"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:


സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ  ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82  വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ്
സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ  ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82  വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ്
=== '''''<u>കുഞ്ചുക്കർത്താവ്.</u>''''' ===
കൊച്ചി രാജ്യത്തെ ഇട പ്രഭുക്കന്മാർ ആയിരുന്ന അഞ്ചി കൈമൾ മാരിൽ ഒരാളും കൊച്ചി രാജാവിന്റെ സൈനിക ത്തലവനും പടിഞ്ഞാറ്റ്യേടത്ത് പടനായർ , കുന്നത്ത് രാമ കുമാര കൈമൾ എന്ന സ്ഥാനപ്പേരുള്ള ചേരാനല്ലൂർ കർത്താക്കന്മാരിൽ പ്രമുഖനാണ് കുഞ്ചുക്കർത്താവ്.ചെറുപ്പത്തിൽ നാടുവിട്ടുപോയി പരദേശങ്ങളിൽ സഞ്ചരിച്ച് മന്ത്രവാദം, വൈദ്യം, പാട്ട്, വീണവായന, ഇന്ദ്ര ജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണ മായ പാണ്ഡിത്യം സമ്പാദിച്ച കുഞ്ചുക്കർത്താവിന്റെ വേഷഭൂഷാദികൾ പരദേശീയമായിരുന്നുവെന്ന് കൊട്ടാരത്തിൽശങ്കുണ്ണി തന്റെ ഐതിഹ്യമാലയിൽ എ ഴുതുന്നു. ഹനുമാനെ സേവിച്ചു പ്രത്യക്ഷമാക്കിയിരുന്ന തിനാൽ ഏതൊരു കാര്യവും സാധിച്ചിരുന്ന കുഞ്ചുക്കർ ത്താവ് തറവാട്ടിൽ മൂപ്പുസ്ഥാനം ലഭിച്ചശേഷവും കൂടു തൽ സമയം ചെലവഴിച്ചത് രാജസന്നിധിയിലാണ്. കൊച്ചി സംസ്ഥാനത്ത് വടുതലപ്പുഴയ്ക്കു വടക്കുള്ള നികുതി മുഴുവനും പിരിച്ചു സർക്കാരിലടയ്ക്കുന്നതിന് അധികാര പ്പെടുത്തിയിരുന്നത് കർത്താവിനെയാണ്.
ഇന്ദ്രജാലത്തിൽ ഏറെ പ്രസിദ്ധനായ കുഞ്ചുക്കർത്താവിന്റെ പ്രത്യേക സിദ്ധി വർണിക്കാൻ ഐതിഹ്യമാലയിൽ അവതരിപ്പിക്കുന്ന ആഖ്യാനങ്ങളിലൊന്ന് ഇതാണ്. ഒരാണ്ടിൽ  നികുതി അടച്ചുതീർക്കേണ്ടതിന് സർക്കാരിൽ നിന്ന് ആ ളെ അയച്ചു. കർത്താവിന്റെ കാര്യാന്വേഷണക്കാരനായ അനന്തരവൻ അപ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. കുഞ്ചു കർത്താവ് അകത്തുനിന്ന് ഒരു പെട്ടിയെടുത്തുകൊണ്ട് വന്ന് തുറന്ന് സർക്കാറിലേക്ക് ചെല്ലുവാൻ ഉണ്ടായിരുന്ന സംഖ്യ മുഴുവൻ ഇരട്ടി പുത്തനായി എണ്ണിക്കൊടുത്തു രശീതു വാങ്ങി . പുത്തനെ കുറിച്ച് വല്ല സംശയവും ഉണ്ടെങ്കിൽ വെട്ടിമുറിച്ചോ ഉരുക്കിയോ നോക്കി കൊള്ളണം എന്ന ഉപദേശവും നൽകിയാണ് വന്നയാളെ തിരിച്ചയച്ചത്.
ഇന്ദ്രജാലം കൊണ്ടാണ് കാരണവർ പണമുണ്ടാക്കി ക്കൊടുത്തയച്ചതെന്ന് മനസിലാക്കിയ അനന്തരവൻ, അതിന്റെ ഭവിഷ്യത്ത് ഗുരുതരമാകുമെന്ന് കണ്ട് ക്ഷണത്തിൽ പണവും കൊണ്ട് എറണാകുളത്തേക്ക് പോയി.  കാരണവർ കൊടുത്തയച്ച പണം വേറൊരിനമാണന്നും  അതു തിരിച്ചെടുത്ത് മാറ്റിവച്ചിരുന്ന നികുതിത്തുക  അടയ്ക്കുകയാണെന്നും അനന്തരവൻ ബോധിപ്പിച്ചു. തിരിച്ച് വാങ്ങിയ പണം നോക്കിയപ്പോഴാണ് സംഗതി വെളിച്ചത്തായത് കുഞ്ചുക്കർത്താവ് നികിയത് മുഴുവൻ നാട്ടി പുത്തന്റെ വലുപ്പത്തിൽ വൃത്താകാരമായി മുറിച്ച് ഓല കഷണങ്ങളായിരുന്നു.
