്തിന് ബലവും പുഷ്ടിയും ലഭിക്കും.മുടികൊഴിച്ചിൽ തടയാനും ഏറ്റവും നല്ലതാണ് എള്ള്. എള്ള് മുടിക്ക് മിനുസവും കറുപ്പും നൽകും.ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ എള്ള് കഴിക്കുന്നത് ഗുണം ചെയ്യും. എള്ളിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും.രാവിലെ വെറും വയറ്റിൽ ഒരു ടീസ്പൂൺ എള്ള് കഴിച്ച് മീതേ ചെറുചൂടുവെള്ളം ഒരു ഗ്ലാസ് കുടിയ്ക്കുന്നത് ചർമത്തിന് നിറം വയ്ക്കാൻ സഹായിക്കുമെന്ന് ആയുർവേദം പറയുന്നു.എള്ള് എണ്ണ ചെറുചൂടുള്ള വെള്ളത്തിൽ കലർത്തി ഉപയോഗിച്ചാൽ യോനിയിലെ യീസ്റ്റ് അണുബാധ നിയന്ത്രിക്കാം.തിളങ്ങുന്ന ചർമമെന്ന ഗുണം നൽകുന്ന ഒന്നു കൂടിയാണിത്.എള്ള് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്, ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ ഗുണങ്ങൾ ഉണ്ട്. രക്തവും പോഷണവും കൊണ്ടുവന്ന് ചർമത്തിന് ഇത് ധാരാളം ഗുണങ്ങൾ നൽകുന്നു. എള്ളെണ ശരീരത്തിൽ ഉപയോഗിക്കുന്നതുമൂലം സൂര്യന്റെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികൾ ചർമത്തെ നശിപ്പിക്കുന്നതിൽ നിന്ന് ഇത് തടയുന്നു, അങ്ങനെ ചുളിവുകളും പിഗ്മെന്റേഷനും ഉണ്ടാകുന്നത് തടയുന്നു. ഈ എണ്ണയുടെ പതിവ് ഉപയോഗം ചർമ കാൻസറിനുള്ള സാധ്യതയെ ഗണ്യമായി കുറയ്ക്കുന്നു. എള്ളെണ്ണ പുരട്ടുന്നത് ക്ലോറിൻ വെള്ളത്തിന്റെ ദോഷം ചർമത്തിൽ ഏൽക്കുന്നത് തടയാൻ സഹായിക്കുന്നു. എള്ള് കഴിയ്ക്കുന്നത് മാത്രമല്ല, എള്ളെണ്ണ ചർമത്തിൽ ഉപയോഗിയ്ക്കുന്നതും ഇത്തരം ഗുണങ്ങൾ നൽകുന്ന ഒന്നാണ്. ചർമത്തിന് മാർദവം നൽകാൻ എള്ളെണ്ണ ഏറെ നല്ലതാണ്

==രാമച്ചം == | ==രാമച്ചം == | ||

വരി 107: | വരി 115: | ||
ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്. അതായത് വിഷത്തിന് മറുമരുന്നുണ്ടാക്കുന്ന വിഷം എന്നർത്ഥം. ജംഗമവിഷങ്ങൾ അഥവാ ജന്തുവിഷങ്ങൾക്ക് മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്.ഉമ്മം കുരുത്തുപോയി എന്ന ശാപമൊഴിയുണ്ടായിരുന്നു പണ്ട് വീടുകൾ അനാഥമായിപ്പോവുകയോ മുടിഞ്ഞുപോവുകയോ ചെയ്യുമ്പോൾ പറഞ്ഞിരുന്ന ഒരു പ്രയോഗമാണിത്.നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്.ഉമ്മത്തിന്റെ എല്ലാ ഭാഗവും കൂടിയ അളവിൽ ഉപയോഗിച്ചാൽ മയക്കം ഉണ്ടാകാനോ ജീവാപയംതന്നെ സംഭവിക്കാനോ കാരണമാകുന്നു.ചെവിയിലെ വേദന, പഴുപ്പ്, നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം ഉപയോഗിക്കുന്നു.ഇലയും പൂവും ഉണക്കിപ്പൊടിച്ചത് ആസ്ത്മക്കുള്ള മരുന്നായി ഉപയോഗിക്കുന്നു.ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളിൽ പുരട്ടുകയാണെങ്കിൽ നീരും വേദനയും ആമവാതത്തിനും ശമനം ഉണ്ടാകും. മുടികൊഴിച്ചിൽ മാറാനും.ചൊറി,ചിരങ്ങ്,എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇല ഉപയോഗിക്കുന്നു .പേപ്പട്ടി വിഷബാധ ചികിത്സക്ക് ഉമ്മത്തിൻ കായ് ഫലപ്രധമാണ് .സ്തനത്തിൽ പഴുപ്പും നീരും വേദനയും വരുമ്പോൾ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും ഉപയോഗിക്കാം.ആർത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറു വേദന മാറാൻ ഉമ്മത്തിന്റെ ഇലയിട്ടു വെന്ത വെള്ളം തുണിയിൽ മുക്കി നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാൽ ശമനം ഉണ്ടാകും.
| ഉമ്മം ഒരു വിഷസസ്യവും പ്രതിവിഷസസ്യവുമാണ്. അതായത് വിഷത്തിന് മറുമരുന്നുണ്ടാക്കുന്ന വിഷം എന്നർത്ഥം. ജംഗമവിഷങ്ങൾ അഥവാ ജന്തുവിഷങ്ങൾക്ക് മറുമരുന്നായാണ് ഇതുപയോഗിക്കുന്നത്.ഉമ്മം കുരുത്തുപോയി എന്ന ശാപമൊഴിയുണ്ടായിരുന്നു പണ്ട് വീടുകൾ അനാഥമായിപ്പോവുകയോ മുടിഞ്ഞുപോവുകയോ ചെയ്യുമ്പോൾ പറഞ്ഞിരുന്ന ഒരു പ്രയോഗമാണിത്.നീല, വെള്ള എന്നിങ്ങനെ രണ്ടുതരം ഉമ്മമുണ്ട്.ഉമ്മത്തിന്റെ എല്ലാ ഭാഗവും കൂടിയ അളവിൽ ഉപയോഗിച്ചാൽ മയക്കം ഉണ്ടാകാനോ ജീവാപയംതന്നെ സംഭവിക്കാനോ കാരണമാകുന്നു.ചെവിയിലെ വേദന, പഴുപ്പ്, നീര് ഇവ മാറിക്കിട്ടുന്നതിന് തണ്ടിന്റെ സ്വരസം ഉപയോഗിക്കുന്നു.ഇലയും പൂവും ഉണക്കിപ്പൊടിച്ചത് ആസ്ത്മക്കുള്ള മരുന്നായി ഉപയോഗിക്കുന്നു.ഇല അരച്ച് നീരും വേദനയുമുള്ള സന്ധികളിൽ പുരട്ടുകയാണെങ്കിൽ നീരും വേദനയും ആമവാതത്തിനും ശമനം ഉണ്ടാകും. മുടികൊഴിച്ചിൽ മാറാനും.ചൊറി,ചിരങ്ങ്,എന്നിവയ്ക്ക് ഉമ്മത്തിന്റെ ഇല ഉപയോഗിക്കുന്നു .പേപ്പട്ടി വിഷബാധ ചികിത്സക്ക് ഉമ്മത്തിൻ കായ് ഫലപ്രധമാണ് .സ്തനത്തിൽ പഴുപ്പും നീരും വേദനയും വരുമ്പോൾ ഉമ്മത്തിന്റെ ഇലയും പച്ചമഞ്ഞളും ഉപയോഗിക്കാം.ആർത്തവത്തിന്റെ സമയത്തുണ്ടാകുന്ന വയറു വേദന മാറാൻ ഉമ്മത്തിന്റെ ഇലയിട്ടു വെന്ത വെള്ളം തുണിയിൽ മുക്കി നാഭിയിലും അടിവയറ്റിലും ആവി പിടിച്ചാൽ ശമനം ഉണ്ടാകും.

