"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
18:27, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('fdhfg' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''ചേരാനല്ലൂരും സാംസ്കാരിക ചരിത്രവും''' == | |||
ഫ്യൂഡൽ സഞ്ചയത്തിന്റെ സർവ്വാഭിലാഷങ്ങളും നിറ ഞ്ഞുനിന്ന ഗ്രാമമായിരുന്നു ചേരാനല്ലൂർ. നമ്മുടെ നാടിന്റെ പുരാഗീതങ്ങൾക്ക് സഹസ്രങ്ങളുടെ കഥകൾ പറയാനുണ്ട്. തെങ്ങും നെല്ലും സമൃദ്ധിയായി വളരുന്ന ഊര് എന്ന അർത്ഥത്തിലാണ് ചേരാനല്ലൂരിന്റെ സ്ഥലനാമോല്പത്തി എന്ന് കോമാട്ടിൽ അച്ചുതമേനോൻ പറയുന്നു. | |||
പ്രാചീന തമിഴകത്തിന്റെ ചേരം-ചോളം-പാണ്ഡ്യം എന്നീ മൂന്നു ഘടക രാജ്യങ്ങളെ സംബന്ധിച്ച് തമിഴ് സംഘം കൃതികളിൽ മികച്ച വിവരങ്ങൾ നൽകുന്നുണ്ട്. തമിഴകത്തിന്റെ ഭാഗമായിരുന്നകാലത്ത് കേരള ഭൂപ്രദേശം അറിയ പ്പെട്ടിരുന്നത് “ചേരം" എന്ന പേരിലായിരുന്നു. ചേര ശബ്ദവാചിയായ സ്ഥലനാമം നമുക്ക് അന്യമല്ല. ചേരമാൻ പെരുമാളിന്റെ നല്ല ഊര് ലോപിച്ചാണ് “ചേരാനല്ലൂർ” എന്ന പേര് ഉണ്ടായതെന്ന് പ്രസിദ്ധ സ്ഥലനാമചിത്രകാരൻ വി. വി. കെ. വാലത്ത് പറയുന്നതാണ് ഇവിടെ പ്രസക്തമാവുന്നത്. | |||
എ. ഡി. 14-ാം ശതകം, കോകസന്ദേശകാലത്ത് കോഴി ക്കോട്ടുനിന്നു ഇടപ്പള്ളിയിലേക്കും അവിടെനിന്ന് തെക്കോട്ട് കൊല്ലത്തേയ്ക്കും പോയിരുന്ന പെരുവഴിയിലാണ് ചേരാനല്ലൂർ സ്ഥിതിചെയ്തിരുന്നത്. ഇരു വശത്തും തണൽവൃ ക്ഷങ്ങളും ദാഹശമനത്തിനായി തണ്ണീർ പന്തലുകളും വഴിവക്കിലെ വലിയ ചതുരക്കുളങ്ങളും അന്നത്തെ വികസന പാതയിൽ ഉണ്ടായിരുന്നു. ഇപ്പോൾ കണ്ടെയ്നർ റോഡ് എടുത്തുപോയ പാലയ്ക്കൽ ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന രാമൻകുളവും ചിറ്റൂർ-ചേരാനല്ലൂർ റോഡ് ചേരാന ല്ലൂർ ഭഗവതിക്ഷേത്രം ബസ് സ്റ്റോപ്പിനടുത്തുള്ള കണ്ണൻകു ളവും ഈ ചതുരക്കുളങ്ങളായിരുന്നു. | |||
കോഴിക്കോട്ടുനിന്ന് കൊച്ചി ആക്രമിക്കാൻ പോയ സാമൂതിരി സൈന്യം ആണ് സാമൂതിരി പക്ഷത്തായിരുന്ന ഇടപ്പള്ളി രാജാവിന്റെ സൈന്യവുമായി ചേരാൻ നീക്കം നടത്തിയത് ഈ വഴിയായിരുന്നു. ഈ നീക്കത്തെ പ്രതി രോധിക്കാൻ കൊച്ചിയുമായി തിരുവിതാംകൂർ നടത്തിയ ഉടമ്പടി പ്രകാരം കെട്ടിയ കോട്ടകളിൽ ഒന്ന് ചേരാനല്ലൂരിന്റെ വടക്കേ അറ്റത്ത് ഉണ്ടായിരുന്നു.50- 60 വർഷങ്ങൾക്കു മുൻപ് വരെ ഈ കോട്ടയുടെ അവശിഷ്ടങ്ങൾ അവിടെ ഉണ്ടായിരുന്നു.നാണയ വ്യവസ്ഥിതി ദൃഢമാക്കുന്നതിന് മുൻപ് ചരക്ക് കൈമാറ്റ ചന്തകൾ ഉണ്ടായിരുന്നതായി കാണുന്നു. ഇതിന്റെ സൂചകമായി വിഷുവിൻ നാൾ വിഷു മാറ്റ ചന്ത ഈ അടുത്ത കാലം വരെ ചേരാനല്ലൂരിന്റെ വടക്ക് നടക്കുമായിരുന്നു. | |||
