Jump to content
സഹായം

"മുണ്ടേരി എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:
1931ഇൽ  91 കുട്ടികളും അഞ്ച് അധ്യാപകരും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് .1930-ലെ ഇൻസ്പെക്ഷൻ രേഖകളിൽ അടുത്തുതന്നെ ഒരു സ്കൂൾ തുടങ്ങാൻ ഉദ്ദേശിക്കുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .1931 തുടങ്ങിയ ആദിദ്രാവിഡ elementary സ്കൂൾ ആയിരിക്കാം (ഇന്നത്തെ മുണ്ടേരി സെൻട്രൽ യു പി സ്കൂളിൻറെ ആദ്യ പേര്.).1933 കാലഘട്ടത്തിൽ താഴ്ന്ന സമുദായക്കാരായ കുട്ടികളെ സ്കൂളിൽ ചേർക്കുകയും അതിനാൽ സവർണ ജാതിക്കാർ അവരുടെ കുട്ടികളെ സ്കൂളിൽ നിന്ന് മാറ്റുകയും ചെയ്തു എന്ന് രേഖകളിൽ നിന്ന് മനസ്സിലാക്കുന്നു.പുലയ സമുദായക്കാർക്ക് സ്കൂളിലും പുറത്തും വിവേചനം ഉണ്ടായിരുന്നതായി സ്വാതന്ത്ര്യസമരസേനാനി കെ ഗോപാലൻ ടൈലർ പറയാറുണ്ട്. നവരാത്രി പൂജക്ക് ഗുരുവന്ദനം അതിനുള്ള അവസരം ഏറ്റവും അവസാനമായി വർക്ക് നൽകിയിരുന്നുള്ളൂ എന്നതും ഒരു  വസ്തുതയായിരുന്നു.അയൽവാസികളായ  കൂട്ടുകാരോടൊപ്പം ഗോട്ടി കളിച്ചതിന് അമ്മാവൻ അതിൽ നിന്ന് കടുത്ത ശിക്ഷ ഏൽക്കേണ്ടിവന്നത് റിട്ടയേർഡ് മേജർ കെ കെ ശ്രീധരൻ നമ്പ്യാർ അനുസ്മരിക്കുന്നു. എന്നിരുന്നാലും പൊക്കൻ മാസ്റ്റർ വിരുദ്ധൻ ഗോപാലൻ ടൈലർ എന്നിവർ ആദ്യകാലങ്ങളിൽ ഇവിടെ വിദ്യാഭ്യാസം നേടിയിരുന്നു. സാമൂഹ്യപ്രശ്നങ്ങളെ അതിജീവിച്ചുകൊണ്ട് 1936 അപ്പോൾതന്നെ 100 കുട്ടികളെ ചേർത്ത് പഠിപ്പിക്കാൻ കഴിഞ്ഞു എന്നുള്ളത് അമ്പാടി ഗുരുക്കൾക്കും സഹപ്രവർത്തകർക്കും അഭിമാനിക്കാവുന്ന ചരിത്രസത്യമാണ്. 1937 ട്രെയിൻ ടീച്ചറായി കെ കെ നാരായണൻ മാസ്റ്ററും 40 കെ പി അച്യുതൻ മാസ്റ്റർ ഉം 1951 കെ പത്മനാഭൻ മാസ്റ്ററും 52 യു കണ്ണൻമാസ്റ്റർ സ്കൂളിൽ അധ്യാപകരായി എത്തി 5152 കാലഘട്ടത്തിൽ എറമുള്ളാൻ കുട്ടി മാസ്റ്ററും സ്കൂളിൽ സേവനമനുഷ്ഠിച്ചു.

