"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:26, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 20222016-17
(2018-19) |
(2016-17) |
||
വരി 583: | വരി 583: | ||
<big>ബാറ്റൺ കൈമാറുന്നു.</big> | <big>ബാറ്റൺ കൈമാറുന്നു.</big> | ||
== 2016 - 17 വർഷത്തെ മികച്ച പ്രവർത്തനങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക] == | |||
'''പ്രവേശനോത്സവം 2016 - 17''' | |||
വിദ്യാലയത്തിലേയ്ക്ക് | |||
2016-17 അധ്യയന വർഷം ജുൺ ഒന്നാം തിയതി പ്രവേശനോത്സവത്തോടുകൂടി സമാരംഭിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി നവാഗതരെ ഈ വിദ്യാലയത്തിലേയ്ക്ക് ആനയിക്കുകയും നെയിംകാർഡുള്ള പൂമാലയണിയിച്ച് അവരെ സ്വീകരിക്കുകയും ചെയ്തു. തുടർന്ന് റവ. ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ പ്രാർത്ഥന നടത്തിക്കൊണ്ട് 2016-17 അധ്യയനവർഷം ദൈവതൃക്കരങ്ങളിൽ സമർപ്പിച്ചു. | |||
അക്ഷരദീപം | |||
വർണ്ണ ബലൂണുകളേന്തിയ കുരുന്നുകൾ അക്ഷരദീപം തെളിയിച്ചു. സ്കുൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ കുട്ടികൾക്ക് ആശംസകളർപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ടോം തോമസ് കുട്ടികൾക്ക് മധുരപലഹാര വിതരണം നടത്തി പ്രവേശനോത്സവം കെങ്കേമമാക്കി. | |||
'''ജൂൺ - 5 പരിസ്ഥിതി ദിനം''' | |||
വൃക്ഷത്തൈ നടൽ | |||
പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജൂൺ3 ന്പരിസ്ഥിതിദിനാചരണങ്ങൾക്ക് തുടക്കം കുറിച്ചു.പൊതുസമ്മേളനത്തിൽ സ്കൂൾ മാനേജർ റവ.ഫാ. ഫ്രാൻസീസ് നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. | |||
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.വർഗ്ഗീസ് മുരിയൻകാവിൽ ഉത്ഘാടനം ചെയ്ത് ആശംസകളർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ കൃഷ്ണൻ മരത്തൈ നട്ടു പരിസ്ഥിതിദിനാചരണത്തെ കൂടുതൽ അർത്ഥസമ്പുഷ്ടമാക്കി. | |||
വൃക്ഷത്തൈ വിതരണം | |||
തുടർന്ന് കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.നമ്മുടെ അമ്മയായ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ ഈ ദിനത്തോടനുബന്ധിച്ചുള്ള സന്ദേശങ്ങളും വിവിധ മത്സരങ്ങളും സഹായകമായി.പരിസ്ഥിതിദിന സംരക്ഷണ മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകൾ കൈകളിലേന്തി പരിസ്ഥിതിദിന റാലിയും നടത്തി. | |||
'''തെരഞ്ഞെടുപ്പ്''' | |||