വർണ്ണാധിഷ്ഠിതമായ സാമൂഹ്യബന്ധത്തിനകത്ത് ജാത്യാചാരത്താൽ പിന്തള്ളപ്പെട്ടിരുന്നു മഹാഭൂരിപക്ഷവും, ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്ന ഒരുപിടി ജന്മിമാരും കുടുംബക്കാരുമായിരുന്നു സാമൂഹ്യജീവിതത്തെ നിയന്ത്രി ച്ചിരുന്നത്. ഉല്പാദനാത്മകമായ പ്രവർത്തനവുമായി ബന്ധ പ്പെട്ടിരുന്ന മഹാഭൂരിപക്ഷം ജനങ്ങൾക്കും പെരുവഴികൾ നിഷിദ്ധമായിരുന്നു. കീഴ്ജാതിക്കാർക്കു മാത്രം പ്രത്യേകം വഴികൾ ഉണ്ടായിരുന്നത് ചേരാനല്ലൂരിൽ ഇന്നും കാണാം. | |||
സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം ചേരാ നല്ലൂരിനുണ്ട്. കടലുവച്ച വൈപ്പിൻ ദ്വീപിന് എത്രയോ നൂറ്റാ ണ്ടുകൾക്കു മുമ്പുതന്നെ ചേരനല്ലൂരിന്റെ ഭൂപരിധി രൂപ പ്പെടുകയും സാംസ്കാരിക ജീവിതത്തിന് തുടക്കം കുറി ക്കുകയും ചെയ്തു. കൊച്ചിരാജ്യത്തെ ഇടപ്രഭുക്കന്മാരായ അഞ്ചികൈമൾമാരിൽ പ്പെട്ട ചേരാനല്ലൂർ കർത്താവ് കൊച്ചി രാജ്യത്തിന്റെ സൈനിക തലവനും ദേശ വാഴിയും ആയിരുന്നു.എഡി പതിനാലാം നൂറ്റാണ്ടിൽ രചിച്ച കോക സന്ദേശത്തിൽ ചേരാനല്ലൂരിനെ സംബന്ധിച്ച് വ്യക്തമായ സൂചന നൽകുന്നുണ്ട്. | |||
“ചേരാനല്ലൂർ വഴി കുറുതിത ക്കാൽ നടപ്പോമവർക്കും ചേരുന്നല്ലീ നഭസ്സി പതതാം ത്വദൃശാം കാകഥൈവ | |||
ആരാൻ കാണാമവിടെ വഴിമേൽ മാഹിഷേ മൂർധിതിർക്കാ ലാരാച്ചേരും നിഖില ഭുവനാ | |||
തങ്ക സിദ്ധൗഷധം തേ! | |||
അതാതു കാലഘട്ടത്തിന്റെ നാട്ടാചാരങ്ങളിൽ ചേരാ നല്ലൂരിന്റെ സാംസ്കാരികവും ചരിത്രപരവുമായ പങ്ക് ലിഖി തരേഖകളിൽ സൂക്ഷ്മ നിരീക്ഷണം നടത്തിയാൽ ലഭ്യ മാകുന്നതാണ്. ചേരാനല്ലൂരിലെ ചിരപുരാതനമായ ക്ഷേത്രം മാരാപ്പറമ്പ് ക്ഷേത്രമാണ്. പുനർനിർമ്മാണത്തിനു മുമ്പുള്ള ക്ഷേത്രത്തിന്റെ കരിങ്കൽത്തറയുടെ നിർമ്മിതിയുടെ ശില്പ രീതി വച്ച് നോക്കുമ്പോൾ ജൈനക്ഷേത്ര മാതൃകയാണെന്ന് കാണാം. | |||
കോകസന്ദേശത്തിൽ വ്യക്തമായി സൂചന നൽകുന്ന ചേരാനല്ലൂർ ഭഗവതി ക്ഷേത്രത്തിന് സഹസ്ര വർഷം പഴക്കമുണ്ട്. നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം അതിസൂക്ഷ്മവും സുന്ദരവുമായ ചുവർശില്പങ്ങൾകൊണ്ട്ധന്യമാണ്. കവിയപ്പിള്ളി മനക്കാരുടെ പൂർവ്വികരാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഇവർ തൃശ്ശൂരിലെ പെരുവനം ദേശ ക്കാരായിരുന്നു. ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്ന പണിയാളർ ആരാധിച്ചുപോന്ന ദേവിമൂർത്തിയെ പിൻമുറക്കാർ ആരാധിക്കുന്നതിനായി പിന്നീടു സ്ഥാപിച്ചതാണ് കുന്നത്തു ഭഗവതിക്ഷേത്രം എന്ന് വിശ്വസിക്കുന്നു. കളമെഴുത്തും പാട്ടും സർപ്പം തുള്ളലും തുടങ്ങി അനുഷ്ടാനപരമായ | |||
