Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
 
 
== '''ചരിത്രം''' ==
== '''ചരിത്രം''' ==
തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ് അമ്പലപ്പുഴ ഗവൺമെന്റ്  മോഡൽ ഹയർസെക്കണ്ടറി സ്കൂൾ. പ്രശസ്തമായ അമ്പലപ്പുഴ പാർഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ നാട്ടുപള്ളിക്കൂടങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തിൽപ്പെട്ട ഒരു വെർണാക്കുലർ സ്കൂൾ ആയിമുന്നു ഇത്.കുഞ്ചൻ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ മണ്ണിൽ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.
കേരളത്തിൻറെ സാംസ്കാരിക പാരമ്പര്യത്തെ സമ്പന്നമാക്കുകയും ദേശീയോദ്ഗ്രഥന പ്രക്രിയയ്ക്ക് ആക്കം കൂട്ടുകയും ചെയ്തിട്ടുള്ള ചരിത്രമാണ് അമ്പലപ്പുഴയ്ക്ക് ഉള്ളത് .വിശ്വ വിശ്രുത മായ പാർത്ഥസാരഥിക്ഷേത്രം, അമ്പലപ്പുഴയുടെ സാംസ്കാരിക പൈതൃകത്തിന് പ്രതീകമായി നിലകൊള്ളുന്നു. മഹാജ്ഞാനി യും വേദാന്തി യും "വേദാന്ത രത്നമാല" പോലെയുള്ള കൃതികളുടെ കർത്താവും മറ്റുമായ പൂരാടം പിറന്ന ദേവനാരായണൻ ഉം അദ്ദേഹത്തിൻറെ സദസ്സിലെ പ്രതിഭാശാലികളും ആണ് അമ്പലപ്പുഴക്ക് ബലിഷ്ഠമായ ഒരു ആധ്യാത്മിക അടിത്തറ ഉറപ്പിച്ചത്. നാരായണീയ കാരനായ മേൽപ്പത്തൂർ അമ്പലപ്പുഴയിൽ എത്തിയതും ഇവിടെ താമസിച്ച് പ്രക്രിയാ സർവ്വസ്വം ,മാനമേയോദയം ,ധാതു കാവ്യം തുടങ്ങിയ കൃതികൾ രചിച്ചതും അതേ കാലയളവിൽ തുഞ്ചത്തെഴുത്തച്ഛൻ ഇവിടെയിരുന്ന് അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയതും ചിറമേൽ കാട്ട് ശ്രീകുമാരൻ നമ്പൂതിരി "ശില്പരത്നം" എന്ന വാസ്തുശിൽപ ഗ്രന്ഥം സംഭാവന ചെയ്തതും കുട്ട മഞ്ചേരി ഇരവി ചാക്കിയാർ കൂത്ത് പറഞ്ഞ ഒരു കാലഘട്ടത്തിൻറെ ഭാവ അഭിനയത്തിന് കിരീടമണിഞ്ഞു നിന്നത് ഒക്കെ അമ്പലപ്പുഴയുടെ സുവർണ്ണ കാലഘട്ടമായ AD15, 16, 17 നൂറ്റാണ്ടുകളിൽ ആയിരുന്നു. കേരളീയ സംസ്കാരത്തിൻറെ ഉജ്ജ്വല പ്രതീകവും നമ്മുടെ ജനകീയ കവിയുമായ കുഞ്ചൻ നമ്പ്യാരുടെ സാഹിത്യ സപര്യയിൽ ഭൂമികയായത് മണ്ണാണ് .ചാക്യാരോട് പിണങ്ങി കളിത്തട്ടിൽ നാടാടെ തുള്ളൽ അവതരിപ്പിച്ച് കേരളീയ കലാ ചരിത്രത്തിലും സാഹിത്യചരിത്രത്തിലും നിത്യ സ്മരണീയം ആയിത്തീർന്ന നമ്പ്യാരുടെ താരമായിരുന്നത് അമ്പലപ്പുഴ യും തകഴിയും മധുരം കണ്ടങ്കരി യും കുട്ടനാട് പ്രദേശങ്ങളുമാണ്.
 
മഹാത്മാക്കളായ ഉണ്ണി രവി കുറുപ്പ് ,ഓണംപള്ളി നായ്ക്കൻ, സാഹിത്യപഞ്ചാനനൻ മാത്തൂർ പണിക്കർ, അമ്പലപ്പുഴ സഹോദരങ്ങൾ ഇവരുടെ കലാസാഹിത്യ പ്രവർത്തനങ്ങൾ അമ്പലപ്പുഴയുടെ ചരിത്രത്തിലെ എന്നെന്നും ഓർക്കപ്പെടുന്നതാണ്.
 
അമ്പലപ്പുഴ മാധവ  പെരുമാൾ, ആറ്റുപുറത്ത് കൃഷ്ണൻ നമ്പൂതിരി ,തകഴി മാധവക്കുറുപ്പ്, മാത്തൂർ കുഞ്ഞുപിള്ള പണിക്കർ, അമ്പലപ്പുഴ തിരുമുല്പ്പാട്, അമ്പലപ്പുഴ ഗോപാലപിള്ള ,ശ്രീകുമാർ ,ഗുരുഗോപിനാഥ് ചമ്പക്കുളം പാച്ചുപിള്ള, മാത്തൂർ മോഹനൻ ,കുഞ്ഞുപണിക്കർ അമ്പലപ്പുഴ, എൻ ആർ ദാസ് തുടങ്ങിയ വിവിധ രംഗങ്ങളിൽ വിദ്യാർഥി ആർച്ച് എത്രയോ പേർ നാടിൻറെ അരി ആയിട്ടുണ്ട്. അങ്ങനെ ഒട്ടേറെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നവോത്ഥാന പ്രക്രിയകൾക്ക് സാക്ഷ്യംവഹിച്ച അമ്പലപ്പുഴയിലെ കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെ കാലത്തെ വിദ്യാദാനം സരസ്വതീക്ഷേത്രം ആണ് നമ്മുടെ വിദ്യാലയം .ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപിച്ചത് 1875 ലാണ് തിരുവിതാംകൂറിൽ 32 ഹൈസ്കൂളുകളും 4 കോളേജുകളും ആണുണ്ടായിരുന്നത് അദ്ദേഹം മലയാള ഭാഷയിൽ ആയിരുന്നതിനാൽ ബ്രിട്ടീഷുകാർ വെർണാകുലർ സ്കൂൾ എന്ന് വിളിച്ചിരുന്ന ഈ സ്കൂളിൽ ആദ്യം ആൺകുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശനം മൂന്നാം ക്ലാസ് വരെയാണ് ആദ്യം ഇവിടെ ഉണ്ടായിരുന്നത് കാലക്രമേണ ആറാം ക്ലാസ് ഏഴാം ക്ലാസ് വരെ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ പരീക്ഷ പബ്ലിക് പരീക്ഷയായിരുന്നു സമ്പന്നർക്ക് ഇംഗ്ലീഷ് പഠിക്കണം കൂടുതൽ ഫീസ് കൊടുത്തു കച്ചേരി മുക്കിൽ ഉള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പോകണമായിരുന്നു 1949 മുതൽ എല്ലാ സ്കൂളുകളും മിഡിൽ സ്കൂൾ ഹൈസ്കൂൾ എന്നിങ്ങനെ അറിയപ്പെട്ടിരുന്നത് 1953 ലാണ് അമ്പലപ്പുഴ സ്കൂൾ ഹൈസ്കൂളായി ഉയർത്തിയത്
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1394893" എന്ന താളിൽനിന്ന് ശേഖരിച്ചത്