Jump to content
സഹായം

"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 134: വരി 134:

കേരളത്തിലുടനീളം വളരുന്ന ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു.ശാസ്ത്രനാമം :(Lawsonia intermis L.)ത്വക്ക് ,നഖം ,മുടി,ഇവയുടെ സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഈ സസ്യം സമൂലം കഷായം വെച്ചു കുടിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ ഉപകരിക്കും.മൈലാഞ്ചി ഇലകഷായം വെച്ചു കുടിക്കുന്നത് തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചിപൂവ് അരച്ച് ശുദ്ധജലത്തിൽ കലക്കി കുടിക്കുന്നത് ബുദ്ധിവളർച്ചക്ക് നല്ലതാണ് .പുഴുക്കടിക്ക് (വളംകടിക്ക്‌) ഉപ്പുകൂട്ടി അരച്ച്ച്ചു പുരട്ടുക. കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറുന്ന ലളിതമായ പ്രശ്നനമാണ് ഇത്. താരനും മൈലാഞ്ചി നല്ലതാണ്.

കേരളത്തിലുടനീളം വളരുന്ന ഒരു സപുഷ്പിയായ സസ്യമാണ് മൈലാഞ്ചി അഥവാ ഹെന്ന. സൗന്ദര്യവർദ്ധക ഔഷധിയായ ഇത് ചില ത്വക്ക് രോഗങ്ങളെ ശമിപ്പിക്കുവാനും ഉപയോഗിച്ചുവരുന്നു.ശാസ്ത്രനാമം :(Lawsonia intermis L.)ത്വക്ക് ,നഖം ,മുടി,ഇവയുടെ സൗന്ദര്യം കൂട്ടാൻ ഉപയോഗിക്കുന്ന ഈ സസ്യം സമൂലം കഷായം വെച്ചു കുടിക്കുന്നത് മഞ്ഞപ്പിത്തം മാറാൻ ഉപകരിക്കും.മൈലാഞ്ചി ഇലകഷായം വെച്ചു കുടിക്കുന്നത് തൊലിപ്പുറത്തുണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്ക് വളരെ ഫലപ്രദമായ മരുന്നാണ്‌ മൈലാഞ്ചിപൂവ് അരച്ച് ശുദ്ധജലത്തിൽ കലക്കി കുടിക്കുന്നത് ബുദ്ധിവളർച്ചക്ക് നല്ലതാണ് .പുഴുക്കടിക്ക് (വളംകടിക്ക്‌) ഉപ്പുകൂട്ടി അരച്ച്ച്ചു പുരട്ടുക. കാലിനിടയിൽ ചൊറിച്ചിലും പൊട്ടലും മൈലാഞ്ചി ഇല ഉപ്പു കൂട്ടി അരച്ച് പുരട്ടിയാൽ രണ്ട് ദിവസം കൊണ്ട് മാറുന്ന ലളിതമായ പ്രശ്നനമാണ് ഇത്. താരനും മൈലാഞ്ചി നല്ലതാണ്.

== നിലപ്പന ==

ഒരു ഔഷധ സസ്യമാണ് നിലപ്പന  (ശാസ്ത്രീയനാമം: Curculigo orchioides). പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്. കറുത്ത മുസ്‌ലി എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും.പൂക്കൾക്ക് മഞ്ഞ നിറമാണ്.കായ്‌ ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്. ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു.നിലപ്പനയുടെ കിഴങ്ങ് അരച്ച് പാലിൽ ചേർത്ത് കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാകും.നിലപ്പനയുടെ ഇല കഷായം വച്ച് ചുമയുടെ മരുന്നായി ഉപയോഗിക്കുന്നു.നിലപ്പനക്കിഴങ്ങ് ഉണക്കി പൊടിച്ച് പാലിൽ കലക്കി പഞ്ചസാര ചേർത്ത് പതിവായി കഴിക്കുന്നത്‌ ശരീരത്തിന് നല്ലതാന്.നിലപ്പന കിഴങ്ങ് അരച്ച് കലക്കി എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്.ഇതിന്റെ ഇല വേപ്പെണ്ണ ചേർത്ത് ശരീരത്തിലെ നീരുള്ള ഭാഗങ്ങളിൽ പുരട്ടിയാൽ നീര് കുറയും.നിലപ്പനയിൽ നിന്നാണ് മുസലിഖദിരാദി എന്നാ അരിഷ്ടം ഉണ്ടാക്കുന്നത്.ആർത്തവസംബന്ധമായ രോഗങ്ങൾക്കും, വേദന, അമിത രക്തസ്രാവം മുതലയാവയ്ക്കും അത്യുത്തമം. യോനീരോഗങ്ങൾക്കും മൂത്രചുടിച്ചിലിനും നല്ല ഔഷധമാണ്‌.