ആചാരങ്ങൾ നടത്തിപോരുന്ന അമ്പലക്കടവ് ദൈവത്തും പറമ്പ് ക്ഷേത്രം ഈ മൂർത്തിയോടുള്ള വിശ്വാസാധിഷ്ഠിത പ്രേരണയാൽ സ്ഥാപിച്ചതാണ്. സ്വസമുദായമായ ധീവര രുടെ കൂട്ടായ്മയ്ക്കായി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച 10 സഭകളിൽ ഒന്ന് “ബാലകൃഷ്ണാനന്ദമിഷൻ” എന്ന പേരിൽ ഈ ക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് സ്ഥാപിച്ചത്. നിലവിൽ ഈ നാമം ഇല്ല. | |||
തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന പ്രസിദ്ധമായ ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരു നൂറ്റാണ്ടിനു മുമ്പാണ് ഇടയകുന്നം വിഷ്ണുപുരം വിഷ്ണുക്ഷേത്രവും പതിറ്റാണ്ടുകളുടെ പഴ ക്കത്തോടുകൂടി ശ്രീ കാളീശ്വരിദേവി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. | |||
കാവുകളും ക്ഷേത്രങ്ങളും പള്ളികളും ഒരു പൊതു നന്മയുടെ ഭാഗമായി പരസ്പരം സഹവർത്തിച്ചു പോരുന്ന ചരിത്രം ഇവിടെയുണ്ട്. സ്പർദ്ധയോ വിദ്വേഷജനകമായ വിധ്വംസകപ്രകടനമോ ഇല്ലാത്ത ഒരു സാമൂഹിക ജീവിത പരിസരമാണ് ചേരാനല്ലൂരിന്റെത് | |||
നാട്ടിലെ ആദ്യത്തെ ക്രിസ്തീയ ദേവാലയം ചേരാനല്ലൂർ സെൻറ് ജെയിംസ് പള്ളിയാണ്. ഹോർത്തൂസ് മലബാറിക്കൂസ്' എന്ന സസ്യശാസ്ത്ര ഗവേഷണ ഗ്രന്ഥവു മായി ബന്ധമുള്ള മത്തേവുസ് പാതിരിയാണ് വരാപ്പുഴ സെന്റ് ജോസഫ് ദേവാലയം പണികഴിപ്പിക്കുവാൻ നേതൃത്വം കൊടുത്തത്. ചേരാനല്ലൂർ കർത്താവായ വരേ ക്കാട് രാമൻ കുമാരകൈമൾ പെരിയാർ തീരത്ത് സൗജ ന്യമായി കൊടുത്ത ഭൂമിയിൽ 1673 ൽ പണിത ദേവാലയ മാണ് ഇത്. വരാപ്പുഴ സെന്റ് ജോസഫ് ദേവാലയത്തിന്റെ കുരിശുപള്ളി എന്ന നിലയിൽ 1880 ൽ തുടങ്ങിവച്ച് 1930 ൽ ഇടവക പദവി ലഭിച്ച സെന്റ് ജയിംസ് പള്ളി ആത്മീയ സിരാകേന്ദ്രമായി ഉയർന്നു നില്ക്കുന്നു. 1973 ൽ ഈ ഇട വകയിൽ നിന്ന് ഭാഗം പിരിഞ്ഞാണ് ചേരാനല്ലൂർ നിത്യസഹായ മാതാപള്ളി സ്ഥാപിക്കുന്നത്. 2005 ൽ ഇടയക്കുന്നത് സെന്റ് സെബസ്ത്യനോസ് പള്ളിയും ഇതേ രീതിയിൽ രൂപീകൃതമായി. 1940 ൽ സ്ഥാപിച്ചതാണ് തെക്കൻ ചിറ്റൂർ തിരുകുടുംബ ദേവാലയം. മാതൃ ഇടവക മൂലമ്പി ള്ളി ഇടവക പള്ളിയാണ്. മറ്റൊരു ക്രിസ്തീയ ദേവാലയം സെന്റ് മേരീസ് ചർച്ച് ആണ്. | |||