സെന്റ് തോമസ് എയുപി '''സ്കൂളിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ''' തന്നെ ഈ വർഷവും നടത്തുകയുണ്ടായി. '''ചീഫ് ഇലക്ഷൻ കമ്മീഷണർ ശ്രി. കുര്യൻ കോട്ടുപ്പള്ളിൽ''' കുട്ടികളിൽ നിന്നും പത്രിക സ്വീകരിക്കുകയും സൂഷ്മ നിരീക്ഷണത്തിനു ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. വീറും വാശിയുമേറിയ പ്രചരണത്തിനുശേഷം 30-ാം തിയതി വെള്ളിയ്ഴ്ച 2 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ കുട്ടികൾ ജനാധിപത്യ വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തി. '''സ്കൂൾ ലീഡർ''' സ്ഥാനത്തേയ്ക്ക് '''അജു സജി'''യും '''ജനറൽ ക്യാപ്റ്റനായി ജോയൽ ജോൺസനും വിദ്യാരംഗം കലാസാഹിത്യ വേദി സെക്രട്ടറിയായി ഡിയോൺ ബെന്നിയും''' തെരഞ്ഞെടുക്കപ്പെട്ടു. | |||
'''ഹിരോഷിമ നാഗാസാക്കി ദിനാചരണം''' | |||
ഓഗസ്റ്റ് 6, 9 തിയതികളിൽ ഹിരോഷിമ നാഗസാക്കി ദിനം അനുസ്മരിക്കുകയും ഭീകരപ്രവർത്തനങ്ങൾക്കിരയാകുന്നവരെ ഓർത്ത് മൗനപ്രാർത്ഥന നടത്തുകയും ചെയ്തു. നൂറുകണക്കിന് '''സുഡോക്കോ കൊക്കുകൾ''' നിർമ്മിക്കുകയും ചെയ്തു. | |||
'''വായനാവാരാചരണം''' | |||
വായനാവാരാചരണം | |||
'''ജൂൺ 19''' വായനാദിനത്തോട് അനുബന്ധിച്ച് '''ഒരാഴ്ച വായനാവാര'''മായി ആചരിച്ചു. പി.എൻ പണിക്കർ അനുസ്മരണ ക്വിസ് മത്സരം, വായനാമത്സരം, പ്ലക്കാർഡ് നിർമ്മാണം, പുസ്തകാസ്വാദനക്കുറിപ്പ് മത്സരം, വായനാദിന ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, കൈയ്യെഴുത്ത് മാസിക നിർമ്മാണം എന്നീ '''മത്സരങ്ങൾ''' നടത്തി. | |||
വായനാവാരത്തിന്റെ ഭാഗമായി '''ക്ലാസ്സ് റൂമുകളിൽ വായനാമൂല''' ആരംഭിക്കുകയും, '''ലൈബ്രറി പുസ്തക വിതരണം''' നടത്തുകയും ചെയ്തു. ഇതിന് നേതൃത്വം വഹിച്ചത് ശ്രീമതി ഗ്രേസി തോമസ്, ശ്രീമതി സോണിയ എന്നീ ടീച്ചേഴ്സ് ആയിരുന്നു. | |||
ജൂൺ 24 - '''വായനാവാര സമാപന ദിവസം മുഖ്യാതിഥി ശ്രീ ബാബു ചിറപ്പുറം''' കുട്ടികൾ തയ്യാറാക്കിയ '''കൈയ്യെഴുത്തു മാസികകൾ''' പ്രകാശനം ചെയ്തു. അദ്ദേഹത്തിന്റെ '''വായനാദിനസന്ദേശവും, ക്ലാസ്സും''' കുട്ടികൾക്ക് വായനയോട് കൂടുതൽ ആഭിമുഖ്യവും ആഗ്രഹവും ഉണർത്തി. | |||
'''സ്വാതന്ത്ര്യദിനാഘോഷം''' | |||
അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജിതിൻ പീച്ചാട്ട് ദേശീയ പതാക ഉയർത്തുന്നു | |||
'''സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ജിതിൻ പീച്ചാട്ട് ദേശീയ പതാക ഉയർത്തി''', സ്വാതന്ത്ര്യദിന '''സന്ദേശം''' നല്കിയതോടുകൂടി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. | |||