== കടുക്ക==

ഹരീതികി എന്നാണു കടുക്കയുടെ സംസ്കൃതനാമം. യൌവ്വനത്തെ നിലനിർത്താൻ കടുക്കപോലെ ഉത്തമമായ ഫലങ്ങൾ മറ്റനവധിയില്ല. രൂക്ഷഗുണമുള്ളതാണു കടുക്ക. കടുക്ക അഗ്നിദീപ്തിയെ ഉണ്ടാക്കും. അതായതു ആമാശയത്തിലുള്ളതു ദഹിപ്പിക്കുവാൻ കടുക്ക സഹായിക്കുമെന്നു അർത്ഥം. കടുക്കയുടെ ഏറ്റവും വലിയ ഗുണം ധാരണാശക്തിയെ അതു ഉണ്ടാക്കുമെന്നതാണു. അതായതു കടുക്ക കഴിച്ചാൽ ബുദ്ധിയുണ്ടാകും. അതു ഇന്ദ്രിയങ്ങളെ ബലപ്പെടുത്തും. , ദീർഘായുസ്സോടെ ഇരിക്കാനും കടുക്ക സഹായിക്കും. അതു കൊണ്ടാണു കടുക്ക ഉൾപ്പെട്ട ത്രിഫലയെ നിത്യരസായനം എന്നു പറയുന്നതു. ഉഷ്ണവീര്യമുള്ള ഒരു ഫലമാണു കടുക്ക. വയറ്റിൽ ചെന്നാൽ ചൂടുൽ‌പ്പാദിപ്പിക്കുന്ന രാസപ്രവർത്തനങ്ങളിൽ ഏർപ്പെടും. അതുകൊണ്ടാണതു പാചനമാണെന്നു പറയുന്നതു.കുഷ്ഠം, ശരീരത്തിനുണ്ടാകുന്ന നിറ വ്യത്യാസം, ഒച്ചയടപ്പ്, ആവർത്തിച്ചുണ്ടാകുന്ന പനികൾ, വിഷമജ്വരം, തലവേദന, മാന്ദ്യം, അനീമിയ, കരൾ രോഗങ്ങൾ, ഗ്രഹണി, ഡിപ്രഷൻ, ശ്വസതടസ്സം, കാസം, കൃമിപീഡ, അർശ്ശസ്സ്, ഭക്ഷ്യവിഷം, എന്നിവയെ കടുക്ക ശമിപ്പിക്കുന്നു ഹൃദ്രോഗത്തിനു ഏറ്റവും ഉത്തമമായ ഒരു ഔഷധമാണു കടുക്ക. കണ്ണുകൾക്കു തെളിച്ചം കിട്ടാനും നല്ലതാണു.കഫവാതവികാരത്താലുണ്ടാകുന്ന ലൈംഗിക ശേഷിക്കുറവിനെ കടുക്ക തടയും.

== കുമ്പളം==

ശീതവീര്യവും മധുരഗുണവുമുള്ള ഇത് പ്രമേഹം, മൂത്രാശയക്കല്ല് എന്നിവയ്ക്കെതിരെ പ്രകൃതി ചികിത്സയിലെ ഫലപ്രദമായ ഒരു ജീവനവിധിയാണ്.ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാൻ ഇതിന്റെ ജ്യൂസ് ശീലമാക്കാവുന്നതാണ്.സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്നിയെയും ഉത്തേജിപ്പിക്കും.കുമ്പളങ്ങാനീരിൽ ഇരട്ടിമധുരം ചേർത്ത് സേവിച്ചാൽ അപസ്മാരം ശമിക്കുന്നതാണ്. വൃക്കരോഗങ്ങൾ മാറാൻ കുമ്പളങ്ങാനീരും തഴുതാമയിലയും ചെറൂള ഇലയും അരച്ച് മിശ്രിതം ഉപയോഗിക്കുന്നു . ആന്തരാവയവങ്ങളിൽ അടിഞ്ഞുകൂടിയ വിഷവസ്തുക്കൾ പുറന്തള്ളപ്പെടുന്നതിനും ശരീരം ദീപ്തമായിത്തീരുന്നതിനും കുമ്പളങ്ങാനീര് ശീലമാക്കണം. ദഹനക്കേട്, ഛർദ്ദി എന്നിവയെ ശമിപ്പിക്കും. കുമ്പളത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്റെ നീരു വയറിന് അസുഖമുണ്ടെങ്കിൽ ‍പെട്ടെന്ന് മാറ്റി ദഹനശക്തി നല്കുന്നു.

