Jump to content
സഹായം

"ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,808 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
ചരിത്രം
No edit summary
(ചരിത്രം)
വരി 1: വരി 1:


കുറുമ്പ്രനാട്ടിലെ പയ്യോർമലയാണ് പേരാമ്പ്രയായി മാറിയത്.ചരിത്രമുറങ്ങികിടക്കുന്ന കൊത്തിയപാറയുടെ  സമീപത്തായി കിടക്കുന്ന തണ്ടോറപാറ  എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഗോശാലക്കൽ തമ്പുരാന്റെ അവിഞ്ഞാട്ട് ജന്മത്തിൽപ്പെട്ട, കൂത്താളി പഞ്ചായത്തിലെ പേരാമ്പ്ര വില്ലേജിലാണ് വിദ്യാലയം സ്ഥാപിച്ചത്. കല്ലറക്കൽ ശ്രീ ശങ്കരനായർക്ക് ഗോശാലക്കൽ തമ്പുരാൻ ചാർത്തികൊടുത്ത സ്ഥലത്ത് ശങ്കരൻനായർ  ഷെഡ് കെട്ടി.


1979 സ്ഥാപിതമായി അക്ഷരങ്ങൾ കൊണ്ട് നക്ഷത്രങ്ങൾ സൃഷ്ടിച്ച സരസ്വതീക്ഷേത്രം ആണ് പി. എസ്. പി. എം. യു. പി. എസ്. ഒഎൻവിയുടെ നാടായ ചവറയുടെ മനോഹര ഗ്രാമം പഴഞ്ഞികാവ് പ്രദേശത്തുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമീപത്ത് തന്നെ ഒരു വിദ്യാലയം വേണം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ശ്രീ പ്ലാവേലിൽ ശങ്കുപ്പിള്ള യുടെ ഓർമ്മയ്ക്ക് മെമ്പർ ശ്രീനാരായണ പിള്ളയാണ് സ്കൂൾ സ്ഥാപിച്ചത്. സ്കൂൾ മാനേജർ ശ്രീ രമാദേവി അമ്മയുടെ ആഗ്രഹത്തിന് ഒപ്പം അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമിച്ച് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തോടൊപ്പം സാമൂഹിക പ്രതിബദ്ധത ഉള്ള നല്ല പൗരന്മാരെ വാർത്തെടുക്കുക  എന്ന ലക്ഷ്യം സാക്ഷാത്കരിച്ചു. സ്കൂളിന്റെ ആദ്യകാല പ്രഥമ അധ്യാപകനായ ശ്രീ രാഘവൻപിള്ള സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സർവ്വതോന്മുഖമായ പഠനാന്തരീക്ഷം ഒരുക്കി അവരുടെ സർഗ്ഗപരവും അക്കാദമികവും കായികവുമായ കഴിവുകൾ പരമാവധി പ്രോത്സാഹിപ്പിച്ച് സംസ്ഥാന ദേശീയ അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കൈവരിക്കുവാൻ ഉള്ള പ്രവർത്തനങ്ങൾ  നൽകി.
1942-പനയുള്ള കണ്ടി എന്ന സ്ഥലത്ത് ശ്രീ ചാത്തുക്കുറുപ്പ് മാസ്റ്റർ ഒരു എഴുത്തുപള്ളിക്കൂടം തുടങ്ങി. അദ്ദേഹത്തിന് ചക്കിട്ടപാറ റേഷൻ മാനേജറുടെ ജോലി കിട്ടിയപ്പോൾ അയാളുടെ സൗകര്യാർത്ഥം എഴുത്ത് പള്ളിക്കൂടം ചക്കിട്ടപാറയിലേക്ക് മാറ്റി. ഈ സൗർഭത്തിൽ തുടർ വിദ്യഭ്യാസം വഴി മുട്ടിയ ഈ പ്രദേശത്തെ കുട്ടികൾക്ക്‌വേണ്ടി ശ്രീ കല്ലറക്കൽ ശങ്കരൻ നായർ കണ്ണോത്ത് പറമ്പിൽ ഒരു ഷെഡ് കെട്ടി, കുറ്റ്യാടിക്കടുത്തുള്ള മൊകേരിയിൽ നിന്നും ഇവിടെ വന്ന് താമസിച്ച ശ്രീ. നാരായണൻ അടിയോടിയുടെ നേതൃത്വത്തിൽ 1946ൽ ഏകാധ്യാപക വിദ്യാലയമായി പേരാമ്പ്ര വെസ്റ്റ് എ യു പി സ്കൂൾ  ആരംഭിച്ചു.
 
വിദ്യാലയം തുടങ്ങിയ വർഷം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  പരിശോധനയ്ക്ക് എത്തിയെങ്കിലും  കുട്ടികൾ കുറവായതിനാൽ അംഗീകാരത്തിന് ഗവൺമെൻറ് ലേക്ക് ശുപാർശ നൽകിയില്ല. ശ്രീ ശങ്കരൻ നായർ (സ്ഥലമുടമ ) സമീപപ്രദേശത്തെ  വീടുകൾഇൽ നിന്നും  കുട്ടികളെ  വിദ്യാലയത്തിൽ എത്തിക്കുകയും സ്വന്തം ചെലവിൽ വിൽ കഞ്ഞിയും പുഴുക്കും  നൽകുകയും ചെയ്തു ഭക്ഷ്യക്ഷാമം നേരിട്ട അക്കാലത്ത്  ഒരു നേരത്തെ ആഹാരത്തിനു വേണ്ടി മാത്രം കുട്ടികൾ സ്കൂളിൽ വന്നു തുടങ്ങി. തുടർന്ന് മറ്റ് വീടുകളിൽ നിന്നും കഞ്ഞിക്കു വേണ്ട അരിയും സാധനങ്ങളും എത്തി ച്ചുകൊടുക്കുകയും ധാരാളം കുട്ടികൾ വിദ്യാലയത്തിലേക്ക്  വരികയും ചെയ്തു.
 
24. 7 .1946 ന് ന സ്കൂളിലേക്കുള്ള കുട്ടികളുടെ പ്രവേശനം ആരംഭിച്ചു. അഡ്മിഷൻ നമ്പർ വൺ കേളോത്ത് കുഞ്ഞിരാമക്കുറുപ്പ്  മകൻ ശ്രീധരൻ ആയിരുന്നു.  തുടർന്ന് 64 കുട്ടികൾ സ്കൂളിൽ ചേർന്നു. ഈ വിദ്യാലയത്തിൽ ശിപായി ആയി സേവനമനുഷ്ഠിച്ച ശ്രീ കെ സി കേളപ്പൻ ആദ്യകാല വിദ്യാർത്ഥിയാണ്. അറുപത്തിനാല് വിദ്യാർത്ഥികളിൽ 20 പേർ പെൺകുട്ടികളായിരുന്നു . സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് തന്നെ ഇത്രയും പെൺകുട്ടികൾ വിദ്യാലയത്തിൽ എത്തിയത് അത്ഭുതാവഹമായ കാര്യമാണ്.
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545262" എന്ന താളിൽനിന്ന് ശേഖരിച്ചത്