ചേരാനല്ലൂരിൽ മഹൽ പദവിയുള്ള മുസ്ലീം ആരാ നാലയമാണ് 1869ൽ സ്ഥാപിതമായ ചേരാനല്ലൂർ ജുമാമസ്ജിദ്. അതിനുശേഷമാണ് ഇടയകുന്നത്തും പിന്നീട് തൈക്കാവിലും ജുമാപള്ളികൾ ഉയർന്നുവന്നത്. | |||
കലാസാംസ്കാരിക രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യം നമുക്ക് അവകാശപ്പെടാവുന്നതാണ്. ചേരാനല്ലൂരിലെ ഒരു കൃഷ്ണൻ കർത്താവ് കൊച്ചി രാജ്യത്ത് സംസ്കൃത സദസ്സിൽ ഉണ്ടായിരുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ മാന്ത്രികനായ കുഞ്ചുകർത്താവിനെ സംബന്ധിച്ച് പറയാനുണ്ട്. | |||
കേരളത്തിന്റെ നവോത്ഥാന സദസ്സിൽ സൂര്യശോഭ യായി തിളങ്ങിയ കവി തിലകൻ പണ്ഡിറ്റ് കെ. പി. കറു പ്പൻ ഇവിടെയാണ് ജനിച്ചത്. 1885 മെയിലാണ് കറുപ്പൻ മാസ്റ്ററുടെ ജനനം. 1905 ൽ കൊല്ലൂർ കോവിലകത്ത് ചെന്ന് വിദ്യ അഭ്യസിച്ചു. വൈദ്യവും തർക്കശാസ്ത്രവും പഠിച്ചു. “ജാതിക്കുമ്മി' എഴുതിയത് ഇക്കാലത്താണ്. എറണാകുളം സെന്റ് തെരാസ്സാസ്സിൽ സംസ്കൃതം മുൻഷി യായും സർക്കാർ ഫിഷറീസ് വകുപ്പിൽ ഗുമസ്തനായി അധഃകൃത സംരക്ഷണ വകുപ്പിൽ അധഃസ്ഥിതോപ സംര ക്ഷകനായും ഹരിജൻ വെൽഫെയർ ഡിപ്പാർട്ടുമെന്റിൽ ഉപാധ്യക്ഷനായും കൊച്ചി രാജ്യനിയമസഭാസാമാജിക നായും പ്രവർത്തിച്ചു. പ്രാഥമിക വിദ്യാഭ്യാസ പരിഷ്ക രണ കമ്മറ്റി മെംബർ, നാട്ടുഭാഷാസൂപ്രണ്ട്, ഭാഷാ പരി ഷ്കരണ കമ്മറ്റി കാര്യദർശി, മദിരാശി യൂണിവേഴ്സിറ്റി മെമ്പർ, ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. 1932 ൽ എറണാകുളം മഹാരാജാസ് കോളേജിൽ ലക്ചററാ യി. രാജ്യഭരണ വിഷയങ്ങളിൽ ജനായത്ത സമ്പ്രദായങ്ങൾ നടപ്പാക്കണമെന്ന് അധികാരികളെ ഉദ്ബോധിപ്പിച്ചു. പൊതു നിരത്ത് നിഷേധിച്ചതിനാൽ വള്ളങ്ങൾ കൂട്ടികെട്ടി “പുലയ മഹാസമ്മേളനം” (കായൽ സമ്മേളനം) നടത്താൻ നേതൃത്വം കൊടുത്തു. 1938 മാർച്ചിൽ കറുപ്പൻ മാസ്റ്റർ അകാലത്തിൽ വിട പറയുമ്പോൾ അധസ്തിത മോചനത്തിന്റെ രൂപരേഖ തയ്യാറാക്കി കഴിഞ്ഞിരുന്നു. | |||
സ്വാതന്ത്യ പ്രേരിതമായ കവിതകളെഴുതിയും വൈജ്ഞാനിക സാഹിത്യരംഗത്ത് പ്രശോഭിതനുമായി തീർന്ന സ്ഥലനാമചരിത്രകാരൻ വി. വി. കെ. വാലത്ത് മാസ്റ്റർ ജനിച്ചത് ചേരാനല്ലൂരിലാണ്. 