==ചുവന്നുള്ളി == | |||

നമ്മുടെ അടുക്കളയിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് ചുവന്നുള്ളി. പക്ഷെ ഈ കുഞ്ഞുള്ളിയുടെ ഔഷധ ഗുണത്തെപ്പറ്റി വിശദമായി എത്ര പേർക്ക് അറിയാം. ചുവന്നുള്ളിയെക്കുറിച്ചുള്ള പഴമൊഴിയാണ് "ആറു ഭൂതത്തെ കൊന്നവളാണ് ഉള്ളി എന്ന് " ആറു ഭൂതം എന്നാൽ പ്രമേഹം, പ്ലേഗ്, അർബുദം, ഹൃദ്രോഗം, മഹോദരം, ക്ഷയം എന്നീ ആറു രോഗങ്ങളാണ്.ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു. തന്മൂലം ഉള്ളിയുടെ നിത്യോപയോഗം ശരീരവിളർച്ചയെ തടയും.അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) ഉള്ളിയുടെ നിത്യോപയോഗത്താൽ മാറുന്നതാണ്. കുട്ടികളിലുണ്ടാകുന്ന വിളർച്ചയ്ക്കും ഉള്ളി അരിഞ്ഞ് ചക്കര ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്.ചുവന്നുള്ളി വേവിച്ച് ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഉറക്കമുണ്ടാകും.ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കൽക്കണ്ടവും പൊടിച്ച് ചേർത്ത് പശുവിൻ നെയ്യിൽ കുഴച്ച് ദിവസേന കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും.രക്താർശസിൽ ചുവന്നുള്ളി അരിഞ്ഞ് പാലിലിട്ട് കാച്ചി പഞ്ചസാര ചേർത്ത് കുടിച്ചാൽ രക്തസ്രാവം നിൽക്കും.ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ കൊളസ്‌ട്രോൾ വർധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാൻ കഴിയും. ഹൃദ്രോഗം വരാൻ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളിൽ ഏതുവിധമെങ്കിലും ഉൾപ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.ചുവന്നുള്ളിനീരും കടുകെണ്ണയും സമം കൂട്ടി വേദനയുള്ളിടത്ത് പുരട്ടി തലോടിയാൽ വാതം തൊടാതെ കെടും എന്ന് പ്രസിദ്ധമാണ്.ഉള്ളിയും തേനും കൂടി ചേർത്ത് സർബത്തുണ്ടാക്കി കുടിച്ചാൽ ശ്വാസകോശസംബന്ധമായ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കും. | |||
രക്തക്കുഴലുകളിലെ ബ്ലോക്ക് തീരുവാനുള്ള ഏക ഔഷധം ചുവന്നുളളിയാണ്. ശരീരാവയവങ്ങൾ പൊട്ടിയാൽ വ്രണായാമം (ടെറ്റനസ്) വരാതിരിക്കുന്നതിന് ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാൽ മതി. ചുവന്നുള്ളി ചതച്ച് വെച്ച് കെട്ടിയാൽ ടിങ്ചർ അയഡിൻ ഉപയോഗിക്കേണ്ട ആവശ്യം വരില്ല.തേൾ മുതലായ വിഷജന്തുക്കൾ കടിച്ചാലുണ്ടാകുന്ന അസ്വസ്ഥതകളിൽ കടിയേറ്റ ഭാഗത്ത് ചുവന്നുള്ളിനീര് പുരട്ടുന്നത് ഏറെ ഗുണംചെയ്യും.ചുവന്നുള്ളിനീര് എരുക്കിലയിൽ തേച്ച് വാട്ടി പിഴിഞ്ഞ് നന്നായി അരിച്ചെടുത്ത് ചെറുചൂടോടുകൂടി ചെവിയിൽ നിറുത്തുന്നത് ചെവിവേദനയ്ക്കും കേൾവിക്കുറവിനും നല്ലതാണ്.ചുവന്നുള്ളി വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടോടുകൂടി സേവിക്കുന്നത് ആർത്തവസംബന്ധമായ നടുവേദനയ്ക്കും മറ്റു വിഷമതകൾക്കും ഫലപ്രദമാണ്.ചുവന്നുള്ളിനീരും ഇഞ്ചിനീരും തേനും ചേർത്ത് കഴിക്കുന്നത് പനി, ചുമ, ശ്വാസംമുട്ടൽ, കഫക്കെട്ട് എന്നിവയെ ശമിപ്പിക്കും.