ദേശഭക്തിഗാനാലാപനത്തിനുശേഷം കുമാരി '''ജോഷിന, മാസ്റ്റർ ആദർശ് ബിനു''' എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. | |||
'''സ്വാതന്ത്ര്യദിന ക്വിസ്, പ്രസംഗം, ദേശീയഗാനം, പതിപ്പ് നിർമ്മാണം''' എന്നീ മത്സരവിജയികൾക്ക് '''പി.ടി.എ പ്രസിഡണ്ട് ശ്രീ. സജി കൊല്ലറാത്ത് സമ്മാനം വിതരണം''' ചെയ്തു. | |||
'''അദ്ധ്യാപക ദിനം - സെപ്റ്റംബർ - 5''' | |||
അധ്യാപകദിനം | |||
ഹെഡ് മാസ്റ്റർ ശ്രീ ടോം തോമസിന്റെയും ശ്രീമതി ഷിനി ടീച്ചറുടെയും നേതൃത്വത്തിൽ 7-ാം ക്ലാസിലെ കുുട്ടികൾ ഒരുക്കിയ അദ്ധ്യാപകദിനാഘോഷങ്ങൾ കെങ്കേമമായിരുന്നു. | |||
അദ്ധ്യാപകദിനത്തോട് അനുബന്ധിച്ചുളള പൊതുസമ്മേളനത്തിൽ ഓരോ അധ്യാപകർ ഓരോരുത്തരേയും അവരുടെ നൻമകൾ പറഞ്ഞ് വേദിയിലേക്ക് ആനയിക്കുകയും ഹെഡ് മാസ്ററർ സമ്മാനങ്ങൾ നൽകുകയും ചെയ്തു. | |||
കലാപരിപാടികൾ | |||
തുടർന്ന് കുട്ടികൾ അദ്ധ്യാപകർക്കായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും അദ്ധ്യാപകദിനത്തെ ആഘോഷമാക്കി. | |||
'''ഓണാഘോഷം''' | |||
ഓണാഘോഷം | |||
പി.ടി എ എക്സിക്യുട്ടീവിന്റെ തീരുമാനം അനുസരിച്ച് ഓണാഘോഷം വളരെ വിപുലമായി നടത്തി, പി.ടി എ, എം.പി.ടി എ അംഗങ്ങളുടെയും അദ്ധ്യാപകരുടെയും നേതൃത്വത്തിൽ ഓണപ്പായസം തയ്യാറാക്കി. | |||
കുട്ടികൾക്കായി പൂക്കളമത്സരം, വടംവലി, കസേരകളി, മിഠായി പെറുക്കൽ, ബലൂൺപൊട്ടിക്കൽ, വാലുപറിക്കൽ, മെഴുകുതിരി കത്തിച്ച് ഓട്ടം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
മത്സരവിജയികൾക്ക് ഹെഡ് മാസ്ററർ ശ്രീ ടോോം തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
മാവേലിയായി വേഷം കെട്ടിയ അജയ് സജി ഓരോ ക്ളാസിലും കയറിയിറങ്ങി കുട്ടികൾക്ക് ഓണാശംസകൾ നേരുകയും മധുരം നൽകുകയും ചെയ്തു. | |||
വടംവലി | |||
അദ്ധ്യാപകരുടെയും പി.ടി എ, എം.പി.ടി എ യുടെയും സംയുക്ത വടംവലി മത്സരവും ഓണപ്പായസവും ഓണാഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി.സഹകരിച്ച എല്ലാ പി.ടി എ, എം.പി.ടി എ അംഗങ്ങളെയും നന്ദിയോടെ അനുസ്മരിക്കുന്നു. | |||
'''ഗാന്ധിജയന്തി''' | |||
ഗാന്ധിജയന്തിയോടനുബന്ധിച്ച് 2-ാം തിയതി മുതൽ 10-ാം തിയതി വരെ ശുചീകരണ വാരം ആചരിക്കുകയും പ്രസ്തുത ദിനങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും ചെയ്തു. | |||
'''ക്രിസ്തുമസ് ആഘോഷം''' | |||