1919 ഡിസംബർ 25 നാണ് ജനനം. ചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ യു. പി. സ്കൂൾ, അൽ-ഫറൂഖിയ ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപ കനായിരുന്നു. ചരിത്രഗവേഷണത്തിലും സാഹിത്യരചനയിലും തനതു മുദ്ര പതിപ്പിച്ച വാലത്ത് മാസ്റ്ററെ ഗദ്യകാവ്യശാഖയുടെ പിതാവായി വിശേഷിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമിയുടെ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ള മാസ്റ്ററുടെ ഒരു കൃതി മഹാത്മാഗാന്ധി സർവ്വകലാശാലാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുകയും മറ്റൊന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ഹിന്ദിയിലേയ്ക്ക് തർജ്ജമചെയ്തിട്ടുമുണ്ട്. 2000 ഡിസംബർ 31 ന് ദിവംഗതനായി. | |||
ക്ലാസ്സിക്കൽ കലയായ കഥകളി രംഗത്ത് ലോകപ്രസിദ്ധനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയുടെ ജന്മ നാടാണ് ചേരാനല്ലൂർ. കേരളാ ടൈംസ് പത്രാധിപർ ഫാദർ വെളിപ്പറമ്പിൽ ഈ നാടിന്റെ പുത്രനാണ്. കലാസാംസ്കാര മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ ചിറ്റൂർ ഗോപി, മോപ്പസാങ്ങ് വാലത്ത്, അലക്സ് പോൾ, പീറ്റർ ചേരാനല്ലൂർ, സോക്രട്ടീസ് വാലത്ത്, രാജേഷ് ജയറാം, കൊച്ചിൻ മൻസൂർ, കെ. ജെ. ഗിഫ്റ്റി, പത്രപ്രവർത്തകനായ ജെക്കോബി, യുവകവി നൂറൂൽ അമീൻ, എം. എൽ. മാത്യു, നൃത്ത കലാകാരൻ ദുർഗ്ഗാനന്ദ്, ഗായകൻ പ്രതാപ് വാലത്ത്, ബോണി നിക്സൺ, കെ. ജി. പോൾ, വിമൽ പങ്കജ്, നൃത്ത ബാലെ രചയിതാവ് ടി. എൻ. സുദർശനൻ, നാടക നടൻ മാനുവൽ, കഥാകാരൻ അബ്ദുള്ള തുടങ്ങി അറിയപ്പെടുന്ന പ്രശസ്തരും അപ്രശസ്തരുമായ നിരവധി കലാകാര ന്മാർക്ക് ജന്മം നൽകിയ നാടാണ് ചേരാനല്ലൂർ. | |||
1953ലാണ് പണ്ഡിറ്റ് കറുപ്പൻ ഗ്രാമീണ വായനശാല സ്ഥാപിതമായത്. കച്ചേരിപ്പടി വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വായനശാല വിഷ്ണുപുരത്ത് ഇന്നു കാണുന്ന സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി വികസിച്ചു വന്നത് പിന്നീടാണ്. നാടിന്റെ പൊതുസാംസ്കാരിക രംഗത്ത് ഇടപെടൽ നടത്താൻ ഈ വായനശാല പ്രവർത്ത നത്തിന് കഴിയുന്നുണ്ട്. ജോയ് അമ്പാട്ട്, കെ. ജെ. വക്കച്ചൻ എന്നിവരുടെ സേവനം എടുത്തുപറയാവുന്നതാണ്. | |||
ഒരു നൂറ്റാണ്ടിനു മുമ്പേതന്നെ ചേരാനല്ലൂരിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി കാണാം. 1920 ലാണ് ചിറ്റൂർ സെന്റ് മേരിസ് എൽ. പി. സ്കൂൾ ആരംഭി ച്ചത്. ബർണബാസ് മെത്രാപ്പോലീത്ത മൂൻകൈയ്യെടുത്തു സ്ഥാപിച്ചതാണ് 1924 ൽ ചേരാനല്ലൂർ ലിറ്റിൽ ഫ്ളവർ എൽ. പി. സ്ക്കൂൾ, 1943 ൽ ആണ് അൽഫാറൂഖിയ ഹൈസ്ക്കൂൾ സ്ഥാപിതമാകുന്നത്. വി. കെ. കുട്ടി സാഹിബ് ആയിരുന്നു ഇതിന്റെ ആദ്യ മാനേജർ. ഇതിനുശേഷമാണ് ചിറ്റൂരും ചേരാനല്ലൂരിലുമായി ഗവഃ എൽ. പി. സ്കൂളും ചേരനല്ലൂ രിലെ സെന്റെ മേരീസ് എൽ. പി., യു. പി. സ്കൂളും സ്ഥാപിച്ചത്. | |||
