Jump to content
സഹായം

"ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}അയിത്തം കൊടി കുത്തി വാണിരുന്ന കാലം ചെറുകുന്നിലെ അധഃസ്ഥിതരുടെയും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായി അധ്യാപകനും സാമൂഹ്യ പരിഷ്ക്കർത്താവുമായിരുന്ന ശ്രീഃ മാവില കൃഷ്ണൻ നമ്പ്യാർ എന്ന മഹാൻ ഏകദേശം 90 വർഷങ്ങൾക്ക് മുൻപ് ആദിദ്രാവിഡ എലിമെന്ററി സ്ക്കൂൾ സ്ഥാപിച്ചു.വർഷങ്ങളോളം വിദ്യാലയം നടത്തിയ അദ്ദേഹം 1934 ൽ മദ്രാസ് സർക്കാരിനെ ഏല്പിക്കുകയും പിന്നീട് ലേബർ സ്ക്കൂളായും, ഹരിജൻ വെല്ഫേർ സ്ക്കൂളായും 1960 ൽവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഗവ വെല്ഫേർ സ്ക്കൂളായി അറിയപ്പെടുകയും ചെയ്തു.1987 വരെ പലസ്ഥലങ്ങളിലായി കെ‍ട്ടിടത്തിൽ പ്രവർത്തിച്ചു വന്നു. 1984 ൽ 0.34 സെന്റ് സ്ഥലം വിലക്കെടുത്തു സർക്കാരിനെ ഏല്പിക്കുകയും കെട്ടിടനിർമ്മാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു.1990 ൽ യു.പി.സ്ക്കൂളായും 1995 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. കുടിപ്പള്ളിക്കൂടത്തിൽ നിന്നും വളർന്ന് ഹയർസെക്കന്ററിയിൽ എത്തി നിൽ‍‍ക്കുന്ന നമ്മുടെ വിദ്യാലയത്തിന് നൂറിലധികം വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുണ്ട്.
{{PHSSchoolFrame/Pages}}വരൾച്ച ദുരിതാശ്വാസത്തിൽ നിന്നു 50,000 രൂപയും എൻ.ആർ.ഇ.പി യിൽ നിന്നു അനുവദിച്ച 1,50,000 രൂപയും നാട്ടുകാരുടെ പങ്കാളിത്തത്തോടെ 3 ക്ലാസ്സു മുറികളോടു കൂടിയ ഒരു സെമീ പെർമനന്റ് ഷെഡ്ഡും, 8 ക്ലാസ്സു മുറികളുള്ള കെട്ടിടവും പൂർത്തിയായി. ഇതിനു 5 ലക്ഷം രൂപ ചിലവായിട്ടുണ്ട്.
 
പിന്നീട് 1 ഏക്ര 30 സെന്റ് വാങ്ങി സർക്കാരിനെ ഏല്പിക്കുകയും തളിപ്പറമ്പ് ബ്ലോക്കിന്റെ 3 ലക്ഷം രൂപ ഉപയോ‍‍ഗിച്ചു മണ്ണിട്ടുയർത്തി ഗ്രൗണ്ടാക്കുകയും ചെയ്തു. 1990 ൽ യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു.
 
നാട്ടുകാരുടെ ശ്രമ ഫലമായി വീണ്ടും 1 ഏക്ര 70 സെമീ. അനുബന്ധമായി വിലക്കുവാങ്ങി സർക്കാരിനെ ഏല്പിക്കുകയും സർക്കാരിന്റെ ഫണ്ടിൽ നിന്ന് (ഐ.വി.പി)  62,000 രൂപയ്ക്ക് 3 ക്ലാസ്സു മുറികളുള്ള ഓല ഷെഡ്ഡ് നിർമ്മിക്കുകയും 1995 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. ഫർണ്ണീച്ചറടക്കം 1.25 ലക്ഷം ചിലവായിട്ടുണ്ട്. ഇപ്പോൾ സ്ക്കൂളിനു 3 ഏക്ര 34 സെന്റ് സ്ഥലമുണ്ട്.
 
[https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D ചെറുകുന്ന്] ഗ്രാമപഞ്ചായത്തിന്റെ 1 ലക്ഷം രൂപയും എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു 5 ലക്ഷം രൂപയും നാട്ടുകാരുടെ വകയായി 5 ലക്ഷവും ചേര്ത്ത് 11 ലക്ഷത്തോളം ചിലവു ചെയ്താണു ഹൈസ്ക്കൂൾ കെട്ടിടം നിർമ്മിച്ചത്. 1996 ലാണു ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.
 
ജില്ലാ പഞ്ചായത്തിന്റേയും എസ്.എസ്.എയുടേയും ലഭിച്ച ധനസഹായത്തിന്റെ ഫലമായി +2 ബ്ലോക്ക് നിർമ്മിച്ചു. 2003-04  കമ്പ്യൂട്ടർ ലാബ്          -    എം.പി ഫണ്ടിൽ നിന്നും 5 കമ്പ്യൂട്ടറുകൾ ലഭിച്ചു. മഴവെള്ളസംഭരണി  -      എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് 10000 ലി. 5 മഴവെള്ളസംഭരണി  നിർമ്മിച്ചു. 2003-06.     
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1257526" എന്ന താളിൽനിന്ന് ശേഖരിച്ചത്