ഡിസംബർ 1-ാം തിയതി ക്രിസ്തുമസ് ഫ്രണ്ടിനായി നറുക്കിടുകയും 25-ാംതിയതി വരെ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. | |||
ഡിസംബർ 23-ാം തിയതി എല്ലാ ക്ളാസുകളിലും പരസ്പരം ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും കേക്ക് മുറിച്ച് പങ്കുവെച്ച് ക്രിസ്മസ് ആശംസകൾ നേരുകയും ചെയ്തു. | |||
അധ്യാപകരുടെ ക്രിസ്മസ് ആഘോഷം വേറിട്ട ഒരു അനുഭവമായിരുന്നു. സമ്മാനങ്ങൾ കൈമാറിയതോടൊപ്പം മാർഗ്ഗം കളി മുതലായ കലാപരിപാടികളും ഭാവനയിലുളള വടംവലിയും ആഘോഷങ്ങൾക്ക് കൊഴുപ്പേകി. | |||
'''ജെ.ആർ.സി''' | |||
ജെ.ആർ.സി | |||
കുട്ടികളിൽ കൂട്ടായ്മയും സാമൂഹ്യബോധവും സേവനതൽപ്പരതയും സത് സ്വഭാവവും വളർത്താൻ ജെ.ആർ.സി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു. ഓരോ ക്ളാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഓണക്കിററ് നൽകി. ഇവർക്ക് നേതൃത്വം നൽകുന്ന അധ്യാപകരെ നന്ദിയോടെ ഓർക്കുന്നു. | |||
'''നല്ല പാഠം പദ്ധതി''' | |||
നല്ലപാഠം | |||
നല്ല പാഠം പദ്ധതിയുടെ ഭാഗമായി നമ്മുടെ ഈ വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവത്തനങ്ങൾ ഉയരാം ഉണർവ്വോടെ, ഒരു സെന്റിൽ ഒരു തോട്ടം, നിരാലംബർക്ക് ഒരു കൈത്താങ്ങ് എന്നിവയായിരുന്നു. | |||
'''ഉയരാം ഉണർവ്വോടെ''' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി, സ്കൂളിലെ മുഴുവൻ കുട്ടികളുടേയും സഹകരണത്തോടെ വീടുകളിൽ നിന്നും മറ്റ് കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച പഠന ഉപകരണങ്ങൾ സ്കൂളിലെത്തിക്കുകയും ജൂൺ 22-ന് ചേർന്ന J R C മീറ്റിംഗിൽ വച്ച് '''മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രി. ഷെൽജൻ ചാലയ്ക്കൽ തെരെഞ്ഞെടുക്കപ്പെട്ട 100 വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ നൽകു'''കയും ചെയ്തു. | |||
കുട്ടികളിൽ '''കൃഷിയുടെയും തൊഴിലിന്റെയും മഹാത്മ്യം മനസ്സിലാക്കി കൊടുക്കുക''' എന്ന ലക്ഷ്യത്തോടെ '''ഒരു സെന്റിൽ ഒരു തോട്ടം''' എന്ന പ്രവർത്തനം ജൂലൈ 6-ന് ആരംഭിച്ചു. തെരെഞ്ഞെടുക്കപ്പെട്ട '''50 വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ''' നൽകി. കുട്ടികൾ തങ്ങളുടെ വീടുകളിൽ ഒരു സെന്റ് ഭൂമി ജൈവ പച്ചക്കറിയുടെ ഉൽപാദനത്തിനായി മാറ്റി വയ്ക്കുകയും കൃഷി ആരംഭിക്കുകയും ചെയ്തു. '''രണ്ടാഴ്ചയിലൊരിക്കൽ കോഡിനേറ്റർമാർ കുട്ടികളുടെ പച്ചക്കറിത്തോട്ടം സന്ദർശിക്കുക'''യും വേണ്ട നിർദ്ധേശങ്ങൾ നൽകുകയും ചെയ്തു. | |||