സഹകരണ മേഖലയിൽ നാട് ചിന്തിച്ചു തുടങ്ങുന്ന കാലയളവിൽ തന്നെ ചേരാനല്ലൂരിലും അതിന്റെ അലകൾ സാധിതമായി തുടങ്ങി. ചേരാനല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തനം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞിരി ക്കുന്നു. കൂടുതൽ ജനകീയമായ പ്രവർത്തനത്തിന് തുടക്കം കുറിച്ചതിൽ സ്മരിക്കാവുന്നത് ദീർഘകാലം പ്രസിഡന്റായി പ്രവർത്തിച്ച അബ്ദുൾഖാദർ മാസ്റ്ററെയാണ്. | |||
പൊതുജനാരോഗ്യ മേഖലയിൽ പതിറ്റാണ്ടുകൾക്കു മുമ്പ് തന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ചേരാനല്ലൂരിൽ തുടങ്ങി. ഗവഃ ആയുർവേദ ആശുപത്രിയും ഹോമിയോ ഡിസ്പെൻസറിയും വളരെ നേരത്തേ തന്നെ സ്ഥാപിതമായി കഴിഞ്ഞിരുന്നു. ഒരു നാടിന്റെ വികസന കുതിപ്പിനായി എല്ലാ വികസന മേഖലകളിലും അടിസ്ഥാ നപരമായ തെയ്യാറെടുപ്പുകൾ വളരെ മുമ്പേതന്നെ ചേരനല്ലൂരിൽ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. വിവിധ വീക്ഷണങ്ങൾ വച്ചുപുലർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാംതന്നെ ഈ കാര്യത്തിൽ അനുകൂല മനോഭാവം പുലർത്തിയിട്ടുണ്ട്. | |||
'''പഞ്ചായത്തിന്റെ ചരിത്രം''' | |||
പഞ്ചായത്ത് ഭരണത്തിന്റെ സാമ്പ്രദായിക രൂപ ങ്ങൾക്ക് ചിരപുരാതന കാലത്തോളം തന്നെ പഴക്കമുണ്ട്. വേദകാലത്ത് കുലവും ഗോത്രവും ശ്രേണിയും നിലനിന്നി രുന്നതായി കാണാം. ഘോഷം, ഗ്രാമം എന്നിങ്ങനെ തിരി ച്ചുള്ള ഗണരൂപങ്ങളെ സംബന്ധിച്ച് ഇതിഹാസങ്ങളിൽ വിവരിക്കുന്നുണ്ട്. കാലാന്തരങ്ങൾ കഴിഞ്ഞിട്ടും സമൂല ജീവിത മണ്ഡലത്തിൽ നിന്ന് കൂട്ടായ്മയുടെ ഈ പൗരാ ണിക ഭാവം പിഴുതുമാറ്റാൻ കഴിഞ്ഞില്ല. കൊച്ചി രാജ്യത്ത് ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ഗ്രാമത്തിന്റെ സാമൂ ഹ്യജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്ന തറക്കുട്ടങ്ങൾ ആയിരുന്നു നമ്മുടെ പഞ്ചായത്തിന്റെ മുൻഗാമി. അയ നൂറ്, നാട്ടുകൂട്ടം, കഴകം എന്നിങ്ങനെ ഈ തറകൂട്ടങ്ങൾ അറിയപ്പെട്ടിരുന്നു. | |||
കൊല്ലവർഷം 1083 ലെ (1908) വില്ലേജ് സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം 3464 ഏക്കർ 52 സെന്റ് വിസ്തീർണ്ണമുള്ള പ്രദേശമായിരുന്നു ചേരാനല്ലൂർ .ചേരാനല്ലൂർ ചിറ്റൂർ എടയക്കോണം (ഇടയക്കുന്നം) വടുതല ഇങ്ങനെ ആറ് റവന്യൂ പ്രദേശങ്ങളാണ് അന്ന് ചേരാനല്ലൂർ വില്ലേജിൽ ഉൾപ്പെട്ടിരുന്നത്. | |||