==അത്തി == | |||

മൊറേസീ സസ്യകുടുംബത്തിലെ ഒരു വൃക്ഷമാണ് അത്തി. കാതലില്ലാത്ത, ബഹുശാഖിയായ ഈ വൃക്ഷം 10 മീ. വരെ ഉയരത്തിൽ വളരും. കട്ടിയുള്ള ഇലകളുടെ പർണവൃന്തങ്ങൾ നീളമുള്ളവയാണ്. ഇലകൾക്ക് 10-20 സെ.മീ. നീളം ഉണ്ടു്. ഇതിന്റെ ജന്മദേശം ഏഷ്യയാണ് . അനുകൂലസാഹചര്യങ്ങളിൽ 10°C മുതൽ 20°C വരെ ശൈത്യം നേരിടാൻ ഇവയ്ക്കു കഴിവുണ്ട്. എന്നാൽ പൊതുവേ മിതോഷ്ണമേഖലയിലാണ് ഇവ സമൃദ്ധമായി ഉള്ളത്. കാർത്തിക നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണു്.അധികം പ്രായമാകാത്ത വൃക്ഷങ്ങളുടെ ഇളം കൊമ്പുകളിലാണ് പേരയ്ക്കയുടെ ആകൃതിയിലുള്ള ഫലങ്ങളുണ്ടാക്കുന്നത്. | |||
അത്തി, ഇത്തി, അരയാൽ, പേരാൽ എന്നീ നാലു മരങ്ങളുടെ തൊലികൾ ചേർന്നതാണ് നാല്പാമരപ്പട്ട. നാല്പാമരാദി എണ്ണയിലെ ഒരു പ്രധാനഘടകവുമാണ് അത്തി. നാല്പാമരത്തിന്റെ തോലോടു കൂടി കല്ലാൽതൊലി ചേരുന്നതാണു് പഞ്ചവല്ക്കലം.ഈ മരങ്ങളുടെ തളിരുകളെ പഞ്ചപല്ലവം എന്നും പറയുന്നു.. തൊലി, കായ്, വേരു് എന്നിവയാണു് ഔഷധയോഗ്യമായത്.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും.ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്. വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്.വളരെയധികം പോഷകങ്ങളും ഔഷധങ്ങളും അടങ്ങിയതാണ് അത്തിപ്പഴം. മാംസ്യം, അന്നജം, കൊഴുപ്പ് എന്നിവ അടങ്ങിയ ഇത് കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിങ്ങനെയുള്ള മൂലകങ്ങളാലും സമ്പന്നമാണ്.

==പർപ്പടകപ്പുല്ല്== | |||

ഒരു ഔഷധസസ്യയിനമാണ് പർപ്പടകപ്പുല്ല് അഥവാ കുമ്മാട്ടിപ്പുല്ല്.വെയിലേറ്റാൽ കുമ്മാട്ടിപ്പുല്ലിന് നല്ല സുഗന്ധമാണ്.കുമ്മാട്ടിപ്പുല്ല് സാധാരണയായി കഷായത്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത് നിലത്ത് പറ്റിച്ചേർന്ന് പടരുന്ന ഇവ സമൂലം ഔഷധയോഗ്യമാണ്. പർപ്പടകാരിഷ്ടം, പർപ്പടകാദ്യാരിഷ്ടം, ഷഡംഗതോയം എന്നിവയിൽ ഉപയോഗിക്കുന്നു.ആയുർവ്വേദത്തിൽ ഏറ്റവും അധികം അനീമിയ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പർപ്പടകപ്പുല്ല്. ഇത് പെട്ടെന്ന് തന്നെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുകയും വിളർച്ച പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. മഞ്ഞപ്പിത്തതിന് പരിഹാരം കാണുന്നതിന് വേണ്ടി പർപ്പടകാദ്യരിഷ്ടം തയ്യാറാക്കാവുന്നതാണ്. ഇതിലെ മുഖ്യ ചേരുവ പർപ്പടകപ്പുല്ലാണ് .പെട്ടെന്ന് മുറിവുണക്കുന്നതിന് വേണ്ടി നമുക്ക് പർപ്പടകപ്പുല്ല് ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ നീര് പിഴിഞ്ഞെടുത്ത് ഇത് മുറിവിൽ ഒഴിക്കുന്നത് മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും അണുബാധയില്ലാതെ സൂക്ഷിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് മരുന്നുകളും മറ്റും ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.പനി പെട്ടെന്ന് മാറ്റുന്നതിനും പർപ്പടകപ്പുല്ല് കഷായം ഉണ്ടാക്കി കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ ഉണ്ടാവുന്ന ഏത് പനിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.ഇത് മുഴുവൻ ഔഷധയോഗ്യമാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് ടോക്‌സിനെ പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് പർപ്പടകപ്പുല്ല്.തലയിലെ കരപ്പൻ, ചൊറി, ചുണങ്ങ് എന്നിവയെല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് .അതിന് വേണ്ടി പർപ്പടകപ്പുല്ലും പച്ചമഞ്ഞളും ചതച്ച് തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ചൊറിയും ചുണങ്ങും പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