നിരാലംബർക്ക് ഒരു കൈതാങ്ങ് | |||
'''നിരാലംബർക്ക് ഒരു കൈതാങ്ങ്''' എന്ന പ്രവർത്തനത്തിന്റെ ഭാഗമായി '''കുട്ടികളിൽ നിന്നും മറ്റ് അഭ്യുദയകാംക്ഷികളിൽ നിന്നും പണം സമാഹരിച്ച് മരക്കടവ് സെന്റ് കാതറിൻസ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കായി പുതുവസ്ത്രങ്ങളും ഉച്ചഭക്ഷണവും തയ്യാറാക്കി.''' സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് ശേഷം J R C കുട്ടികളും അധ്യാപകരും മരക്കടവ് വൃദ്ധമന്ദിരത്തിലെത്തിലെത്തിച്ചേരുകയും കുട്ടികൾ അവർക്കായി '''കലാപരിപാടികൾ''' അവതരിപ്പിക്കുകയും '''പുതുവസ്ത്രങ്ങൾ സമ്മാനമായി നൽകുക'''യും ചെയ്തു. തുടർന്ന് അവിടുത്തെ അന്തേവാസികളോടൊപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ആസ്വദിച്ചു. അഗതികൾ സമുഹത്തിന്റെ ഭാഗമാണെന്നും അവരെ അംഗീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നുമുള്ള ബോധ്യത്തോടെ ചെയ്ത നിരാലംബർക്ക് ഒരു കൈതാങ്ങ് എന്ന പ്രവർത്തനം വിജയകരമായിരുന്നു. ഇതിന് '''നേതൃത്വം വഹിച്ച മിൻസി ടീച്ചർ, ജെയ് മോൾ ടീച്ചർ, ജോയ്സി ടീച്ചർ, സി. ബിജി പോൾ എന്നിവരെ പ്രത്യേകം അദിനന്ദിക്കുന്നു'''. | |||
'''കമ്പ്യൂട്ടർ പഠനം''' | |||
പ്രമാണം:15366കമ്പ്യൂട്ടർപഠനം.jpg | |||
കമ്പ്യൂട്ടർപഠനം | |||
ആധുനിക വിവര സാങ്കേതിക വിദ്യ കുട്ടികൾ സ്വായത്തമാക്കുന്നതിനായി നമ്മുടെ സ്കൂളിൽ ഒരു മികച്ച കമ്പ്യുട്ടർ ലാബ് ഉണ്ട്. കമ്പ്യൂട്ടർ പരിശീലനത്തിനായി ഡിഫില ടീച്ചറെ പി.ടി.എ നിയമിച്ചിട്ടുണ്ട്. | |||
കൂടാതെ എസ്.എസ്.എ യുടെ നേതൃതത്തിൽ നടത്തപ്പെട്ട 'കളിപ്പെട്ടി 'എന്ന കമ്പ്യുട്ടർ പരിശീലനത്തിൽ നമ്മുടെ വിദ്യാലയത്തിലെ 10 അധ്യാപകർ പങ്കെടുത്തു. ഈ പരിശീലനം നമ്മുടെ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു. | |||
'''സന്മാർഗ്ഗ പഠനം''' | |||
ഒരു വിദ്യാർത്ഥി ഏതെല്ലാം അറിവുകൾ നേടിയാലും ഏതെല്ലാം പാഠങ്ങൾ പഠിച്ചാലും എങ്ങനെ ഉത്തമ വ്യക്തിയായി തീരണം എന്ന ജീവിത പാഠം പഠിക്കാതെ വളർന്നാൽ അവൻെറ വിദ്ദ്യാഭ്യാസം അർത്ഥശൂന്യമാകും എന്ന ബോധ്യത്തിൽ കോർപ്പറേറ്റ് മാനേജ് മെൻറ് തയ്യാറാക്കിയ സൻ മാർഗ്ഗ പാഠാവലിയുടെ അടിസ്ഥാനത്തിൽ കുട്ടികളിൽ മുല്യബോധവും സത്ചിന്തയും ഈശ്വരവിശ്വാസവും വളർന്നു വരത്തക്കവിധത്തിലുളള സൻ മാർഗ്ഗ ബോധന പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
'''ഗണിത ശില്പശാല''' | |||
ഗണിതമേള | |||