പിന്നീടൊരിക്കൽ തൃപ്പൂണിത്തുറ രാജകൊട്ടാര ത്തിൽ നിന്നു കൊച്ചുതമ്പുരാക്കന്മാർ ചേരാനല്ലൂരെത്തി കുഞ്ചുക്കർത്താവിന്റെ ചില വിദ്യകൾ കണ്ടാൽക്കൊള്ളാ മെന്നു പറഞ്ഞു. കർത്താവ് നാലു തോക്കെടുത്തു നിറ ച്ച് നാലു ഭൃത്യന്മാർക്കു നൽകി അവരെ വലിയ കുള ത്തിന്റെ കരയിൽ നിർത്തി. ഞാൻ കുളത്തിൽ മുങ്ങി പൊങ്ങിവരുമ്പോൾ വെടിവയ്ക്കണം,” എന്നു നിർദേശം നൽകി വെള്ളത്തിൽ മുങ്ങി. മുന്നേമുക്കാൽ നാഴിക കഴി ഞ്ഞ് തല വെള്ളത്തിനു മുകളിൽ കണ്ട് അവർ വെടിവച്ചു. തല പൊട്ടിച്ചിതറി. കുളത്തിലെ വെള്ളം രക്തമയമാ യി. മൃതദേഹം പൊങ്ങി വന്നു. മന്ത്രവിദ്യകൊണ്ട് കുഞ്ചു കർത്താവ് രക്ഷപ്പെടും എന്നു കരുതി നിറയൊഴിച്ച് ഭൃ ത്യന്മാരും ദുരന്തത്തിനു സാക്ഷികളാകേണ്ടിവന്നതിൽ ദുഃഖിതരായി കൊച്ചുതമ്പുരാക്കന്മാരും കുളക്കരയിൽ വി ഷമിച്ചു നിൽക്കുമ്പോൾ മാളികയിൽ നിന്നൊരു വീണ വായന കേട്ടു. അവർ ചെന്നുനോക്കുമ്പോൾ കുഞ്ചുക്കർ ത്താവ് മുറിയിലിരുന്ന് വീണ വായിക്കുകയാണ്.
മഠത്തിൽ ചതുരംഗം കളിച്ചുകൊണ്ടിരുന്ന കർത്താ വിനെ സ്നേഹിതർ നിർബന്ധിച്ച് വള്ളംകളിക്കു കൊ ണ്ടുപോയി. വള്ളത്തിൽ കൊമ്പത്തിരുന്ന കർത്താവ് വെ ള്ളത്തിൽ വീണു മുങ്ങിത്താണുപോയി. എത്ര തപ്പിയി ട്ടും കർത്താവിനെ കണ്ടെത്താനായില്ല. ഒടുവിൽ വിവരം അറിയിക്കാൻ തറവാട്ടിലെത്തിയ സുഹൃത്തുക്കൾ കാ ണുന്നത് കർത്താവും നമ്പൂതിരിയും ചതുരംഗം വച്ചു കൊണ്ടിരിക്കുന്നതാണ്.
ഐതിഹ്യത്തിൽ നിന്നും ദേശ ചരിത്രത്തിലേക്ക് വരുമ്പോൾ ദേശ വാഴിയായ ചേരാനല്ലൂർ കർത്താവിന്റെ കയ്യൊപ്പുകൾ കാണാം . ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എറണാകുളം ശിവക്ഷേത്രം എന്നിവയുടെ നിർമ്മിതിയിൽ കർത്താക്കന്മാർ പങ്കുണ്ട്. ചേരാനല്ലൂർ കർത്താവിന്റെ അകത്തൂട്ട് മഠം എന്ന പുരാതന ഭവനത്തിന് 600 വർഷത്തിലധികം പഴക്കമുണ്ട്. ചേരാനല്ലൂർ കർത്താക്കന്മാരുടെ ഗസ്റ്റ് ഹൗസ് ഇരുന്ന സ്ഥലത്താണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ വന്നത്. എറണാകുളം ടൗൺ ഹാൾ ഉയർന്നത് ചേരാനല്ലൂർ കർത്താക്കന്മാരുടെ പശുക്കൾ മേഞ്ഞുനടന്ന പറമ്പിലാണ്. മിഷനറി പ്രവർത്തനങ്ങൾക്ക് സിരാകേന്ദ്രം സ്ഥാപിക്കുന്നതിന് വിശാല ഹൃദയത്തോടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും എറണാകുളം കേന്ദ്രീകരിച്ച് കൊച്ചി നഗര വികസനത്തിന്റെ അടിസ്ഥാനശില പാകുകയും ചെയ്ത ചേരാനല്ലൂർ കർത്താക്കന്മാരുടെ പൈതൃക മഹിമ നമ്മുടെ ദേശപ്പെരുമ യാണ്


== '''ചേരാനെല്ലൂരിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ''' ==
== '''ചേരാനെല്ലൂരിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ''' ==
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472455" എന്ന താളിൽനിന്ന് ശേഖരിച്ചത്