"മുണ്ടേരി എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
ഇന്നത്തെപോലെ യാത്ര സൗകര്യം ഇല്ലാത്ത കാലത്തെ കോയ്യോട് പാലത്തെ വെറും തടിപ്പാലം കടന്നാണ് മാണിയൂർ വേശാല  ചെക്കിക്കുളം തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികൾ സ്കൂളിൽ എത്തിയിരുന്നത്.അതിനു നേതൃത്വം കൊടുത്തത് അത് കുഞ്ഞപ്പൻ മാസ്റ്റർ ആയിരുന്നു ഈ ഗുരുനാഥനെ സ്വകാര്യദുഃഖം വരുത്തി വെക്കാനും ഈ യാത്ര കാരണമായി .(കുഞ്ഞപ്പൻ മാസ്റ്ററുടെ മകൻ സ്കൂളിൽ വരുന്ന വഴി കോയ്യോട്പാലത്തിൽ നിന്നും പുഴയിലേക്ക് വീണു മരിച്ചിരുന്നു).അര പട്ടിണിയും മുഴു പട്ടിണി യുമായി കഴിഞ്ഞിരുന്ന ഒരു തലമുറയെ വിദ്യയുടെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയർത്താൻ ഈ കാലഘട്ടത്തിലെ ഗുരുക്കന്മാർ സഹിച്ച ത്യാഗം ചെറുതല്ല.  കേവലം തുച്ഛമായ സംഖ്യ ഗ്രാൻഡ് ആയി ലഭിച്ച അധ്യാപനം രാഷ്ട്രസേവനം ആയി കണ്ട്  പോന്നവരായിരുന്നു അവർ.പാഠപുസ്തകത്തിന് അപ്പുറം പൂരക്കളി, കോൽക്കളി, കുമ്മികളി, കളരി അഭ്യാസങ്ങൾ, കുട നിർമ്മാണം, തുടങ്ങിയവയിൽ കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു.കാർഷികവൃത്തി പ്രധാനമായിരുന്ന ഈ പ്രദേശങ്ങളിൽ കൊയ്ത്തുകാലം ഉത്സവകാലം കൂടിയായിരുന്നു.കന്നിയും മകരവും വിളവെടുപ്പിന് കാലമാണ്.ഈ കാലങ്ങളിൽ സ്കൂളുകളിൽ ഹാജർ നന്നേ കുറവായിരിക്കും അധ്യാപകർ നിർബന്ധിച്ചാലും രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലേക്ക് വിടുകയില്ല.പുഞ്ച ,വിരിപ്പ്  പണികളിൽ കണ്ടങ്ങൾ  ഉഴുതുമറിക്കൽ ,വിത്തിടൽ ,ഞാറുനടൽ ,കളപറിക്കൽ, കൊയ്ത്ത് ,എന്നിങ്ങനെ സ്ത്രീകളും പുരുഷന്മാരും ചെയ്യേണ്ട ജോലികൾ ഒക്കെ കുട്ടികളെയും പങ്കാളികളാക്കും.

വിളവിന്റെ വിഹിതം പാട്ടമായി കൂടലായ് താഴത്തു വീട്ടിലും ചിറക്കൽ രാജാവിനും കൊടുത്തു കൊണ്ടിരുന്നു .കാർഷിക വൃത്തിയോടൊപ്പം പണിയായുധങ്ങൾ ,മൺപാത്രങ്ങൾ ,ഓലക്കുട ,പായ എന്നിവയുടെ നിർമാണത്തിൽ ഏർപ്പെട്ട വിവിധ സമുദായക്കാരുണ്ടായിരുന്നു.മുണ്ടേരിക്കലം പ്രസിദ്ധമായിരുന്നു.കുഞ്ഞിരാമൻ  കുറവൻ ഇവയുടെ നിർമാണത്തിൽ അഗ്രഗണ്യനായിരുന്നത്രെ .മുണ്ടേരി പുഴയുടെ മീനിന് പ്രത്യേക സ്വാദാണെന്ന് പഴമക്കാർ പറയാറുണ്ട് .ദൂരദേശങ്ങളിൽ നിന്നുപോലും മുണ്ടേരി പുഴയിൽ മീൻ പിടിക്കാൻ വരുമായിരുന്നു .