ഗണിതശാസ്ത്രാഭിരുചി വളർത്തുവാനും യുക്തി ചിന്തനത്തിൽ മികവു പുലർത്തുവാനുമായി സ്കൂളിൽ '''ഗണിത ശില്പശാലയും ഗണിത പ്രഹേളിക പ്രദർശനവും''' നടത്തി. | |||
ഇതിനു നേത്രത്വം വഹിച്ച '''ശ്രീമതി ജിഷ''' ടീച്ചറിനെ പ്രത്യേകം അഭിനന്ദിക്കുന്നു. | |||
ഗണിത ശാസത്രത്തിൽ മികവു പുലർത്തുന്ന കുട്ടികളെ കണ്ടെത്തുവാനും പ്രോൽസാഹിപ്പിക്കുവാനും ഇത് സഹായികമായി. | |||
'''ശാസ്ത്ര ശില്പശാല''' | |||
ശാസ്ത്രശില്പശാല | |||
'''ശ്രീമതി റാണി പി.സി''' ടീച്ചറുടെ നേത്രത്വത്തിൽ നടത്തിയ '''ശാസ്ത്രശില്പശാല''' ഒരു വേറിട്ട അനുഭവമായിരുന്നു. | |||
'''ന്യൂട്ടന്റെ 3-ാം ചലന നിയമ പ്രകാരം കുട്ടികൾ നിർമ്മിച്ച ബോട്ട്, റോക്കറ്റ്, പമ്പരം''' എന്നിവ കുട്ടികളിൽ കൗതുകമുണർത്തുന്നതും, ശാസ്ത്രാഭിരുച്ചി വളർത്തുന്നതുയിരുന്നു. | |||
'''വിവിധതരം ജാമുകളുടെ പ്രദർശനവും വിതരണവും''' ശില്പശാലയ്ക്ക് രുചി പകർന്നു. | |||
'''സ്കൂൾതല മേളകൾ''' | |||
പ്രവർത്തിപരിചയമേള | |||
സ്കൂളിലെ കലാപ്രതിഭകളെ കണ്ടെത്തുന്നതിനായി രണ്ടു ദിനം നീണ്ടുനിന്ന '''സ്കൂൾ തല പ്രവർത്തി പരിചയ, കലാമേള''' സംഘടിപ്പിച്ചു. | |||
സ്കൂൾതലം | |||
അതോടൊപ്പം ഗണിത ശാസ്ത്ര ക്ലബ്ബിന്റെയും നേതൃത്വത്തിൽ മത്സരങ്ങൾ നടത്തുകയും പ്രതിഭകളെ കണ്ടെത്തുകയും ചെയ്തു. | |||
അവർക്ക് പരിശീലനം നൽകുന്നതിനായി അധ്യാപകരെ ചുമതലപ്പെടുത്തി. ഈ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിനെ ഉപജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കാൻ പര്യാപ്തമാക്കി. | |||
'''ഗണിത ശാസ്ത്ര, പ്രവർത്തി പരിചയ മേളകൾ''' | |||
എൽ.പി, യു.പി ,വിഭാഗം ഗണിത ശാസ്ത്ര മേളയിലും പ്രവർത്തി പരിചയ മേളയിലും ഉപജില്ലാതലത്തിൽ ഓവറോൾ നേടി. | |||
ജില്ലാ തലത്തിൽ പ്രവർത്തി പരിചയ മേളയിൽ എൽ.പി, യു.പി, വിഭാഗം ഓവറോളും ഗണിത ശാസ്ത്ര മേളയിൽ റണ്ണേഴ്സ് അപ്പും കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തി. പ്രവർത്തി പരിചയ മേളയിൽ '''തുടർച്ചയായി 7-ാം തവണയും ഓവറോൾ കിരീടം''' നിലനിർത്തിയത് അഭിമാനകരമാണ്. | |||
സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടിയ 5 കുട്ടികൾ '''ഷൊർണ്ണൂരിൽ വച്ച് നടന്ന സംസ്ഥാന പ്രവർത്തി പരിചയ മേളയിൽ''' പങ്കെടുക്കുകയും '''എ ഗ്രേഡുകൾ''' കരസ്ഥമാക്കുകയും ചെയ്തത് ഈ അധ്യയന വർഷത്തിന്റെ മികവു തന്നെയാണ്. | |||
വിജയികൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!! | |||
