"വി വി എച്ച് എസ് എസ് താമരക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി വി എച്ച് എസ് എസ് താമരക്കുളം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
14:39, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്കിൽ മാവേ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
<nowiki><div align="justify"></nowiki> | |||
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്കിൽ മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.88 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാവേലിക്കര-താമരക്കുളം ഗ്രാമപഞ്ചായത്ത്. | ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്കിൽ മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.88 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാവേലിക്കര-താമരക്കുളം ഗ്രാമപഞ്ചായത്ത്. | ||
ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന താമരക്കുളം 1953-ൽ രൂപീകൃതമാകുമ്പോൾ ചെറിയ ഒരു പ്രദേശം ആയിരുന്നു. | |||
1949-ൽ വില്ലേജ് യൂണിയനായിരുന്നപ്പോൾ ആദ്യപ്രസിഡന്റ് പനയ്ക്കൽ പത്മനാഭപിള്ള ആയിരുന്നു. | |||
തുടർന്ന് വന്ന കാലയളവിൽ ചാമവിള കേശവപിള്ളയായിരുന്നു ഗ്രാമതലവൻ. | |||
തെങ്ങും മാവും കമുകും കശുമാവും തിങ്ങിയ കരഭൂമിയും, നെൽവയലുകളും, നീർച്ചാലുകളും, വെള്ളക്കെട്ടുകളും നിറഞ്ഞ ഫലഭൂയിഷ്ഠവും സുന്ദരവുമായ ഭൂപ്രദേശമാണിത്. | |||
വളരെ മുമ്പുതന്നെ കാർഷിക പ്രാധാന്യം നിലനിർത്തിക്കൊണ്ടു പോരുന്ന ഈ ഗ്രാമത്തിലെ മാധവപുരം പബ്ളിക് മാർക്കറ്റ് മദ്ധ്യതിരുവിതാംകൂറിലെ പുരാതന മാർക്കറ്റുകളിലൊന്നാണ്. | |||
പണ്ടുകാലത്ത് ഈ പ്രദേശം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു എന്നതിന് തെളിവുകൾ പലതുമുണ്ട്. | |||
കായംകുളം രാജാവിന്റെ രാജ്യാതിർത്തികളായി ആണിക്കൽ ഉണ്ടായിരുന്ന സ്ഥലത്തിന് നെടിയാണിക്കൽ എന്നും അതിനോടടുത്തുള്ള ക്ഷേത്രത്തിന് നെടിയാണിക്കൽ ക്ഷേത്രം എന്നും പേരു ലഭിച്ചു. | |||
കൂടാതെ രാജാവിന്റെ തേവാരമൂർത്തിയായി ആരാധിച്ചുപോന്ന 700 വർഷം പഴക്കമുള്ള കണ്ണനാകുഴിയിലെ തേവരു നടക്ഷേത്ര (ശ്രീകൃഷ്ണസ്വാമിക്ഷേത്രം)വും ഒപ്പമുള്ള ബ്രാഹ്മണമഠവും അതിനെ ചുറ്റപ്പെട്ട മൺകോട്ടയും കിടങ്ങും ഇതിനു തെളിവുകളാണ്. | |||
കൂടാതെ ക്ഷേത്രത്തിന് കിഴക്കു താമസമുള്ള നമ്പ്യാർ കുടുംബം വള്ളിക്കുന്നത്തു താമസമാക്കിയിരുന്ന രാജവൈദ്യന്മാരുടെ പിൻതലമുറ ആണെന്ന് പറയപ്പെടുന്നു. | |||
രാജ ഭരണകാലത്ത് നാട്ടു പ്രഭുക്കളെ കൊണ്ട് നിർമ്മിച്ചിരുന്ന വഴിയോരത്തെ സമചതുരാകൃതിയിലുള്ള കുളങ്ങളും, കിണറും, കളിത്തട്ടും, ചുമടുതാങ്ങിയും അന്നത്തെ ക്ഷേമപ്രവർത്തനങ്ങളുടെ ദൃഷ്ടാന്തമാണ്. | |||
വേടരപ്ളാവിലേയും കണ്ണനാകുഴിയിലേയും കല്ലുകുളവും രാജഭരണത്തിന്റെ ഓർമ്മകളുണർത്തുന്നു. | |||
താമരക്കുളത്തെ കോയിക്കൽ ചാവടിയും രാജാവിന്റെ വിശ്രമസ്ഥലമായിരുന്നതായി പറയപ്പെടുന്നു. | |||
ഈ ഗ്രാമത്തിന്റെ കിഴക്കു സ്ഥിതിചെയ്യുന്ന നൂറനാട് ലെപ്രസി സാനിട്ടോറിയം വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് (പേരൂർക്കട) ഊളമ്പാറയിൽ പ്രവർത്തിച്ചു പോന്നിരുന്നതും എന്നാൽ ശ്രീമൂലം രാജാവിന്റെ കല്പന അനുസരിച്ച് കായംകുളം രാജാവിന്റെ അതിർത്തിയിൽ മാറ്റി സ്ഥാപിച്ചതാണെന്നും പറയപ്പെടുന്നു. | |||
രാജഭരണക്കാലത്ത് സ്ഥാപിച്ച ഈ ആശുപത്രിയിൽ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും രോഗികൾ വരുന്നു | |||
<nowiki></div></nowiki> |