Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ചരിത്രം: ഉള്ളടക്കം ചേർത്തു
No edit summary
(→‎ചരിത്രം: ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2: വരി 2:


== ചരിത്രം ==
== ചരിത്രം ==
ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' UP,HS,HSS,VHSE വിഭാഗങ്ങളിലായി 1800 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.വിനോദ സഞ്ചാരികൾ‌ ധാരാളമായെത്തുന്ന വയനാട്ടിലെ [[അമ്പലവയൽ|അമ്പലവയലിൽ]] [[കേരള കാർഷിക സർവകലാശാല|കേരള കാർഷിക സർവകലാശാലയുടെ]] കീഴിൽ പ്രവര്ത്തിക്കുന്ന പുഷ്പഗവേഷണ കേന്ദ്രവും ഹെറിറ്റോറിയൽ മ്യൂസിയവും കാരാപ്പുഴ അണക്കെട്ടും സ്ഥിതി ചെയ്യുന്നു.
അക്ഷര വെളിച്ചതിൻ്റെ അക്ഷയ ഖനിയായ വർത്തിക്കുന്ന വിദ്യാലയം പുരോഗതിയുടെ പടവുകളിലൂടെ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു.
      സ്കൂളിൻ്റെ വിദ്യാഭ്യാസ ചരിത്രം അമ്പലവയൽ ഗ്രാമപഞ്ചായത്തിൻ്റെ  നവോത്ഥാന ചരിത്രം കൂടിയാണ് .
1935-45 ഈ കാലഘട്ടത്തിൽ രണ്ടാംലോകമഹാ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ  അധിവസിപ്പിക്കുന്നതിന് വേണ്ടിയാണ് അമ്പലവയൽ
കോളനൈസേഷൻ പദ്ധതിക്ക് ബ്രിട്ടീഷുകാർ തുടക്കമിട്ടത്. മദ്രാസ് സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന അമ്പലവയലിൽ ശ്രീ ശ്രീ പി പി ഭാസ്കര പണിക്കരുടെ നേതൃത്വത്തിൽ  മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് ആദ്യമായി ആയി  
പൊതു മേഖലയിൽ ഒരു പ്രൈമറി വിദ്യാലയം ആരംഭിച്ചു.
  സ്കൂൾ ആദ്യം ആരംഭിച്ചത് പോലീസ് സ്റ്റേഷൻ സമീപത്തുള്ള ജീർണിച്ച കെട്ടിടത്തിൽ ആയിരുന്നെങ്കിലും പിന്നീട് അത് മ്യൂസിയത്തിന് അടുത്തുള്ള "നിസ്സാൻ ഹട്ടി"ലേക്ക്  മാറ്റി.
1948 ഡിസംബർ 3 ന് പ്രൈമറി വിദ്യാലയമായി ആരംഭിച്ചപ്പോൾ ഇവിടെ 40 കുട്ടികൾ ഉണ്ടായിരുന്നു. അന്നത്തെ ബോയ്സ് സ്കൂൾ  പിന്നീട്  ബോർഡ് ബോയ്സ് സ്കൂളായും 1958- ൽ ഗവൺമെൻറ് യുപി സ്കൂളായി ഉയർന്നു.
5-4-1961 ൽ പിന്നീട് ഇന്ത്യയുടെ പ്രഥമ പൗരൻ ആയി മാറിയ ബഹു കേരള ഗവർണർ വി വി ഗിരി ഉദ്ഘാടനം ചെയ്ത "ജനത ബ്ലോക്ക്"  സ്കൂളിൻ്റേ സ്ഥിരമായ കെട്ടിടങ്ങളിൽ ആദ്യത്തേതാണ്. 1964 ഹൈസ്കൂൾ ആയി മാറിയപ്പോൾ എൽ പി വിഭാഗം വേർപെടുത്തുക യുണ്ടായി. 1983 ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും 2000 ൽ  ഹയർസെക്കൻഡറി വിഭാഗവും  രൂപീകരിച്ചുകൊണ്ട് സ്കൂൾ ഇന്നത്തെ അവസ്ഥയിൽ എത്തി.
അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ ഇപ്പോൾ യുപി, ഹൈസ്കൂൾ , ഹയർ സെക്കൻഡറി  വൊക്കേഷണൽ  ഹയർസെക്കൻഡറി  വിഭാഗങ്ങളിലായി 1800 ലധികം കുട്ടികൾ പഠിക്കുന്നു. 2020 കാലഘട്ടം എത്തിയപ്പോൾ സ്കൂൾ വികസന പദ്ധതികൾക്ക് വേഗതയേറി.
വിഎച്ച്എസ്ഇ വിഭാഗത്തിന് വിദ്യാഭ്യാസ വകുപ്പിന് പ്ലാൻ ഫണ്ട് പദ്ധതി പ്രകാരം ഒരുകോടി രൂപയുടെ പുതിയ കെട്ടിടം ലഭിക്കുകയുണ്ടായി. ഇപ്പോൾ വിദ്യാലയങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി  മാറ്റുന്നതിൻ്റെ  ഭാഗമായി വിദ്യാഭ്യാസ വകുപ്പിൻ്റെ  മൂന്ന് കോടി രൂപയുടെ കെട്ടിടസമുച്ചയങ്ങൾ ഉദ്ഘാടനത്തിനു സജ്ജമായിരിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ് റൂമുകളും ടോയ്ലറ്റ് സംവിധാനവും ഒരു ഹാളും ചേർന്നതാണ് ഈ കെട്ടിട സമുച്ചയം.
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425577" എന്ന താളിൽനിന്ന് ശേഖരിച്ചത്