'''ഭാഷാപഠനം''' | |||
ഭാഷാ ശില്പശാലാ | |||
'''എസ്.എസ്. എ''' ആവിഷ്ക്കരിച്ച '''ഹലോ ഇംഗ്ളീഷ്''', '''മലയാളത്തിളക്കം''' എന്നീ പരിശീലന പരിപാടികളിൽ '''ശ്രീമതി സോണിയ ടീച്ചർ, ശ്രീമതി. റെൽജി ടീച്ചർ''' എന്നിവർ പങ്കെടുത്തു. | |||
ഭാഷാനൈപുണികൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതിൻെറ ആവശ്യകത മനസ്സിലാക്കി നമ്മുടെ എൽ പി വിഭാഗം കുട്ടികൾക്കായി '''ഭാഷാ ശില്പശാലാ''' നടത്തുകയും, യു പി വിഭാഗം കുട്ടികളിൽ പഠന പിന്നാക്കവസ്ഥയിലുളളവർക്ക് '''വായനക്കാർഡ്''' നൽകുകയും ചെയ്തു. | |||
'''കലാമേള ഉപജില്ല-ജില്ല''' | |||
കലാമേളയിൽ സമ്മാനം നേടിയ ഗ്രൂപ്പ്ഡാൻസ് | |||
ഈ വർഷത്തെ ഉപജില്ല-ജില്ല കലാമേളയിലും അറബിക് ഉറുദു മേളയിലും സംസ്കൃതോത്സവത്തിലും നമ്മുടെ കുട്ടികൾ പങ്കെടുത്തു. എൽ പി വിഭാഗം ഭരതനാട്യം ,നാടോടിനൃത്തം, യു പി സംഘനൃത്തം ,സംസ്ക്രത പദ്യം, അക്ഷരശ്ശോകം, ജലച്ചായം, പെൻസിൽ ഡ്രോയിംങ് എന്നിവയിൽ ഫസ്റ്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കി. | |||
കഥ പറയൽ, ഖുർ ആൻ പാരായണം, അറബിഗാനം, ഗസൽ, വന്ദേമാതരം, സംഘഗാനം ,എൽ.പി സംഘനൃത്തം എന്നിവയിൽ എ ഗ്രേഡ് ഉം നേടി. സംസ്കൃതോത്സവത്തിൽ ഉപജില്ലായിൽ റണ്ണറപ്പ് നേടാൻ കഴിഞ്ഞ എന്നതും വിസ്മരിക്കാനാവാത്ത നേട്ടമാണ്. നമ്മുടെ സ്കൂളിന്റെ അഭിമാനമായ കൊച്ചുകൂട്ടുകാർക്ക് അഭിനന്ദനങ്ങൾ!! | |||
ഗ്രൂപ്പ്ഡാൻസ് എൽ.പി | |||
'''കണിയാമ്പറ്റ'''യിൽ വച്ചു നടന്ന '''ജില്ലാ കലാമേള'''യിൽ യു.പി വിഭാഗം സംഘനൃത്തത്തിൽ സെക്കന്റ് വിത്ത് എ ഗ്രേഡ് കരസ്ഥമാക്കിക്കൊണ്ട് സ്കൂളിന്റെ യശസ് ഉയർത്തിയ കലാകാരികളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു. | |||
'''സ്കൂൾ സംരക്ഷണയജ്ഞം''' | |||
സ്കൂൾ സംരക്ഷണയജ്ഞം | |||
പി.ടി.എ, എം.പി.ടി.എയുടെ നേതൃത്വത്തിൽ രക്ഷകർത്താക്കളുടെ സഹകരണത്തോടെ '''ജനുവരി 27-ന് സ്കൂൾ സംരക്ഷണയജ്ഞം''' നടത്തുകയുണ്ടായി. | |||
രാവിലെ 11 മണിക്ക് പഞ്ചായത്ത് പ്രതിനിധികളും രക്ഷകർത്താക്കളും മറ്റ് അഭ്യുദയകാംക്ഷികളും സ്കൂൾ ഗ്രൗണ്ടിൽ സമ്മേളിച്ച് '''സ്കൂൾ സംരക്ഷിച്ചുകൊള്ളാം''' എന്ന് പ്രതിജ്ഞ ചൊല്ലുകയും, സ്കൂളിനോടുള്ള ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്തു. | |||
പ്രമാണം:15366ബാനർ.jpg | |||
സ്കൂൾ സംരക്ഷണയജ്ഞത്തിൽ കുട്ടികൾ തയ്യാറാക്കിയ ബാനർ | |||