==തിരുതാളി == | |||

ദശപുഷ്പങ്ങളിൽ പെടുന്ന ഒരു ആയുർവേദ ഔഷധച്ചെടിയാണ് തിരുതാളി. ചെറുതാളി എന്നും പേരുണ്ട്. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം.കാലത്തു വിരിഞ്ഞ് ഉച്ചയോടെ കൂമ്പുന്ന പൂക്കളാണ് തിരുതാളിയുടെ പ്രത്യേകത.ഇതിൻറെ വേര് പാൽക്കഷായം വെച്ച് കഴിച്ചാൽ ധാതുപുഷ്ടിയും ശരീരബലവും ഉണ്ടാകുന്നു.തിരുതാളി കഷായം കഴിക്കുന്നതുവഴി ഗർഭപാത്രത്തിന്റെ ആരോഗ്യം വർദ്ധിക്കുന്നു.എക്സിമ പോലുള്ള ത്വക് രോഗങ്ങൾക്ക് തിരുതാളിയുടെ ഉപയോഗം വളരെ ഗുണം ചെയ്യും.അതിസാരം അകറ്റുവാൻ തിരുതാളി കഷായം ഉപയോഗപ്പെടുത്താം.തിരുതാളി വേര് കഷായം വെച്ച് കഴിച്ചാൽ സ്ത്രീകളിൽ കാണുന്ന വെള്ളപ്പോക് എന്ന പ്രശ്നം ഇല്ലാതാക്കുവാൻ ഉത്തമമാണ്.തിരുതാളി അരച്ച് തലയിൽ പുരട്ടുന്നത് അകാലനര അകറ്റുവാനും മുടി തഴച്ചു വളരുവാനും കാരണമാവുന്നു.ചുട്ടി തിരുതാളി സമൂലം അരച്ച് നെല്ലിക്ക വലുപ്പം രാവിലെ രാവിലെ പാൽ ചേർത്ത് സേവിച്ചാൽ വന്ധ്യത ശമിക്കും.തിരു താളി ഇലയും പെരുകിന്റെ ഇലയും കൂടി അരച്ചു കൊടുത്താൽ ആർത്തവ വേദന പിന്നീടുണ്ടാവുകയില്ല.തിരു താളി കൊണ്ട് ലേഹ്യമുണ്ടാക്കി കഴിച്ചാൽ വന്ധ്യതക്കും ചിത്ത രോഗങ്ങൾക്കും ധാതു പുഷ്ടിക്കും നല്ലതാണ് .തിരുതാളി വേര് പാൽ കഷായമായി കഴിച്ചാൽ ശരീര ബലവും ധാതു പുഷ്ടിയും ഉണ്ടാകും.തിരുതാളിയും പച്ച മഞ്ഞളിന്റെ വേരും മുത്തിളും കൽകണ്ടവും കൂട്ടി അരച്ച് വായിലിട്ട് കുറേശെ അലിയിച്ചിറക്കിയാൽ തൊണ്ടയിലെ കാൻസറിനും ,തൈറോയ്‌ഡിന് നല്ലതാണെന്നന്ന് പറയപെടുന്നു.തിരുതാളി അരച്ച് എടുത്താൽ തല മുടിക്ക് നല്ലൊരു ഷാംപൂ ആണ്. മുടി മുറിയുന്നതും നരക്കുന്നതും ശമിപ്പിക്കും.മുടി വർദ്ധിപ്പിക്കും.

