Jump to content
സഹായം

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

==2010 -2011 ==

ജൂൺ 3 ന് പരിസ്ഥിതി ക്ലബ്ബ് രൂപീകരണം നടത്തി. സയൻസ് അധ്യാപകനായ ശ്രീ. ജിമ്മി .കെ ജോസ് ക്ലാസ് നൽകി . കുട്ടികൾക്കായി ഹെർബേറിയം നിർമ്മാണം, ഔഷധസസ്യങ്ങളുടെ കളക്ഷൻ എന്നീ മത്സരങ്ങൾ നടത്തപ്പെടുന്നതാണ് എന്ന് അറിയിച്ചു. അതുപോലതന്നെ ഹരിതസൗഹാർദ്ദം എന്ന പരിപാടിയുടെ ഭാഗമായി കുട്ടികൾ കൊണ്ടുവന്ന വൃക്ഷതൈകൾ പരസ്പരം കൈമാറി.

ജൈവവൈവിധ്യ സംരക്ഷണത്തെ കുറിച്ച് അവബോധം നൽകുന്നതിനായി ഹെർബേറിയം പ്രസന്റേഷൻ , ഔഷധ സസ്യപ്രദർശനം എന്നിവ സ്‌കൂൾ ശാസ്ത്രമേളയ്‌ക്കൊപ്പം നടത്തി. ഔഷധ സസ്യങ്ങളെ കുറിച്ച് പഠനം നടത്തി, അവയുടെ പേര്, ശാസ്ത്രനാമം ,പ്രാധാന്യം എന്നിവയുടെ പ്രദർശനവും നടന്നു.

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവവൈവിധ്യ ശോഷണത്തെ കുറിച്ച് ഒരു പഠനം നടത്തി. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ മുന്നണി പോരാളിയായി പ്രവർത്തിക്കുന്ന ശ്രീ. ദയാൽ സാറുമായി അഭിമുഖം നടത്തി. ഈ പഠനം ഒരു പ്രോജക്ട് രൂപത്തിൽ നടത്തി, സ്‌കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുകയും സംസ്ഥാനതലത്തിലേക്ക് സെലക്ഷൻ നേടുകയും ചെയ്തു.

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ പ്രവർത്തിക്കുന്ന സയൻസ് പാർക്ക് സന്ദർശിച്ചു. ശാസ്ത്ര പുരോഗതിയും, പല കണ്ടുപിടുത്തങ്ങളും മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. സ്‌കൂൾ ലാബിൽ ചെയ്യുവാൻ സാധിക്കാത്ത പല പരീക്ഷണങ്ങളും കുട്ടികൾക്ക് ചെയ്തു നോക്കുവാനുള്ള അവസരവും കുട്ടികൾക്ക് കിട്ടി.

സെപ്റ്റംബർ 16  ഓസോൺദിനാചരണം  നടത്തി. പ്രകൃതിസംരക്ഷണ നാടകം നാട്ടറിവ് കുട്ടികൾ തയാറാക്കി അവതരിപ്പിച്ചു. ഇതേ നാടകം സംസ്ഥാന തല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.ലോക ജന്തു ക്ഷേമ ദിനമായ  ഒക്ടോബർ- 4 ന് സ്‌കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. വന്യ ജീവികളെ കുറിച്ചുള്ള ഒരു ആൽബം തയ്യാറാക്കാൻ  തിരുമാനിക്കുകയും ചെയ്തു. സ്‌കൂളിൽ ഒരു ബട്ടർഫ്‌ളൈ ഗാർഡൻ നിർമ്മിച്ചു.

ജൈവകൃഷി വിപുലമാക്കി. കാർഷിക ഉപകരണങ്ങൾ വാങ്ങി. സ്‌കൂളിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിച്ചു

ഔഷധ സസ്യങ്ങളുടെ പേരും, ശാസ്ത്രനാമവും എഴുതി ചെടിച്ചട്ടികളിൽ വയ്ക്കുകയും കുട്ടികൾക്ക് കണ്ടു പഠിക്കുന്നതിനായി സ്‌കൂൾ മുറ്റത്തെ മാവിന് ചുറ്റും റിംഗുകൾ സ്ഥാപിച്ച്  ഔഷധച്ചെടികൾ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ പരിപാലനം പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ നോക്കി വരുന്നു

==2008-2009 ==
==2008-2009 ==

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1264173" എന്ന താളിൽനിന്ന് ശേഖരിച്ചത്