ഇന്നത്തെപോലെ യാത്ര സൗകര്യം ഇല്ലാത്ത കാലത്തെ കോയ്യോട് പാലത്തെ വെറും തടിപ്പാലം കടന്നാണ് മാണിയൂർ വേശാല  ചെക്കിക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്.അതിനു നേതൃത്വം കൊടുത്തത് അത് കുഞ്ഞപ്പൻ മാസ്റ്റർ ആയിരുന്നു ഈ ഗുരുനാഥനെ സ്വകാര്യദുഃഖം വരുത്തി വെക്കാനും ഈ യാത്ര കാരണമായി .(കുഞ്ഞപ്പൻ മാസ്റ്ററുടെ മകൻ സ്കൂളിൽ വരുന്ന വഴി കോയ്യോട്പാലത്തിൽ നിന്നും പുഴയിലേക്ക് വീണു മരിച്ചിരുന്നു).അര പട്ടിണിയും മുഴു പട്ടിണി യുമായി കഴിഞ്ഞിരുന്ന ഒരു തലമുറയെ വിദ്യയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ ഈ കാലഘട്ടത്തിലെ ഗുരുക്കന്മാർ സഹിച്ച ത്യാഗം ചെറുതല്ല.  കേവലം തുച്ഛമായ സംഖ്യ ഗ്രാൻഡ് ആയി ലഭിച്ച അധ്യാപനം രാഷ്ട്രസേവനം ആയി കണ്ട്  പോന്നവരായിരുന്നു അവർ.പാഠപുസ്തകത്തിന് അപ്പുറം പൂരക്കളി, കോൽക്കളി, കുമ്മികളി, കളരി അഭ്യാസങ്ങൾ, കുട നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.കാർഷികവൃത്തി പ്രധാനമായിരുന്നു ഈ പ്രദേശങ്ങളിൽ കൊയ്ത്തുകാലം ഉത്സവകാലം കൂടിയായിരുന്നു.കന്നിയും മകരവും വിളവെടുപ്പിന് കാലമാണ്.ഈ കാലങ്ങളിൽ സ്കൂളുകളിൽ ഹാജർ നന്നേ കുറവായിരിക്കും അധ്യാപകർ നിർബന്ധിച്ചാലും രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് വിടുകയില്ല.പുഞ്ച ,വിരിപ്പ്  പണികളിൽ കണ്ടങ്ങൾ  ഉഴുതുമറിക്കൽ ,വിത്തിടൽ ,ഞാറുനടൽ ,കളപറിക്കൽ, കൊയ്ത്ത് ,എന്നിങ്ങനെ സ്ത്രീകളും പുരുഷന്മാരും ചെയ്യേണ്ട ജോലികൾ ഒക്കെ കുട്ടികളെയും പങ്കാളികളാക്കും.
ഇന്നത്തെപോലെ യാത്ര സൗകര്യം ഇല്ലാത്ത കാലത്തെ കോയ്യോട് പാലത്തെ വെറും തടിപ്പാലം കടന്നാണ് മാണിയൂർ വേശാല  ചെക്കിക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്.അതിനു നേതൃത്വം കൊടുത്തത് അത് കുഞ്ഞപ്പൻ മാസ്റ്റർ ആയിരുന്നു ഈ ഗുരുനാഥനെ സ്വകാര്യദുഃഖം വരുത്തി വെക്കാനും ഈ യാത്ര കാരണമായി .(കുഞ്ഞപ്പൻ മാസ്റ്ററുടെ മകൻ സ്കൂളിൽ വരുന്ന വഴി കോയ്യോട്പാലത്തിൽ നിന്നും പുഴയിലേക്ക് വീണു മരിച്ചിരുന്നു).അര പട്ടിണിയും മുഴു പട്ടിണി യുമായി കഴിഞ്ഞിരുന്ന ഒരു തലമുറയെ വിദ്യയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ ഈ കാലഘട്ടത്തിലെ ഗുരുക്കന്മാർ സഹിച്ച ത്യാഗം ചെറുതല്ല.  കേവലം തുച്ഛമായ സംഖ്യ ഗ്രാൻഡ് ആയി ലഭിച്ച അധ്യാപനം രാഷ്ട്രസേവനം ആയി കണ്ട്  പോന്നവരായിരുന്നു അവർ.പാഠപുസ്തകത്തിന് അപ്പുറം പൂരക്കളി, കോൽക്കളി, കുമ്മികളി, കളരി അഭ്യാസങ്ങൾ, കുട നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.കാർഷികവൃത്തി പ്രധാനമായിരുന്ന ഈ പ്രദേശങ്ങളിൽ കൊയ്ത്തുകാലം ഉത്സവകാലം കൂടിയായിരുന്നു.കന്നിയും മകരവും വിളവെടുപ്പിന് കാലമാണ്.ഈ കാലങ്ങളിൽ സ്കൂളുകളിൽ ഹാജർ നന്നേ കുറവായിരിക്കും അധ്യാപകർ നിർബന്ധിച്ചാലും രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് വിടുകയില്ല.പുഞ്ച ,വിരിപ്പ്  പണികളിൽ കണ്ടങ്ങൾ  ഉഴുതുമറിക്കൽ ,വിത്തിടൽ ,ഞാറുനടൽ ,കളപറിക്കൽ, കൊയ്ത്ത് ,എന്നിങ്ങനെ സ്ത്രീകളും പുരുഷന്മാരും ചെയ്യേണ്ട ജോലികൾ ഒക്കെ കുട്ടികളെയും പങ്കാളികളാക്കും.
 
വിളവിന്റെ വിഹിതം പാട്ടമായി കൂടലായ് താഴത്തു വീട്ടിലും ചിറക്കൽ രാജാവിനും കൊടുത്തു കൊണ്ടിരുന്നു .കാർഷിക വൃത്തിയോടൊപ്പം പണിയായുധങ്ങൾ ,മൺപാത്രങ്ങൾ ,ഓലക്കുട ,പായ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ട വിവിധ സമുദായക്കാരുണ്ടായിരുന്നു.മുണ്ടേരിക്കലം പ്രസിദ്ധമായിരുന്നു.കുഞ്ഞിരാമൻ  കുറവൻ ഇവയുടെ നിർമാണത്തിൽ അഗ്രഗണ്യനായിരുന്നത്രെ .മുണ്ടേരി പുഴയുടെ മീനിന് പ്രത്യേക സ്വാദാണെന്ന് പഴമക്കാർ പറയാറുണ്ട് .ദൂരദേശങ്ങളിൽ നിന്നുപോലും മുണ്ടേരി പുഴയിൽ മീൻ പിടിക്കാൻ വരുമായിരുന്നു .
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385509" എന്ന താളിൽനിന്ന് ശേഖരിച്ചത്