==കാഞ്ഞിരം ==

തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തിൽ എരിവാണ് കാഞ്ഞിരം. ആയുർവേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.ആയുർവേദത്തിൽ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിൻറെ ന്യൂനമർദ്ദത്തിൽ ഉത്തമ ഔഷധമാണ്. കാഞ്ഞിരത്തിൻറെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങൾ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാൽ അതിൻറെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്. കാഞ്ഞിരം ആമവാത ഹരമാണ്.ഹൃദയത്തിൻറെ സങ്കോചവികാസക്ഷമതയെ വർദ്ധിപ്പിക്കാൻ കഴിവുള്ള ഔഷധമാകയാൽ ഉപയോഗിക്കുമ്പോൾ മാത്ര വളരെ സൂക്ഷിക്കണം.കാഞ്ഞിരത്തിൻറെ കാതൽ അർശസിന് നല്ലതാണ്. ജ്വരത്തിൽ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയിൽ കൃതഹസ്തരായ പഴയ വൈദ്യന്മാർ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.നാഡീവൈകല്യങ്ങൾക്ക് കാഞ്ഞിരത്തിൻറെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്. പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കളുടെ അയവ് എന്നിവയിൽ ശ്രദ്ധിച്ചുപയോഗിച്ചാൽ നന്നാണ്.പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമമാണ്.

== ഉഴിഞ്ഞ==

പിത്തഹരമായ ഒരു ഔഷധമാണിത് . പനി, നീർതാഴ്ച, വാതം രോഗങ്ങൾക്ക് പ്രത്യഔഷധമായി ഉപയോഗിക്കുന്നു. ഉഴിഞ്ഞഘൃതം എന്ന് ഔഷധതിലെ പ്രധാന ചേരുവയാണ്.ചതവ്, പേശിക്ഷതം തുടങ്ങിയവക്കു വളരെ ഫലപ്രദം .ശരീരം തളർന്ന് കിടപ്പിലായ ആളുകളെ സുഖപ്പെടുത്താനുള്ള കഴിവ് ഈ സസ്യത്തിനുണ്ട്.ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം,വയറുവേദന എന്നിവ മറ്റും.ഇല അരച്ച് വെള്ളം ചേർത്ത് അരിച്ചെടുത്ത് തല കഴുകിയാൽ "ഷാംപൂ" ചെയ്യുന്ന് ഫലം കിട്ടും . ഉഴിഞ്ഞ എണ്ണ മുടിവളർത്തും .വൃഷണ വീക്കത്തിന് ഉഴിഞ്ഞയുടെ ഇല നന്നായി അരച്ച് ലേപനം ചെയ്യുന്നത് രോഗ ശമനത്തിന് നല്ലതാണു.ഉഴിഞ്ഞയില ആവണക്കെണ്ണയിൽ വേവിച്ചു നന്നായി അരച്ച് പുരട്ടിയാൽ നീര്,വാതം,സന്ധികളിൽ ഉണ്ടാകുന്ന വേദന,എന്നിവ ശമിക്കുന്നതാണ്.മലബന്ധം,വയറു വേദന എന്നിവക്ക് ഉഴിഞ്ഞ കഷായം സേവിച്ചാൽ രോഗം ശമിക്കുന്നതാണ്.ആർത്തവ തടസത്തിനു ഉഴിഞ്ഞയില ഉപയോഗിക്കുന്നു.

== നന്ത്യാർവട്ടം==

നന്ത്യാർവട്ടത്തിന്റെ വേര്, കറ, പുഷ്പം, ഫലം എന്നിവ ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. കണ്ണുരോഗം ഉള്ളവർ നന്ത്യാർവട്ടത്തിന്റെ പൂവ് ഒരു രാത്രി വെള്ളത്തിൽ ഇട്ടുവച്ചു പിറ്റേദിവസം ആ വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് നല്ലതാണ് .നന്ത്യാർവട്ടത്തിന്റെ കറ മുറിവിലും വ്രണത്തിലും ലേപനം ചെയ്താൽ അവ എളുപ്പം ഉണങ്ങും . പ്രസവശേഷമുള്ള ശരീര വേദനയും പനിയും മാറിക്കിട്ടാൻ നന്ത്യാർവട്ടത്തിന്റെ വേരിട്ട് വെന്ത വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണു .ചർമ രോഗങ്ങൾക്കും നല്ല ഒരു ഔഷധമാണ് നന്ത്യാർവട്ടം.വേരു ചവയ്ക്കുന്നത് പല്ലുവേദന കുറയാൻ സഹായകമാണ്. വേരിൻതൊലി വെള്ളത്തിൽ കഴിച്ചാൽ വിരശല്യം ശമിക്കും. ഇല പിഴിഞ്ഞ് നേത്രരോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ പൂവും ഔഷധയോഗ്യമായ ഭാഗമാണ്. പുഷ്പങ്ങൾ പിഴിഞ്ഞ് എണ്ണയുമായി ചേർത്ത് നേത്രരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധങ്ങളുണ്ടാക്കുന്നു.നന്ത്യാർവട്ടം പൂ ചതച്ചു തട്ട് മുട്ട് അടി കൊണ്ടുള്ള വേദന ഉള്ളിടത്ത് വെച്ച് കെട്ടിയാൽ വേദന ശമിക്കും,നീര് വലിയും

== മാതള നാരകം==

ആരോഗ്യത്തിനു അത്യുത്തമം ആയുർവേദത്തിൽ മാതളം വേര് മുതൽ ഫലം വരെ ഔഷധമായി ഉപയോഗിക്കുന്നു .രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന് മാതള പഴം അത്യുത്തമം ആണ് വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ജലദോഷം ,പനി തുടങ്ങിയ അസുഖങ്ങളെ പ്രധിരോധിക്കും, രെക്തതിലെ കോശങ്ങളുടെ എണ്ണം ക്രമമായി നില നിർത്താനും മാതള നാരകത്തിന് കഴിയുന്നു .അനീമിയക്കും ഫല പ്രദം ഹീമോഗ്ലോബിൻ അളവ് കൂട്ടാനും ഇതിനു കഴിവുണ്ട് കാൻസർ- പ്രധിരോധിക്കുന്നു, വിവിധ തരം കാൻസർ ചെറുക്കുന്നു.ഹീമോഗ്ലോബിൻ - അളവ് കൂട്ടുന്നു പനി ,ജലദോഷം - പ്രതിരോധിക്കുന്നു.ഓർമശക്തി - വർധനവിന് സന്ധി വാദത്തിനു നല്ലത്.കൊലെസ്ട്ട്രോൾ കുറക്കുന്നു നല്ല കൊലെസ്ട്രോൾ ആയ എച് ഡി എൽ ന്റെ അളവ് കൂട്ടുന്നു ചർമത്തിന് തിളക്കം നല്കുന്നു വായുടെ ദുർഗന്ധം അകറ്റുന്നു ഹൃദയരോഗ്യതിനു നല്ലത് ,ഹൃദയഘതതിനുള്ള സാധ്യത കുറക്കുന്നു.മസ്തിഷ്കാ ഘാതം അതടയുന്നതിനും ഫലപ്രദം മാതളത്തോടോ പൂമൊട്ടോ ശർക്കര ചേർത്ത്‌ കഴിക്കുന്നതും അതിസാരരോഗങ്ങൾക്കെതിരെ ഫലവത്താണ്‌.മാതളത്തിന്റെ തണ്ടിന്റെയും വേരിന്റെയും തൊലി വിരനാശക ഔഷധമായി ഉപയോഗിക്കുന്നു. ' വേരിന്റെ തൊലിയിലാണ്‌ പ്യൂണിസിൻ അധികം അടങ്ങിയിട്ടുള്ളതെന്നതിനാൽ ഇതാണ്‌ കൂടുതൽ ഫലപ്രദം. ഇത്‌ കഷായം വെച്ച്‌ സേവിച്ച ശേഷം വയറിളക്കു വഴി നാടവിരകളെയും മറ്റും നശിപ്പിച്ച്‌ പുറന്തള്ളാം. മാതളത്തിന്റെ കുരുന്നില ഉണക്കിപ്പൊടിച്ച്‌ കഴിക്കുന്നത്‌ ഉരുളൻ വിരകളെ നശിപ്പിക്കാൻ സഹായിക്കും. മാതളപ്പഴത്തിന്റെ ചാറ്‌ ജ്വരവും മറ്റുമുണ്ടാകുമ്പോൾ ദാഹം മാറാൻ സേവിച്ച്‌ പോരുന്നു. ഇതുപയോഗിച്ച്‌ ഉണ്ടാക്കുന്ന സർബത്ത്‌ മൂത്ര തടസ്സം, മൂത്രാശയ വീക്കം, ദഹനസംബന്ധമായും ആസ്തമയോടും അനുബന്ധിച്ചുണ്ടാകുന്ന പനി എന്നിവ മാറാൻ കുടിക്കുന്നുണ്ട്‌.

== ശിവമൂലി ( മൃതസഞ്ജീവനി)==

എല്ലാ വീട്ടുമുറ്റത്തും അത്യാവശ്യം നട്ടുപിടിപ്പിക്കാവുന്ന ഒരു ഔഷധസസ്യമാണ് ശിവമൂലി. മുറിവ്, ചതവ്, വിഷജന്തുക്കൾ കടിച്ചാലുണ്ടാകുന്ന വിഷം, വായ്പ്പുണ്ണ്, അൾസർ, മൂലക്കുരു എന്നിവക്ക് ഫലപ്രദമായ ഔഷധസസ്യമാണ്. വായ് പുണ്ണിന് നാലില വീതം വായിലിട്ട് ചവച്ച് 15 മിനിട്ട് വായിൽവെക്കുക. മുറിവിനും ചതവിനും ഇതിന്റെ ഇല തനിച്ചോ ചുവന്നുള്ളി കൂട്ടിയോ ചതച്ച് വെച്ച് കെട്ടിയാൽ വേഗത്തിൽ സുഖപ്പെടും.

==കൂവളം ==

കൂവളത്തിന്റെ ശാസ്ത്രനാമം എയ്ജൽ മാർമെലോസ് (Aegle marmelos (L.) Correa) എന്നാണ്.സുഗന്ധവാഹിയായ കൂവള പുഷ്പം ഹരിതവർണ്ണത്തോടുകൂടിയതാണ്. മാതളത്തോട് സാദൃശ്യമുള്ള കായയ്ക്ക് പച്ചനിറവും കട്ടിയുള്ള പുറംതോടുമുണ്ട്. കായ ഉരുണ്ടതും അഞ്ചുമുതൽ പന്ത്രണ്ടു സെ.മീ. വരെ വ്യാസമുള്ളതുമാണ്. പച്ച നിറമുള്ള ഇവ പാകമാകുന്നതോടെ ഇളം മഞ്ഞനിറമാകുന്നു. ഇതിന്റെ തോടിനു നല്ല കട്ടിയുണ്ട്. മെയ്, ജൂൺ മാസങ്ങളിൽ ഫലങ്ങൾ ധാരാളമുണ്ടാകും ജൂൺ പകുതിമുതൽ ജൂലൈ ആദ്യ രണ്ടാഴ്ചകൾ വരെ നല്ലവണ്ണം പുഷ്പിക്കുന്ന സമയമാണ്.ഈ വൃക്ഷത്തിന്റെ പേരിൽ സാൻതോടോക്‌സിൻ, അബിലിഫെറോൺ, മാർ മേസിൻ, മാർമിൻ,സ്‌കിമ്മിൻ, തുടങ്ങിയവയും കാതലിൽ ഫുറോക്യനോലിൻ, മാർ മേസിൻ, ബിസിറ്റോസ്‌നിറോൾഎന്നിവയും ഇലകളിൽ ഐജലിൻ, ഐജലിനിൽ, ബിഫെലാന്‌െ്രെഡർ എന്നിവയുംഅടങ്ങിയിരിക്കുന്നു. പഴുത്ത കായുടെ അകത്തെ മാംസളഭാഗത്ത് എമ്പറട്ടോറിയം ‘എ’ എന്നുംഎമ്പറട്ടോറിയം ‘ബി’ എന്നും പേരുള്ള രണ്ടു പദാർത്ഥങ്ങളുണ്ട്. ഇവ ഉദര കൃമിനാശകമായിപ്രവർത്തിക്കുന്നു. പഴുക്കാത്ത ഫലത്തിൽ നിന്നെടുക്കുന്ന മഞ്ഞനിറത്തിലുള്ള ചായം കാലികോപെയിന്റിംഗിൽ ഉപയോഗിച്ചുവരുന്നു. തളിരിലകളിൽ പ്രത്യേക തരം എണ്ണ അന്തർധാനം ചെയ്തിരിക്കുന്നു.വില്വാദിഗുളികയിലെ മുഖ്യചേരുവ കൂവളമാണ്. വേരും ഇലയും കായും ഔഷധയോഗ്യമാണ്. പ്രമേഹം,കഫം, വാതം ഇവയെ ശമിപ്പിക്കാൻ കൂവളത്തിന് കഴിവുണ്ട്. വേദനയും നീരും കുറയ്ക്കാൻ ഉത്തമമാണിത്. കൂവളവേര്, മുത്തങ്ങക്കിഴങ്ങ് എന്നിവ പാലിൽ അരച്ചു ചേർത്ത് സേവിക്കുന്നത് വിഷഹരമാണ്.കൂവളത്തിലയുടെ സ്വരസം ദിവസേന 15 മില്ലി വീതം കഴിച്ചാൽ പ്രമേഹം ശമിക്കും. 15 കൂവളത്തില 5 ഔൺസ് പിണ്ടിനീരിൽ അരച്ചുചേർത്ത് വൈകുന്നേരം കഴിച്ചാൽ വൃക്കരോഗങ്ങൾക്ക് ശമനമുണ്ടാകും.പ്രശസ്തമായ ദശമൂലങ്ങളിലെ അംഗമായ ഈ സസ്യം വില്വാദികുളിക, ദശമൂലാരിഷ്ടം,വില്വാദിലേഹ്യം, വില്വാദികഷായം, വില്വം പാച്ചോക്യാദി എണ്ണ തുടങ്ങിയ അനേകം ആയുർ വേദ ഔഷധങ്ങളിൽ അടങ്ങിയിരിക്കുന്നു. വേദന, നീര് എന്നിവയെ കുറക്കുകയും ചെയ്യുന്നു. പഴുക്കാത്ത ഫലമജ്ജ മലശോധനയെ ഉണ്ടാക്കുന്നു. ഇലകൾക്ക് പ്രമേഹശമന ശക്തിയുണ്ട്. ഇലയിൽ നിന്നുംവേർതിരിച്ചെടുക്കുന്ന തൈലത്തിനു ഫംഗസ് ബാധയെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. കൂവളത്തിലചവച്ചുതിന്നുന്നതും കൂവളത്തില നീര് 15 മില്ലി ദിവസേന കഴിക്കുന്നതും പ്രമേഹരേഗികൾക്ക് വളരെ ഉത്തമമാണ്.നഞ്ച കഴിച്ചുള്ള വിഷം മാറിക്കിട്ടാൻ കൂവളവേര്, മുത്തങ്ങാക്കിഴങ്ങ് എന്നിവ പാലിൽ അരച്ചു കുടിക്കുക. കൂവളത്തില പൊടിച്ച് ചുക്കും കുരുമുളകും അയമോദകവും ചേർത്ത് പ്രഭാതത്തിൽ മോരിലോചൂടുവെള്ളത്തിലോ സേവിച്ചാൽ അർശസ് ശമിക്കും. കൂവളത്തിന് വേര്, കരിമ്പ്, മലർ ഇവകൊണ്ടുള്ള കഷായം എക്കിളിന് നല്ലതാണ്. കൂവളത്തിൻ വേര്, കുറുന്തോട്ടിവേര്, ചുക്ക് ഇവകൊണ്ടുണ്ടാക്കിയ പാൽ കഷായം ഏമ്പക്കം ശമിപ്പിക്കും. കൂവളവേര് അരച്ച് വെണ്ണയിൽ ചാലിച്ച് ഉള്ളൻ കാലിൽ പുരട്ടുന്നത് നല്ല ഉറക്കം കിട്ടുന്നതിനു നല്ലതാണ്. കൂവളത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരിൽ എണ്ണ കാച്ചി ചെവിയിൽ അഞ്ചുതുള്ളി വീതം ഒഴിക്കുന്നത് ചെവിവേദന മാറും.രക്തം ഉണ്ടാവാൻ കൂവളത്തിന്റെ തളിരില ചവച്ചരച്ച് തിന്നുക. കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് ദിവസവും കഴിക്കുന്നത് ഓർമ്മശക്തിക്ക് നല്ലതാണ്. കൂവളത്തില അരച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയാൽ തേൻ ചേർത്ത് കഴിക്കുന്നത് വയറുവേദന ശമിക്കാൻ നല്ലതാണ്. കൂവളത്തില വാതം ശമിപ്പിക്കാനും നീർക്കെട്ടിനും ഉപയോഗിക്കുന്നു. വേര് കഷായത്തിനും എണ്ണ കാച്ചാനുംഉപയോഗിക്കുന്നു. മലബന്ധം മാറിക്കിട്ടാനും, അപസ്മാരത്തിനും, ചുമ, തലവേദന എന്നിവക്കും ഇത് മരുന്നായി ഉപയോഗിക്കുന്നു.

==ഇഞ്ചിപ്പുല്ല് ==

കേരളത്തിൽ നിന്നും കയറ്റുമതി ചെയ്യുന്ന വനോൽപന്നങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള പുൽതൈലം ഇഞ്ചിപ്പുല്ലിൽ നിന്നാണ് നിർമ്മിക്കുന്നത്.സിമ്പോപോഗൺ ഫ്‌ലെക്‌സുവോസസ് (Cymbopogan flexuosus Wats.) എന്നാണ് ഇഞ്ചിപ്പുല്ലിന്റെ ശാസ്ത്രനാമം. ലെമൺ ഗ്രാസ്സ് (Lemon Grass) എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന ഈ സസ്യം ഒന്നരമീറ്റർ ഉയരത്തിൽ വളരുകയും ചെടിയുടെ ഇലകൾക്ക് നെല്ലോലകളുടെ രൂപസാദൃശ്യവും അതിനേക്കാൾ വളർച്ചയുമുണ്ടാവുകയും ചെയ്യും. ഇളംചെടിയിലാണ് പുൽതൈലം കൂടുതലായി ഉണ്ടാവുക. പുതിയ ഇലകളിൽ നിന്നും 70, 80% പുൽതൈലം ലഭിക്കും. ഇല വാറ്റിയാണ് തൈലം എടുക്കുന്നത്. വർഷത്തിൽ പലതവണ ഇലകൾ കൊയ്‌തെടുക്കാം.സിട്രാൾ ആണ് പുൽ തൈലത്തിലെ മുഖ്യഘടകം. ജീവകം എ യുടെ സംശ്ലേഷണത്തിന്ഉപയോഗിക്കുന്നതിനാൽ തൈലം ചികിത്സാരംഗത്തും വൻ തോതിൽ ഉപയോഗിച്ചുവരുന്നു. ആയുർവേദവിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമുള്ള സസ്യമാണിത്. കഫക്കെട്ട്, പനി, ശരീരവേദന എന്നിവശമിപ്പിക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു. വാതം, കൈകാൽ കഴപ്പ്, പുറംവേദന എന്നിവയ്ക്ക് മൂന്നിരട്ടി വെളിച്ചെണ്ണയിൽ നേർപ്പിച്ച തൈലം പുരട്ടിയാൽ ആശ്വാസം കിട്ടും. കൽക്കണ്ടം, ചുക്ക്, കുരുമുളക് ഇവ പൊടിച്ച് 2,3 തുള്ളി പുൽതൈലം ചേർത്ത് കഴിച്ചാൽ പനിയും ചുമയും മാറും. ജലദോഷംമാറാൻ ഇതിന്റെ ഇലവെന്തവെള്ളം ആവി പിടിപ്പിച്ചാൽ മതി. പുൽതൈലം 2 തുള്ളി കുളിക്കുന്നവെള്ളത്തിൽ ചേർത്താൽ വിയർപ്പ് ഗന്ധം മാറും.

== ചാമ്പ ==

കേരളത്തിലെ കാലാവസ്ഥയിൽ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തിൽ ഒട്ടേറെ വീടുകളിൽ ചാമ്പയ്‌ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂൾ ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികൾക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലർന്ന ചാമ്പയ്ക്ക വിറ്റാമിൻ സിയുടെ കലവറയായാണ് പറയുന്നത്. കൂടാതെ ശരീര പ്രവർത്തനങ്ങൾക്ക് ആവശ്യമായ വിറ്റാമിൻ എ, നാരുകൾ, കാൽസ്യം, തൈമിൻ, നിയാസിൻ, ഇരുമ്പ് എന്നിവയും ചാമ്പയ്ക്കയിൽ സുലഭമായി അടങ്ങിയിരിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ നിർണായകപങ്ക് വഹിക്കുന്ന കനിയാണ് ചാമ്പയ്‌ക്ക. ചാമ്പയ്‌ക്കയുടെ കുരു ഉൾപ്പടെ ഉണക്കിപ്പൊടിച്ചു പൊടിരൂപത്തിൽ ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം ഉപയോഗിക്കുന്നതാണ് പ്രമേഹരോഗികൾക്കു നല്ലത്. വയറിളക്കം, ഛർദ്ദി തുടങ്ങിയവ പിടിപെട്ടവർക്ക് ക്ഷീണം മാറ്റാനും നിർജ്ജലീകരണം തടയുന്നതിനും ചാമ്പയ്‌ക്ക നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.വേനൽക്കാലത്ത് ചാമ്പയ്‌ക്ക ശീലമാക്കിയാൽ ശരീരം സ്ഥിരമായി തണുപ്പിക്കുന്നതിന് സഹായകരമാണ്. സൂര്യാഘാതം പോലെ സൂര്യരശ്‌മികൾ ശരീരത്ത് ഏൽക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കും ചാമ്പയ്‌ക്ക ഒരു ഉത്തമ ഔഷധമാണ്. ഫംഗസ്, ചിലതരം ബാക്ടീരിയൽ അണുബാധയെ പ്രതിരോധിക്കുന്നതിൽ ഉത്തമമാണ് ചാമ്പയ്‌ക്ക. കുടലിൽ കാണപ്പെടുന്ന ചിലതരം വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്‌ക്ക സഹായിക്കുന്നു. ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നതിനും ചാമ്പയ്‌ക്ക ഉത്തമമാണ്.സ്ഥിരമായി ചാമ്പയ്‌ക്ക കഴിക്കുന്നവർക്ക് പ്രോസ്റ്റേറ്റ്-സ്‌തനാർബുദ സാധ്യത കുറവായിരിക്കും. ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നത് ചെറുക്കുന്ന ഘടകങ്ങൾ ചാമ്പയ്‌ക്കയിലുണ്ട്. കൊളസ്‌ട്രോളിന്റെ രൂപപ്പെടൽ ചാമ്പയ്‌ക്ക കഴിക്കുന്നവരിൽ ഒരു പരിധിവരെ ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി ഹൃദയാഘാതം, മസ്‌തിഷ്ക്കാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കുറയുന്നു.ചാമ്പക്ക കഴിക്കുന്നതിലൂടെ കണ്ണിലെ സമ്മർദ്ദം കുറയുകയും, എപ്പോഴും നവോന്മേഷത്തോടെ ഇരിക്കുകയും ചെയ്യുന്നു. ഇത് കാഴ്‌ച ശക്തി മെച്ചപ്പെടുന്നതിനും സഹായകരമാണ്. പ്രായമേറുമ്പോൾ ഉണ്ടാകുന്ന തിമിരം, ഹ്രസ്വദൃഷ്‌ടി തുടങ്ങിയവയ്‌ക്കും ചാമ്പയ്‌ക്ക ഒരു പ്രതിവിധിയാണ്.

== കാന്താരി==

പറമ്പിൽ ഒരു കാന്താരിയുണ്ടോ? എന്നാൽ, നിങ്ങൾക്ക് ആശ്വസിക്കാം. ഔഷധങ്ങളുടെ കലവറയാണ് കാന്താരി. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം.കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തൽ. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുർവേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാർഥങ്ങൾ തന്നെ.സന്ധികൾക്കും പേശികൾക്കുമുണ്ടാകുന്ന വേദനയകറ്റാൻ നാട്ടുവൈദ്യന്മാർ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദനസംഹാരിയായി പ്രവർത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്.കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോൾ കുറയ്ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങൾക്കും രാസത്വരകമായി പ്രവർത്തിക്കുന്നു. ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും.സോളഹേസിയ കുടുംബത്തിൽപ്പെട്ട കാന്താരിയെ പോർച്ചുഗീസുകാരാണ് ഇങ്ങോട്ട് കൊണ്ടുവന്നത്. അതുകൊണ്ടുതന്നെയാണ് കാന്താരിയെ പറങ്കിമുളകെന്ന് വിളിക്കുന്നത്.ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നുംതന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാൽ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താം. ഗ്രോബാഗിൽ കാന്താരി വളർത്തുമ്പോൾ ദിവസവും നന നിർബന്ധമില്ല.

== പൂവരശ്ശ്==
== പൂവരശ്ശ്==

5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548110" എന്ന താളിൽനിന്ന് ശേഖരിച്ചത്