ഗതാഗത സൗകര്യത്തിന് ജല ഗതാഗതമായിരുന്നു പ്രധാന ആശ്രയം. കുണ്ടിലക്കണ്ടിയിലെ അബൂബക്കരുടെ ബോട്ട് കക്കാട്ടേക്ക് സർവീസ് നടത്തിയിരുന്നു. കുരുമുളക്, തേങ്ങ, അടക്ക, ശർക്കര, ചെമ്മീൻ, മൺകലങ്ങൾ കടൂർ ചാലിയ തെരുവിൽനിന്ന് നെയ്യുന്ന തുണികൾ എന്നിവയൊക്കെ ബോട്ട് മാർഗം കക്കാട് എത്തിയിരുന്നു. അവിടുന്ന് പഴയ കേരളത്തിലെ വ്യാപാര തുറമുഖമായ വളപട്ടണം വഴി വിദേശരാജ്യങ്ങളിലേക്ക് എത്തിയിരുന്നു. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആനകളെ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് മാണിയൂർ മുണ്ടേരി പ്രദേശങ്ങളിലൂടെ ആണ് കൊണ്ടുപോയിരുന്നത്. ഒരാനക്ക് കഷ്ടിച്ച് നടന്നുപോകാവുന്ന ഇട വഴിക്ക് ഇരുവശവും ഗ്രാമവാസികൾ തേങ്ങ പഴക്കുലകൾ അവൾ എന്നിവയുമായി കാത്തു നിന്നതും വിശ്രമത്തിനായി ആനയെ സ്കൂളിന്റെ മുറ്റത്തെ കശുമാവിൻ ചുവട്ടിൽ തളച്ച് അതും വിശ്രമത്തിന് ഇടവേളകളിൽ ആന തുമ്പിക്കൈകൊണ്ട് കശുമാവിൻ കൊമ്പിൽ ചുറ്റിവരിഞ്ഞ് അതും കൗതുകത്തോടെയും ഭയത്തോടെയും കണ്ടു നിന്നത് പൂർവ വിദ്യാർത്ഥിയായ കെ കെ ശ്രീധരൻ നമ്പ്യാർ തന്റെ ബാല്യകാല സ്മരണയിൽ സ്മരിക്കുന്നു.
 
           1916-ലെ ആദ്യ വിദ്യാർത്ഥി രാമൻ വൈദ്യരുടെ മകൻ കോരൻ കുന്നും പുറത്തും വിദ്യാർത്ഥി കുന്നത്ത് ചന്തു മാസ്റ്ററുടെ മകൾ ദേവകിയും ആണ്. 1921 മുതലാണ് മുസ്ലിം വിദ്യാർഥികൾ സ്കൂളിൽ പഠിക്കാൻ തുടങ്ങിയത്.  നടുക്കണ്ടി പുതിയപുരയിൽ മൂസ യുടെ മകൻ കുഞ്ഞിപ്പ യും നടുക്കണ്ടി പുതിയപുരയിൽ സാമിയുടെ മകൻ മമ്മാലിയും ആയിരുന്നു ആദ്യ മുസ്ലിംവിദ്യാർത്ഥികൾ. മുസ്ലിം വിദ്യാർഥികളുടെ പഠനം 1962 മുതലാണ് തുടങ്ങിയത്.1962 ഖാദർ ഇന്ത്യ മക്കളായ ആസ്യ ഉമ്മയും ജമീലയും ഇവിടെ ചേർന്നതായി രേഖപ്പെടുത്തുന്നു.  ഇതിനെ തുടക്കം കുറിക്കാൻ കഴിഞ്ഞത് സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പി കമാൽ കുട്ടി മാസ്റ്ററുടെശ്രമഫലമാണ്. അദ്ദേഹം 1962 അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.
 
          ഐക്യ കേരളപ്പിറവിക്കുശേഷം വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിൽ വന്നതോടുകൂടി വിദ്യാഭ്യാസത്തിന് അലകും പിടിയും മാറി. അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളിൽ ആശാവഹമായ മാറ്റങ്ങൾ വന്നു. പിന്നീട് അങ്ങോട്ട് മാറി മാറി വരുന്ന ഗവൺമെന്റ് കളിലൂടെ പലതരം വിദ്യാഭ്യാസരീതികൾ പരീക്ഷിക്കപ്പെട്ടു.
 
