Jump to content
സഹായം

"Demo School/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

10,282 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
 
വരി 1: വരി 1:
പണ്ട് ശ്രീ അയ്യപ്പൻ തന്റെയാത്രാവേളയിൽ ഈ പ്രദേശത്തെത്തിയപ്പോൾ കുട താഴെ വെച്ച് വിശ്രമിക്കുകയുണ്ടായി. “കുടവച്ചഊര്“ എന്നതുലോപിച്ച് “കുടവച്ചൂര്” എന്നും പിന്നീടത് “കുടയത്തൂർ” എന്നും പേരായി എന്നാണ്ആ ഐതിഹ്യകഥ . പതിററാണ്ടുകൾക്ക്മുമ്പ്ഇവിടെരാജഭരണം നിലനിന്നിരുന്നപ്പോൾ ഈപ്രദേശം തിരുവിതാംകുർരാജ്യത്തിൽ, കോട്ടയംഡിവിഷനിൽ, തൊടുപുഴതാലുക്കിൽപ്പെട്ടതായിരുന്നു. താലുക്കുകളെ പല'പ്രവൃത്തി'(ഇന്നത്തെവില്ലേജ്) കളായിട്ട്വിഭജിച്ചിരുന്നു. ഇന്ന് അറക്കുളം , കുടയത്തൂർ , മുട്ടം , കാരിക്കോട്, ആലക്കോട് ,വെള്ളിയാമററം എന്നിങ്ങനെ പല വില്ലേജുകളായി വിഭജിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെല്ലാം പണ്ട് കാരിക്കോട് പ്രവൃത്തിയിൽപ്പെട്ടതായിരുന്നു. അതായത് ഈവിദ്യാലയവും കാരിക്കോട് പ്രവൃത്തിയിൽപ്പെട്ടതായിരുന്നു. തിരുവിതാംകൂറിൽ പ്രായപൂർത്തിയായ പുരുഷന്മാർ രാജകുടുംബത്തിൽ ഇല്ലാതിരുന്നപ്പോൾ ഒരു റാണി ഭരണമേററു. അവർ ദിവാനായി (പ്രധാനമന്ത്രി) മണ്ടറൊ എന്ന വെള്ളക്കാരനെ നിയമിക്കുകയും ചെയ്തു.അദ്ദേഹം വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകിയിരുന്നു.വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനായി പ്രവൃത്തികൾ തോറും പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ റാണിയേക്കൊണ്ടു വിളംബരം ചെയ്യിച്ചു.അങ്ങനെ കാരിക്കോട് പ്രവൃത്തിക്ക് അനുവദിച്ചസ്കൂൾ കുടയത്തൂരാണ് സ്ഥാപിച്ചത്.ശരംകുത്തിക്കാവിനടുത്താണ് സ്ക്കൂൾ തുടങ്ങിയത്.അവിടെ ഒരു സത്രവുംഉണ്ടായിരുന്നു. [[ചരിത്രം|കൂടുതൽ വായിക്കുക]]