തുടർന്ന് '''അമ്മമാർക്ക് വേണ്ടി ഒരു ബോധവൽകരണ ക്ലാസ്''' സംഘടിപ്പിച്ചിരുന്നു. '''ടീനേജ് കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ''' എന്ന വിഷയത്തെക്കുറിച്ച് '''സിസ്റ്റർ മെറീന എഫ്.സി.സി''' വളരെ ആധീകാരികമായി ക്ലാസ് എടുത്തു. ക്ലാസിൽ പങ്കെടുത്ത് സഹകരിച്ച എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു. | |||
'''ഡി.സി.എൽ സ്ക്കോളർഷിപ്പ്''' | |||
ഈ വർഷം നമ്മുടെ സ്കൂളിൽ നിന്നും 120 കുട്ടികൾ ഡി.സി.എൽ സ്ക്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുത്തു. അഞ്ചാം ക്ലാസ്സിലെ അഞ്ചലി കെ എസ്, ആറാം ക്ലാസ്സിലെ ജിഷ്ണു പി. എം, ഏഴാം ക്ലാസ്സിലെ നന്ദന സുനിൽ എന്നീ കുട്ടികൾക്ക് ക്യാഷ് അവാർഡും, 45കുട്ടികൾക്ക് എ ഗ്രേഡും, 75 കുട്ടികൾക്ക് ബി പ്ലെസ്സും ലഭിച്ചു. വിജയികൾക്ക് അഭിനന്ദനങ്ങൾ. | |||
'''സ്കൂൾ വാർഷികം''' | |||
വാർഷികം | |||
സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ ഈ അധ്യയന വർഷത്തിലെ '''വാർഷികവും ശ്രീ. കുര്യൻ കോട്ടുപ്പള്ളി സാറിന്റെ യാത്രയയപ്പും''' ഏറ്റവും വർണ്ണാഭമായി 23-02-17 ൽ ആഘോഷിച്ചു. മഹത് വ്യക്തിത്വങ്ങളുടെ മഹനീയ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടത്തി. | |||
വാർഷികം | |||
തുടർന്ന് സ്വാദേറും ചിക്കൻ ബിരിയാണി. | |||
ഉച്ചയ്ത്തുശേഷം കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ. ഉപജില്ല - ജില്ല തലങ്ങളിൽ സമ്മാനം ലഭിച്ച നൃത്യനൃത്തങ്ങൾ വാർഷികത്തിനു കൊഴുപ്പേകി. കുട്ടികൾക്ക് ഇതൊരു ഉത്സവം തന്നെയായിരുന്നു. | |||
സാറിന്റെ ലളിത ജീവിതവും സന്തോഷപ്രകൃതിയും ക്ഷമാശീലവും ധാരാളം നല്ല സുഹൃത്തുക്കളെയും ശിഷ്യരെയും സമ്പാദിക്കാൻ സഹായകമായി. സ്നേഹോഷ്മളമായ യാത്രയയപ്പ് നല്കി സ്കൂളിലെ മുഴുവൻ അധ്യാപകരും ചേർന്ന് സാറിനെ വീട്ടിലേയ്ക്ക് ആനയിച്ചു. ഊഷ്മളമായ വരവേല്പാണ് സാറിന്റെ വീട്ടുകാർ നല്കിയത്. | |||
'''ഉപസംഹാരം''' | |||
അത്യന്തം ഹൃദ്യവും സ്നേഹോഷ്മളവും കഠിനാധ്വാന നിരതവും സഹവർത്തിത്വപരവുമായ ഒരു അധ്യയന വർഷം കൂടി കടന്നു പോയി. സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ സാരഥിയായ ശ്രീ ടോം തോമസ് സാറിന്റെ നേതൃ പാടവത്തിൽ അധ്യാപക - അനധ്യാപകരെല്ലാവരും ഏക മനസ്സോടെ പ്രവർത്തിച്ചതിന്റെ ഫലമായിട്ടാണ് 2016 - 17 അധ്യയന വർഷം ഏറ്റവും മികവുറ്റതാക്കാൻ കഴിഞ്ഞത്. സർവ്വോപരി സെന്റ് തോമസ് എ.യു.പി സ്കൂളിനെ ഉത്തരോത്തരം അഭിവൃദ്ധിയിലേയ്ക്ക് നയിക്കുന്ന സർവ്വേശ്വരന് ഒരു കോടി പ്രണാമം. |