==കുറുംന്തോട്ടി == | |||

"കുറുന്തോട്ടിക്കും വാതമോ?" എന്ന ചൊല്ല് കേരളത്തിൽ പ്രസിദ്ധമാണ്.വീടിന്റെ ചുറ്റുപാടും വഴികളിലും പറമ്പിലുമായി നമ്മൾ ശ്രദ്ധിക്കാതെ കിടക്കുന്ന വളരെയധികം ഔഷധഗുണമേറിയ ഒരു ചെറു സസ്യമാണ് കുറുന്തോട്ടി.എന്നാൽ ഇത്രയധികം ഔഷധ ഗുണമുള്ള ഒരു ചെടി വേറെ ഇല്ലെന്നു വേണം കരുതാൻ, കുറുന്തോട്ടി 5 തരം ഉള്ളതായി പറയപ്പെടുന്നു .വാതത്തിനു വളരെ ഫലവത്തായൊരു മരുന്നാണ് ആനക്കുറുന്തോട്ടി. വാതരോഗത്തിനുള്ള എല്ലാ അരിഷ്ടത്തിലും, കഷായത്തിലും കുറുന്തോട്ടി ചേരുവയുണ്ട്. ഹൃദ്രോഗം, ചതവ്, മർമ്മ ചികിത്സ എന്നിവക്കും കുറുന്തോട്ടി ചേർത്ത കഷായവും അരിഷ്ടവുമാണ് കഴിക്കുന്നത്. ഇല താളിയായി ഉപയോഗിക്കാം. വേര് കഷായം വെച്ചും കഴിക്കാം. കാൽപുകച്ചിലിനും തലവേദനക്കും കുറുന്തോട്ടി വേര് ഇട്ടു തിളപ്പിച്ച വെള്ളത്തിൽ ധാര കോരുന്നത് ഫലപ്രദമാണ്. വാതരോഗശമനത്തിനും ഹൃദയസ്പന്ദനം ത്വരിതപ്പെടുത്തുന്നതിനും കുറുംന്തോട്ടി നല്ലതാണ്. ക്ഷീരബല, ധന്വന്തരം, ബലാതൈലം, ബലാരിഷ്ടം എന്നിവയിലെ ഒരു ഘടകമാണ്.ബലാഗുളുച്യാദി എണ്ണ, ബലാശ്വഗന്ധാദി എണ്ണ, കാർപ്പസാസ്ഥ്യാദി തൈലം, പ്രഭഞനം കുഴമ്പ് എന്നിവയിലും കുറുന്തോട്ടി ചേർക്കുന്നു. കുറുന്തോട്ടിയുടെ വിത്തുകൾ ധാതുപുഷ്ടിയും ലൈംഗികാസക്തിയും ഉണ്ടാക്കുന്ന താണ് . | |||
സന്നിപാതജ്വരത്തിന് കുറുന്തോട്ടിവേര് , ചുക്ക് , പർപ്പിടകപ്പുല്ല എന്നിവ സമം ചേർത്തുണ്ടാക്കുന്ന കഷായം അതിവിശിഷ്ടമായി പറയപ്പെടുന്നു .രക്താർശ്ശസിന് കുറുന്തോട്ടി വേര് പങ്കില എന്നിവ കൽക്കമായി ചേർത്ത് ഉണ്ടാക്കുന്ന എണ്ണ ഹൃദയത്തെ ശക്തമത്താ ക്കുന്നതാണ് . അസ്ഥിസ്രാവം , മൂതാതിസാരം എന്നീ അവസ്ഥകൾക്ക് കുറുന്തോട്ടിയുടെ വേരിന്മേൽ തൊലി പൊടിച്ചെടുത്ത് പശുവിൻ വെണ്ണയിൽ കുഴച്ച് പ്രഭാത്തിലും പ്രദോഷത്തിലുമായി സേവിക്കു ന്നത് ആശ്വാസകരമായി പറയപ്പെടുന്നു . കുറുന്തോട്ടി ഇല ചതച്ച് താളിയാക്കി ഉപയോഗിച്ചാൽ മുടികൊഴിച്ചിലും താരനും മാറും.കുറുന്തോട്ടി കഷായം വാതത്തിനു ഉത്തമമായ ഒറ്റമൂലിയാണ്.

==തഴുതാമ== | |||

നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ. തമിഴാമ എന്നും ഇവ അറിയപ്പെടുന്നു. സംസ്കൃതത്തിൽ ഇതിനെ പുനർനവ എന്നു വിളിക്കുന്നു. പ്രധാനമായും പൂക്കളുടെനിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല് തരത്തിൽ കാണപ്പെടുന്നുണ്ട്. എങ്കിലും വെള്ളയും ചുവപ്പുമാണ് സാധാരണ കാണപ്പെടുന്നവ. തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ് അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി, ശരീരത്തിലുണ്ടാകുന്ന നീര്, പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ് കൂടുതൽ ഉപയോഗ്യമായ ഭാഗം.വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഘണ്ടു എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക്ഫലപ്രദമാണെന്ന് ഭാവപ്രകാശത്തിലും ചരകസംഹിതയിൽ കുഷ്ഠരോഗത്തിനും ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നും പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം, നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും.