കുറച്ചു നാളുകൾക്കുശേഷം ആ സ്ഥലം സൗകര്യപ്രദമല്ല എന്നു കണ്ട്ഇപ്പോൾഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാററി സ്ഥാപിച്ചു.18അടി വീതിയിലും54അടി നീളത്തിലും ഉള്ള ഒരുകെട്ടിടമായിരുന്നു ആദ്യംപണിതത്.അന്ന് മലയാളം പഠിപ്പിക്കുന്ന സ്ക്കൂളുകൾക്ക് വെർണാക്കുലർ സ്ക്കൂൾ എന്നാണ്പേര് നല്കിയിരുന്നത്.അങ്ങനെ കുടയത്തൂർ ഗവ. വെർണാക്കുലർ സ്ക്കൂൾനിലവിൽ വന്നു.കിഴക്ക് പടിഞ്ഞാറ്,54അടി നീളത്തിൽ പണിത കെട്ടിടത്തിന് സ്ഥലം മതിയാകാത്തതിനാൽ ആ കെട്ടിടത്തിന്റെ കിഴക്കേ അററത്ത് തെക്കോട്ടു നീട്ടി ഒരു ഷെഡ്ഡുകൂടി പണിതു.മലയാളവർഷവും മാസങ്ങളുമാണ്അന്ന് നിലവിലുണ്ടായിരുന്നത്.ഇടവം ആദ്യതിങ്കളാഴ്ച സ്കൂൾവർഷം ആരംഭിക്കുകയും അവസാനവെള്ളിയാഴ്ച അവസാനിക്കുകയും ചെയ്യുമായിരുന്നു.മലയാളവർഷം 1110 നും 1114നുംഇടയ്ക് ഹെഢ്മാസ്ററർ ആയിരുന്ന കൂത്താട്ടുകുളം സ്വദേശി വർഗ്ഗീസ് സാറായിരുന്നു യു. പി .സ്കൂളിനുവേണ്ടിമുഖ്യമായി പരിശ്രമിച്ചത്.(അന്ന് യു.പി സ്കൂൾ ഗവ.മലയാളം മിഡിൽ സ്കൂൾഎന്നാണ്അറിയപ്പെട്ടിരുന്നത്.)അദ്ദേഹത്തിന്റെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ `ഒരു കെട്ടിടം പണിതു.എട്ടു ക്ളാസ്സുകൾ നടത്തു ന്നതിമ‌നുള്ള സൗകര്യമാണ് ആ കെട്ടിടത്തിനുണ്ടായിരുന്നത്.കെട്ടിടം നാട്ടുകാർ പണിതു കൊടുത്താലെ സ്കൂൾഅനുവദിക്കുമായിരുന്നുളളു. പ്രൈമറി സ്കൂൾ , മിഡിൽ സ്കൂൾ ആക്കി മാററുന്നതിനും ചിലർ എതിരായിരുന്നു.പ്രൈമറിസ്കൂൾ അധ്യാപകനാകാൻ അന്ന് ഏഴാം ക്ളാസ്സ് ജയിച്ചവർക്ക് അനുവാദമുണ്ട്.എന്നാൽ,അഞ്ചാംക്ളാസ്സ്മുതലുള്ള സ്കൂളിൽ ഏഴാം ക്ളാസ്സുകാർക്ക് ഹെഢ്മാസ്ററർ ആകാൻ സാധിക്കുമയിരുന്നില്ല.അതിൽ ഹെഢ്മാസ്ററർ പദവി മോഹിച്ചിരുന്ന തദ്ദേശീയരായ ചില അദ്ധ്യാപകരും സ്കൂൾ അപ് ഗ്രേഡ് ചെയ്യുന്നതിനെ എതിർത്തു. സ്കൂൾ പണിക്ക് തങ്ങളുടെ പണവുംപ്രയത്നവും ചെലവിടാനുള്ള മടി കൊണ്ട് നാട്ടുകാരിൽ ചിലരും ആ എതിർപ്പുകാരിൽ ഉൾപ്പെട്ടു. അന്ന് വിദ്യാലയങ്ങൾ രണ്ട് തരമുണ്ടായിരുന്നു.വെർണാക്കുലർ സ്ക്കൂളും (പിന്നീട് മലയാള എന്നുമാററി)ഇംഗ്ളീഷ്സ്ക്കൂളും.ഒന്നുമുതൽനാലുവരെയുള്ളവി.പി.സ്കൂൾ(വെർണാക്കുലർ പ്രൈമറി സ്കൂൾ)അഞ്ചു മുതൽ ഏഴു വരെമിഡിൽ സ്കൂൾ അതിനു മുകളിൽ ഒൻപതു വരെ ഹൈസ്കൂൾ. നാലാം ക്ളാസ്സിനു ശേഷം ഇംഗ്ളീഷ് സ്കൂളിൽ പ്രവേശനം നല്കും. ആദ്യത്തെഒരു വർഷം പ്രപ്പാറട്ടറി ക്ളാസ്സ്. അതിനുശേഷം ഫസ്ററ്,സെക്കൻഡ്,തേർഡ്,എന്നീ ഫോറങ്ങളും.ആ സ്കൂളുകളുടെപേര് ഇംഗ്ളീഷ് മിഡിൽ സ്കൂൾ എന്നായിരുന്നു. അനന്തരം ഫോർത്ത് ,ഫിഫ്ത്ത്, സിക്സ്ത് എന്നീ മൂന്നു ഫോറങ്ങളും അന്നുണ്ടായിരുന്നു. സിക്സ്ത് ഫോറം കൊണ്ട് ഹൈസ്കൂൾ അവസാനിച്ചിരുന്നു.മലയാളവർഷം 1113ഇവിടെ മലയാളംമിഡിൽസ്കൂൾപൂർത്തിയായത്.ആദ്യമായി പത്തനംതിട്ട സ്വദേശി ഒരു എം.പി.വർഗീസ് സാർ ഹെഢ്മാസ്ററർ ആയി നിയമിക്കപ്പെട്ടു.1948-നോടു കൂടി സ്കൂളുകളിലെ മലയാളം ,ഇംഗ്ളീഷ് വേർതിരിവ് മാററി lower primary ,upper primary ,high school എന്നു മാത്രം പേരായി.1951-52ലാണ് ഹൈസ്കൂളായി ഉയർന്നത്.SSLC-യുടെ ആദ്യ ബാച്ച് 1954-ൽ പരീക്ഷ എഴുതി.H.S ആയി ഉയർത്തുന്നതിനും നാട്ടുകാർ കെട്ടിടം പണിതുനല്കണമായിരുന്നു.ഇടുക്കി ജില്ലയിലെ കുടയത്തൂർ എന്ന കൊച്ചൂഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് [[Demo School/ചരിത്രം|കൂടുതൽ വായിക്കുക]]
1,270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428448" എന്ന താളിൽനിന്ന് ശേഖരിച്ചത്