Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
സ്കൂൾകലോത്സവം-കുട്ടികളുടെസർഗ്ഗവാസനകളെ  ഉണർത്താൻ  അത്യന്താപേക്ഷിതമാണ്.കാലാകാലങ്ങളായി  കലാകാരന്മാരെയും   കലാകാരികളെയും വാർത്തെടുക്കാൻ  ഉതകുന്ന മത്സര സമ്പ്രദായം ആണ്  സ്കൂളുകൾ  അനുവർത്തിച്ചു പോരുന്നത്.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മഹാരഥൻമാരൊക്കെയും യുവജനോത്സവവേദികളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചവരാണ്.സിനിമാ_നാടകരംഗങ്ങളിലും സംഗീതകലയിലും തിളങ്ങുന്നവർ മുൻകാല കലാപ്രതിഭകളാണ്.കുട്ടികളെ നല്ല വ്യക്തിത്വങ്ങളായി വളർത്താൻ അവരെ നാളെയുടെ മികച്ച പൗരന്മാരായി മാറ്റാൻ കലോത്സവങ്ങൾ നല്ല വേദികളൊരുക്കുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.


കിടങ്ങൂർ എൻ എസ് എസ് ഹയർസെക്കണ്ടറി സ്കൂളിനെസംബന്ധിച്ചിടത്തോളം വർഷങ്ങളായി കലാപരമ്പര്യംനിലനിർത്തിപ്പോരുന്ന ചരിത്രം ആണുള്ളത്.മികച്ച കലാകാരന്മാരെയും കലാകാരികളെയും സംഭാവന ചെയ്ത വിദ്യാലയം ഈ രംഗത്തു പ്രവർത്തിക്കുന്നവർക്ക് നല്ല മാതൃക കൂടിയാണ്.
* ഓരോ വർഷവും സ്കൂൾതലത്തിൽ കുട്ടികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരക്കുന്നു. അവർ പിന്നീട് നടത്തപ്പെടുന്ന ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച പ്രകടനം കാഴ്‌ച്ചവെക്കുകയും എ ഗ്രേഡ്  നേടി എസ് എസ് എൽ സി  പ്ലസ് ടു തലങ്ങളിൽ ഗ്രേസ് മാർക്ക് കരസ്ഥമാക്കുകയും ചെയ്യുന്നു.
* തിരുവാതിര,വഞ്ചിപ്പാട്ട്,ഉപകരണസംഗീതം,ശാസ്ത്രീയസംഗീതം,കഥകളിസംഗീതം,രചനാമത്സരങ്ങൾ ഇവയിലൊക്കെ2018_19 കാലങ്ങളിൽ എ ഗ്രേഡ് കരസ്‌ഥമാക്കിയിട്ടുണ്ട്.ഈ കുട്ടികൾക്ക് എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകൾക്ക് ഗ്രേസ് മാർക്കുംലഭിക്കുകയുണ്ടായി.
* 2020_21 വർഷങ്ങളിൽ ഓൺലൈനായി കലാപരിപാടികൾ നടത്തുകയുണ്ടായി.കുട്ടികൾ വീഡിയോകൾ തയ്യാറാക്കി.
* സ്കൂൾതലത്തിൽ നിരന്തരം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള  വേദി ഒരുക്കുന്നു.
* അക്ഷരശ്ലോകം ,വഞ്ചിപ്പാട്ട്,തിരുവാതിര,നാടൻപാട്ട്  ഇവക്ക് പ്രത്യേക പരിശീലനം നൽകി  വരുന്നു.
* അക്ഷരശ്ലോകസദസ്സുകൾ സംഘടിപ്പിച്ചുവരുന്നു.
* ഏറ്റുമാനൂർ,വൈക്കം പോലുള്ള മഹാക്ഷേത്രങ്ങളിൽകുട്ടികളുടെ കലാപാടവം തെളിയിക്കാൻ  അവസരംലഭിക്കുകയുണ്ടായി.
* സംസ്ഥാന കലോത്സവ വേദികളിൽ സംസ്കൃതതോത്സവത്തിൽ എ ഗ്രേഡ് നേടുകയുണ്ടായി.
* കലാരംഗത്തു നിറഞ്ഞ സാന്നിധ്യമായി  മാറിയ ടോപ്‌ സിംഗർ ഫെയിം മീനൂട്ടി എൻ എസ് എസ് കിടങ്ങൂരിന്റെ അഭിമാനമാണ്.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415340" എന്ന താളിൽനിന്ന് ശേഖരിച്ചത്