==കീഴാർനെല്ലി == | |||

സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്.ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ് ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.ആയുർവേദത്തിൽ പണ്ടു കാലം മുതൽ ഉപയോഗിച്ചു വരുന്ന കീഴാർ നെല്ലി ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന സസ്യമാണ് .കരളിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാർ നെല്ലി. കരൾ സംബന്ധമായ രോഗങ്ങൾക്കു പണ്ടു കാലം മുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ഇതിലെ ഫിലാന്തിൻ, ഹൈപ്പോ ഫിലാന്തിൻ എന്നിവ ലിവർ സിറോസിസ് അഥവാ മഞ്ഞപ്പിത്തത്തിനുള്ള നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ. കീഴാർ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പശുവിൻ പാലിൽ കലക്കി ഒരാഴ്ച കഴിച്ചാൽ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകും.ഹൈപ്പറ്റിസ് ബി, ഹെപ്പറ്റൈസിസ് സി എന്നിവയുടെ വൈറസുകളെ നശിപ്പിയ്ക്കുന്ന നല്ലൊരു വഴി കൂടിയാണ് കീഴാർ നെല്ലി. കീഴാർ നെല്ലി പാലിലോ നാളികേര പാലിലോ അരച്ചു കഴിയ്ക്കുന്നതും മഞ്ഞപ്പിത്തത്തിന് അത്യുത്തമമാണ്.കീഴാർ നെല്ലിയുടെ ഇല തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. സാധാരണ നെല്ലിക്കയുടെ പല ഔഷധ ഗുണങ്ങളും അടങ്ങിയ കീഴാർ നെല്ലിയ്ക്ക് പ്രമേഹത്തേയും വരുതിയിൽ നിർത്താൻ കഴിയും.പനിയുള്ളപ്പോൾ കീഴാർ നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാൻ സഹായിക്കും. ഇത് അണുബാധകളെ തടയാൻ ശേഷിയുള്ളതായതു തന്നെ കാരണം. കഫ ദോഷം തീർക്കാൻ ഉത്തമമായ ഒന്നാണ് കീഴാർ നെല്ലി.ശരീരത്തിലുണ്ടാകന്ന വ്രണങ്ങൾക്കും നീരിനുമെല്ലാം പറ്റിയ നല്ലൊരു മരുന്നാണ് കീഴാർ നെല്ലി. ഇത് ശരീരം തണുപ്പിയ്ക്കാൻ പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. കുടലിനെ ബാധിയ്ക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങൾക്കും വിര ശല്യം മാറാനുമെല്ലാം ഏറെ നല്ലതാണിത്. നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാർ നെല്ലി. ഇത് കാടി വെള്ളത്തിൽ കലക്കി കുടിച്ചാൽ സ്ത്രീകളിലെ അമിത ആർത്തവം, അതായത് ആർത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതൽ ദിവസം നീണ്ടു നിൽക്കുന്ന ആർത്തവ ദിവസങ്ങൾക്കും പരിഹാരമാകും.മുടി വളരാൻ അത്യുത്തമമാണ് കീഴാർ നെല്ലി. ഇതിന്റെ ഇലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് ഏറെ നല്ലതാണ്. മുടി വളർച്ചയ്ക്കു സഹായിക്കുന്ന പ്രധാനപ്പെട്ട വഴിയാണിത്.മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് കീഴാർ നെല്ലി. ഇത് ദിവസവും കഴിയ്ക്കുന്നത് കിഡ്‌നി പ്രശ്‌നങ്ങൾക്കും മൂത്രച്ചൂടിനും പഴുപ്പിനുമെല്ലാം ഏറെ നല്ലതാണ്. മൂത്രം നല്ലപോലെ പോകാൻ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഡയൂററ്റിക് ഗുണമുള്ള ഒന്നെന്നു വേണം, പറയാൻ. മൂത്രത്തിലുണ്ടാകുന്ന അണുബാധകൾ പോലുള്ള പ്രശ്‌നങ്ങൾക്കും ഇതു നല്ലൊരു പരിഹാരമാണെന്നു വേണം, പറയാൻ.

==തുമ്പ== | |||

കേരളത്തിൽ വ്യാപകമായി കണ്ടു വരുന്ന ഒരു സസ്യമാണ് തുമ്പ .ശാസ്ത്രീയനാമം: Leucas aspera). കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും ഉള്ളത്. തുമ്പപ്പൂവ് ഓണാഘോഷങ്ങളുടെ പ്രധാന ചേരുവയാണ്. തുമ്പപ്പൂവില്ലാത്ത ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാലത്തെ നിയമം കേരളത്തിലെ ചിലയിടങ്ങളിൽ ഇന്നും തുമ്പപ്പൂവും അതിന്റെ കൊടിയും ചേർന്ന ഭാഗങ്ങൾ മാത്രമേ ഓണാഘോഷങ്ങൾക്കായി ഉപയോഗിക്കുന്നുള്ളൂ.കർക്കിടവാവു ബലി തുടങ്ങി മരണാനന്തര ക്രിയകൾക്ക് ഹൈന്ദവർ തുമ്പപ്പൂ ഉപയോഗിക്കുന്നുണ്ട് എങ്കിലും തുമ്പപ്പൂവിന്റെ ഏറ്റവും പ്രശസ്തമായ ഉപയോഗം അത്തപ്പൂക്കളത്തിൽ അലങ്കാരമായാണ്. തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത് .തുമ്പപ്പൂ കൊണ്ട് ഓണരാത്രിയിൽ അട ഉണ്ടാക്കി അത് ഓണത്തപ്പനു നേദിക്കുന്ന ചടങ്ങ് മധ്യകേരളത്തിലെ ചില ഭാഗങ്ങളിൽ നിലവിലുണ്ട്. പൂവട എന്നാണിതിനു പേര്.കണ്ണൂരിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ പ്രസാദമായി തുമ്പപ്പൂ പുരാതന കാലം മുതൽക്കേ കൊടുത്തുവരുന്നു. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കറുണ്ട്. തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്.ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയാണ് തുമ്പ.നേത്ര രോഗങ്ങൾക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്.തുമ്പയിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം ജലദോഷത്തിന് നല്ലതാണ്. തുമ്പ വേരും കുരുമുളകും ഇട്ട് തിളപ്പിച്ച വെള്ളം കൃമിശല്യത്തിന് നല്ലതാണ്.