എറണാകുളം പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന 3 വില്ലേജുകളിൽ ഒന്ന് ചേരനല്ലൂർ വില്ലേജ് ആയിരുന്നു. അന്ന് ഈ വില്ലേജിൽ 1162 സർവ്വനമ്പരുകളും അവയിൽ 900 സബ് ഡിവഷനുകളും ഉണ്ടായിരുന്നു. | |||
1913 ലാണ് കൊച്ചിയിൽ വില്ലേജ് പഞ്ചായത്തുകൾ നിലവിൽ വന്നത്. 1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. ഒരു താലൂക്കിൽ ഒന്ന് എന്ന നിലയിൽ 5 പഞ്ചായത്ത് നിലവിൽ വന്നു. സർക്കാർ നിർദ്ദേശി ക്കുന്ന 4 പേരും എക്സ് ഒഫിഷ്യോ എന്ന നിലയിൽ വില്ലേജ് ആഫീസറും ഉൾപ്പെടുന്ന 5 അംഗസമിതിയാണ് പഞ്ചായത്ത് നിയന്ത്രിച്ചിരുന്നത്. അംഗീകൃത സർവ്വകലാ ശാല ബിരുദധാരികൾക്കും 50 രൂപയുടെ കരം തീരുവ യുള്ളവർക്കും പഞ്ചായത്ത് അംഗങ്ങളാകാതിരുന്നു. പിന്നീട് 3 വർഷങ്ങൾക്കു ശേഷം പഞ്ചായത്തിന് നീതി ന്യായാധികാരങ്ങൾ നൽകി. | |||
തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് 1950 ൽ തിരു കൊച്ചി പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. നിലവിലുള്ള പഞ്ചായത്തുകളുടെ സംയോജിതവും പരിഷ്കൃതവുമായ രൂപമായിരുന്നു അത്. 1956 ൽ കേരള സംസ്ഥാനം രൂപീ കൃതമാകുമ്പോൾ ഒട്ടാകെ 892 പഞ്ചായത്തുകൾ ഉണ്ടായി രുന്നു. 1959 ൽ സംസ്ഥാന ഗവൺമെന്റ് നിയമിച്ച കമ്മീ ഷന്റെ റിപ്പോർട്ട് പരിഗണിച്ച് 1962 ജനുവരിയിൽ 922 പഞ്ചാ യത്തുകൾ രൂപീകൃതമാകുകയും പഞ്ചായത്തുകളിൽ ചില തിനെ വിഭജിക്കുകയും ചിലത് മുനിസിപ്പാലിറ്റിയാകുകയും ചെയ്തു. പിന്നീട് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തരംതിരിച്ച് 990 പഞ്ചായത്തുകൾ നില വിൽവന്നു. | |||
1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്ന തിനു ശേഷം കൊച്ചി രാജ്യത്ത് നിലവിൽ വന്ന 5 വില്ലേജ് പഞ്ചായത്തുകളിൽ ഒന്ന് ചേരാനല്ലൂർ പഞ്ചായത്ത് ആയിരുന്നു.നീതിന്യായ അധികാരങ്ങളോട് കൂടിയ ഈ വില്ലേജ് പഞ്ചായത്തിൻെറ പ്രസിഡണ്ട് 1930കളിൽ കണവുള്ളിൽ നാരായണമേനോൻ അവർകളായിരുന്നു വെന്ന് രേഖകളിൽ കാണുന്നു. | |||
ഇന്നത്തെ പഞ്ചായത്ത് ഭൂപരിധി വരുന്നതിനു മുമ്പ് മുപ്പതുകളിൽ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചത് മാ. രാ. രാ. കണവിള്ളി നാരായണമേനോ നും, പിന്നീട് വി. കെ. കുട്ടിസാഹിബ്ബും ഫ്രാൻസിസ് സഫ റൻസും ആണെന്ന് തെളിയുന്നു. | |||