          1973 ജനുവരിയിൽ ഹെഡ്മാസ്റ്ററായ അച്യുതൻ മാസ്റ്ററുടെ ലീവ് വേക്കൻസിയിൽ താൽക്കാലികമായി കെപി പത്മിനി ടീച്ചർ സ്കൂളിൽ ചേർന്നു. രണ്ടാം ക്ലാസ് ആയിരുന്നു ചാർജ്. അന്ന് അധ്യാപികയെ കാൾ മൂന്നോ നാലോ വയസ്സ് കുറവുള്ള കുട്ടികൾ രണ്ടാം ക്ലാസിൽ ഉണ്ടായിരുന്നു എന്നത് കൗതുകമായിരുന്നു. എങ്കിലും അന്നത്തെ ഗുരുശിഷ്യബന്ധം ഇന്നത്തെക്കാൾ ദൃഢമായിരുന്നു..അമ്പാടി ഗുരുക്കൾ മകൻ ശ്രീ. കൃഷ്ണൻ ആയിരുന്നു സ്കൂൾ മാനേജർ.  ഹെഡ്മാസ്റ്റർ കണ്ണൻമാസ്റ്റർ,കമാൽ കുട്ടി മാസ്റ്റർ, പി വി മാത്യു മാസ്റ്റർ( സ്ഥലം മാറിപ്പോയി),സി എച്ച് മുഹമ്മദ് കുട്ടി മാസ്റ്റർ (അറബി അധ്യാപകൻ ) എന്നിവരായിരുന്നു ആ സമയത്ത് സ്കൂളിൽ.
 
          1973 ജൂൺ മാസം സ്ഥിരാധ്യാപികയായി പത്മിനി ടീച്ചർ നിയമനം നേടി.  സ്കൂളിലെ ഭൗതിക സാഹചര്യങ്ങൾ പരിതാപകരമായിരുന്നു.  വർഷാവർഷമുള്ള കെട്ടിപ്പുടി ഉണ്ടെങ്കിലും പുല്ലുമേഞ്ഞ സ്കൂളിൽ ചോർച്ച ഉണ്ടായിരുന്നു. കനത്ത കാലവർഷത്തിൽ മൺകട്ട കൊണ്ടുള്ള കുമ്മായം ടാറ്റ ചുമരിൽ കൂടി വെള്ളം ഒലിച്ചിറങ്ങുമായിരുന്നു.മൺകട്ട അലിഞ്ഞ് ചുമരുകളിൽ പല തരം ഡിസൈനുകൾ രൂപപ്പെട്ടിരുന്നു. ചോർച്ച തടയാൻ ജാതിയുടെ ഇലകൾ തിരുകി കയറ്റിയിരുന്നു. എന്നും നീളമുള്ള ഒരു ഇനി രണ്ടാം ക്ലാസിലെ മൂലയിൽ ഉണ്ടായിരുന്നു. മുഹമ്മദ് കുട്ടി മാസ്റ്റർ പിടിച്ചു കൊടുക്കുകയും കണ്ണൻമാസ്റ്റർ മുകളിൽ കയറി ചോർച്ച തടയുകയും ചെയ്യുന്നത് മഴക്കാലത്തെ പതിവ് കാഴ്ച തന്നെ. പുല്ലുമേഞ്ഞ മേൽക്കൂരയിൽ നിന്ന് വെള്ളം വീണ്  അവിടവിടെ മൺതറയിൽ കൂടി വീണിരുന്നു. കുട്ടികളിൽ നിന്ന് ഉച്ചഭക്ഷണ പാത്രങ്ങൾ ശേഖരിച്ച് അവിടവിടെ വെക്കുക പതിവായി.
 
         1940 ൽ അറബിക് അധ്യാപകനായി സി. എച്ച്. മുഹമ്മദ്‌ കുട്ടി മാസ്റ്റർ സ്കൂളിൽ ചേർന്നത് മുസ്ലിം കുട്ടികളുടെ വരവിനു വേഗത കൂട്ടി. മടിയന്മാരായ' മിടുക്കർ ' അന്ന് ധാരാളമുണ്ടായി. കണ്ണൻ മാസ്റ്റർ ഓരോ കുട്ടിയുടെയും വീട്ടിൽ പോയി പിടിച്ചു കൊണ്ടുവരുമായിരുന്നു.   അല്പം കുഴപ്പക്കാരനാണെങ്കിൽ ബലം പ്രയോഗിക്കാനും തൂക്കിയെടുക്കാനും കണ്ണൻ മാസ്റ്റർ തന്നെ വേണം. മാ സ്റ്ററെ കാണുമ്പോൾ  മരത്തിൽ കയറുന്നവരും പത്തായത്തിൽ ഒളിക്കുന്നവരും ഉണ്ട്.
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389584" എന്ന താളിൽനിന്ന് ശേഖരിച്ചത്