==കസ്തൂരി മഞ്ഞൾ == | |||

നവജാതശിശുക്കളെ കസ്തൂരിമഞ്ഞൾ തേച്ചു കുളിപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് രോഗാണുക്കളിൽ നിന്ന് ചർമ്മരോഗത്തെ സംരക്ഷിക്കാനും ചർമ്മത്തിന് തിളക്കമുണ്ടാക്കാനും സഹായിക്കുന്നു. | |||
തേനീച്ച മുതലായ വിഷജന്തുക്കൾ കടിച്ചാൽ ആ ഭാഗത്ത് കസ്തൂരിമഞ്ഞൾ അരച്ചിടുന്നത് നല്ലതാണ്.ശ്വാസതടസ്സം, കുഷ്ഠം എന്നീ രോഗങ്ങൾക്ക് കസ്തൂരിമഞ്ഞൾ പല ഔഷധങ്ങളിൽ ചേർത്തുപയോഗിക്കുന്നു. | |||
ചില ഗിരിവർഗക്കാർ കസ്തൂരിമഞ്ഞൾ വേവിച്ച് ഒന്നുരണ്ടു പ്രാവശ്യം വെള്ളം ഊറ്റിക്കളഞ്ഞ് ഒരു ആഹാരമായി ഭക്ഷിക്കുന്നു.കസ്തൂരിമഞ്ഞൾ പനിനീരിൽ അരച്ച് വെയിലത്ത് വച്ച് ചൂടാക്കി കുറച്ചു ദിവസം പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരു ഇല്ലാതാക്കുന്നു.

==മുക്കുറ്റി == | |||

കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽപെടുന്ന സസ്യമാണിത്. . ധനുമാസത്തിലെ തിരുവാതിര ദിവസം കേരള സ്ത്രീകൾ മുടിയിൽ അണിയുന്ന ദശപുഷ്പങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് മുക്കുറ്റിയാണ്.കൂടാതെ അത്തപ്പൂക്കളത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരിനമാണ് മുക്കുറ്റി.തെങ്ങിന്റെ വളരെ ചെറിയ പതിപ്പ് പോലെ തോന്നിക്കുന്ന ഈ സസ്യം ജലം കെട്ടിനിൽക്കാത്ത തണൽപ്രദേശങ്ങളിൽ വളരുന്നു. സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്.പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാവവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം.മുക്കുറ്റിക്ക് ഇതു കൂടാതെ വലിയൊരു ഔഷധ ഗുണമാണ് ഉള്ളത്. പ്രമേഹം നോർമലാക്കുന്നുള്ള കഴിവും മുക്കൂറ്റിക്കുണ്ട്.പ്രമേഹം എത്രയായാലും മുക്കൂറ്റി ഇട്ട് വെന്ത വെള്ളം കുടിച്ചാൽ മതി പ്രമേഹം സാധാരണ നിലയിലേക്ക് മടങ്ങും.പത്ത് മൂട് മുക്കൂറ്റി പിഴുതെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം സാധാരണ ദാഹശമനി തയ്യാറാക്കുന്നതുപോലെ ഉപയോഗിക്കാം. ഇതുകൂടാതെ അതിരാവിലെ വെറും വയറ്റിൽ കഴുകി വൃത്തിയാക്കിയ മുക്കൂറ്റി (ഒരെണ്ണം) വീതം ചവച്ചു തിന്നാൽ നന്ന്. മുക്കുറ്റിയെ ഔഷധമെന്നതിലുപരി ടോണിക്കായും ഉത്തേജകമായും ഉപയോഗിച്ചുവരുന്നു.ഒട്ടേറെ അസുഖങ്ങൾക്ക് മുക്കുറ്റി പ്രതിവിധിയായി ഉപയോഗിക്കുന്നു. അസുഖങ്ങൾ അനുസരിച്ച്, സമൂലമായും വേര്, ഇല ഇവ പ്രത്യേകമായും ഉപയോഗിച്ചുവരുന്നു. വയറുവേദന, ആസ്തമ, ഉറക്കമില്ലായ്മ, വലിച്ചു മുറുക്കൽ, കോച്ചിപ്പിടുത്തം, നെഞ്ചുരോഗങ്ങൾ, ട്യൂമറുകൾ, പ്രമേഹം, പഴക്കമേറിയ ത്വക്കുരോഗങ്ങൾ, മുറിവ് തുടങ്ങി പാമ്പിന്റെ വിഷമിറക്കുന്നതിനു വരെ മുക്കുറ്റി ഫലപ്രദമാണ്.

==കുരുമുളക് == | |||

ചുക്കില്ലാത്ത കഷായമില്ല എന്നതുപോലെ ''കുരുമുളകില്ലാത്ത മരുന്നില്ല'' എന്നു പറയാം. പ്രാചീന കാലം മുതൽക്കുതന്നെ കുരുമുളക് ഔഷധമായും ഭക്ഷണ സാധനങ്ങളിൽ രുചിക്ക് വേണ്ടിയും ഉപയോഗിച്ചിരുന്നു. വ്യാപകമായി കേരളത്തിലങ്ങോളമിങ്ങോളം കണ്ടുവരുന്നതുകൊണ്ട് കേരളമാണ് ഇതിന്റെ ജന്മസ്ഥലമെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. കുരുപോലുള്ള എരിവ് തരുന്ന മുളക് എന്ന അർഥത്തിലോ കറുത്ത മുളക് ലോപിച്ചോ ആണ് കുരുമുളക് എന്ന പേരുണ്ടായതെന്ന് വിശ്വസിക്കുന്നു.കുരു പാകിയും, വള്ളി മുറിച്ചു നട്ടും ഇവ കൃഷി ചെയ്യാവുന്നതാണ്. പാകം വന്ന പഴുത്ത കുരുമുളക് എടുത്ത് നാല് ദിവസം തണലിൽ വെച്ചെടുത്ത് പാകി തൈ ഉണ്ടാക്കാവുന്നതാണ്. 28 ദിവസം മുതൽ വിത്ത് മുളക്കാൻ തുടങ്ങുന്നു. കുരുമുളക് വള്ളി പടർത്തുമ്പോൾ ഇവ പന്തലിച്ചു വളരുന്നതാണെന്നോർക്കണം. അതുകൊണ്ടു തന്നെ ഭാരം താങ്ങാൻ പറ്റുന്ന വൃക്ഷങ്ങളായിരിക്കണം പടരുവാൻ തെരഞ്ഞെടുക്കേണ്ടത്. പ്ലാവ്, മാവ്, മുരിക്ക് കവുങ്ങ് തുടങ്ങി തെങ്ങു പോലും പടരുവാൻ പറ്റിയതാണ്. മഴ, കാറ്റ് എന്നിവയിലൂടെയാണ് പരാഗണം നടക്കുന്നത്. കേരളത്തിൽ മൂന്നു തരത്തിൽ കുരുമുളക് കണ്ടുവരുന്നുണ്ട്. മലബാറി, തിരുവിതാംകൂർ, സങ്കരയിനം എന്നിങ്ങനെയാണവ.കുരുമുളകിന് വമ്പിച്ച ഔഷധ ഗുണമുണ്ട്. കുരുമുളക് പൊടിയും, ആടലോടകപ്പൊടിയും കോഴിമുട്ട ബുൾസയിലിട്ടു കഴിക്കുന്നതും, ആടലോടക ഇല പൊടിച്ചതും കുരുമുളക് പൊടിയും തേനും ചേർത്ത് കഴിക്കുന്നതും ഒന്നാം തരം ചുമ സംഹാരിയാണ്. ചുക്ക്, കുരുമുളക്, കാട്ടു തുളസി വേര് എന്നിവ ചേർത്തുണ്ടാക്കുന്ന കഷായവും സാധാരണ കാണാവുന്ന ജ്വരത്തിന് ചെയ്യാവുന്ന ഔഷധങ്ങളാണ്. കുരുമുളക് ചേർക്കാത്ത ആയുർവേദ മരുന്നുകൾ അപൂർവമാണെന്നു പറഞ്ഞാൽ അതിശയോക്തിയില്ല.

==കോവയ്ക്ക == | |||

കോവയ്‌ക്കയെ അപൂർവ്വ ഔഷധങ്ങളുടെ കലവറയെന്നു തന്നെ വിശേഷിപ്പിക്കാം.പ്രകൃതി ഒരുക്കിയിരിക്കുന്ന ഒരു ഇൻസുലിൻ കലവറയാണ് കോവൽ. ഒരു പ്രമേഹ രോഗി എല്ലാദിവസവും ചുരുങ്ങിയത് നൂറു ഗ്രാം കോവയ്‌ക്ക ഉപയോഗിക്കുകയാണെങ്കിൽ ഇൻസുലിൻ തന്നെ ഒഴിവാക്കാം. പാൻക്രീയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉല്‌പാടിപ്പിക്കുവാനും നശിച്ചുകൊണ്ടിരുക്കുന്ന കോശങ്ങളെ പുനരുദ്ധരിക്കാനും കോവലിനു കഴിയുമെന്ന് ശാസ്‌ത്രഞ്‌ജൻമാർ പറയുന്നു.കോവയ്‌ക്ക ഉണക്കിപൊടിച്ച് പത്തു ഗ്രാം വീതം ദിവസവും രണ്ടു നേരം കഴിച്ചാലും ഇതേ ഫലസിദ്ധി ഉണ്ടാകുമത്രേ.കോവയ്‌ക്കയ്‌ക്ക് മാത്രമല്ല ഔഷധഗുണം. ഇലയ്‌ക്കും ഔഷധഗുണമുണ്ട്. കോവ്‌ക്കയുടെ ഇല വേവിച്ച് ഉണക്കി പൊടിയാക്കുക.ഈ പൊടി ദിവസവും മൂന്നു നേരം ചൂടുവെള്ളത്തിൽ കലക്കി കഴിക്കുകയാണെങ്കിൽ സോറിയാസിസിനും ശമനം ലഭിക്കും. എന്തായാലും പ്രമേയ രോഗികൾ നിത്യവും അവരുടെ ഭക്ഷണ ക്രമത്തിൽ കോവയ്‌ക്ക ഉൾപ്പെടുത്തുന്നത് നല്ലതാണ്.കോവയ്‌ക്ക വീട്ടു വളപ്പിലെ സാധാരണക്കാരിയാണ്. കാര്യമായ വളപ്രയോഗമോ കീടനാശിനിയോ ഇതിനു ആവശ്യമില്ല. മറ്റു പച്ചക്കറികളെക്കാൾ രോഗപ്രതിരോധ ശേഷി കൂടുതൽ ഉള്ളതു കൊണ്ട് കാര്യമായ വിഷപ്രയോഗം ആവശ്യവുമില്ല. കോവയ്‌ക്കയുടെ തണ്ടാണ് നടുന്നത്. പടർത്തി കൊടുത്താൽ ആവിശ്യത്തിനു സൂര്യപ്രകാശവും വെള്ളവും ലഭിച്ചാൽ ധാരാളമായി ഉണ്ടാകുന്ന ഒരു പച്ചക്കറിയാണ് കോവൽ.

==കരിനൊച്ചി== | ==കരിനൊച്ചി== | ||