ആണ്ടിൽ രണ്ടുവട്ടം വിളവെടുത്തിരുന്ന, കണവിള്ളി ശങ്കരമേനോന്റെ ഉടമസ്ഥതയിലായിരുന്ന കൃഷിനിലം വാങ്ങി നികത്തിയെടുത്താണ് വി. കെ. കുട്ടി സാഹിബിന്റെ കാലത്ത് പഞ്ചായത്ത് ആഫീസ് പ്രവർത്തിക്കുന്നതിന് ഒറ്റമുറി കെട്ടിടം പണിതീർത്തത്. | |||
1994 - പഞ്ചായത്ത് രാജ് നിലവിൽ വരുന്നതിനു മുമ്പ് വി. കുട്ടി സാഹിബ്, ഫ്രാൻസിസ് സഫറൻസിനു ശേഷം ഭാസ്ക്കരമേനോൻ, എം. ആർ. റോക്കി, കെ. ചീക്കുട്ടി ചീതൻ, വി. എ. നൈന (അബ്ബാസ്), കെ. എം. ജോർ എം. എ. മാത്യു എന്നിവരായിരുന്നു പ്രസിഡന്റുമാർ | |||
1994 ൽ കേരളാ പഞ്ചായത്ത് രാജ് നിയമം വന്ന ശേഷം സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളു ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും നില വന്നു. കൂടുതൾ അധികാരവും ചുമതലകളും വിഭവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വത്തോട യുള്ള പ്രാദേശിക സർക്കാരുകളായി തദ്ദേശ ഭരണ ധാനം മാറി. 9-ാം പദ്ധതി ജനകീയാസൂത്രണത്തി വികേന്ദ്രീകരിച്ചു നടപ്പാക്കിയതോടെ കേരളത്തിലെ യത്തുകളുടെ ഭരണം കൂടുതൽ സുതാര്യവും ജനകീയവും ശക്തവുമായി തീർന്നു. | |||
1995 ഒക്ടോബർ മാസം 4-ാം തിയതി ശ്രീമതി വിജയലക്ഷ്മി സദാനന്ദൻ പ്രസിഡന്റായി വന്നു. അന്ന് 10 വാർഡുകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി സര സ്വതീമേനോൻ, എം. എ. മാത്യു, കെ. കെ. സുരേഷ് ബാബു, ശ്രീമതി. സോണിചിക്കു എന്നിവർ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി പ്രവർത്തിച്ചു. ഇപ്പോൾ 17 വാർഡുകളിലായി തിരഞ്ഞെടുക്കപ്പെട്ട പഞ്ച യത്ത് ഭരണ സമിതിയുടെ പ്രസിഡന്റ് കെ. ജി. രാജേഷ് 2020 ഡിസംബറിൽ ചുമതലയേറ്റു. 50% സ്ത്രീസംവരണം വന്നതോടുകൂടി ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയിൽ 9 വനിതകളുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നു. നാടിന്റെ സമഗ്രവികസനത്തിനായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും ഈ വികാരമ്പര്യം മനസ്സിലാക്കി മുന്നോട്ടുപോകുന്ന സമീപങ്ങൾ സ്വീകരിക്കു മെന്നും പ്രത്യാശിക്കുന്നു | |||
സഹായകരമായ ഗ്രന്ഥങ്ങൾ | |||
1. സമഗ്രവികസന രേഖ. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്, 1995 | |||
2. കൂടാരം. ചേരാനല്ലൂർ സെന്റ് ജെയിംസ് ദേവാലയാ ശീർവാദ സ്മരണിക, 2014 | |||
3. തദ്ദേശകം. 2018 കേരള സർക്കാർ തദ്ദേശ സ്വയംഭരണ വകുപ്പ് | |||
4. വിവധ വ്യക്തികളുമായുള്ള സംഭാഷണങ്ങൾ. | |||
5-പാദമുദ്ര - ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ . |