"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→പ്രവേശനോത്സവം
വരി 113: | വരി 113: | ||
=== പ്രവേശനോത്സവം === | === പ്രവേശനോത്സവം === | ||
2018 - 19 അധ്യയന വർഷത്തെ പ്രവേശനോത്സവം ഗംഭീരമാക്കുന്നതിന്റെ ഭാഗമായി ജൂൺ 11-ാം തിയ്യതി സ്റ്റാഫ് മീറ്റിംഗ്യം പി.ടി.എ എക്സിക്യൂട്ടീവും ചേർന്നു. സ്കൂളും പരിസരവും വർണ്ണാഭമായി അലങ്കരിക്കാനും സ്കൂൾ തല പരിപാടികളെക്കുറിച്ചുള്ള കൃത്യമായ ആസൂത്രണവും നടന്നു. പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി ഗീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യൂണിഫോം വിതരണം എസ്.എം സി ചെയർമാനും വാർഡ് മെമ്പറുമായ ശ്രീ.ഉമ്മർ വെള്ളേരി നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള മധുര പലഹാര വിതരണം സ്പോൺസർ ശ്രീ പുരുഷോത്തമൻ നമ്പൂതിരി നടത്തി. വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം എസ് ആർ ജി കൺവീനർ ശ്രീ മനോജ് മാസ്റ്ററും ആശംസകൾ ശ്രീ അബ്ദുറഹിമാൻ പട്ടീരി (പി.ടി.എ വൈസ് പ്രസിഡന്റ്) , ശിവാനന്ദൻ, പ്രേമൻ , മുസ്തഫ എന്നിവരും നിർവ്വഹിച്ചു. തുടർന്നുള്ള കലാപരിപാടികളിൽ സുബ്രഹ്മണ്യൻ ചെമ്രക്കാട്ടൂർ നാടൻ പാട്ടുകും പ്രഭാകരൻ ചെമ്രക്കാട്ടൂർ മാജിക് ഷോയും നടത്തി. | |||
ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുസലാം സ്വാഗതം പറഞ്ഞ പ്രവേശനോത്സവ പരിപാടി സ്റ്റാഫ് സെക്രട്ടറി ശ്രീ. റഊഫ് മാസ്റ്ററുടെ നന്ദിയോടെ പര്യവസാനിച്ചു | |||
==== പരിസ്ഥിതിദിനം ==== | ==== പരിസ്ഥിതിദിനം ==== | ||
===== വായനാദിനം ===== | ===== വായനാദിനം ===== | ||
ജൂൺ 19 ന് വായനാ ദിനാചരണങ്ങൾക്ക് സമാരംഭം കുറിച്ചു. 10.30 ന് സ്കൂൾ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ശ്രീ. അബ്ദുസലാം മാസ്റ്റർ വായനയുടെ അനിവാര്യതയെക്കുറിച്ചും വായന വ്യക്തികൾക്കു നൽകുന്ന ഗുണപരമായ സവിശേഷതകളെക്കുറിച്ചും സംസാരിച്ചു. ചെമ്രക്കാട്ടൂരിന്റെ സാമൂഹ്യ പ്രവർത്തകനും അധ്യാപകനുമായ പ്രകാശൻ മാസ്റ്റർ വായനാവാരം ഉദ്ഘാടനം ചെയ്തു. തുടർന്ന് സലീന ടീച്ചർ സംസാരിച്ചു. വിദ്യാർത്ഥികളിൽ നിന്നും ഗ്രീഷ്മ, ഷഹബാസുമയ്യ എന്നിവരും അറബി വായന മാഹിറും നിർവ്വഹിച്ചു.പിന്നീട് ഓരോ ദിവസങ്ങളിലായി 3,4 ക്ലാസുകൾക്കായി വായനാ മത്സരം, വായനാക്കുറിപ്പ് തയ്യാറാക്കൽ ,കിസ് മത്സരം, പോസ്റ്റർ, ചുമർ പത്രിക തയ്യാറാക്കൽ എന്നിവയും സ്കൂൾ തലത്തിൽ നടത്തി വിജയികൾക്ക് സമ്മാനദാനവും നടത്തി. വായനാ വാരത്തോടനുബന്ധിച്ച് ശ്രീ പുരുഷോത്തമൻ നമ്പൂതിരി സ്പോൺസർ ചെയ്ത മലയാള മനോരമ ദിനപത്രം പ്രകാശനം ചെയ്തു. ചടങ്ങിൽ പിടി എ പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, എസ് എം സി ചെയർമാൻ ഉമ്മർ വെള്ളേരി, സീനിയർ അധ്യാപിക ശ്രീമതി.ലത കെ.വി , എസ് ആർ ജി കൺവീനർ ശ്രീ. റഊഫ്, ഷൈജൽ എന്നിവർ സംസാരിച്ചു. | |||
====== ലഹരിവിരുദ്ധ ദിനം ====== | ====== ലഹരിവിരുദ്ധ ദിനം ====== |